എന്റെ നാട് ജനകീയ കൂട്ടായ്മയുടെ സുരക്ഷിത ഭവനം പദ്ധതിയുടെ ഭാഗമായി കവളങ്ങാട് 3 സെന്റ് കോളനിയിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവ്വഹിച്ചു


കവളങ്ങാട് : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ സുരക്ഷിത ഭവനം പദ്ധതിയുടെ ഭാഗമായി കവളങ്ങാട് മൂന്നുസെന്റ് കോളനിയിൽ എടമാനപറമ്പ് എസ്. എ. ഷാജി ക്കും കുടുംബത്തിനും നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനം എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവ്വഹിച്ചു. മാമച്ചൻ മങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങ ളായ സി.കെ സത്യൻ, ജോർജ് കുര്യയ്പ്, സെക്രട്ടറി പി. പ്രകാശ്, ജോർജ് മങ്ങാട്ട് , ഷാജൻ പീച്ചാട്ട് , വി.എസ് . ജോർജ്, ഫേബ ബെന്നി എന്നിവർ പങ്കെടുത്തു. ഷാജിയും കുടുംബവും വളരെ നാളുകളായി ഭാവനരഹിതരായി കഴിയുകയായിരുന്നു . ഷാജിയും ഭാര്യ സുമയും രോഗികൾ ആണ് സുമ പത്തുവർഷമായി തളർവാതം പിടിച്ചുകിടപ്പിലാണ് ഒരു വീടിനുവേണ്ടി പല വാതിലുകൾ മുട്ടിയിട്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ‘എന്റെനാട്’ ജനകീയ കൂട്ടായ്മ സഹായഹസ്തവുമായി എത്തിയത്

Leave a Reply