Connect with us

NEWS

മരണവിവരം അറിഞ്ഞു ആദ്യം എത്തിയത് കൊച്ചാപ്പ, കൂട്ടുകാരെ വിളിച്ചറിയിച്ചും, പോലീസ് നടപടികൾ വീക്ഷിച്ചും, ദുഃഖം അഭിനയിച്ചും കൊച്ചാപ്പ; അവസാനം കൊച്ചാപ്പ അഴിക്കുള്ളിലേക്ക്.

Published

on

കോതമംഗലം: സ്റ്റുഡിയോ ഉടമ എല്‍ദോ പോള്‍ മരണപ്പെട്ട വിവരം പുറത്തറിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഒരുവനായി പ്രതി നാട്ടുകാരോടൊപ്പം. നാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ സംഭവമായിരുന്നു കോതമംഗലത്തെ ദാരുണമായകൊലപാതകം. എല്‍ദോസിന്റെ മരണം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. കോതമംഗലത്തെ സ്റ്റുഡിയോ ഉടമ എല്‍ദോ പോള്‍ മരണപ്പെട്ട വിവരം പുറത്തറിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഒരുവനായി പ്രതി എല്‍ദോസ് ജോയിയും കേസന്വേഷണത്തില്‍ പങ്കാളിയായി. ആര്‍ക്കും ഒരു സംശയവുമില്ലാതെയാണ് എല്‍ദോസ് ജോയി നാട്ടുകാരോടും പൊലീസുകാരോടും മാധ്യമങ്ങളോടും പെരുമാറിയത്. മുഖത്ത് ഒരു ഭാവഭേദവുമില്ലാതെയാണ് രാവും പകലും ജനത്തിനൊപ്പം കൂട്ടായി പങ്കെടുത്തത്. അതു കൊണ്ട് നാട്ടുകാരും സംശയിച്ചിരുന്നില്ല.കൂടെ നടക്കുന്നവന്‍ ഇത്രയും ക്രൂരത ചെയ്യുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

എല്‍ദോസിന്റെവീട്ടില്‍ നിന്നും 250 മീറ്ററോളം അകലെയാണ് കൊലപാതകം നടന്ന പുതുക്കയില്‍ ജോണിന്റെ വീട് സ്ഥിതിചെയ്യുന്നത്. ജോയിയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. അരുംകൊല ചെയ്തിട്ടും ഒന്നും സംഭവിച്ചില്ലന്ന മട്ടില്‍ ഇവര്‍ എല്‍ദോസിന്റെ ജഡം കണ്ടെത്തിയ സ്ഥലത്ത് എത്തി, പൊലീസിന്റെ തെളിവെടുപ്പും മറ്റും വീക്ഷിച്ചിരുന്നെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം. തെളിവ് നശിപ്പിച്ചതിനാല്‍ അന്വേഷണം തങ്ങളിലേയ്‌ക്കെത്തില്ലന്ന പ്രതീക്ഷയിലാണ് ജോയിയും കൂടുംബാംഗങ്ങളും ഒളിവില്‍ പോകാതിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്.

കനാലില്‍ മൃതദ്ദേഹം കാണപ്പെട്ട ഭാഗത്ത് ഇതിനകം 4 അപകടമരണങ്ങള്‍ ഉണ്ടായി എന്നും അതിനാല്‍ ഇതും അപകടമരണമെന്ന് കാഴ്ചക്കാര്‍ കരുതുമെന്നും മറ്റും കരുതിയാവാം കൊലനടത്തിയ ശേഷം മൃതദ്ദേഹം ഇവിടെ കൊണ്ടിടാന്‍ ജോയിയെയും മകനെയും പ്രേരിപ്പിച്ചതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കോതമംഗലത്ത് സ്റ്റുഡിയോ ഉടമയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍ . പിണ്ടിമന പുത്തന്‍ പുരക്കല്‍ എല്‍ദോസ് (കൊച്ചാപ്പ 27) ഇയാളുടെ പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്.

