Connect with us

EDITORS CHOICE

ശ്രേഷ്ഠം ഈ ജിവിതം; 93ന്റെ നിറവിൽ യാക്കോബായ സഭയുടെ ഇടയ ശ്രേഷ്ഠൻ.

Published

on


കൊച്ചി :യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കതോലിക്കായും, അങ്കമാലി ഭദ്രാസന മെത്രാപ്പോലിത്തയുമായ ശ്രേഷ്ഠ ബസേലിയോസ്‌ തോമസ് പ്രഥമൻ ബാവക്കു നാളെ 93വയസ്. പ്രതിസന്ധികളിൽ പതറാത ക്രൈസ്തവ ദർശനത്തിലൂന്നി ഒട്ടും പരിഭവങ്ങൾ ഇല്ലാതെയാണ് ബാവ തിരുമേനിയുടെ ധന്യ ജീവിതം ഈ വാർദ്ധക്യത്തിലും കടന്നു പോകുന്നത്. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയാമ്പാടി ചെറുവിള്ളിയിൽ മത്തായിയുടെയും, കുഞ്ഞമ്മയുടെയും 8 മക്കളിൽ 6 മത്തെ മകനായി 1929 ജൂലൈയ് 22 നാണ് ജനനം.പിറവിക്കു ശേഷം കുഞ്ഞിനെ കൈയിലെടുത്ത വൃദ്ധയായ വയറ്റാട്ടി ഈ കുഞ്ഞ് വലിയ ഒരാളായിത്തിരും എന്നാണു പറഞത്. പള്ളിയിൽ മാമോദീസ മുക്കിയ കുഞ്ഞിന് തോമസ് എന്ന പേരിട്ടു. വീട്ടിൽ കുഞ്ഞൂഞ്ഞ് എന്ന ഓമനപേരും. പിതാവ് മത്തായി പണിതു നൽകിയ പുല്ലങ്കുഴൽ വായിച്ചും, വടയമ്പാടി ഗ്രാമത്തിലെ കുന്നിൻ പുറങ്ങളിൽ ആടിനെ മേയ്ച്ചും വെള്ളം ചുമന്നും, ഇരുപത്തിമൂന്നാം സങ്കിർ ത്തനത്തിലെ വരികൾ ആലപിച്ചും കഴിഞ്ഞ ആ ബാലൻ ദൈവത്തിനും, ദൈവജനത്തിനും സംപ്രീതനായിത്തീർന്നു.

1958ൽ മഞ്ഞനിക്കര ദയറായിൽ വച്ച് ഏലിയാസ് മാർ യൂലിയോസ് ബാവ കശീശപട്ടം നൽകി.1974 ഫെബ്രുവരി 24 ന് ഡമാസ്കസിൽ വച്ച് മാർ ദിവാന്നാസിയോസ് എന്ന പേരിൽ മെത്രാപോലീത്തായയി വാഴിക്കപ്പെട്ടു. 2002 ൽ ഡമാസ്കസിൽ വച്ച് തന്നെ യാക്കോബായ സഭയുടെ പ്രദേശിക തലവനായ ശ്രഷ്ഠ കാതോലിക്ക ബാവയായി അഭിക്ഷിക്തനായി. ആധുനിക യാക്കോബായ സഭയുടെ ശില്ലി എന്നു പറയേണ്ടി വരും ഈ ഇടയ ശ്രഷ്ഠനെ. സ്നേഹ സമൃണമായ പെരുമാറ്റവും അതിഥി സൽക്കാര പ്രിയവും എളിയവരോടുള്ള സഹാനുഭാവവും എല്ലാം ബാവയെ വേറിട്ടതാക്കുന്നു.

ഈ കോവിഡ് മഹാമാരിയുടെ കാലത്ത് ആഘോഷങ്ങൾ ഒന്നും ഇല്ലാതെയാണ് ശ്രഷ്ഠ ഇടയൻ്റ 93 ആം ജന്മദിനം കടന്നു പോകുന്നത്. ജന്മദിനത്തോടനുബന്ധിച്ച്‌ പ്രത്യേക ആഘോഷങ്ങൾ ഒന്നും തന്നെ നടത്തപെടുന്നില്ല. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ്
മെത്രാലോലീത്ത സഭാ കേന്ദ്രമായ പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററിലെ
സെന്റ്‌ അത്താനാസിയോസ്‌ കത്തീഡ്രലില്‍ നാളെ വിശുദ്ധ കുര്‍ബ്ബാന അര്‍ഭിക്കുകയും, ശ്രേഷ്ഠ
ബാവായുടെ ആയുരാരോഗ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്യും. വിശുദ്ധ
കുർബ്ബാനയുടെ തത്സമയ സംപ്രേക്ഷണം ജെ.എസ്‌.സി ന്യൂസ്‌ ഫേസ്ബുക്ക്‌, യൂട്യൂബ്‌
ചാനലുകളില്‍ ലഭ്യമായിരിക്കും.


ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും കോവിഡ്‌ സാഹചര്യവും കണക്കിലെടുത്ത്‌
ജന്മദിനത്തോടനുബന്ധിച്ചും, തുടര്‍ന്നുള്ള ദിവസങ്ങളിലും കാതോലിക്കാ ബാവയെ കാണുന്നതിന് സന്ദര്‍ശകരെ ആരെയും
അനുവദിക്കില്ല. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജൂൺ 4 ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിക്കപെട്ട ബാവ ഒരു മാസത്തെ ചികിത്സക്ക് ശേഷം ജൂലൈ 7 നാണ് ആശുപത്രി വിട്ടത്. ഇപ്പോൾ പുത്തൻകുരിശ് പാത്രിയാർക്ക സെന്ററിൽ വിശ്രമത്തിലാണ്. നിയന്ത്രണങ്ങളില്‍ ഏവരും സഹകരിക്കുകയും, ശ്രേഷ്ഠ ബാവായുടെ
സഖ്യത്തിനും, ദീര്‍ഘായുസ്സിനും വേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന്‌’യാക്കോബായ സഭ മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ്‌ തെയോഫിലോസ്‌ മെത്രാഷോലീത്ത പറഞ്ഞു.


EDITORS CHOICE

അതി ജീവന പാതയിൽ ഭിന്നശേഷിക്കാർക്ക് താങ്ങായി തണലായി രാജീവ് പള്ളുരുത്തി.

Published

on

കൊച്ചി: മറ്റൊരു ലോക ഭിന്നശേഷി ദിനം കൂടി കടന്നു പോയി. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും, അവരുടെ ഉന്നമനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച മനുഷ്യസ്നേഹിയുണ്ട് കൊച്ചിയിൽ. വീൽ ചെയറി ലായിട്ടും നിശ്ചയ ദാർഢ്യം മാത്രം കൈമുതലായുള്ള ഒരു മനുഷ്യ സ്‌നേഹി അത് തന്നെയാണ് രാജീവ്‌ പള്ളുരുത്തിയെന്ന ഭിന്നശേഷിക്കാരുടെ പ്രിയ രാജീവേട്ടനെ വേറിട്ടതക്കുന്നതും.വീൽ ചെയറിൽ ജീവിതം തളക്കപ്പെട്ട ഭിന്ന ശേഷിക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ ന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ആണ് രാജീവ്‌ പള്ളുരുത്തി. പള്ളുരുത്തിയിൽ വച്ചു 20വർഷങ്ങൾക്ക് മുൻപ് നടന്ന അപകടത്തെ തുടർന്നാണ് സാധാരണ രീതിയിൽ നടന്ന ഇദ്ദേഹതിന്റെ ജീവിതം വീൽ ചെയറിൽ ആകുന്നത്. തന്റെ ഇലക്ടിക്‌ വീല്‍ചെയറില്‍ ഇരുന്ന്‌ ഭിന്നശേഷിക്കാരുടെ അവകാശം സംരക്ഷിക്കുന്നതിനായി കേരളത്തിന്റെ അങ്ങോളം ഇങ്ങോളം സഞ്ചരിക്കുന്നു.

ഭിന്നശേഷിക്കാര്‍ക്ക് എന്ത്‌ ആവശ്യം ഉണ്ടെങ്കിലും രാജിവ് എന്ന മനുഷ്യ സ്‌നേഹി അവിടെ തന്റെ വീൽ ചെയറിൽ എത്തിയിരിക്കും. കേരളത്തിലെവിടെയും എത്തി സഹായം നല്‍കുകയും ചെയ്യും. സ്വന്തം ജീവിത അനുഭവങ്ങളാണ്‌ തന്നെ ഭിന്നശേഷിക്കാര്‍ക്ക്‌ വേണ്ടി ജീവിതം മാറ്റിവെക്കാന്‍ പ്രേരിപ്പിച്ചതെന്ന് രാജീവ്‌ പറയുന്നു. ഇന്ന്‌ സമുഹം ഭിന്നശേഷിക്കാ
രെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ തുടങ്ങിയിട്ടുണ്ടെന്നത്‌ ശുഭസുചനയാണന്ന് രാജീവ്‌ പറഞ്ഞു.
ഭിന്നശേഷി അവകാശ സംരക്ഷണ നിയമം പൂർണ്ണമായും നടപ്പിലാക്കണമെന്നും,
സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നു വരുന്നതിന് ഭിന്നശേഷിക്കാരെ സംബന്ധിച്ചിടത്തോളം സഞ്ചാര സ്വാതന്ത്ര്യവും ആക്സസബിലിറ്റിയും സുപ്രധാനമാണന്നും ഇദ്ദേഹം പറയുന്നു.

സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും , പൊതു മേഖല – സ്വകാര്യ സ്ഥാപനങ്ങളും , കോളേജ് വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിനോദ സഞ്ചാര ഇടങ്ങളും , കെട്ടിടങ്ങളും ഹാളുകളും ഭിന്നശേഷി സൗഹൃദമായ സൗകര്യങ്ങൾ ഒരുക്കാൻ വേണ്ട നടപടികൾ സത്വരം സ്വീകരിക്കണമെന്നാണ് തന്റെ ആഗ്രഹം എന്നും നിലവിൽ ഉള്ള കെട്ടിടങ്ങൾ സ്ഥാപനങ്ങളും നിശ്ചിത പരിധിക്കുള്ളിൽ ഭിന്നശേഷി സൗഹൃദമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ഇദ്ദേഹം പറയുന്നു. ഭിന്നശേഷിക്കാരുടെ ക്ഷേമ പെൻഷൻ പ്രത്യേക പെൻഷൻ വിഭാഗം ആക്കുകയും,
ഭിന്നശേഷിക്കാരുടെ പെൻഷൻ 4000 രൂപ ആയി വർദ്ധിപ്പിക്കണമെന്നും പറഞ്ഞു.
ശാരീരികമായി കൂടുതൽ വൈകല്യം ഉള്ള 80 ശതമാനത്തിന് മുകളിൽ ഉള്ള ഭിന്നശേഷിക്കാരുടെ പെൻഷൻ 5000 രൂപ ആയി വർദ്ധിപ്പിക്കുക, ക്ഷേമ പെൻഷനുകൾക്ക് പുതിയ മാനദണ്ഡങ്ങൾ ഇപ്പോൾ നിലവിൽ ഉണ്ട്, ഈ മാനദണ്ഡങ്ങളിൽ നിന്ന് ഭിന്നശേഷിക്കാരെ ഒഴിവാക്കുക,
കിടപ്പ് രോഗികളെ പരിചരിക്കുന്ന അവരുടെ ആശ്വാസ കിരണം പദ്ധതി തുക വർധിപ്പിക്കുക .
ആശ്വാസ കിരണം നിലവിൽ ഇപ്പോൽ ഒരു വർഷത്തെ കുടിശ്ശിക ഉണ്ട്
അത് എത്രയും വേഗം നൽക്കുക എന്നിങ്ങനെയാണ് രാജീവിന്റെ ആവശ്യങ്ങൾ.

2018 ഏപ്രിൽ ഒന്ന് മുതൽ 2020 ഡിസംബർ 31 വരെ ആശ്വാസ കിരണത്തിന് അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നു ഗുണഭോക്താക്കൾക്ക് എത്രയും വേഗം ആശ്വാസ കിരണം പദ്ധതി തുക അനുവദിക്കണമെന്നും ഭിന്നശേഷിയുള്ള ആളുകൾ ഉള്ള കുടുംബങ്ങളിലെ റേഷൻ കാർഡ് ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ലൈഫ് ഭവന പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകണമെന്നും, ഭിന്നശേഷിക്കാർക്ക് പ്രത്യേക പാക്കേജ് നടപ്പിലാകാണാമെന്നും രാജീവ്‌ പള്ളുരുത്തി പറഞ്ഞു. സ്വയം തൊഴിലിന് പലിശ രഹിത വായ്പ അനുവദിക്കുക,
ഭിന്നശേഷിക്കാർ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ സിവിൽ സപ്ലൈസ് , കൺസ്യൂമർ ഫെഡ് , സൊസൈറ്റികൾ വഴികൾ ഏറ്റെടുത്ത് അവരെ പ്രോത്സാഹിപ്പിക്കുക . സർക്കാരിന്റെ വിവിധ ഫെസ്റ്റിവലുകളിൽ ഭിന്നശേഷിക്കാരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ അവർക്ക് ഒരു സ്റ്റാൾ എങ്കിലും സൗജന്യമായി നൽകുക . കൈവല്യ പദ്ധതി ഇനിയും അപേക്ഷകൾ സ്വീകരിക്കുക .
കാലതാമസം കൂടാതെ അവർക്ക് സ്വയം തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടാൻ തുക അനുവദിക്കുക .

തദ്ദേശഭരണ സ്ഥാപനങ്ങളെല്ലാം വര്‍ഷത്തിലൊരിക്കല്‍ ഭിന്നശേഷി ഗ്രാമ/വാര്‍ഡ് സഭകള്‍ സംഘടിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലയിടത്തും അതു കൃത്യമായി നടക്കുന്നില്ല. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അതു സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. മാത്രമല്ല.ഭിന്നശേഷി ഗ്രാമ/വാര്‍ഡ് സഭകള്‍ സംഘടിപ്പിക്കുമ്പോള്‍ അതിനെ കുറിച്ച് ബന്ധപ്പെട്ട പ്രദേശത്തെ എല്ലാ ഭിന്നശേഷിക്കാരേയും മുന്‍കൂട്ടി അറിയിക്കുകയും ഭിന്നശേഷി സൗഹൃദമായ ഒരിടത്തു വെച്ചു മാത്രം ഭിന്നശേഷി ഗ്രാമ/വാര്‍ഡ് സഭകള്‍ നടക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും വേണം. ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട ക്ഷേമപദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് ഉപയുക്തമാകും വിധം എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും അതിന്റെ പരിധിയില്‍ താമസിക്കുന്ന എല്ലാ ഭിന്നശേഷിക്കാരുടേയും വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കണം എന്ന് നിർദ്ദേശം നൽകുക
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന കമ്മിറ്റികളില്‍ ഭിന്നശേഷിക്കരെ ഉൾപ്പെടുത്തുക. ഇതിൽ വീൽചെയറിൽ സഞ്ചരിക്കുന്നവരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തുക എന്ന് നിർദ്ദേശം നൽകുക, ഭിന്നശേഷിക്കാരുടെ തൊഴില്‍, വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിന് കൂടുതല്‍ പരിഗണന ലഭിക്കണം.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഉള്ള സ്കോളർഷിപ്പ് എം ആർ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പുതിയ ഉത്തരവ് പ്രകാരം 28500 രൂപയാണ്. സ്പൈനല്‍ കോഡ് ഇഞ്ച്വറി , പോളിയോ, മസകൂലർ ഡിസ്ട്രോഫി എന്നീ ഗുരുതരമായ അംഗവൈകല്യം അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് അതിലും വളരെ കുറഞ്ഞ തുകയാണ് സ്കോളര്‍ഷിപ്പായി ലഭിക്കുന്നത്. വളരെ കൂടുതല്‍ ശാരീരിക പരിമിതിയുളള ഈ വിഭാഗങ്ങളേയും എം ആർ വിഭാഗത്തിൽപ്പെടുത്തി അവർക്കും ഈ സ്കോളർഷിപ്പ് തുകയും മറ്റെല്ലാ ആനുകൂല്യങ്ങളും നൽകുക. ഭിന്നശേഷിക്കാരുടെ മക്കൾ അവരുടെ ക്ലേശപൂർണ്ണമായ ജീവിതസാഹചര്യങ്ങളാൽ ഉന്നതവിദ്യാഭ്യാസരംഗത്തു താഴോട്ടു പോകാതിരിക്കാനായി ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ളതു പോലെതന്നെ 5 % സംവരണം ഭിന്നശേഷിക്കാരുടെ മക്കൾക്കും നൽകണം. അതുപോലെ വിദ്യാഭ്യാസ സ്കോളർഷിപ്പും നൽകണം.

