

NEWS
ഷൈൻ കെ കൃഷ്ണൻ ക്ഷേത്ര ദർശൻനത്തിനുശേഷം വോട്ട് രേഖപ്പെടുത്തി.

കോതമംഗലം : കോതമംഗലം നിയോചകമണ്ഡലം എൻ ഡി എ സ്ഥാനാർഥി ഷൈൻ കെ കൃഷ്ണൻ മൂവാറ്റുപുഴ, റാക്കാട് എൽ പി സ്കൂളിൽ രാവിലെ ഏഴ് മണിക്ക് കുടുബസമേതം എത്തി വോട്ട് രേഖപെടുത്തി. ബിജെപി വാളകം പഞ്ചായത്ത് സമിതി പ്രസിഡന്റ് സതീഷ് കുമാർ
ഒപ്പം ഉണ്ടായിരുന്നു. സ്ഥാനാർത്ഥി റാക്കാട് കാരനാട്ടുകാവ് ദേവി ക്ഷേത്രത്തിൽ കുടുബസമേതം ദർശനം നടത്തിയ ശേഷമാണ വോട്ട് ചെയ്യാൻ എത്തിയത്.
NEWS
കോതമംഗലം മേഖലയിൽ കോവിഡ് വ്യാപന വേഗത പ്രതീക്ഷിച്ചതിനേക്കാൾ തീവ്രം, രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5028 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 4396 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 12
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 4321
• ഉറവിടമറിയാത്തവർ- 61
• ആരോഗ്യ പ്രവർത്തകർ- 2
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 230
• തൃപ്പൂണിത്തുറ – 131
• പള്ളുരുത്തി – 93
• മരട് – 71
• ചെങ്ങമനാട് – 69
• പെരുമ്പാവൂർ – 66
• ഫോർട്ട് കൊച്ചി – 64
• ഇടപ്പള്ളി – 62
• കുമ്പളങ്ങി – 62
• കടമക്കുടി – 61
• കടുങ്ങല്ലൂർ – 61
• കളമശ്ശേരി – 61
• മട്ടാഞ്ചേരി – 59
• മഴുവന്നൂർ – 59
• ശ്രീമൂലനഗരം – 57
• ഉദയംപേരൂർ – 56
• കോട്ടുവള്ളി – 56
• കലൂർ – 54
• നോർത്തുപറവൂർ – 54
• രായമംഗലം – 54
• എളംകുന്നപ്പുഴ – 53
• കൂവപ്പടി – 52
• മാറാടി – 52
• പിറവം – 49
• വേങ്ങൂർ – 49
• ഐക്കരനാട് – 48
• കടവന്ത്ര – 48
• കാഞ്ഞൂർ – 48
• പള്ളിപ്പുറം – 48
• വടക്കേക്കര – 48
• ആമ്പല്ലൂർ – 47
• വടവുകോട് – 47
• ചൂർണ്ണിക്കര – 46
• എറണാകുളം നോർത്ത് – 44
• കിഴക്കമ്പലം – 43
• വരാപ്പുഴ – 43
• വാളകം – 42
• വൈറ്റില – 42
• എറണാകുളം സൗത്ത് – 41
• വെങ്ങോല – 41
• കോതമംഗലം – 40
• ചെല്ലാനം – 40
• തിരുമാറാടി – 40
• പുത്തൻവേലിക്കര – 40
• വാഴക്കുളം – 40
• തേവര – 39
• പൂതൃക്ക – 39
• എടത്തല – 38
• ഏലൂർ – 38
• നെടുമ്പാശ്ശേരി – 38
• പിണ്ടിമന – 37
• ഇടക്കൊച്ചി – 36
• ചേന്ദമംഗലം – 36
• കവളങ്ങാട് – 35
• കീഴ്മാട് – 35
• ചേരാനല്ലൂർ – 35
• ഞാറക്കൽ – 35
• അങ്കമാലി – 34
• കൂത്താട്ടുകുളം – 34
• മണീട് – 34
• മുണ്ടംവേലി – 34
• മൂവാറ്റുപുഴ – 34
• ആലുവ – 33
• കുന്നത്തുനാട് – 33
• എളമക്കര – 32
• ചോറ്റാനിക്കര – 32
• നായരമ്പലം – 32
• വാരപ്പെട്ടി – 32
• മുളന്തുരുത്തി – 31
• ആലങ്ങാട് – 30
• തോപ്പുംപടി – 30
• ആവോലി – 28
• ഇലഞ്ഞി – 28
• തമ്മനം – 28
• പല്ലാരിമംഗലം – 28
• പാലാരിവട്ടം – 27
• പാമ്പാകുട – 26
• ആരക്കുഴ – 25
• നെല്ലിക്കുഴി – 24
• തുറവൂർ – 23
• പച്ചാളം – 23
• വടുതല – 23
• വെണ്ണല – 23
• അശമന്നൂർ – 22
• കറുകുറ്റി – 21
• കരുമാലൂർ – 20
• കാലടി – 20
• പനമ്പള്ളി നഗർ – 20