ചേലാട് സ്റ്റുഡിയോ നടത്തിവന്നിരുന്ന എല്‍ദോസ് നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. വലിയൊരു സൗഹൃദവലയത്തിനുടമയായിരുന്ന എല്‍ദോസിന്റെ മരണം അടുപ്പക്കാര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ഇതിനിടയിലാണ്് തങ്ങള്‍ കുടംബത്തിലെ ഒരു അംഗമെന്ന് കണക്കുകൂട്ടിയിരുന്ന പ്രിയപ്പെട്ടവന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതായുള്ള വിവരം ഇവരെത്തേടിയെത്തിയിട്ടുള്ളത്. ചേലാട് നിരവത്തു കണ്ടത്തില്‍ എല്‍ദോസ് പോളി (42) ന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞിട്ടുള്ളത്.

ചേലാട് ചെങ്കരയില്‍ പെരിയാര്‍വാലിയുടെ ഹൈലവല്‍ കനാലിന്റെ തീരത്ത് ഈ മാസം 11-ന് പുലര്‍ച്ചെയാണ് മൃതദ്ദേഹം കാണപ്പെട്ടത്. മൃതദ്ദേഹത്തിന് പുറത്ത് സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്ന നിലയിലാണ് രാവിലെ നടക്കാന്‍ ഇറങ്ങിയവര്‍ മൃതദ്ദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയവര്‍ സംഘടിച്ച് ദേഹത്തുനിന്നും സ്‌കൂട്ടര്‍ മാറ്റി പരിശോധിച്ചപ്പോള്‍ മരണം നടന്നതായി ബോദ്ധ്യപ്പെട്ടു. തുടര്‍ന്ന് കോതമംഗലം പൊലീസില്‍ ഇവര്‍ വിവരം അറിയിക്കുകയായിരുന്നു.പ്രത്യക്ഷത്തില്‍ വാഹനാപകടമെന്ന് തോന്നിച്ചിരുന്ന സംഭവം കൃത്യതോടെയുള്ള അന്വേഷണത്തില്‍ കോതമംഗലം പൊലീസ് കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

രാത്രി 10 മണിക്കുശേഷം മൊബൈലില്‍ കോള്‍ വന്നതിനെത്തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിയ എല്‍ദോസിനെ പിന്നെ മക്കളിലൊരാള്‍ വിളിച്ചിരുന്നു. അപ്പോള്‍ ഉടന്‍ വരാമെന്നായിരുന്നു മറുപിടി. മൃതദ്ദേഹം കണ്ടെടുത്തിട്ടും എല്‍ദോസിന്റെ മൊബൈല്‍ കണ്ടുകിട്ടിയിരുന്നില്ല. മൊബൈലിലേയ്‌ക്കെത്തിയ അവസാന കോളിനെച്ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിക്കാന്‍ പൊലീസിന് സഹായകമായത്.

അടിയേറ്റുവീണ എല്‍ദോസ് തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് യുവാവ് ജഡം പിതാവിന്റെയും തന്റെയും നടുക്ക് ഇരുത്തി, എല്‍ദോസിന്റെ സ്‌കൂട്ടറില്‍ ഹൈലവല്‍ കനാലിന്റെ തീരത്തുകൊണ്ടുവരികുകയും താഴേയ്ക്കിട്ടു. ശേഷം ജഡം പതിച്ച ഭാഗത്ത് എത്തത്തക്കവിധം സ്‌കൂട്ടറും താഴേയ്ക്ക് തള്ളിയിട്ടു. ഇതിനുശേഷം വീട്ടിലെത്തിയ ഇവര്‍ തെളിവുനശിപ്പിക്കുന്നതിനായി എല്‍ദോസിന്റെ മൊബൈലും തലയ്ക്കടിക്കാനുപയോഗിച്ച് മഴുക്കൈയും തീയിട്ട് നശിപ്പിച്ചു.അടുക്കളയിലാണ് മൊബൈല്‍ കത്തിച്ചത്. എല്‍ദോസിന്‍റെ മൃതദേഹം സംസ്കരിക്കുംമുമ്പേ പ്രതികളെ പിടികൂടി കോതമംഗലം പോലിസ് മിടക്കുകാട്ടി.യൂത്ത് കോണ്‍ഗ്രസ് പിണ്ടിമന മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് മുഖ്യപ്രതി എല്‍ദോ ജോയി.  ജില്ലാപോലിസ് മേധാവി കെ. കാര്‍ത്തിക്ക്, ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, സി.ഐമാരായ ബേസില്‍ തോമസ്, നോബിള്‍ മാനുവല്‍, കെ.ജെ പീറ്റര്‍, എസ് ഐ മാഹിന്‍ സലിം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.


