Connect with us

AUTOMOBILE

സുൽത്താൻ കിഴക്കിന്റെ കാശ്മീരിലേക്ക് സർവീസ് തുടങ്ങുന്നു.

Published

on

കോതമംഗലം : സുൽത്താൻ ബത്തേരി – കോതമംഗലം – മൂന്നാർ സൂപ്പർ എക്സ്പ്രസ് എയർ ബസ് ഇന്ന് ( 20/11/ 2020) മുതൽ സർവീസ് ആരംഭിക്കുന്നു. സമയക്രമം രാത്രി 08.45 ന് ബത്തേരിയിൽ നിന്നും കൽപ്പറ്റ കോഴിക്കോട് തൃശ്ശൂർ അങ്കമാലി കോതമംഗലം നേര്യമംഗലം അടിമാലി ആനച്ചാൽ വഴി വെളിപ്പിന് 6.30 ന് മൂന്നാറിൽ എത്തിച്ചേരുന്നു.

തിരിച്ചു രാത്രി 9.30 ന് മൂന്നാറിൽ നിന്നും പുറപ്പെട്ട് വെളുപ്പിന് 7.00 മണിക്ക് ബത്തേരിയിൽ എത്തിച്ചേരുന്നു. ഓൺലൈൻ റിസർവേഷന്: online.keralartc.com

AUTOMOBILE

വൈശാഖിനു മിന്നു കെട്ടാന്‍ മരിയ ഇടുക്കിയില്‍നിന്ന്‌ വയനാട്ടിലേക്ക് പറന്നെത്തി.

Published

on

ഏബിൾ. സി. അലക്സ്‌

കോതമംഗലം : ഇന്നലെ ഇടുക്കിയിലെയും, വയനാട്ടിലെയും ജനങ്ങൾക്ക് കൗതുക കാഴ്ചയുടെദിനമായിരുന്നു. സാധാരണയായി രാഷ്‌ട്രീയ നേതാക്കളെയുംകൊണ്ടാണ്‌ ഹെലികോപ്‌ടറുകള്‍ വയനാട്ടിലെത്താറുള്ളത്‌. ഇന്നലെ രാവിലെ 10 നു വയനാട്‌
പുല്‍പ്പള്ളി പഴശിരാജാ കോളജ്‌ ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്‌റ്ററില്‍നിന്നു പുറത്തിറങ്ങിയതു ഇടുക്കിയിൽ നിന്നുള്ള കല്യാണപ്പെണ്ണ്‌. ഹെലികോപ്‌ടറില്‍ വധുവെത്തിയതു നാട്ടുകാര്‍ക്കു കൗതുകമായി.

ODIVA
ഇടുക്കി വണ്ടന്‍മേട്‌ ആമയാര്‍ ആക്കാട്ടമുണ്ടയില്‍ ലൂക്ക്‌ തോമസിന്റെയും (ബേബിച്ചന്‍) ലിനിയുടെയും മകളായ മരിയ ലൂക്കാണ്‌ കല്യാണത്തിനു പറന്നെത്തിയത്. കൊറോണ കാലമായതിനാൽ 14 മണിക്കൂറുകൾ നീണ്ട യാത്ര ഒഴിവാക്കാനാണ് വളം മൊത്ത വ്യാപാരിയായ ബേബിച്ചൻ നാല് ലക്ഷത്തോളം രൂപ ചിലവിട്ട് ഹെലികോപ്റ്റർ ദിവസ വാടകക്ക് എടുത്തത്. കോവിഡ് കാലമായതിനാൽ അടുത്ത ബന്ധുക്കൾ മാത്രമേ വിവാഹത്തിൽ പങ്കെടുത്തുള്ളൂ. അടുത്ത ബന്ധുക്കൾ ഞായറാഴ്ച രാവിലെ റോഡ് മാർഗം വയനാട്ടിൽ എത്തി വിവാഹ കർമ്മത്തിൽ പങ്കെടുത്തു.