• മഞ്ഞപ്ര – 20
• പോണേക്കര – 19
• മലയാറ്റൂർ നീലീശ്വരം – 19
• പാറക്കടവ് – 18
• പൈങ്ങോട്ടൂർ – 18
• കുന്നുകര – 17
• കുമ്പളം – 16
• ചിറ്റാറ്റുകര – 16
• പായിപ്ര – 16
• മുടക്കുഴ – 16
• കീരംപാറ – 15
• മുളവുകാട് – 14
• കുട്ടമ്പുഴ – 13
• പനയപ്പിള്ളി – 13
• ആയവന – 12
• എളംകുളം – 12
• പാലക്കുഴ – 12
• ഏഴിക്കര – 11
• കരുവേലിപ്പടി – 11
• കല്ലൂർക്കാട് – 11
• അയ്യമ്പുഴ – 10
• ഒക്കൽ – 10
• തിരുവാണിയൂർ – 10
• പെരുമ്പടപ്പ് – 10
• എടവനക്കാട് – 8
• പോത്താനിക്കാട് – 8
• രാമമംഗലം – 8
• കുഴിപ്പള്ളി – 7
• കോട്ടപ്പടി – 7
• മൂക്കന്നൂർ – 5
• അതിഥി തൊഴിലാളി – 29
• സി .ഐ .എസ് .എഫ് . – 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അയ്യപ്പൻകാവ്,എടക്കാട്ടുവയൽ,പൂണിത്തുറ,മഞ്ഞള്ളൂർ.
• ഇന്ന് 541 പേർ രോഗ മുക്തി നേടി.
• ഇന്ന് 5827 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 667 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 55755 ആണ്.
• ഇന്ന് 288 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 72 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
21328 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 52
• പി വി എസ് – 51
• ജി എച്ച് മൂവാറ്റുപുഴ- 28
• ഡി എച്ച് ആലുവ-26
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 36
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-39
• സഞ്ജീവനി – 71
• സിയാൽ- 134
• സ്വകാര്യ ആശുപത്രികൾ – 1071
• എഫ് എൽ റ്റി സികൾ – 22
• എസ് എൽ റ്റി സി കൾ-
333
• വീടുകൾ- 19465
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 25724 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16694 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 852 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 385 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
NEWS
കിണറിൽ വീണ രണ്ട് മൂരിയെയും, കുഴിയിൽ വീണ പോത്തിനെയും ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

കോതമംഗലം: കരിങ്ങഴ മുതുക്കാട്ട് അനിൽ കുമാറിന്റെ ഒന്നര വയസ്സായ പോത്ത് 10 അടിയോളം ആഴമുള്ള കുഴിയിൽ വീഴുകയായിരുന്നു. ചെറുവട്ടൂർ അലിയാർ നടപ്പടയിൽ എന്നയാളുടെ രണ്ട് വയസ്സായ ഒരു മൂരി 25 അടിആഴവും 4 അടി വെള്ളവുമുള്ള കിണറിൽ വീഴുകയായിരുന്നു. കോതമംഗലം നിലയത്തിൽ നിന്നും അസ്സി. സ്റ്റേഷൻ ഓഫീസർ സജി മാത്യുവിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പെരുമണ്ണൂർ ജിനു പുത്തൻ പുരക്കൽ എന്നയാളുടെ ഒന്നര വയസ്സുള്ള മൂരി ടിയാന്റെ 20 അടി ആഴമുള്ള കിണറിൽ വീണത്കോതമംഗലത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി,കരക്കു കയറ്റി. ഇന്ന് ഉച്ചക്ക് 1.45 ഓട് കൂടിയാണ് സംഭവം.
