വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും പ്രചോദനവുമായി “വൈഭവ് 2019 “.


കുട്ടമ്പുഴ : സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സേവാകിരണിന്റെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴ ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്കായി “വൈഭവ് 2019” സംഘടിപ്പിച്ചു. ആദിവാസി മേഖലയിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള മാർഗ്ഗനിർദ്ദേശവും, അതിനുവേണ്ട ആത്മവിശ്വാസവും പ്രചോദനവും മൂന്ന് ദിവസത്തെ സേവകിരൺ “വൈഭവ്” ക്യാമ്പിൽ പകർന്നു നൽകി.

കഴിഞ്ഞ വർഷവും കുട്ടമ്പുഴയിൽ സേവകിരൺ നേത്രത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ആദിവാസി കുടികളിൽ നിന്നായി നൂറിലധികം വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ ക്യാമ്പിൽ പങ്കെടുത്തു. പ്രശസ്ത സിനിമാതാരം ശ്രീ.വിനയ് ഫോർട്ട് “വൈഭവ് 2019 ” ന്റെ ഉത്ഘാടനം നിർവ്വഹിച്ചു.

ക്യാമ്പിൽ കുട്ടികൾക്ക് പ്രചോദനവുമായി പ്രശസ്ത ബാലതാരവും, അവതാരികയുമായ മീനാക്ഷിയും പങ്കെടുത്തു. സേവാകിരൺ പ്രസിഡന്റ് എ.വി പ്രസാദ് അധ്യക്ഷത വഹിച്ച ക്യാമ്പിൽ , ജിജി ജോസഫ്, പി.ആർ ക്രിഷ്ണാനന്ദ്, പി.ആർ അരുൺദേവ് എന്നിവർ സംസാരിച്ചു.

Leave a Reply