Connect with us

TOURIST PLACES

വിനോദ സഞ്ചാരികൾക്ക് രാപാർക്കാൻ ടെന്റ് ക്യാമ്പ് ഒരുക്കി കെ എസ് ആർ ടി സി.

Published

on

കോതമംഗലം : കേരളത്തിൽ സഞ്ചാരികളുടെ സ്വർഗ്ഗ ഭൂമിയാണ് പച്ചപ്പട്ടണിഞ്ഞ തേയില തോട്ടങ്ങൾ കൊണ്ട് മനോഹാരിത തീർക്കുന്ന മൂന്നാർ. മനസ്സിന് കുളിർമയും സന്തോഷവും പകരുന്ന മായികലോകവും, വിനോദ സഞ്ചാരികളുടെ പറുദീസയുമായ മുന്നാറിൽ രാപാർക്കാൻ ഇനി ടെന്റ് ക്യാമ്പും. മുന്നാറിൽ എത്തുന്നവർക്ക് ചുരുങ്ങിയ ചിലവിൽ താമസിക്കുവാൻ എ. സി. സ്ലീപ്പർ ബസ് സൗകര്യം ഒരുക്കിയ അതേ കെ എസ് ആർ ടി സി തന്നെയാണ് ചുരുങ്ങിയ ചിലവിൽ ടെന്റ് ക്യാമ്പ് സൗകര്യവും ഒരുക്കുന്നത്. രണ്ട് ടെന്റ് കളാണ് ആദ്യ ഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. പഴയ മൂന്നാറിലെ കെ എസ് ആർ ടി സി ബസ് സ്റ്റേഷന് സമീപം പ്രകൃതി സൗന്ദര്യവും തണുപ്പും ആസ്വദിച്ച് സഞ്ചാരികൾക്ക് ചുരുങ്ങിയ ചിലവിൽ അന്തിയുറങ്ങാം.

200 രൂപ നിരക്കാത്ത് ഒരാളിൽ നിന്ന് ഈടാക്കുന്നത്. നാലുപേർക്ക് കഴിയാവുന്ന ടെൻ്റായതിനാൽ ഒരുമിച്ച് ബുക്ക് ചെയ്താൽ നാലു പേർക്ക് 700 രൂപക്ക് ടെന്റ് ലഭിക്കും. ക്യാമ്പ് ഫയർ നടത്തുവാനുള്ള അനുമതി ഇതിനോടകം ലഭിച്ചു കഴിഞ്ഞു. 2000 രൂപയാണ് ക്യാമ്പ് ഫയറിന് ഈടാക്കുന്നത് . സ്ലീപ്പർ ബസ് ഉപയോഗിക്കുന്ന സഞ്ചാരികൾക്കാണ് ഈ സൗകര്യത്തിന് ആദ്യ മുൻഗണനയെന്നു മൂന്നാർ കെ എസ് ആർ ടി സി ഇൻസ്‌പെക്ടർ ഇൻചാർജ് സേവി ജോർജ് പറഞ്ഞു . മൂന്നാർ ചുറ്റിയടിച്ചു കാണുവാൻ ആനവണ്ടി സൗകര്യവും ഉണ്ട്. വീണ്ടും സഞ്ചാരികൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനും,അവരെ ആകര്ഷിക്കുവാനും പുതിയ പുതിയ ആശയങ്ങൾ ആവിഷ്കരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സ്വന്തം കെ എസ്സ് ആർ ടി സി”.

EDITORS CHOICE

ഭൂതത്താൻകെട്ടിനെ കൈവെള്ളയിൽ ഒതുക്കിയും, പെരിയാറിന്റെ സൗന്ദര്യ കാഴ്ചകൾ സഞ്ചാരികൾക്കായി വിരുന്നൊരുക്കുകയും ചെയ്യുന്ന വഴികാട്ടി ശ്രദ്ധേയനാകുന്നു.