പഞ്ചായത്തുകളിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി ഹെൽപ് ഡസ്ക് ആരംഭിക്കുക
ഭിന്നശേഷിക്കാർക്ക് ജോലി സംവരണം നൽകുമ്പോൾ കൂടുതൽ വൈകല്യം ഉള്ള വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് പ്രത്യേക വിഭാഗം എന്ന് രീതിയിൽ ഉൾപ്പെടുത്തി പരിഗണന നൽകുക. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കി വരുന്ന ആയുഷ്മാൻ ഭാരത് – കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇൻഷുറൻസ് കാർഡ് പുതിയ അപേക്ഷകരെ ചേർക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുക.

ഭിന്നശേഷിക്കാരായവരില്‍ പലരുടേയും വീടുകളിലേക്ക് ഉള്ള വഴി പലപ്പോഴും ഒറ്റയടിക്ക്പ്പാതകളും തീരെ സഞ്ചാരയോഗ്യമല്ലാത്തതുമാണ്. അവരുടെ പ്രത്യേകിച്ച് വീൽചെയറിൽ സഞ്ചരിക്കുന്നവരുടെ വീടുകളിലേക്ക് ഉള്ള വഴികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ അത്യാവശ്യമാണ്. വേണ്ട ഇടപെടലുകൾ നടത്തി അവർക്ക് സഞ്ചരിക്കാൻ യോഗ്യമായ വഴിസൗകര്യം ഒരുക്കാൻ പ്രത്യേക അദാലത്തുകൾ നടത്തുക. മുച്ചക്ര സ്കൂട്ടർ ഓടിക്കുന്ന പറ്റാത്ത തിരെ ശാരീരിക പരിമിതിയുളള ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ നൽകുക. ഭിന്നശേഷിക്കാർക്ക് നൽകുന്ന മുച്ചക്ര സ്കൂട്ടർ നല്ല കമ്പനിയുടെ ഗുണമേന്മ ഉള്ള മുച്ചക്ര സ്കൂട്ടർ എന്ന് ഉറപ്പുവരുത്തുക.
മുച്ചക്ര സ്കൂട്ടർ ലഭിക്കാൻ നിലവിൽ 60 വയസ്സ് ന് താഴെയാണ് വയസ്സ് പരിധി ഇത് ഒരുപാട് ഭിന്നശേഷിക്കാർക്ക് പ്രതികൂലമായി വരുന്നുണ്ട്. അതുകൊണ്ട് മുച്ചക്ര സ്കൂട്ടർ ലഭിക്കാൻ ഉള്ള വയസ്സ് പരിധി ഉയർത്തുക .