സേനാംഗങ്ങളായ ബി .സി ജോഷി, K.M. മുഹമ്മദ് ഷാഫി, KN ബിജു, T.P റഫീദ്, വിൽസൺ കുര്യാക്കോസ്, KA ഷംസുദ്ദീൻ, ജയ്സ് ജോയ്, D. ബിപിൻ, M ശംഭു, R.H വൈശാഖ്, KJ ജേക്കബ് എന്നിവർ പലടീമുകളായി തിരിഞ്ഞ് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
AUTOMOBILE
ഡ്രൈവിംഗ് ടെസ്റ്റ് താൽക്കാലികമായി നിർത്തിവെച്ചു.

കോതമംഗലം:മൂവാറ്റുപുഴ,കോതമംഗലം,പെരുമ്പാവൂർ എന്നിവടങ്ങളിലെ ഡ്രൈവിംഗ് ടെസ്റ്റ് താൽക്കാലികമായി നിർത്തിവെച്ചു. സംസ്ഥാനത്ത് കോവിഡ് -19പടരുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന് കാരണമാക്കുന്നതിനാൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ 80മുതൽ 100വരെ ആളുകൾ കൂടുന്ന സാഹചര്യം കണക്കിലെടുത്തു നാളെ മുതൽ (21-04-2021) പതിനാല് ദിവസത്തേക്ക് ടെസ്റ്റ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നുവെന്ന് മൂവാറ്റുപുഴ ആർ.റ്റി.ഒ ടോജോ എം തോമസ് അറിയിച്ചു.
-
ACCIDENT1 week ago
നാടിന് തേങ്ങലായി നവ വരന്റെ മരണവാർത്ത, ബുള്ളറ്റ് അപകടത്തിൽ യുവാവ് മരണപ്പെട്ടു.
-
NEWS5 days ago
കോതമംഗലത്തെ പ്രമുഖ വസ്ത്രവ്യാപാര ഉടമ കോവിഡ് ബാധിച്ചു മരിച്ചു; രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.
-
NEWS6 days ago
കോതമംഗലം സ്വദേശിനി അമേരിക്കയിൽ നിര്യാതയായി.
-
CRIME5 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപിച്ച മധ്യവയസ്കനെ പോലീസ് പിടികൂടി.
-
NEWS1 week ago
ഗൃഹനാഥനും ഭാര്യക്കും കോതമംഗലം എ എസ് ഐയുടെ ഭീഷണി; ജില്ലാ പോലീസ് മേധാവിക്കും, പോലീസ് കംപ്ലയിന്റ് അതോറിട്ടിക്കും പരാതി നൽകി തൃക്കാരിയൂർ സ്വദേശി.
-
NEWS1 week ago
കോതമംഗലം മേഖലയിൽ കോവിഡ് വ്യാപന വേഗത പ്രതീക്ഷിച്ചതിനേക്കാൾ തീവ്രം, രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.
-
CRIME3 days ago
കല്യാണ ആവശ്യത്തിനായി വാറ്റ് ചാരായ നിർമ്മാണം; ചാരായം കടത്താനുപയോഗിച്ച കാറും നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
-
NEWS2 days ago
കമ്പനി തുടങ്ങി, ഒരു കോടിയിലേറെ രൂപയുടെ ബാധ്യതയും; കോതമംഗലം പൊലിസ് സ്റ്റേഷന് മുന്നിൽ ഒരു കുടുംബം സത്യഗ്രഹമിരിക്കാൻ തയ്യാറെടുക്കുന്നു.