Published

on

കോതമംഗലം : എറണാകുളം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് ഭൂതത്താൻകെട്ടും അനുബന്ധ പ്രദേശങ്ങളും. കോവിഡിന്റെ രണ്ടാം വരവോടെ വിനോദ സഞ്ചാര മേഖലയിൽ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പ്രതിസന്ധിയിൽ ആയെങ്കിലും കാഴ്ചകൾക്ക് കുറവൊന്നുമില്ല. നയനമനോഹരമായ വിസ്മയ കാഴ്ചകൾ ആവോളം കണ്ടു ആസ്വദിക്കുവാനുണ്ട് ഭൂതത്താന്കെട്ടിൽ. ഭൂതത്താന്റെ കെട്ടുകണക്കിന് കാഴ്ചകൾ കാണിക്കുവാനും, പെരിയാറിന്റെ മടിത്തട്ടിലുടെ കാനന ഭംഗി ആസ്വദിച്ചു ബോട്ട് സവാരി നടത്തുവാനും ഒക്കെ വഴികാട്ടിയായി ഒരു കൂട്ടുകാരൻ ഉണ്ട് ഭൂതത്താന്കെട്ടിൽ. കഴിഞ്ഞ 22 വർഷമായി ഭൂതത്താന്കെട്ടിൽ ടൂറിസ്റ്റ് ഗൈഡ് ആയും, ബോട്ട് ഡ്രൈവർ ആയും എല്ലാം സേവനം ചെയ്യുകയാണ് തെക്കുംപുറത്തു റോയ് എബ്രഹാമെന്ന ഈ 48 കാരൻ. തന്റെ 22 വർഷത്തെ ഗൈഡ് ജീവിതത്തിനിടയിൽ നിരവധി വിദേശികളും, സ്വദേശികളും ആയിട്ടുള്ള സഞ്ചാരികളുമായി അടുത്തിടപഴകാനും, അവർക്ക് ഭൂതത്താന്റെ കഥകൾ പറഞ്ഞു കാണാ കാഴ്ചകൾ കാട്ടികൊടുക്കുവാനും റോയിക്ക് കഴിഞ്ഞിട്ടുണ്ട്.

സ്രാങ്ക് ലൈസൻസും, ബോട്ട് ലൈസൻസും ഉള്ള ഇദ്ദേഹം 1995 മുതൽ പെരിയാറിന്റെ വിരിമാറിലൂടെ യമഹ എൻജിൻ ഘടിപ്പിച്ച സ്പീഡ് ബോട്ട് ഓടിച്ചു തുടങ്ങിയതാണ്.അന്ന് മേയ്ക്കമാലിൽ ജോസ് എന്നയാളുടെ യമഹ എഞ്ചിൻ ഘടിപ്പിച്ച സ്പീഡ് ബോട്ട് ഓടിച്ചായിരുന്നു റോയിയുടെ തുടക്കം. പിന്നീട് നിരവധി ബോട്ടുകൾ പെരിയാറിന്റെ ഓളപ്പരപ്പിലൂടെ ചീറി പായിച്ചു. ഭൂതത്താന്കെട്ടിൽ, പെരിയാറിന്റെ ആഴങ്ങളിക്ക് പോയി നടന്ന പല അപകടങ്ങളിലും രക്ഷ ദൂതനായതും ഈ യുവാവ് തന്നെ. അതിനിടയിൽ മനസ്സിൽ നിന്ന് മായാതെ നൊമ്പരപെടുത്തുന്ന ഓർമയായി നിൽക്കുന്നത് 2007 ഫെബ്രുവരി 20 നു നടന്ന തട്ടേക്കാട് ബോട്ട് ദുരന്തമാണ്. അന്ന് ബോട്ടിങ്ന്റെ തുകയെ ചൊല്ലിയുള്ള ചെറിയ അഭിപ്രായ വ്യത്യാസത്തിൽ ആണ് അങ്കമാലിയിലെ സ്കൂൾ അധികൃതർ റോയി ഓടിക്കുന്ന ബോട്ടിൽ കയറാതെ ഭൂതത്താന്കെട്ടിൽ നിന്ന് തട്ടേക്കാട്ടേക്കു പോകുന്നതും, പിന്നീട് വലിയ ദുരന്തത്തിൽ കലാശിച്ചതും. നാളെയുടെ ഭാവി വാഗ്ദാനങ്ങൾ ആകേണ്ട 15 കുരുന്നുകളുടെയും രണ്ടു അധ്യാപകരുടെയും ജീവനുകളാണ് അന്ന് പൊലിഞ്ഞത്. അതു ഒരു നൊമ്പരമായി ഇദ്ദേഹത്തിന്റെ മനസ്സിൽ ഇന്നും അവശേഷിക്കുന്നു.