മുച്ചക്ര സ്കൂട്ടർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച കഴിഞ്ഞാൽ 8 വർഷം കഴിഞ്ഞ മാത്രമോ പിന്നെ അപേക്ഷിക്കാൻ പാടുള്ളൂ എന്നാൽ മിക്ക മുച്ചക്ര സ്കൂട്ടർ മൂന്ന് നാല് വർഷം കഴിയുമ്പോൾ വലിയ കംപ്ലീറ്റ് ആണ് നിലവിൽ കാണുന്നത് ഇത് ഭിന്നശേഷിക്കാർക്ക് വലിയ പ്രതിസന്ധി ഉണ്ടാകുന്നുണ്ട് 8 വർഷം എന്നത് 6 വർഷമായി നിജ പ്പെടുത്തുക .
ഭിന്നശേഷിക്കാരുടെ ശാരീരിക പരിമിതികൾ നോക്കി അവർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഉള്ള ആക്റ്റീവ് വീൽചെയറുകൾ നൽക്കുക , യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വേണ്ടി പാതയോരങ്ങളിൽ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുളള ഷീ ലോഡ്ജുകൾ ഭിന്നശേഷി സൗഹൃദമായ റാമ്പ്കൾ , ഭിന്നശേഷി സൗഹൃദമായ വീൽചെയർ ഫ്രണ്ട്‌ലി ടോയ്‌ലറ്റും ഭിന്നശേഷി സൗഹൃദമായ സൗകര്യങ്ങൾ ഒരുക്കാൻ നടപടികൾ സ്വീകരിക്കുക, ദേശീയ പാതയോരങ്ങളിൽ ഭിന്നശേഷിക്കാർക്ക് വിശ്രമം കേന്ദ്രങ്ങൾ ഒരുക്കുക, സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് വരുന്ന ശാരീരിക പരിമിതിയുളള ഭിന്നശേഷിക്കാർക്ക് പേ വാർഡ് അനുവദിക്കുക/
പേ വാർഡിന് ഇളവ് അനുവദിക്കുക, സാമൂഹിക നീതി വകുപ്പും , നാഷണൽ ട്രസ്റ്റ് , ജില്ലാതല സമിതിയും സംയുക്തമായി മസ്തിഷ്ക ഭിന്നശേഷി വിഭാഗക്കാർക്ക് നടപ്പാക്കുന്ന സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതി നിരാമയ ഇൻഷുറൻസ് ഇതിൽ നിലവിൽ ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വൈകല്യം, ബഹുമുഖ വൈകല്യം എന്നി വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ ആണ് ഉൾപ്പെട്ടിരിക്കുന്നത്. നിരാമയ ഇൻഷുറൻസ് പദ്ധതിയിൽ ചലന വൈകല്യം , ലോക്കോമോട്ടിവ് ഡിസബലിറ്റി ഉള്ള വരെയും , നിരാമയ ഇൻഷുറൻസ് ഉൾപ്പെടുതുക, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കീഴിൽ ഭിന്നശേഷികാർക്കായി മൊബൈൽ ഹോസ്പിറ്റൽ സൗകര്യം നടപ്പിലാക്കണം, കോവിഡ് ന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിട്ടുളള ഭിന്നശേഷി നിർണയിക്കുന്ന മെഡിക്കൽ ബോർഡ് ചേരാൻ ഉള്ള നടപടികൾ സ്വീകരിക്കുക .

ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പല സാമൂഹ്യക്ഷേമ പദ്ധതികളുടേയും നേട്ടം ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി സ്വീകരിക്കേണ്ട ചില നടപടികള്‍.
സർക്കാർ ഇതര പൊതു കാര്യങ്ങൾക്കും ചികിത്സ സഹായത്തിനും , സാമ്പത്തിക സഹായത്തിനും സ്വയം തൊഴിലിനും അപേക്ഷയ്ക്ക് ഭിന്നശേഷി ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റ് ഇവ മാത്രം രേഖയായി സ്വീകരിക്കണം വീണ്ടും ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജർ ആക്കണം എന്ന് നിബന്ധനകൾ ഒഴിവാക്കുക
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലും പകൽവീട് പോലെ ഭിന്നശേഷികാർക്കായി സ്വന്തമായി ഒരിടം ‘ഭിന്നശേഷിസദനം’ തുഠങ്ങണം.

ഇവിടെ ഒന്നിച്ചു കൂടുന്നതിനും ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നതിനും മാനസികവും ആരോഗ്യ പരവുമായ ആശയ വിനിമയത്തിലൂടെ ജീവതത്തിന് കൂടുതൽ പ്രതീക്ഷയും ഉയർച്ചയും വളർത്താൻ കഴിയും. ഈ ഭിന്നശേഷി സദനത്തിൽ ലൈബ്രറി ഉണ്ടായിരിക്കുകയും കലാസാംസ്കാരിക മേളകൾ സംഘടിപ്പിക്കുകയും ആരോഗ്യ പ്രവർത്തകരുടെ ഭിന്നശേഷി വികസനോന്‍ മുഖമായ സെമിനാറുകൾ നടത്തുകയും വേണം.
സർഗാത്മകമായ പല ആശയങ്ങളും രൂപീകരിക്കാൻ ഈ ഭിന്നശേഷിസദനം കാരണമാകും.
കലാ-കായിക രംഗത്ത് ഉള്ള ഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കുക, കൂടാതെ അവരുടെ മത്സര ഇനങ്ങൾ സ്പോർട്സ് കൗൺസിൽ അംഗീകാരിക്കുക എന്നിവയാണ് രാജീവ്‌ പള്ളുരുത്തി നേതൃത്വം കൊടുക്കുന്ന ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറഷന്റെ ആവശ്യങ്ങൾ.


Continue Reading

EDITORS CHOICE

അമേരിക്കയിലെ ഭക്ഷണ പ്രേമികളുടെ മനസ്സ് കീഴടക്കി കോതമംഗലം സ്വദേശി; പാചക കലയിൽ പുലി, കരവിരുതിലാകട്ടെ പു പുലിയും.

