Connect with us

ACCIDENT

പെരിയാർവാലി മെയിൻ കനാലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

Published

on

കോതമംഗലം : പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈ ലെവൽ കനാലിന്റെ തീരത്ത് യുവാവിന്റെ ജഡം കണ്ടെത്തി. ചേലാട് നിരവത്തു കണ്ടത്തിൽ എൽദോസ് പോളി (42) ന്റെ ജഡമാണ് നാടോടി പാലാത്തിനും, ചെങ്കര ക്ക് മിടയിൽഉള്ള പത്തിരിച്ചാൽ പള്ളിക്കു സമീപം കണ്ടെത്തിയിട്ടുള്ളത്. ഇന്നലെ (തിങ്കൾ ) പുലർച്ചെ നടക്കാനിറങ്ങിയവരാണ് ആദ്യം കാണുന്നത്. സമീപത്ത് മറിഞ്ഞു കിടക്കുന്ന നിലയിൽ സ്കൂട്ടറും കാണാം.

ചേലാട് എരപ്പുങ്കൽ ജങ്ഷനിൽ സ്റ്റുഡിയോ നടത്തിവന്നിരുന്ന എൽദോസ് ഞായറാഴ്ച രാത്രി 10 .30 മണിയോടെ ഫോൺ വന്നതിനെത്തുടർന്ന് 5 മിനിറ്റു കൊണ്ട് വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതെന്നാണ് ഉറ്റവരുടെ വെളിപ്പെടുത്തൽ . വാഹനാപകടത്തിലാണ് മരണമെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം. കോതമംഗലം പോലീസ് മേൽ നടപടി സ്വീകരിച്ചു വരുന്നു.


ACCIDENT

ആംബുലൻസിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരണപ്പെട്ടു.

Published

on

പെരുമ്പാവൂർ: ആംബുലൻസിൽ ബൈക്കിടിച്ച് ബൈക്കു യാത്രക്കാരായ രണ്ടു യുവാക്കൾ മരിച്ചു. മണ്ണൂര്‍ സ്വദേശികളായ കുരിക്ക മാലില്‍ വീട്ടില്‍ സനല്‍ സാജു (20 ) മണപ്പാട്ട് വീട്ടില്‍ ഹരികൃഷ്ണന്‍ (17 ) എന്നിവരാണ് മരിച്ചത്. ശനി വൈകിട്ട് 6.30 ന് കീഴില്ലം കനാല്‍ പാലം ജംഗ്ഷന് സമീപമായിരുന്നു അപകടം. പെരുമ്പാവൂരിലേക്ക് വരികയായിരുന്ന ബൈക്ക് മുമ്പിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടയില്‍ മുവാറ്റുപുഴയ്ക്ക് പോകുകയായിരുന്ന ആംബുലന്‍സില്‍ ഇടിച്ച് പിന്നിലുണ്ടായിരുന്ന കാറിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. ഉടന്‍ ആംബുലന്‍സില്‍ തന്നെ യുവാക്കളെ പെരുമ്പാവൂര്‍ ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. മൃതദേഹം പെരുമ്പാവൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.


Continue Reading

ACCIDENT

യുവാവ് മദ്യ ലഹരിയിൽ മൂന്ന് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു.

Published

on

കോതമംഗലം : പല്ലാരിമംഗലം കൂറ്റംവേലിയിൽ അമിത വേഗതയിലെത്തിയ കാർ മൂന്ന് വാഹനങ്ങളാണ് ഇടിച്ചു തെറുപ്പിച്ചത്. രാജാക്കാട് നിന്നും തൊടുപുഴക്ക് പോവുകയായിരുന്ന യുവാവ് ഓടിച്ച സ്വിഫ്ട് കാറാണ് പരീക്കണ്ണി കൂറ്റൻവേലി പാലത്തിനു സമീപം രാത്രി എട്ടോടെ വാഹനങ്ങളിൽ ഇടിച്ചത്. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന സ്വിഫ്ട് കാർ, ആൾട്ടോ കാർ, ഓട്ടോ എന്നിവയാണ് ഇടിച്ചുതെറുപ്പിച്ചത്. യുവാവ് മദ്യ ലഹരിയിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പോത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് വൈദ്യ പരിശോധനക്ക് വിധേയനാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല.