ഭാര്യ അനിതയും, മക്കളായ ആൽബിനും, ആബേലും അടങ്ങുന്നതാണ് കുടുംബം. കൊറോണ വൈറസിന്റെ അതിപ്രസരം കെട്ടടങ്ങി വിനോദ സഞ്ചാര മേഖല ഉണരുമ്പോൾ ഭൂതത്താൻകെട്ടിലെ ഭൂതത്താന്റെ, കെട്ട് കണക്കിന് കഥകൾ പറഞ്ഞു തരാൻ റോയ് കാത്തിരിക്കുകയാണ്. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് റോയിയുമായി ബന്ധപ്പെടാനുള്ള നമ്പർ: 9946641324

Continue Reading

NEWS

കാഴ്ചയുടെയും, പ്രകൃതി സൗന്ദര്യത്തിന്റെയും പുതിയ വാതായനം തുറന്ന് വടാട്ടുപാറ കുത്ത്.

Published

on

കോതമംഗലം : കാഴ്ചയുടെ പുത്തെൻ വാതായനം തുറന്ന് സഞ്ചാരികളെ മാടിവിളിക്കുകയാണ് വടാട്ടുപ്പാറ കുത്ത്. പ്രകൃതി ഭംഗി കനിഞ്ഞു അനുഗ്രഹിച്ച പ്രദേശങ്ങളാണ് വടാട്ടുപാറ, ഇടമലയാർ, ഭൂതത്താൻകെട്ട് എന്നിവിടങ്ങൾ. എന്നാൽ വടാട്ടുപാറ കുത്ത് അധികം ശ്രദ്ധിക്കപെടാതെ മനോഹരമായ കാനന ഭംഗി കൊണ്ട് കനിഞ്ഞനുഗ്രഹിച്ച ഭൂ പ്രകൃതികൊണ്ട് സമ്പുഷ്ടമാണ് . വടാട്ടുപാറയിലെ ഈ ചെറു വെള്ളച്ചാട്ടം നയന മനോഹരമാണ്. വടാട്ടുപാറ
മലനിരകളുടെ ദൃശ്യഭംഗി, മനസിനെ പിടിച്ചിരുത്തുന്ന നിശബ്‌ദത ഇതൊക്കെയാണ്‌ ദൃശ്യമാകുന്ന ഈ വെള്ളച്ചാട്ടത്തിന്റെ ആകെ രൂപം. അധികമാരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഈ വെള്ളച്ചാട്ടവും ഇവിടെനിന്നുള്ള കാഴ്‌ച്ചകളുംഎല്ലാം ഭൂതത്താൻകെട്ട് കടന്ന് വന്യ സൗന്ദര്യം ആസ്വദിച്ചെത്തുന്ന ആരുടേയും മനം കവരും.

സഞ്ചാരികളുടെ മനസ്‌ കീഴടക്കുകയാണ്‌ ഈ കുത്ത്. ഇനിയും വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയിട്ടില്ലാത്ത ഈ വെള്ളച്ചാട്ടത്തിലെത്തുന്നവരെല്ലാം കാഴ്‌ചകള്‍ കണ്ട്‌ മനംനിറഞ്ഞാണ്‌ മടങ്ങുന്നത്. അപകടരഹിതമായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങി കുളിക്കുന്നതിനും വിശ്രമിക്കുന്നതിനും, കാനന ഭംഗി ആസ്വദിച്ചു, ശുദ്ധ വായു ശ്വസിച്ചു വിശ്രമിക്കുന്നതിനും എല്ലാം പറ്റിയ ഇടമാണിവിടം. ടൂറിസം പ്രൊമോഷൻ കൌൺസിൽ മുൻകൈ എടുത്ത് ചെറു വികസനം നടത്തിയാൽ ഇവിടേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കും.

Continue Reading

TOURIST PLACES

സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; വിസ്മയ കാഴ്ചകൾ ഒരുക്കി ഭൂതത്താൻകെട്ട്.