Published

on

കോതമംഗലം : ഭക്ഷണത്തോടും, പാചക കലയോടുമുള്ള ഇഷ്ട്ടം കൂടിയിട്ടാണ് എം. എ. കോളേജിലെ പ്രീ ഡിഗ്രി പഠനത്തിന് ശേഷം പോത്താനിക്കാട് വെട്ടുകല്ല്മാക്കൽ സജിമോൻ വി വാസു ബാംഗ്ലൂർക്ക് വണ്ടി കയറുന്നത്. ലക്ഷ്യം പാചക കലയിൽ അഗ്രഗണ്യൻ ആകുക എന്നതും. ബാംഗ്ലൂരിൽ ഹോട്ടൽ മാനേജ്‍മെന്റ് പഠനം പൂർത്തിയാക്കി 93 ൽ എറണാകുളത്ത് താജ് ഗ്രൂപ്പ്‌ ഓഫ് ഹോട്ടൽസിൽ ജോലിക്ക് കയറി.അതിന് ശേഷം 96ൽ സജിമോൻ അമേരിക്കയിലേക്ക് പറന്നു. ഇപ്പോൾ അമേരിക്കയിലെ ന്യൂയോർക്കിൽ ഭക്ഷണ പ്രേമികളുടെ പ്രിയപ്പെട്ട ഷെഫ് ആണ് സജിമോൻ. പുതിയ പുതിയ പാചക പരീക്ഷണങ്ങൾ, വൈവിധ്യ മാർന്ന രുചികൂട്ടുകൾ എല്ലാം പരീക്ഷിച്ചു അവിടുത്തെ ജനമനസുകൾ കീഴടക്കുകയാണ് ഈ അമേരിക്കൻ മലയാളി.

പാചക കലയിൽ മാത്രം ഒതുങ്ങുന്നതല്ല ഇദ്ദേഹത്തിന്റെ കഴിവുകൾ പഴവര്ഗങ്ങളിലും, പച്ചക്കറികളിലും, ചീസിലും, ഐസിലും, ചോക്ലേറ്റ് കളിലും എല്ലാം കൊത്തുപണികൾ നടത്തി ജീവൻ തുടിക്കുന്ന നയന മനോഹരങ്ങളായ രൂപങ്ങൾ സൃഷ്ടിച്ചെടുക്കുന്ന ഒരു ശില്പികൂടിയാണിദ്ദേഹം. തണ്ണിമത്തൻ കൊണ്ടും, മത്തങ്ങാ കൊണ്ടും ഐസ് കൊണ്ടും, വിവിധ പച്ചക്കറികൾ കൊണ്ടും മയിൽ, നായകുട്ടി, തുടങ്ങി വിവിധ ഇനം പക്ഷി മൃഗതികളുടെയും, മോഹൻലാലിന്റെയും, യേശുദേവന്റെയും, മാതാവിന്റെയും എല്ലാം ജീവസുറ്റ മിഴിവാർന്ന ചിത്രങ്ങൾ ഒരുക്കി ആരേയും അതിശയിപ്പിക്കുകയാണ് ഈ കലാകാരൻ.

ന്യൂ യോർക്കിലെ വലിയ വലിയ ആഘോഷങ്ങളിൽ സജിമോന്റെ കരവിരുതിൽ പിറവിയെടുത്ത അലങ്കാര വസ്തുക്കൾ അഭിഭാജ്യ ഘടകമായി മാറിയിരിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ടായിരിക്കണം അമേരിക്കയിലെ ഷെഫ് മാരുടെ സംഘടനയായ എ സി എഫ് (american culinary federation) നടത്തിയ ഇന്റർനാഷണൽ മത്സരത്തിൽ മികച്ച ഫല വർഗ കൊത്തു പണിക്കാരൻ എന്ന ബഹുമതി 3 തവണ ഗോൾഡ് മെഡൽ ഉൾപ്പെടെ ഇദ്ദേഹം കരസ്തമാക്കിയതും. ഈ ബഹുമതി നേടിയതുവഴി സജിമോന് ഔട്ട്സ്റ്റാൻഡിങ് പെർഫോർമർ കാറ്റഗറിയിൽ ഒ വിസ ലഭിക്കുകയും, ആ വഴി ഇദ്ദേഹത്തിന് യു എസ് ഗ്രീൻ കാർഡ് സിറ്റിസൺ ഷിപ്പും ലഭിക്കുകയും ചെയിതു . അന്തർ ദേശീയ തലത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച് ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് കിട്ടുന്ന പ്രത്യേക വിസയാണ് ഒ വിസ അഥവാ ഔട്ട്‌ സ്റ്റാന്റിംഗ് പെർഫോർമർ കാറ്റഗറി വിസ.

അമേരിക്കൻ സന്ദർശന വേളയിൽ മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ ഇദ്ദേഹത്തെ കുറിച്ച് കേട്ടറിഞ്ഞു ഇദ്ദേഹത്തെ സന്ദർശിക്കുകയും ഈ മലയാളി കലാകാരന്റെ പഴം – പച്ചക്കറി വർഗ്ഗങ്ങളിൽ ഉള്ള കരവിരുത് നേരിട്ട് കാണുകയും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. സ്കൂളിൽ പഠിക്കുന്ന വേളയിൽ കാർട്ടൂൺ, ചിത്ര രചന മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ വരെ പോയി വിജയം നേടിയ സജിമോന്റെ പാതയിലൂടെ നിറക്കൂട്ടുകൾ ഒരുക്കി ചിത്ര രചനയിൽ തിളങ്ങാനാണ് മക്കളായ വിഷ്ണുവിന്റെയും, വൈഷ്ണവിന്റെയും ആഗ്രഹം. അമേരിക്കയിൽ നഴ്സയാ ഭാര്യ മായയും, മക്കളായ വിഷ്ണുവും, വൈഷ്ണവും അടങ്ങുന്നതാണ് അമേരിക്കൻ മലയാളിയായ ഈ കലാകാരന്റെ കുടുംബം.


