Connect with us

CHUTTUVATTOM

എസ്.എൻ.ഡി.പി യോഗം വൈദീക യോഗം കോതമംഗലം യൂണിയൻ തെരഞ്ഞെടുപ്പ് നടന്നു.

Published

on

കോതമംഗലം: എസ്.എൻ.ഡി.പി യോഗം വൈദീക യോഗം കോതമംഗലം യൂണിയൻ പ്രസിഡന്റായി ദേവഗിരി ശ്രീനാരായണ ഗതദേവ മഹാ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നിമേഷ് തന്ത്രികളെയും സെക്രട്ടറിയായി പി.കെ.ബൈജു ശാന്തിയെയും തിരഞ്ഞെടുത്തു. കോതമംഗലം ദേവഗിരി ഗുരുപ്രസാദം പ്രാർത്ഥനാ ഹാളിൽ നടന്ന പൊതുയോഗം യൂണിയൻ സെക്രട്ടറി പി.എ.സോമൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് നിമേഷ് തന്ത്രി അദ്ധ്യക്ഷത വഹിച്ചു. വൈദീക യോഗം സംസ്ഥാന കൺവീനർ ഷാജി ശാന്തി മുഖ്യ പ്രഭാഷണവും സംസ്ഥാന കമ്മിറ്റി അംഗം ജോഷി ശാന്തി അനുഗ്രഹ പ്രഭാഷണവും നടത്തി. സൈബർ സേന യൂണിയൻ ചെയർമാൻ എം.കെ.ചന്ദ്ര ബോസ്, ദേവഗിരി ഗുരുദേവ മഹാക്ഷേത്രം കൺവീനർ പി.വി.വാസു, ലൈക്ക് ശാന്തി, ബൈജു ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.

CHUTTUVATTOM

കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ജീവിതശൈലീ രോഗനിർണ്ണയവും, സൗജന്യ രക്ത പരിശോധനയും നടത്തി.

Published

on

കോതമംഗലം: ലയൺസ് ക്ലബ് കോതമംഗലം ഈസ്റ്റ്, മുത്തൂറ്റ് സ്വാശ്രയയും ചേർന്ന് പിണ്ടിമന പഞ്ചായത്തിൻ്റെ യും, മാലിപ്പാറ സഹകരണ ബാങ്കിൻ്റെയും സഹകരണത്തോടെ പിണ്ടി മനയിലും, മാലിപ്പാറയിലും ജീവിത ശൈലി – വൃക്ക -ഹൃദ് രോഗ-നിർണ്ണയവും സൗജന്യ രക്ത പരിശോധനയും നടത്തി.ഗ്ലൂക്കോസ്, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, യൂറിൻ ആൽബുമിൻ, യൂറിൻ ഷുഗർ എന്നിവ സൗജന്യമായി ടെസ്റ്റു ചെയ്തു.

പിണ്ടിമനയിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസി.ജെസി സാജുവും, മാലിപ്പാറ സഹകരണ ബാങ്ക് ഓഡിറ്റോ റിയത്തിൽ നടന്ന ക്യാമ്പ് ലയൺ പ്രിൻസിപ്പൽ അഡ്വൈസർ കെ.വി മത്തായിയും നിർവ്വഹിച്ചു. ചടങ്ങിൽ സോൺ ചെയർപേഴ്സൺ സിജോ ജേക്കബ്, സഹകരണ ബാങ്ക് പ്രസി.സണ്ണി ജോസഫ്, ക്ലബ് സെക്രട്ടറി ജോർജ് എടപ്പാറ, ട്രഷറർ കെ.ഒ ഷാജി, ലാലു ജോസ് കാച്ചപ്പിള്ളി, ബിനോയി തോമസ്, ജോസ് കൈതക്കൽ, ബാങ്ക് സെക്രട്ടറി ഗ്രേസി എന്നിവർ പ്രസംഗിച്ചു. ക്യാ മ്പിൽ 280 പേർ പങ്കെടുത്തു.

Continue Reading

CHUTTUVATTOM

വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കും: എൽദോസ് കുന്നപ്പിള്ളി എംഎൽഎ

Published

on

പെരുമ്പാവൂർ : വിദ്യാർത്ഥികളുടെ അമിതമായ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കി മണ്ഡലത്തിലെ സ്കൂളുകളിൽ നടപ്പിലാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. ഇതിനായി കൗൺസിലിംഗ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് ആലോചിക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എംഎൽഎ അവാർഡ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും 100% വിജയം നേടിയ സ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ രണ്ട് ഘട്ടമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. 600 വിദ്യാർഥികൾ അവാർഡ് ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ ടി എം സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബേസിൽ പോൾ എന്നിവർ ചടങ്ങുകളിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പി അജയകുമാർ, നഗരസഭ വൈസ് ചെയർപേഴ്സൺ ഷീബ ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോളി തോമസ്, നഗരസഭാ കൗൺസിലർമാരായ ബിജു ജോൺ ജേക്കബ്, ആനി മാർട്ടിൻ, അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ വി രമ, പദ്ധതി കോഡിനേറ്റർ ഡാമി പോൾ എന്നിവർ സംസാരിച്ചു.