Published

on

കോതമംഗലം: വിസ്മയ കാഴ്ചകളുടെ കെട്ടുകൾ അഴിച്ച് സഞ്ചാരികളുടെ പറുദീസയായി ഭൂതത്താൻകെട്ട്. എറണാകുളം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ വീണ്ടും സഞ്ചാരികളുടെ വൻ തിരക്ക്. കോവിഡ്ക്കാല ലോക്ക് ഡൌൺ കഴിഞ്ഞു വിനോദ സഞ്ചാര മേഖല തുറന്നതോടെ ഭൂതത്താൻകെട്ട് ഉണർന്നു. ഇവിടുത്തെ പ്രധാന ആകർഷണം പെരിയാറിന്റെ മടിത്തട്ടിലുടെ ഉള്ള ബോട്ടിംഗ് ആണ്. പെരിയാർ നദിയുടെ ഇരുവശവുമുള്ള കാനന ഭംഗി ആസ്വദിച്ചു, കുളിർമയുള്ള നനുത്ത കാറ്റിലും, ബോട്ടിൽ ഉള്ള മധുരമുള്ള സംഗീതത്തിലും ഒക്കെ ലയിച്ചു മതിമറന്നു ഉല്ലസിക്കാൻ ഇതിലും പറ്റിയ ഒരിടം വേറെ ഇല്ല. ഭൂതത്താന്കെട്ടിൽ വന്നാൽ തടാകത്തിലുടെ വിനോദ സഞ്ചാരികൾക്ക്‌ പെഡൽ ബോട്ടിലും ചുറ്റിയടിക്കാം. കാടിന്റെ വന്യസൗന്ദര്യം നുകർന്നുകൊണ്ട്‌ ബോട്ടിലിരുന്ന്‌ ചൂണ്ടയിട്ട്‌ മീൻ പിടിക്കാം.

വർഷംതോറും വിദേശികളടക്കം രണ്ടു ലക്ഷത്തിലധികം സഞ്ചാരികൾ എത്തുന്ന ഭൂതത്താൻകെട്ടിൽ കോവിഡ് ലോക് ഡൌൺ കഴിഞ്ഞ് ഒരു ഇടവേളയ്‌ക്കുശേഷമാണ്‌ ബോട്ടിങ്‌ പുനരാരംഭിച്ചത് . തട്ടേക്കാട്‌ ദുരന്തത്തിനുശേഷം നിർത്തിവച്ചിരുന്ന ബോട്ടിങ്‌ ഇടയ്‌ക്ക്‌ വീണ്ടും ആരംഭിച്ചെങ്കിലും വൈകാതെ നിർത്തിയിരുന്നു. ഇപ്പോൾ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയാണ്‌ പെഡൽ ബോട്ടുകളുടെയും, വലിയ ബോട്ട്കളുടെയും ഒക്കെ തിരിച്ചു വരവ്‌. ഇടത്തോടുകൾ നിർമിച്ച് പെഡൽ ബോട്ടുവഴി കുട്ടികൾക്കടക്കം പൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.സഞ്ചാരികളെ ആകർഷിക്കാൻ
ഏറുമാടങ്ങളും, ഭൂതത്താന്കെട്ടിന്റെ വന്യ സൗന്ദര്യം ആസ്വദിക്കുന്നതിനായി വാച്ച് ടവറും നിർമിച്ചിട്ടുണ്ട്‌.ആടിയും, പാടിയും പെരിയാറിന്റെ മടിത്തട്ടിലുടെ കാടിനെ അറിഞ്ഞുള്ള ബോട്ട് യാത്രക്കായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് സഞ്ചാരികളുടെ ഒഴുക്കാണ് ഭൂതത്താന്കെട്ടിലേക്ക്. തന്മുലം പ്രധാന റോഡിൽ വാഹനകുരുക്കും രൂപപെടുന്നുണ്ട്.

More Details pls contact : +91 99466 41324

Continue Reading

Recent Updates

ACCIDENT39 mins ago

പറമ്പിൽ മേയാൻ വിട്ടിരുന്ന കന്നുകാലികൾ ഷോക്കേറ്റ് ചത്തു.

കോതമംഗലം : കോതമംഗലത്തിന് സമീപം പറമ്പിൽ മേയാൻ വിട്ടിരുന്ന കന്നുകാലികൾ ഷോക്കേറ്റ് ചത്തു. കോതമംഗലം ശോഭനപ്പടിക്ക് സമീപം പറമ്പിൽ മേയുകയായിരുന്ന കന്നുകാലികൾക്കാണ് ഷോക്കേറ്റത്. സമീപത്ത് കേടുപിടിച്ചു നിന്ന...

NEWS2 hours ago

ബസ്സ് കെട്ടി വലിച്ചുകൊണ്ട് പ്രതിഷേധ സമരവും, ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു.

പല്ലാരിമംഗലം : അടിവാട് ഹീറോയംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ സ്വകാര്യ ബസ്സ് മേഖലയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പി ബി ഒ...

