കോട്ടപ്പടി: കര്‍ഷക ദിനത്തോടനുബന്ധിച്ച് കോട്ടപ്പടി പഞ്ചായത്തിലെ ഏറ്റവും മികച്ച യുവ കര്‍ഷകയായി സ്‌നേഹല്‍ സൂസന്‍ എല്‍ദോസ് തിരഞ്ഞെടുക്കപ്പെട്ടു. ഇതേ സ്‌കൂളിലെ അധ്യാപകരായ എല്‍ദോസ് മാത്യൂസിന്റേയും മഞ്ജു കെ ജോസിന്റേയും മകളാണ്. കോവിഡ് കാലത്ത് വീട്ടിലെ കൃഷിയിടത്ത് ആരംഭിച്ച പച്ചക്കറി കൃഷി ഇപ്പോഴും തുടരുന്നു.കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് കോട്ടപ്പടി പഞ്ചായത്തിന്റേയും കൃഷിഭവനിന്റേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ പൊന്നാട നല്‍കി ആദരിച്ചു. ചടങ്ങില്‍ കോട്ടപ്പടി പഞ്ചായത്ത് പ്രസിഡണ്ട് മിനി ഗോപി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആഷ അജിന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് . മെറ്റീന്‍ മാത്യു,കൃഷി ഓഫീസര്‍ ജിജി ജോര്‍ജ്ജ്, മാര്‍ എലിയാസ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