Continue Reading

CHUTTUVATTOM

നഗര മധ്യത്തിൽ കുട്ടികളുടെ പാർക്ക് ; നിർമ്മാണം ആരംഭിക്കുന്നു.

Published

on

പെരുമ്പാവൂർ : പെരുമ്പാവൂർ നഗര മധ്യത്തിൽ കുട്ടികളുടെ പാർക്ക് വേണമെന്ന ആവശ്യത്തിന് ഒടുവിൽ പരിഹാരമാകുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച കുട്ടികളുടെ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും ശിലാസ്ഥാപന കർമ്മവും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പെരുമ്പാവൂർ പാട്ടാലിൽ പെരിയാർ വാലി ജലസേചന പദ്ധതിയുടെ 27 സെന്റോളം വരുന്ന സ്ഥലത്താണ് പാർക്ക് നിർമ്മിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് വൈകുന്നേരങ്ങളിൽ കൂടിച്ചേരലുകൾക്കും ഒഴിവ് സമായങ്ങൾക്കുമുള്ള ഇടമായിരുന്ന ഇത്. എന്നാൽ വർഷങ്ങളായി ഈ സ്ഥലം കാട് പിടിച്ചു നശിച്ചു കിടക്കുകയാണ്.

പൊതു ജനങ്ങളുമായി സംവദിക്കുമ്പോൾ കൂടുതൽ ആളുകൾ ആവശ്യപ്പെട്ട കാര്യമാണ് പാർക്കിന്റെ നിർമ്മാണം എന്നതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് പാർക്കിന്റെ നിർമ്മാണം. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പാർക്ക് നിർമ്മാണത്തിന്റെ ചുമതല. നിർമ്മാണം പൂർത്തികരിച്ച ശേഷം പരിപാലനവും ഉടമസ്ഥാവകാശവും പെരിയാർ വാലിക്ക് തിരികെ നൽകും. കുട്ടികൾക്കുള്ള വിനോദോപകരങ്ങൾ, ശുചിമുറികൾ, കോഫി ഷോപ്പ്, മനോഹരമായ കവാടം, പാർക്കിന് ചുറ്റും നടപ്പാത, പൂന്തോട്ട നിർമ്മാണം, വിളക്കുകൾ എന്നിവയാണ് പാർക്കിൽ സജ്ജീകരിക്കുന്നത്. നിലവിലുള്ള ചുറ്റുമതിൽ ബാലപ്പെടുത്തിയാകും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കുന്നത്.

നഗരസഭ അധ്യക്ഷൻ ടി.എം സക്കീർ ഹുസൈൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഷീബ ബേബി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഭിലാഷ് പുതിയേടത്ത് കൗൺസിലർമാരായ ബിജു ജോൺ ജേക്കബ്, അരുൺ കെ.സി, അനിത ദേവി പ്രകാശ്, പെരിയാർ വാലി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എൻജിനിയർ ബൈജു സി.വി, മുൻ കൗൺസിലർ മോഹൻ ബേബി, അഡ്വ. ടി.ജി സുനിൽ, പി.കെ മുഹമ്മദ് കുഞ്ഞു, മാത്യൂസ് കാക്കൂരാൻ, എം.വി സജി, വി.പി സന്തോഷ്, ജോസഫ് കെ.പി, എന്നിവർ സംസാരിച്ചു.

Continue Reading

Recent Updates

NEWS19 hours ago

കോതമംഗലം, കവളങ്ങാട് മേഖലകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ...

CHUTTUVATTOM22 hours ago

കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ജീവിതശൈലീ രോഗനിർണ്ണയവും, സൗജന്യ രക്ത പരിശോധനയും നടത്തി.

കോതമംഗലം: ലയൺസ് ക്ലബ് കോതമംഗലം ഈസ്റ്റ്, മുത്തൂറ്റ് സ്വാശ്രയയും ചേർന്ന് പിണ്ടിമന പഞ്ചായത്തിൻ്റെ യും, മാലിപ്പാറ സഹകരണ ബാങ്കിൻ്റെയും സഹകരണത്തോടെ പിണ്ടി മനയിലും, മാലിപ്പാറയിലും ജീവിത ശൈലി...

NEWS1 day ago

വടാട്ടുപാറയിലെ പൊയക ഗ്രൗണ്ടിന്റെ പേരിൽ പഞ്ചായത്തും വനംവകുപ്പുമായി ഏറ്റുമുട്ടല്‍.

കുട്ടമ്പുഴ : വടാട്ടുപാറയിലെ പൊയക ഗ്രൗണ്ടിൽ യുവാക്കള്‍ ക്രിക്കറ്റ് പിച്ച് നിര്‍മ്മിച്ചതിന്‍റെ പേരില്‍ വനംവകുപ്പുമായി ഏറ്റുമുട്ടല്‍. വനപാലകര്‍ പൊളിച്ചുകളഞ്ഞ പിച്ച് പുനസ്ഥാപിക്കാന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ...