NEWS

ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി 5.5 കോടിയുടെ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്.

Published

on

കോതമംഗലം : ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി ജില്ലാ പഞ്ചായത്ത് പദ്ധതികൾ ഒരുക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനായി 5.5 കോടി രൂപ നീക്കിവച്ചതായും ഇതിന്റെ പദ്ധതികൾ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. കോതമംഗലം നാടുകാണിയിൽ ഭിന്നശേഷി ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ്, മുചക്ര വാഹനങ്ങൾ, മോട്ടോറൈസ്ഡ് വീൽ ചെയറുകൾ, വീൽചെയറുകൾ, ശ്രവണ സഹായി, പെയിൻ ആന്റ് പാലിയേറ്റീവ് വഴിയുള്ള ഇതര സഹായങ്ങളടക്കമുള്ള പദ്ധതികൾ തുടങ്ങിയതായും പ്രസിഡന്റ് പറഞ്ഞു.

സാന്ത്വന പരിചരണത്തിന്റ ഭാഗമായി ജില്ലയിൽ ഹോമിയോ ആശുപത്രി പാലിയേറ്റീവ് വിഭാഗം ചെയ്യുന്ന സേവനങ്ങൾ മാതൃകയാണ്. നമുക്കിടയിൽ ജീവിക്കുന്ന വേദനയും കഷ്ടപ്പാടുമനുഭവിക്കുന്ന ജനങ്ങൾക്ക് സാന്ത്വനമേകുക വഴി വലിയ സ്വപ്നങ്ങളും പ്രതീക്ഷകളും നൽകാൻ ജില്ലാ ഹോമിയോ വിഭാഗത്തിന് കഴിഞ്ഞെന്നും ഉല്ലാസ് തോമസ് പറഞ്ഞു.
രോഗികളുടെയും കുടുംബത്തിന്റെയും യാതനകളും സാമ്പത്തിക പരാധീനതയും നേരിട്ട് മനസ്സിലാക്കി വിവിധങ്ങളായ സേവനങ്ങൾ നൽകാൻ കഴിഞ്ഞതായും അദ്ദഹേം പറഞ്ഞു.

എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി ചേതന പദ്ധതി നാടുകാണി സാൻജോ ഭവൻ, ഫുൾഫിൽ ചാരിറ്റബിൾ ട്രസ്റ്റ് കീരംപാറ ഗ്രാമപഞ്ചായത്ത് വാർഡ് ജനകീയ കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി നടത്തിയ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പിന്റ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഹോമിയോ മെഡിക്ക ഓഫിസർ ഡോ. ലീനാ റാണി മുഖ്യ പ്രഭാഷണം നടത്തി.

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയർ പേഴ്സൺ റാണിക്കുട്ടി ജോർജും, ജില്ലാ പഞ്ചായത്ത്അംഗം കെ.കെ ഡാനിയും നിർവ്വഹിച്ചു.  ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. അമ്പിളി എൻ പദ്ധതി വിശദീകരണം നടത്തി. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര, നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി. തോമസ്, ഗ്രാമ പഞ്ചായത്ത് ആരോ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു ,നാടുകാണി മെഡിക്കൽ ഓഫീസർ ഡോ. വിജിത എസ് , ഡോ. സ്മിത ആർ. മേനോൻ , സാഞ്ചോ ഭവനിലെ ലീലാമ്മ തോമസ് എന്നിവർ സംസാരിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി. ചാക്കോ സ്വാഗതവും അംഗം ഗോപി മുട്ടത്ത് നന്ദിയും പറഞ്ഞു. ജില്ലാ ഹോമിയോ അശുപത്രി പാലിയേറ്റീവ് കെയർ ടീം അംഗങ്ങളാണ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയത്.


Continue Reading

NEWS

പട്ടയ പ്രശ്‌നം; വടാട്ടുപാറയിലെ കർഷകസംഘം പ്രതിനിധികൾ വനം മന്ത്രിക്ക് നിവേദനം കൈമാറി.