NEWS4 hours ago

നഗരത്തിലെ വീടിൻ്റെ അടുക്കളയിൽ നിന്ന് കാട്ടുപാമ്പിനെ പിടികൂടി.

കോതമംഗലം : കോതമംഗലത്തിന് സമീപം കോഴിപ്പിള്ളിയിൽ വീടിൻ്റെ അടുക്കളയിൽ നിന്ന് കാട്ടുപാമ്പിനെ പിടികൂടി. കോഴിപ്പിള്ളി ഒറവലക്കുടി ബിനുവിന്റെ അടുക്കളയുടെ സ്ലാബ്നടിയിൽ കയറിയ Trinkect snake – നെയാണ്...

NEWS15 hours ago

ഒച്ച് ശല്യം മൂലം ജനജീവിതം ദുസ്സഹമാകുന്നു.

കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ യിൽ ഒച്ച് ശല്യം മൂലം ജനജീവിതം ദുസ്സഹമാകുന്നു. വടാട്ടുപാറ യിൽ പലവൻപടിയിലെ ജനവാസമേഖലയിലാണ് കൃഷിയും ജനജീവിതവും തകർക്കുന്ന വില്ലനായി ഒച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൃഷിയിടങ്ങളും പരിസരവും മറികടന്ന്...

NEWS24 hours ago

അജൈവമാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമായി ബൃഹത് പദ്ധതിക്ക് തുടക്കമായി.

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ അജൈവമാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമായി ബൃഹത് പദ്ധതിക്ക് തുടക്കമായി . പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ളീൻ നെല്ലിക്കുഴി പദ്ധതിയുടെ രജിസ്‌ട്രേഷൻ പ്രസിഡന്റ് പി...

NEWS1 day ago

അധികൃതരുടെ ഇരട്ടത്താപ് നയം; കർഷകർക്ക് അനുമതി നൽകി വെട്ടിയ തടി തടഞ്ഞു.

കുട്ടമ്പുഴ: വനം വകുപ്പിന്റെ കട്ടിംങ് പെർമിഷനോടു കൂടി വെട്ടിയിട്ട തടികൾ ണ്ടുപോകുന്നതിനെതിരെ വനം വകുപ്പ് . തുടർന്ന് കർഷകരുമായി വാക്കുതർക്കം. തട്ടേക്കാട് പക്ഷിസങ്കേതത്തോടനുബന്ധിച്ചുള്ള പട്ടയ പറമ്പിൽ നിന്നിരുന്ന...

EDITORS CHOICE1 day ago

നാട്ടിലെ താരമായി തെരുവിൽ നിന്ന് കിട്ടിയ കൊച്ചു സുന്ദരി; ഒരു യമണ്ടൻ നായ കഥ.

കോതമംഗലം :കുട്ടമ്പുഴ ഇലവുങ്കൽ സെബാസ്റ്റ്യൻ ജോസെഫിന്റെ വീട്ടിൽ ഒരു കൊച്ചു സുന്ദരിയായ നായയുണ്ട്. ഒരു വയസേ ആയിട്ടുള്ളുവെങ്കിലും അവള് ചില്ലറക്കാരിയല്ല, പു പുലിയാണ്. റൂബി എന്ന് വീട്ടുകാർ...

EDITORS CHOICE2 days ago

കുട്ടമ്പുഴയിലെ ആദിവാസിക്കുടിയിൽ ഒരു കുടുംബത്തിൽ മൂന്നു ഡോക്ടർമാർ, ഊരിന്‌ നക്ഷത്രമായി കോരാളിയിലെ രാഘവന്റെയും പുഷ്പയുടെയും കുടുംബം.

കോതമംഗലം; പ്രതികൂല ജീവിത സാഹചര്യങ്ങളോടു പൊരുതി ജീവിതലക്ഷ്യം കൈപ്പിടിയിലൊതുക്കിയതിന്റെ നിർവൃതിയിലാണ് ആദിവാസി ദമ്പതികളായ രാഘവനും പുഷ്പയും. വിശന്നപ്പോൾ മുണ്ടുമുറുക്കിയുടുത്ത്,വന്യമൃഗങ്ങളുടെ ആക്രമണഭീഷിണി വകവയ്ക്കാതെ മണ്ണിൽ ആദ്ധ്വനിച്ചും വിശ്രമില്ലാതെ കൂലിപ്പണിചെയ്തും...