NEWS2 days ago

കോതമംഗലത്തെ മാധ്യമ പ്രവർത്തകരുടേയും ജനപ്രതിനിധികളുടേയും സംഗമം നടന്നു.

കോതമംഗലം: തങ്കളം റോട്ടറി ഹാളിൽ വച്ച് നടന്ന താലൂക്കിലെ മാധ്യമ പ്രവർത്തകരുടേയും ജനപ്രതിനിധികളുടേയും സംഗമം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. രാവിലെ 10ന് ആരംഭിച്ച സംഗമത്തിൽ...

NEWS2 days ago

ഓറൽ കാൻസർ സ്ക്രീനിങ്ങ് മൊബൈൽ യൂണിറ്റിൻ്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി നിർവ്വഹിച്ചു.

കോതമംഗലം: ഇന്ത്യയിൽ പ്രഥമ ടെലി മെഡിസൻ ഫോർ ഓറൽ കാൻസർ സ്ക്രീനിങ്ങ് മൊബൈൽ യൂണിറ്റിൻ്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ നിർവ്വഹിച്ചു. ഇന്ദിര ഗാന്ധി ഗ്രൂപ്പ് ഓഫ്...

NEWS2 days ago

എറണാകുളം ജില്ലയിൽ ഇന്ന് 332 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ...

CHUTTUVATTOM3 days ago

വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കും: എൽദോസ് കുന്നപ്പിള്ളി എംഎൽഎ

പെരുമ്പാവൂർ : വിദ്യാർത്ഥികളുടെ അമിതമായ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കി മണ്ഡലത്തിലെ സ്കൂളുകളിൽ നടപ്പിലാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. ഇതിനായി കൗൺസിലിംഗ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനാണ്...

NEWS3 days ago

വാരപ്പെട്ടിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19...

NEWS3 days ago

കെ പി എൽ കളിക്കളത്തിൽ കളംനിറഞ്ഞാടാൻ എം. എ. ഫുട്ബോൾ അക്കാദമി.

കോതമംഗലം : കേരള പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിന് മാർച്ച്‌ 6ന് വിസിൽ മുഴങ്ങും . കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിലും, മലപ്പുറം മഞ്ചേരിയിലുമായിട്ടാണ് ഇത്തവണ മത്സരം...

AGRICULTURE3 days ago

സുഭിക്ഷ കേരളം തരിശ് പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്.

കോതമംഗലം: പിണ്ടിമന കൃഷിഭവന്റെ നേതൃത്വത്തിലുളള സുഭിക്ഷ കേരളം തരിശ് കൃഷിയിൽ നൂറ് മേനി വിളവ്. വേട്ടാമ്പാറഭാഗത്ത് മൂന്ന് ഏക്കറോളം വരുന്ന സ്വന്തം തരിശ് സ്ഥലത്ത് പച്ചക്കറിയുടെ വിവിധ...

NEWS4 days ago

എറണാകുളം ജില്ലയിൽ ഇന്ന് 473 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍...

NEWS4 days ago

ഇന്ധനവില വര്‍ദ്ധനക്കെതിരെ ഐ.എന്‍.ടി.യു.സി. ധർണ്ണ നടത്തി.

കോതമംഗലം: ഇന്ധനവില വര്‍ദ്ധനക്കെതിരെ ഐ.എന്‍.ടി.യു.സി. കോതമംഗലം റീജീയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ നട്തതിയ ധര്‍ണ കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു....

NEWS4 days ago

വനം വകുപ്പ് ഉദ്യോഗസ്ഥ പീഡനം താങ്ങാനാകാതെ പാമ്പ് പിടുത്ത വിദഗ്ധൻ മാർട്ടിൻ മെയ്‌ക്കമാലി അരങ്ങൊഴിയുന്നു.

കോതമംഗലം: വനം വകുപ്പധികൃതർ തന്നെ അപമാനിക്കുകയാണെന്നും തുണ്ടം ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ തനിക്കു കിട്ടേണ്ട ജോലി അവസരം തട്ടികളയുകയാണെന്നും അതിനാൽ പാമ്പുപിടുത്തത്തിന് വനം വകുപ്പ് സി സി...

NEWS5 days ago

കവളങ്ങാട് മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പുതുതായി ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം...

AUTOMOBILE5 days ago

കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്സ് & ബ്രോക്കേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കോതമംഗലം: സെക്കന്റ് ഹാന്റ് വാഹനമേഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെ ഗതാഗത വകുപ്പിൽ വരുത്തിയിരിക്കുന്ന പുതിയ പരിഷ്ക്കാരങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്സ് & ബ്രോക്കേഴ്സ് അസോസിയേഷൻ...

Trending

error: Content is protected !!

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al follower kaufen instagram follower kaufen