Published

on

എറണാകുളം: വടാട്ടുപാറയിലെ പട്ടയ പ്രശ്നത്തിൽ വനം വകുപ്പിനെക്കൊണ്ട് അനുഭാവപൂർവമായ നടപടി സ്വീകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വടാട്ടുപാറയിലെ കർഷകസംഘം പ്രതിനിധികൾ അന്റണി ജോൺ എം എൽ എക്കും കളക്ടർ ജാഫർ മാലിക്ക് ഐ എ എസിനുമൊപ്പം വനം മന്ത്രി എ കെ ശശീന്ദ്രനെ സന്ദർശിച്ച് നിവേദനം കൈമാറി. കർഷക സംഘം വില്ലേജ് സെക്രട്ടറി ബെന്നി കുര്യൻ, പ്രസിഡന്റ്‌ ഷിബി പി ജെ, ട്രഷറർ അനീഷ് യു എസ്,സി പി ഐ എം ലോക്കൽ സെക്രട്ടറി കെ എം വിനോദ് എന്നിവർ സന്നിഹിതരായിരുന്നു.


Continue Reading

NEWS

വാരപ്പെട്ടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സൊസൈറ്റിയുടെ നവീകരിച്ച സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

Published

on

കോതമംഗലം: വാരപ്പെട്ടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സൊസൈറ്റിയുടെ നവീകരിച്ച സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഘം ഓഫീസിൻ്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു. കാർഷികം സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യും സ്ട്രോങ്ങ് റൂമിൻ്റെയും,പ്രത്യേക നിക്ഷേപ സമാഹരണത്തിൻ്റെയും ഉദ്ഘാടനം അഡ്വ.മാത്യു കുഴൽനാടൻ എം എൽ എ യും നിർവ്വഹിച്ചു. മുഖ്യ പ്രഭാഷണവും മികച്ച കർഷകനെ ആദരിക്കലും വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായരും,ഗിന്നസ് റെക്കോർഡിന് അർഹനായ അനന്തദർശനെയും കോച്ച് ബിജു തങ്കപ്പനേയും ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജും,ബി കോം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ആർ ഗോപികയെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡയാന നോബിയും,ഉന്നത വിജയം നേടിയ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്ക് റിട്ട. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ മത്തായികുഞ്ഞും അവാർഡ് നൽകി.

സംഘം പ്രസിഡൻ്റ് ഒ എൻ ഷാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ദിവ്യ സലി,എസ് എൻ ശ്രീകാന്ത്,സന്തോഷ് കൊറ്റം എന്നിവർ പ്രസംഗിച്ചു. ബോർഡ് മെമ്പർ എം എസ് ബെന്നി സ്വാഗതവും സെക്രട്ടറി സിബി കുര്യാക്കോസ് കൃതജ്ഞതയും രേഖപ്പെടുത്തി.


Continue Reading

Recent Updates

CHUTTUVATTOM19 mins ago

പീസ് വാലി മഴവിൽ സമൂഹത്തിന് കരുത്തു പകരും.

കോതമംഗലം : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി പുനരധിവാസ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന പീസ് വാലിക്ക് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ ആദരവ്. ഭിന്നശേഷിക്കാരെ...

NEWS22 mins ago

ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി 5.5 കോടിയുടെ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്.

കോതമംഗലം : ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി ജില്ലാ പഞ്ചായത്ത് പദ്ധതികൾ ഒരുക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനായി 5.5...

NEWS29 mins ago

പട്ടയ പ്രശ്‌നം; വടാട്ടുപാറയിലെ കർഷകസംഘം പ്രതിനിധികൾ വനം മന്ത്രിക്ക് നിവേദനം കൈമാറി.

എറണാകുളം: വടാട്ടുപാറയിലെ പട്ടയ പ്രശ്നത്തിൽ വനം വകുപ്പിനെക്കൊണ്ട് അനുഭാവപൂർവമായ നടപടി സ്വീകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വടാട്ടുപാറയിലെ കർഷകസംഘം പ്രതിനിധികൾ അന്റണി ജോൺ എം എൽ എക്കും കളക്ടർ...

NEWS40 mins ago

വാരപ്പെട്ടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സൊസൈറ്റിയുടെ നവീകരിച്ച സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം: വാരപ്പെട്ടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സൊസൈറ്റിയുടെ നവീകരിച്ച സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഘം ഓഫീസിൻ്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു. കാർഷികം...

CRIME11 hours ago

വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയൽ.

മുവാറ്റുപുഴ : വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയൽ. കണ്ണൂർ നടുവിൽ മണ്ടളം തോട്ടത്തിൽ വീട്ടിൽ അരുൺ...