Continue Reading

EDITORS CHOICE

കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന് വീണ്ടും പേറ്റന്റ്.

Published

on

കോതമംഗലം : കാർഷിക രംഗത്ത് ഏറെ ഉപയോഗപ്രദമായ ഉപകരണത്തിന്റെ ഡിസൈൻ, പ്രവർത്തന രീതി എന്നിവയ്ക്ക് ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ പേറ്റന്റിന് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് അർഹമായി. ചിരട്ട ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനായി നാളികേരം ഉടക്കാതെ തന്നെ തേങ്ങയുടെ മാംസളഭാഗം പുറത്തെടുക്കുവാനുള്ള ഉപകരണമാണ് മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ അസ്സിസ്റ്റന്റ് പ്രൊഫസ്സറായ കിരൺ ക്രിസ്റ്റഫർ കണ്ടുപിടിച്ചത്. ഈ ഉപകരണത്തിന്റെ പ്രവർത്തന രീതിക്കാണ് 2021 ൽ ഓസ്ട്രേ ലിയൻ ഗവൺമെന്റിൽ നിന്നും ഇന്നവേഷൻ പേറ്റന്റ് ലഭിച്ചത്.

കരകൗശല നിർമ്മാണ മേഖലയിൽ ചിരട്ടയുടെ ആകൃതി മുഴുവൻ ആയി നിലനിർത്തി മാംസളഭാഗം പുറത്തെടുക്കുവാൻ വലിയ ബുദ്ധിമുട്ടായിരുന്നു. കെമിക്കൽ ഉപ യോഗിച്ചാണ് മുമ്പ് ഇത് ചെയ്തിരുന്നത്. പുതിയ ഉപകരണത്തിന്റെ വരവോട് കൂടി ചിരട്ട മുഴുവനായും ആകൃതി നിലനിർത്തി വിവിധ കരകൗശല വസ്തു ക്കൾ ഉണ്ടാക്കാമെന്നതും തേങ്ങയുടെ മാംസളഭാഗം ഉപയോഗിക്കാമെന്നതും എടുത്ത് പറയേണ്ട നേട്ടമാണ്. കേളേജിന് 2021 ൽ തന്നെ കാർഷിക രംഗത്ത് ലഭിക്കുന്ന രണ്ടാമത്തെ പേറ്റന്റാണ് ഇത്. കാറ്റിൽ നിന്നും വാഴയെ സംരക്ഷിക്കുന്നതിനുള്ള സ്ട്രക്ചറിനാണ് മുമ്പ് പേറ്റന്റ് ലഭിച്ചിരുന്നത്.

കാർഷിക രംഗത്തെ ഉന്നമനത്തിന് ശാസ്ത്ര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ഗവേഷണ ങ്ങൾക്ക് മുൻതൂക്കം നൽകണമെന്ന കോളേജ് മാനേജ്മെന്റിന്റെ കാഴ്ചപ്പാടിന്റെ ഫലമാണ് ഈ നേട്ടങ്ങളിലേക്ക് നയിച്ചതെന്ന് മാർ അത്തനേഷ്യസ് കോളേജ് അസ്സോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിൻസിപ്പൽ ഡോ. മാത്യു കെ, മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ബിനു മർക്കോസ് എന്നിവർ അറിയിച്ചു.


Continue Reading

Recent Updates

NEWS3 mins ago

പട്ടയ പ്രശ്‌നം; വടാട്ടുപാറയിലെ കർഷകസംഘം പ്രതിനിധികൾ വനം മന്ത്രിക്ക് നിവേദനം കൈമാറി.

എറണാകുളം: വടാട്ടുപാറയിലെ പട്ടയ പ്രശ്നത്തിൽ വനം വകുപ്പിനെക്കൊണ്ട് അനുഭാവപൂർവമായ നടപടി സ്വീകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വടാട്ടുപാറയിലെ കർഷകസംഘം പ്രതിനിധികൾ അന്റണി ജോൺ എം എൽ എക്കും കളക്ടർ...

NEWS14 mins ago

വാരപ്പെട്ടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സൊസൈറ്റിയുടെ നവീകരിച്ച സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം: വാരപ്പെട്ടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സൊസൈറ്റിയുടെ നവീകരിച്ച സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഘം ഓഫീസിൻ്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു. കാർഷികം...

CRIME10 hours ago

വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയൽ.

മുവാറ്റുപുഴ : വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയൽ. കണ്ണൂർ നടുവിൽ മണ്ടളം തോട്ടത്തിൽ വീട്ടിൽ അരുൺ...

