CRIME
ക്ഷേത്രത്തിൽ മോഷണം നടത്തിയ കോതമംഗലം സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.

പെരുമ്പാവൂർ: പെരുമ്പാവൂർ കാരാട്ടൂപള്ളിക്കര അന്തികുളങ്ങര ക്ഷേത്രത്തിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കോതമംഗലം പോത്താനിക്കാട് മാവുടി അപ്പക്കൽ പരീത് (56) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്നിന് രാത്രി ആണ് മോഷണം നടന്നത്. മോഷണങ്ങൾ തടയുന്നതിന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. വിവിധ ജില്ലകളിലായി എഴുപത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ഏപ്രിലിലാണ് ഇയാൾ ജയിൽ മോചിതനായത്. പകൽസമയം കറങ്ങി നടന്ന് മോഷണം നടത്താൻ കഴിയുന്ന അമ്പലങ്ങൾ കണ്ടുപിടിക്കും. അമ്പലത്തിന്റെ സമീപത്തുള്ള കുറ്റിക്കാട്ടിലോ റബ്ബർതോട്ടതിലോ രാത്രി കഴിഞ്ഞ് പുലർച്ചെ മോഷണം നടത്തി തിരിച്ചു പോവുകയാണ് പ്രതിയുടെ രീതി. ഏ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ.രഞ്ജിത്, എസ്.ഐ റിൻസ്.എം.തോമസ്, ഏ.എസ്.ഐ വി.ആർ.സുരേഷ്, എസ്.സി.പി. ഒമാരായ പി.എ.അബ്ദുൾ മനാഫ്, എം.ബി സുബൈർ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
CRIME
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

പെരുമ്പാവൂർ : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സൗത്ത് വാഴക്കുളം ചെമ്പറക്കി കിഴക്കേ ആഞ്ഞിക്കാട്ട് വീട്ടിൽ അൻസൽ (25) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 31ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. വീട്ടിലേക്ക് സ്ക്കൂട്ടറിൽ തിരിക്കുകയായിരുന്ന വീട്ടമ്മയെ പോഞ്ഞാശ്ശേരിൽ വച്ച് ഇരു ചക്ര വാഹനത്തിലെത്തിയ യുവാവ് തടഞ്ഞ് നിറുത്തി ഉപദ്രവിക്കുകയായിരുന്നു. വീട്ടമ്മ നൽകിയ പരാതിയെ തുടർന്ന് പോലീസ് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വെളിയത്ത്നാട് നിന്ന് പ്രതി പിടിയിലാകുന്നത്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൻ, എ.എസ്.ഐ ജോഷി തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എ അബ്ദുൾ മനാഫ്, സി.പി.ഒ മാരായ എം.ബി സുബൈർ, ജീമോൻ പിള്ള, കെ.എ.സാബു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
CRIME
യുവാവിനെ തട്ടികൊണ്ട് പോയി പണം കെക്കാലാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ.

പെരുമ്പാവൂർ : യുവാവിനെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ഏൽപ്പിച്ച് പണം കെക്കാലാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. അസം നാഗോൺ സ്വദേശി മസീബുർ റഹ്മാൻ (32) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2021 ഡിസംബർ മാസത്തിലണ് സംഭവം. പെരുമ്പാവൂർ ടൗണിൽ നിന്ന് രാത്രി മൂന്ന് പേർ ചേർന്ന് അസം സ്വദേശിയായ ബാബുൽ ഇസ്ലാമിനെ കാറിൽ ബലമായി കയറ്റി കൊണ്ട് പോയി ‘ദേഹോപദ്രവം ഏൽപിച്ച് 50000/- രൂപ തട്ടുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന പ്രതിയെ നെടുമ്പാശേരിയിൽ നിന്നാണ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ് ഐ മാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൺ, എസ് സി പി ഒ വി.എം.ജമാൽ, അബ്ദുൾ മനാഫ്, കെ.എ.അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
CRIME
മനുഷ്യാവകാശ കമ്മീഷന്റെ പേരിൽ ആൾമാറാട്ടം നടത്തിയവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

കോതമംഗലം : മനുഷ്യാവകാശ കമ്മീഷന്റെ പേരിൽ ആൾമാറാട്ടം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. കിഴക്കമ്പലം ചൂരക്കോട് പള്ളിക്ക് സമീപം കുന്നുപറമ്പിൽ താമസിക്കുന്ന ഇടുക്കി, അടിമാലി, മന്നാംകണ്ടം സ്വദേശി അർഷാദ് (39), കോതമംഗലം, ഓടക്കാലി,അശമന്നൂർ ഏക്കുന്നം മലയക്കുഴി വീട്ടിൽ നിഷാദ് (38), പെരുമ്പാവൂർ,വെങ്ങോല തണ്ടേക്കാട് കോക്കാടി വീട്ടിൽ ഇസ്മയിൽ (51),ആലുവ,മാറമ്പിള്ളി പള്ളിപ്പുറം നെടിയാൻ വീട്ടിൽ അസീസ് (43) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
മനുഷ്യാവകാശ കമ്മീഷൻ വൈസ് ചെയർമാനാണെന്ന് പറഞ്ഞ് അർഷാദ് തെക്കേ വെണ്ടുവഴി സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഹൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ വൈസ് ചെയർമാൻ എന്ന ബോർഡ് വച്ച കാറിൽ ഇയാളോടൊപ്പം മറ്റു മൂന്നുപേരുമുണ്ടായിരുന്നു. അസീസ് എന്നയാളിൽ നിന്നും വീട്ടമ്മയുടെ ഭർത്താവ് കടം വാങ്ങിയ തുക തിരികെ നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് വീട്ടമ്മ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര് സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. അർഷാദ്, ഇസ്മയിൽ എന്നിവര്ക്കെതിരെ വേറെയും കേസുകളുണ്ട്. ഇത്തരം വ്യാജ ബോർഡുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.
-
NEWS1 week ago
ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു.
-
CRIME1 week ago
മനുഷ്യാവകാശ കമ്മീഷന്റെ പേരിൽ ആൾമാറാട്ടം നടത്തിയവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
-
NEWS6 days ago
വെള്ളം പൊങ്ങി ആനവണ്ടിയുടെ ട്രിപ്പ് മുടങ്ങി.
-
NEWS1 week ago
കോതമംഗലം മേഖലയിൽ കനത്ത മഴ, വെള്ളപ്പൊക്കവും ഗതാഗത തടസ്സവും; ജാഗ്രത പുലർത്തണമെന്ന് അധികാരികൾ.
-
CHUTTUVATTOM1 week ago
റെഡ് അലർട്ട് : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
-
CRIME4 days ago
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
-
NEWS18 hours ago
ഇടമലയാർ ഡാം തുറന്നു.
-
NEWS1 week ago
ഭൂതത്താൻകെട്ട് ബാരിയേജ് കൗണ്ടർ വെയിറ്റ് തകരാറിൽ; ആശങ്കപ്പെടേണ്ടതില്ലന്ന് അധികൃതർ.