EDITORS CHOICE13 hours ago

അതി ജീവന പാതയിൽ ഭിന്നശേഷിക്കാർക്ക് താങ്ങായി തണലായി രാജീവ് പള്ളുരുത്തി.

കൊച്ചി: മറ്റൊരു ലോക ഭിന്നശേഷി ദിനം കൂടി കടന്നു പോയി. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും, അവരുടെ ഉന്നമനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച മനുഷ്യസ്നേഹിയുണ്ട് കൊച്ചിയിൽ. വീൽ...

CHUTTUVATTOM13 hours ago

വിലകയറ്റത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പദയാത്ര സംഘടിപ്പിച്ചു.

കോതമംഗലം : വിലകയറ്റത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. മാലിപ്പാറ പള്ളിപടിയിൽ പദയാത്രയുടെ ഫ്ളാഗ് ഓഫ് മുൻ കെ പി...

CHUTTUVATTOM13 hours ago

പരിമിതിയില്ലാതെ ഭരതനാട്യത്തിൽ വിസ്മയം തീർത്ത് വിഷ്ണു.

മുവാറ്റുപുഴ:  മുവാറ്റുപുഴയിലെ വിഷ്ണു പരിമിതികളെ തോൽപ്പിച്ച് ഭരതനാട്യത്തിൽ വിസ്മയം തീർക്കുകയാണ്. ഡൗൺ സിൻഡ്രോം രോഗത്തെ തോൽപ്പിച്ചാണ് വിഷ്ണു അമർനാഥ് എന്ന ഈ കലാകാരൻ തന്റെ ഇഷ്ടത്തെ നേടിയെടുത്തത്....

CHUTTUVATTOM1 day ago

കോതമംഗലം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പാട്ടും ഡാൻസുമായി ചങ്ങാതികൂട്ടം.

കോതമംഗലം : ഡാൻസും പാട്ടുമായി ചങ്ങാതിക്കൂട്ടം എത്തി. സമഗ്ര ശിക്ഷ കേരളം കോതമംഗലം ബിആർസി യുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച ഭിന്നശേഷി വാരാചരണത്തിന്റെ...

NEWS1 day ago

ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു.

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു. ഭിന്നശേഷി കൂട്ടായ്മയിലുള്ളവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യോഗത്തിൽ...

NEWS1 day ago

നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ തീപിടിത്തം ; ഫയര്‍ഫോഴ്സിന്‍റെ അവസരോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി.

കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ തീപിടിത്തം. കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ കത്തി നശിച്ചു.വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടത്തത്തിന് കാരണമെന്ന് അനുമാനം. കോതമംഗലം ഫയര്‍ഫോഴ്സിന്‍റെ...

CRIME2 days ago

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വ്യാജ റിക്രൂട്ട്മെന്‍റ് കേസില്‍ രണ്ട് പ്രതികൾ പിടിയിൽ.

മുവാറ്റുപുഴ : പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്മെന്‍റ് കേസില്‍ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി കുടയത്തൂർ...

NEWS2 days ago

വനമേഖലയിലെ സംയുക്ത പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി എ. കെ ശശീന്ദ്രന്‍

കൊച്ചി : എറണാകുളം ജില്ലയിലെ വനമേഖലയിലെ വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ജനുവരി 15നകം വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കാന്‍ വനംവകുപ്പ് മന്ത്രി എ.കെ...

CRIME2 days ago

സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഢിപ്പിച്ചയാൾ പിടിയിൽ.

പെരുമ്പാവൂർ: നെല്ലാട് കണ്ടോത്തുകുടി പുത്തൻ വീട്ടിൽ ഷാജി (ഷിജിൽ 49) യാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. വീടുപണിക്കായി വീട്ടമ്മ ലോൺ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ...

CRIME2 days ago

രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തി വന്നയാളെ പേഴക്കാപ്പിള്ളിയിൽ നിന്ന് പിടികൂടി.

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ നടന്ന റെയ്ഡിൽ രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തി വന്ന അന്യസംസ്ഥാന തൊഴിലാളിയായ ഇനാമുൾ ഹക്കിൻ്റെ പക്കൽ നിന്ന് 50 ഗ്രാം കഞ്ചാവ് മൂവാറ്റുപുഴ എക്സൈസ്...

Trending

error: Content is protected !!