NEWS2 days ago

താളുംകണ്ടം ഊരുവിദ്യാകേന്ദ്രത്തിലെ വൈദ്യുതി വിളക്കുകൾ മിഴി തുറന്നു, കുട്ടികൾക്ക് ആശ്വാസമായി.

കോതമംഗലം : വനം വകുപ്പിന്റെ ഇടപെടലിൽ കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം ആദിവാസികുടിയിലെ ഊരു വിദ്യാകേന്ദ്രത്തിൽ വൈദ്യുതി എത്തി. താളുംകണ്ടം ഊരിലെ കുരുന്നുകൾക്ക് ആശ്വാസമായത് മലയാറ്റൂർ ഡി എഫ്...

NEWS2 days ago

ആദിവാസി മേഖലയിൽ കോവിഡ് വ്യാപനം കൂടുന്നു; കാടിന്റെ മക്കൾ കൂട്ടത്തോടെ താലൂക്കിലെ വിവിധ ഡി സി സി കളിലേക്ക്.

കോതമംഗലം : കുട്ടമ്പുഴയിലെ ആദിവാസി ഊരുകളിൽ കോവിഡ് വ്യാപനം കൂടുന്നു. കാടിന്റെ മക്കൾ കൂട്ടത്തോടെ താലൂക്കിലെ വിവിധ ഡി സി സി കളിലേക്ക് മാറ്റുന്നു. കുട്ടംമ്പുഴ പഞ്ചായത്തിലെ തലവച്ചപ്പാറ,...

NEWS2 days ago

കോതമംഗലത്ത് ബി ജെ പി വിഭാഗീയത സമരത്തിലും മറനീക്കി പുറത്ത്.

കോതമംഗലം: ബി ജെ പി യുടെ സമരം വിഭാഗീയത നിലനിൽക്കുന്ന കോതമംഗലത്ത് ചേരിതിരിഞ്ഞ് നടത്തി ഇരു വിഭാഗങ്ങൾ നേർക്കുനേർ നിന്നത് വിവാദമാകുന്നു. കൊടകര സാമ്പത്തിക ഇടപാടിൽ ബി...

NEWS2 days ago

മാധ്യമപ്രവര്‍ത്തകനെയും വിദ്യാര്‍ഥിയെയും ആദരിച്ചു.

കോതമംഗലം : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പല്ലാരിമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകനെയും വിദ്യാര്‍ഥിയെയും ആദരിച്ചു. പെന്‍സില്‍ ഡ്രോയിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ്...

NEWS2 days ago

വാരപ്പെട്ടി പഞ്ചായത്തിലെ ജനങ്ങളെ വിഡ്ഢികളാക്കി പൊതുമരാമത്ത്വകുപ്പ്.

വാരപ്പെട്ടി : ഏകദേശം ഒരു വർഷക്കാലമായി തകർന്നു കിടക്കുന്ന വാരപ്പെട്ടി NSS HSS കവലയിൽ ഉള്ള റോഡിന്റെ അവസ്ഥ അതിദയനീയമായി. പരാതികൾ ഏറെ കൊടുത്തിട്ടു റോഡ് പണി...

NEWS2 days ago

അഗതി മന്ദിരങ്ങൾക്ക് സഹായഹസ്തവുമായി എന്റെ നാട് ജനകീയ കൂട്ടായ്മ.

കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മ കരുതൽ പദ്ധതിയുടെ ഭാഗമായി ദക്ഷ്യ കിറ്റുകളും പഴവർഗങ്ങളും മദർ കൊച്ചുറാണിക്ക് (പ്രതീക്ഷ റീഹാബിലിറ്റേഷൻ സെന്റർ നെല്ലിമറ്റം) നൽകി താലുക്ക്തല...

NEWS3 days ago

ടാറിങ് കഴിഞ്ഞു, അടുത്ത മഴയത്ത് ഒലിച്ചും പോയി; ലോകോത്തര നിലവാരത്തിൽ അമ്പരന്ന് നാട്ടുകാർ.

കോതമംഗലം : ടാറിങ് കഴിഞ്ഞതിന്റെ മൂന്നാംപക്കം മഴയത്ത് റോഡ് ഒലിച്ചുപോയി. ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും സാക്ഷിയായ റോഡാണ് ഊരംകുഴി കോട്ടപ്പടി കണ്ണക്കടറോഡ്. 2018 ൽ നിർമ്മാണം ആരംഭിച്ച...

Trending

error: Content is protected !!