മെയ്‌ മാസത്തിൽ ആയിരുന്നു ആദ്യം വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് ഭീതിയും, വ്യാപനവും മൂലം മാറ്റി വായിക്കുകയായിരുന്നു. പുല്‍പ്പള്ളി ആടിക്കൊല്ലി കക്കുഴിയില്‍ ടോമി-ഡോളി ദമ്പതികളുടെ മകനായ വൈശാഖാണ്‌ വരന്‍. വൈശാഖും കുടുംബാംഗങ്ങളും ചേര്‍ന്നു വധുവിനെയും ബന്ധുക്കളെയും സ്വീകരിച്ചു.
ആടിക്കൊല്ലി സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ പള്ളിയിലായിരുന്നു വിവാഹം. ഇന്നലെ രാവിലെ ഹെലികോപ്‌റ്റര്‍ വണ്ടന്‍മേട്‌ ആമയാര്‍ എം.ഇ.എസ്‌. സ്‌കൂള്‍ ഗ്രൗണ്ടില്‍ പറന്നിറങ്ങിയപ്പോഴാണ്‌ വധുവിന്റെ യാത്രയ്‌ക്കാണെന്ന വിവരം നാട്ടുകാരും അറിഞ്ഞത്‌.


വധുവിന്റെയും വീട്ടുകാരുടെയും ഹെലികോപ്‌റ്റര്‍യാത്ര കാണാന്‍ അവരും ഒപ്പംകൂടി. ഒന്നര മണിക്കൂറില്‍ താഴെ സമയംകൊണ്ടു വയനാട്ടിലെത്തിയ സംഘം വിവാഹം കഴിഞ്ഞു വൈകിട്ട്‌ ഹെലികോപ്‌റ്ററില്‍തന്നെ സ്വദേശത്തു മടങ്ങിയെത്തി. കോവിഡ്‌-19 വൈറസ്‌ മഹാമാരിയും ദൂരക്കൂടുതലും കണക്കിലെടുത്താണ്‌ യാത്രയ്‌ക്കു ഹെലികോപ്‌റ്റര്‍ തെരഞ്ഞെടുത്തതെന്നു മരിയയുടെ സഹോദരന്‍ പറഞ്ഞു. മരിയ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഫാം ഓഫീസറാണ്‌. വൈശാഖ്‌ ഭുവനേശ്വറില്‍ പിഎച്ച്‌.ഡി. ചെയ്യുന്നു.

Continue Reading

AUTOMOBILE

കോതമംഗലം വഴിയുള്ള സുൽത്താൻ ബത്തേരി – കുമളി ബസ് സർവീസ് ആരംഭിക്കുന്നു.

Published

on

കോതമംഗലം : കെ.എസ്.ആർ.ടി.സിയുടെ സുൽത്താൻ ബത്തേരി – കുമളി നൈറ്റ് റൈഡർ ബസ് സർവീസ് ഇന്ന് മുതൽ (18/11/2020) ആരംഭിക്കുന്നു. ദീർഘദൂര യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്ന ഈ സർവീസ് കോവിഡ് -19 മഹാമാരിയെത്തുടർന്ന് താൽക്കാലികമായി നിർത്തലാക്കുകയായിരുന്നു. യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നൈറ്റ് റൈഡർ സർവീസ് ആരംഭിക്കുന്നത്.

ബത്തേരിയിൽ നിന്ന് രാത്രി എട്ടുമണിക്ക് സർവീസ് ആരംഭിക്കുകയും വെളുപ്പിന് 2.00-2.30 AM ഇടക്ക് കോതമംഗലത്തു എത്തിച്ചേരുകയും തുടർന്ന് വെളുപ്പിന് 5.30 AM ഓടുകൂടി കുമളിയിൽ യാത്ര അവസാനിക്കുകയും ചെയ്യുന്നു.

കുമളിയിൽ നിന്നും അന്ന് രാത്രി 7.30PM ന് പുറപ്പെടുകയും , ഏകദെശം 10.30PM ഓടുകൂടി കോതമംഗലത്തുകൂടി കടന്ന് പോകുകയും വെളുപ്പിന് അഞ്ച് മണിക്ക് സുൽത്താൻ ബത്തേരിയിൽ എത്തിച്ചേരുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് കോതമംഗലം കെ.എസ്.ആർ.ടി.സി ഓഫീസുമായി ബന്ധപ്പെടുക.

Continue Reading

AUTOMOBILE

കോതമംഗലം കെ എസ് ആർ റ്റി സി ഡിപ്പോയിൽ നിന്ന് ബോണ്ട് സർവ്വീസിനു തുടക്കമായി.