Continue Reading

ACCIDENT

കോതമംഗലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഗർഭിണിയായ യുവതിക്കടക്കം നാല് പേർക്ക് പരിക്ക്.

Published

on

കോതമംഗലം : തിങ്കളാഴ്ച രാവിലെ കോതമംഗലം കെ എസ് ആർ റ്റി സി ബസ് സ്റ്റാൻഡ് ജങ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ചിരുന്ന ഗർഭിണിയടക്കം നാല് പേർക്ക് പരിക്ക് പറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്ക് പറ്റിയവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാമലക്കണ്ടത്ത് ചായക്കടയും പച്ചക്കറിക്കടയും നടത്തി വരുന്ന വിനോദ് പച്ചക്കറി വാങ്ങാനായി കോതമംഗലത്തിന് പോരും വഴിയാണ് അപകടം നടന്നത്. പോരുമ്പോൾ അയൽ വാസിയായ സത്യനും ഭാര്യയും മകളും കൂടെ പോരുകയായിരുന്നു. ഡ്രൈവറായ വിനോദ് പ്രാഥമിക ശിശ്രൂഷകൾക്ക് ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി പൊന്നു. മറ്റു മൂന്നു പേരും ആശുപത്രിയിൽ ചികിത്സയിലാണ്.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ വശം തകർന്നു. ഹൈറെഞ്ച് ഭാഗത്ത് നിന്ന് വരുകയായിരുന്ന കാറ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കോതമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


Continue Reading

Recent Updates

NEWS6 mins ago

പട്ടയ പ്രശ്‌നം; വടാട്ടുപാറയിലെ കർഷകസംഘം പ്രതിനിധികൾ വനം മന്ത്രിക്ക് നിവേദനം കൈമാറി.

എറണാകുളം: വടാട്ടുപാറയിലെ പട്ടയ പ്രശ്നത്തിൽ വനം വകുപ്പിനെക്കൊണ്ട് അനുഭാവപൂർവമായ നടപടി സ്വീകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വടാട്ടുപാറയിലെ കർഷകസംഘം പ്രതിനിധികൾ അന്റണി ജോൺ എം എൽ എക്കും കളക്ടർ...

NEWS16 mins ago

വാരപ്പെട്ടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സൊസൈറ്റിയുടെ നവീകരിച്ച സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം: വാരപ്പെട്ടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സൊസൈറ്റിയുടെ നവീകരിച്ച സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഘം ഓഫീസിൻ്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു. കാർഷികം...

CRIME10 hours ago

വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയൽ.

മുവാറ്റുപുഴ : വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയൽ. കണ്ണൂർ നടുവിൽ മണ്ടളം തോട്ടത്തിൽ വീട്ടിൽ അരുൺ...

EDITORS CHOICE12 hours ago

അതി ജീവന പാതയിൽ ഭിന്നശേഷിക്കാർക്ക് താങ്ങായി തണലായി രാജീവ് പള്ളുരുത്തി.

കൊച്ചി: മറ്റൊരു ലോക ഭിന്നശേഷി ദിനം കൂടി കടന്നു പോയി. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും, അവരുടെ ഉന്നമനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച മനുഷ്യസ്നേഹിയുണ്ട് കൊച്ചിയിൽ. വീൽ...

CHUTTUVATTOM12 hours ago

വിലകയറ്റത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പദയാത്ര സംഘടിപ്പിച്ചു.

കോതമംഗലം : വിലകയറ്റത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. മാലിപ്പാറ പള്ളിപടിയിൽ പദയാത്രയുടെ ഫ്ളാഗ് ഓഫ് മുൻ കെ പി...

CHUTTUVATTOM13 hours ago

പരിമിതിയില്ലാതെ ഭരതനാട്യത്തിൽ വിസ്മയം തീർത്ത് വിഷ്ണു.