EDITORS CHOICE12 hours ago

അതി ജീവന പാതയിൽ ഭിന്നശേഷിക്കാർക്ക് താങ്ങായി തണലായി രാജീവ് പള്ളുരുത്തി.

കൊച്ചി: മറ്റൊരു ലോക ഭിന്നശേഷി ദിനം കൂടി കടന്നു പോയി. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും, അവരുടെ ഉന്നമനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച മനുഷ്യസ്നേഹിയുണ്ട് കൊച്ചിയിൽ. വീൽ...

CHUTTUVATTOM12 hours ago

വിലകയറ്റത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പദയാത്ര സംഘടിപ്പിച്ചു.

കോതമംഗലം : വിലകയറ്റത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. മാലിപ്പാറ പള്ളിപടിയിൽ പദയാത്രയുടെ ഫ്ളാഗ് ഓഫ് മുൻ കെ പി...

CHUTTUVATTOM13 hours ago

പരിമിതിയില്ലാതെ ഭരതനാട്യത്തിൽ വിസ്മയം തീർത്ത് വിഷ്ണു.

മുവാറ്റുപുഴ:  മുവാറ്റുപുഴയിലെ വിഷ്ണു പരിമിതികളെ തോൽപ്പിച്ച് ഭരതനാട്യത്തിൽ വിസ്മയം തീർക്കുകയാണ്. ഡൗൺ സിൻഡ്രോം രോഗത്തെ തോൽപ്പിച്ചാണ് വിഷ്ണു അമർനാഥ് എന്ന ഈ കലാകാരൻ തന്റെ ഇഷ്ടത്തെ നേടിയെടുത്തത്....

CHUTTUVATTOM1 day ago

കോതമംഗലം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പാട്ടും ഡാൻസുമായി ചങ്ങാതികൂട്ടം.

കോതമംഗലം : ഡാൻസും പാട്ടുമായി ചങ്ങാതിക്കൂട്ടം എത്തി. സമഗ്ര ശിക്ഷ കേരളം കോതമംഗലം ബിആർസി യുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച ഭിന്നശേഷി വാരാചരണത്തിന്റെ...

NEWS1 day ago

ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു.

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു. ഭിന്നശേഷി കൂട്ടായ്മയിലുള്ളവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യോഗത്തിൽ...

NEWS1 day ago

നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ തീപിടിത്തം ; ഫയര്‍ഫോഴ്സിന്‍റെ അവസരോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി.

കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ തീപിടിത്തം. കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ കത്തി നശിച്ചു.വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടത്തത്തിന് കാരണമെന്ന് അനുമാനം. കോതമംഗലം ഫയര്‍ഫോഴ്സിന്‍റെ...

CRIME2 days ago

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വ്യാജ റിക്രൂട്ട്മെന്‍റ് കേസില്‍ രണ്ട് പ്രതികൾ പിടിയിൽ.

മുവാറ്റുപുഴ : പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്മെന്‍റ് കേസില്‍ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി കുടയത്തൂർ...

NEWS2 days ago

വനമേഖലയിലെ സംയുക്ത പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി എ. കെ ശശീന്ദ്രന്‍

കൊച്ചി : എറണാകുളം ജില്ലയിലെ വനമേഖലയിലെ വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ജനുവരി 15നകം വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കാന്‍ വനംവകുപ്പ് മന്ത്രി എ.കെ...

CRIME2 days ago

സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഢിപ്പിച്ചയാൾ പിടിയിൽ.

പെരുമ്പാവൂർ: നെല്ലാട് കണ്ടോത്തുകുടി പുത്തൻ വീട്ടിൽ ഷാജി (ഷിജിൽ 49) യാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. വീടുപണിക്കായി വീട്ടമ്മ ലോൺ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ...

CRIME2 days ago

രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തി വന്നയാളെ പേഴക്കാപ്പിള്ളിയിൽ നിന്ന് പിടികൂടി.

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ നടന്ന റെയ്ഡിൽ രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തി വന്ന അന്യസംസ്ഥാന തൊഴിലാളിയായ ഇനാമുൾ ഹക്കിൻ്റെ പക്കൽ നിന്ന് 50 ഗ്രാം കഞ്ചാവ് മൂവാറ്റുപുഴ എക്സൈസ്...

CHUTTUVATTOM2 days ago

ആലൂവ-മൂന്നാർ റോഡ് 23 മീറ്റർ വീതിയിൽ നവീകരിക്കുന്നു; സ്ഥലമേറ്റുടക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും.

പെരുമ്പാവൂർ : പെരുമ്പാവൂർ എം എൽ എ യുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും തുടർ നടപടികൾക്ക് വേണ്ടി സമയപരിധികൾ വെച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനും വേണ്ടിയുള്ള യോഗം നടന്നു....

NEWS2 days ago

പീസ് വാലി സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃക: ഗവർണർ

തിരുവനന്തപുരം : നിരാലംബർക്കും നിസ്സഹായർക്കും തണൽ വിരിക്കുന്ന കോതമംഗലത്തെ പീസ് വാലിയുടെ പ്രവർത്തനങ്ങൾ സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. രാജ്ഭവനിൽ നടന്ന...

Trending

error: Content is protected !!