Published

on

കോതമംഗലം:കോതമംഗലം കെ എസ് ആർ റ്റി സി ഡിപ്പോയിൽ നിന്നും ബോണ്ട് (ബസ് ഓൺ ഡിമാൻഡ്) സർവ്വീസിനു തുടക്കമായി. കോതമംഗലത്ത് നിന്നും ആരംഭിച്ച ആദ്യത്തെ ബോണ്ട് സർവീസിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മൂവാറ്റുപുഴ, കൂത്താട്ടുകുളം, ഏറ്റുമാനൂർ വഴിയാണ് സർവീസ്.

കോതമംഗലത്ത് നിന്നും 08 : 30 ന് ആരംഭിച്ച് യൂണിവേഴ്സിറ്റിയിൽ 09 : 45 ന് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. എ.റ്റി.ഒ. പി ഇ രഞ്ജിത്, ഇൻസ്‌പെക്ടർമാരായ അനസ് ഇബ്രാഹിം,സണ്ണി പോൾ,അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ വി പി റഷീദ് എന്നിവർ സന്നിഹിതരായിരുന്നു.

Continue Reading

Recent Updates

AGRICULTURE8 hours ago

സമ്മിശ്രകൃഷിയിൽ വിജയഗാഥ രചിച്ച് ഗോപാലകൃഷ്ണൻ.

കോതമംഗലം : സമ്മിശ്ര കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കോതമംഗലം ചെറുവട്ടൂർ സ്വദേശിയായ പടിഞ്ഞാറേക്കര പി. എസ് ഗോപാലകൃഷ്ണൻ.മിക്കവരും കൃഷിയിൽ നിന്ന് ഉൾവലിയുന്ന അവസരത്തിൽ കൃഷിയോടുള്ള താല്പര്യം കൊണ്ട്...

CRIME8 hours ago

പൊലിസ് ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ.

കോതമംഗലം: കോതമംഗലം കൺട്രോൾ റൂം വാഹനത്തിലെ പൊലിസ് ഉദ്യോഗസ്ഥൻ്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത പിണ്ടിമന വില്ലേജ്, വേട്ടാമ്പാറ ഭാഗത്ത് തവരക്കാട്ട് വീട്ടിൽ...

NEWS17 hours ago

എറണാകുളം ജില്ലയിൽ ഇന്ന് 767 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഞായറാഴ്ച 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നുവന്ന 56...

NEWS17 hours ago

ഊരിൽ നിന്ന് പുറത്താക്കപ്പെട്ട് ഇടമലയാർ ജലാശയത്തിന്റെ തീരത്ത് ദുരിതത്തിൽ കഴിയുന്ന കുടുബത്തിന് വീട് വേണം എന്ന ആവശ്യം ശക്തമാകുന്നു.

കോതമംഗലം: ഇടമലയാർ ജലാശയത്തിൻ്റെ തീരത്ത് പാറപ്പുറത്ത് കുടിൽ കെട്ടി ദുരിതജീവിതം നയിക്കുകയാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട ചെല്ലപ്പനും ഭാര്യ യശോദയും. ഊരു വിലക്കിനെ തുടർന്ന് നീണ്ട 18 വർഷമായി...

NEWS17 hours ago

പല്ലാരിമംഗലം സ്‌റ്റേഡിയം നവീകരണം എം ഒ യു ഒപ്പു വച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം: ഒരു കോടി രൂപ രൂപ മുടക്കി നവീകരിക്കുന്ന പല്ലാരിമംഗലം സ്‌റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കായിക വകുപ്പും,പല്ലാരിമംഗലം പഞ്ചായത്തും തമ്മിൽ ധാരണ പത്രം (എം...

NEWS18 hours ago

റോഡിൽ വാഴ നട്ട് പ്രതിക്ഷേധം.

കോതമംഗലം : മുവാറ്റുപുഴ -കാളിയാർ പ്രധാന റോഡിന്റെ പൈങ്ങോട്ടൂർ പഞ്ചായത്ത് അതിർത്തിയായ ആയങ്കര മുതൽ കൊല്ലൻപ്പടിവരെ തകർന്നു കിടക്കുന്ന ഭാഗം സഞ്ചാരയോഗ്യമാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് പൈങ്ങോട്ടൂർ...

NEWS2 days ago

എറണാകുളം ജില്ലയിൽ ആയിരത്തിന് മുകളിൽ രോഗികൾ; കോതമംഗലം മേഖലയിലും സമ്പർക്ക വ്യാപനം രൂക്ഷമാകുന്നു.