മുവാറ്റുപുഴ:  മുവാറ്റുപുഴയിലെ വിഷ്ണു പരിമിതികളെ തോൽപ്പിച്ച് ഭരതനാട്യത്തിൽ വിസ്മയം തീർക്കുകയാണ്. ഡൗൺ സിൻഡ്രോം രോഗത്തെ തോൽപ്പിച്ചാണ് വിഷ്ണു അമർനാഥ് എന്ന ഈ കലാകാരൻ തന്റെ ഇഷ്ടത്തെ നേടിയെടുത്തത്....

CHUTTUVATTOM1 day ago

കോതമംഗലം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പാട്ടും ഡാൻസുമായി ചങ്ങാതികൂട്ടം.

കോതമംഗലം : ഡാൻസും പാട്ടുമായി ചങ്ങാതിക്കൂട്ടം എത്തി. സമഗ്ര ശിക്ഷ കേരളം കോതമംഗലം ബിആർസി യുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച ഭിന്നശേഷി വാരാചരണത്തിന്റെ...

NEWS1 day ago

ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു.

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു. ഭിന്നശേഷി കൂട്ടായ്മയിലുള്ളവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യോഗത്തിൽ...

NEWS1 day ago

നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ തീപിടിത്തം ; ഫയര്‍ഫോഴ്സിന്‍റെ അവസരോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി.

കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ തീപിടിത്തം. കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ കത്തി നശിച്ചു.വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടത്തത്തിന് കാരണമെന്ന് അനുമാനം. കോതമംഗലം ഫയര്‍ഫോഴ്സിന്‍റെ...

CRIME2 days ago

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വ്യാജ റിക്രൂട്ട്മെന്‍റ് കേസില്‍ രണ്ട് പ്രതികൾ പിടിയിൽ.

മുവാറ്റുപുഴ : പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്മെന്‍റ് കേസില്‍ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി കുടയത്തൂർ...

NEWS2 days ago

വനമേഖലയിലെ സംയുക്ത പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി എ. കെ ശശീന്ദ്രന്‍

കൊച്ചി : എറണാകുളം ജില്ലയിലെ വനമേഖലയിലെ വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ജനുവരി 15നകം വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കാന്‍ വനംവകുപ്പ് മന്ത്രി എ.കെ...

CRIME2 days ago

സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഢിപ്പിച്ചയാൾ പിടിയിൽ.

പെരുമ്പാവൂർ: നെല്ലാട് കണ്ടോത്തുകുടി പുത്തൻ വീട്ടിൽ ഷാജി (ഷിജിൽ 49) യാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. വീടുപണിക്കായി വീട്ടമ്മ ലോൺ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ...

CRIME2 days ago

രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തി വന്നയാളെ പേഴക്കാപ്പിള്ളിയിൽ നിന്ന് പിടികൂടി.

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ നടന്ന റെയ്ഡിൽ രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തി വന്ന അന്യസംസ്ഥാന തൊഴിലാളിയായ ഇനാമുൾ ഹക്കിൻ്റെ പക്കൽ നിന്ന് 50 ഗ്രാം കഞ്ചാവ് മൂവാറ്റുപുഴ എക്സൈസ്...

CHUTTUVATTOM2 days ago

ആലൂവ-മൂന്നാർ റോഡ് 23 മീറ്റർ വീതിയിൽ നവീകരിക്കുന്നു; സ്ഥലമേറ്റുടക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും.

പെരുമ്പാവൂർ : പെരുമ്പാവൂർ എം എൽ എ യുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും തുടർ നടപടികൾക്ക് വേണ്ടി സമയപരിധികൾ വെച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനും വേണ്ടിയുള്ള യോഗം നടന്നു....

NEWS2 days ago

പീസ് വാലി സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃക: ഗവർണർ

തിരുവനന്തപുരം : നിരാലംബർക്കും നിസ്സഹായർക്കും തണൽ വിരിക്കുന്ന കോതമംഗലത്തെ പീസ് വാലിയുടെ പ്രവർത്തനങ്ങൾ സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. രാജ്ഭവനിൽ നടന്ന...

Trending

error: Content is protected !!