എറണാകുളം : കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ...

NEWS2 days ago

കോതമംഗലം താലൂക്കിൽ 78 പേർക്ക് പട്ടയം അനുമതിയായി.

കോതമംഗലം: കോതമംഗലം താലൂക്കിൽ 7 വില്ലേജുകളിലായി 78 പേർക്ക് പട്ടയം നൽകാൻ കമ്മറ്റി അംഗീകരിച്ചു. കുട്ടമ്പുഴ 44, നേര്യമംഗലം 23,ഇരമല്ലൂർ 5, പല്ലാരിമംഗലം 2,വാരപ്പെട്ടി 2, തൃക്കാരിയൂർ...

NEWS2 days ago

പരീക്കണ്ണി – പരുത്തിമാലി റോഡ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പരീക്കണ്ണി –...

AGRICULTURE2 days ago

പച്ചക്കറി തൈകൾ വിതരണം ചെയ്തു.

കോതമംഗലം: വിഷ രഹിതമായ പച്ചക്കറി ഉത്പ്പാദിപ്പിക്കുന്നതിനു വേണ്ടി കോതമംഗലം മുനിസിപ്പാലിറ്റി എട്ടാം വാർഡിലെ മുഴുവൻ വീട്ടുകാർക്കും പച്ചക്കറി തൈകൾ നൽകി. വാർഡ് കൗൺസിലർ കെ വി തോമസ്...

NEWS2 days ago

കോവിഡ് വാക്സിനേഷൻ്റെ താലൂക്ക് തല ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കോതമംഗലം: കോവിഡ് വാക്സിനേഷൻ്റെ കോതമംഗലം താലൂക്ക് തല ഉദ്ഘാടനം കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.താലൂക്കിലെ സർക്കാർ, സ്വകാര്യ മേഖലയിലെ...

TOURIST PLACES2 days ago

സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; വിസ്മയ കാഴ്ചകൾ ഒരുക്കി ഭൂതത്താൻകെട്ട്.

കോതമംഗലം: വിസ്മയ കാഴ്ചകളുടെ കെട്ടുകൾ അഴിച്ച് സഞ്ചാരികളുടെ പറുദീസയായി ഭൂതത്താൻകെട്ട്. എറണാകുളം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ വീണ്ടും സഞ്ചാരികളുടെ വൻ തിരക്ക്. കോവിഡ്ക്കാല ലോക്ക്...

NEWS2 days ago

മണികണ്ഠംചാൽ പാലത്തിന് ബഡ്ജറ്റിൽ അവഗണന; ജന സംരക്ഷണ സമിതി കോടതിയിലേക്ക്.

കുട്ടമ്പുഴ: കഴിഞ്ഞ കുറേക്കാലമായി വാർത്തകളിൽ ഇടംപിടിക്കുന്ന മണികണ്ഠൻചാൽ പാലത്തിന് ബഡ്ജറ്റിൽ ഒന്നുമില്ല. എന്നാൽ തൊട്ടടുത്ത ബ്ളാവന പാലത്തിനും ബംഗ്ലാവും കടവ് പാലത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത്...

NEWS2 days ago

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ചു കൊണ്ട് ഡി വൈ എഫ് ഐ യുടെ “വിത്തിടാം വിജയിക്കാം” ജില്ലാതല ക്യാമ്പയിനു തുടക്കമായി.

കോതമംഗലം: കോർപ്പറേറ്റുകൾക്ക് കാർഷിക മേഖലയെ തീറെഴുതുന്ന മോഡി സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഡൽഹിയിൽ കഴിഞ്ഞ ഒന്നര മാസത്തിൽ ഏറെയായി പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം...

AGRICULTURE2 days ago

കദളിവാഴകൃഷി വിളവെടുത്ത സന്തോഷത്തിൽ പ്രഗതി ബാലഭവനിലെ കുട്ടികൾ.

കോതമംഗലം : തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ കുട്ടികൾ അവരുടെ കദളിവാഴ കൃഷി വിളവെടുത്ത സന്തോഷത്തിലാണ്. പഠനം കഴിഞ്ഞുള്ള സമയങ്ങളിൽ പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികളും ബാലഭവനിലെ അവരുടെ...

Trending

error: Content is protected !!

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al