Connect with us
teevandi enkile ennodu para

Entertainment

ലോക വനിതാ ദിനം ; മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന ‘അയനിക’യെന്ന സ്ത്രീകളുടെ മാനസികാരോഗ്യ സംഘടന.

Published

on

  • റിജോ കുര്യൻ ചുണ്ടാട്ട്

കോതമംഗലം: സ്ത്രീശാക്തീകരണവും സ്ത്രീപുരുഷസമത്വവും പെണ്ണിലൂടെ മാത്രം സംഭവിക്കുന്ന ഒന്നല്ലെന്നും സ്ത്രീപക്ഷബോധമുള്ള ആണടക്കമുള്ള സമൂഹത്തിന്റെ സൃഷ്ടികൂടിയാണെന്നും തിരിച്ചറിയുന്നൊരു ലോകത്തിലൂടെയാണിന്ന് നാം സഞ്ചരിക്കുന്നത്. ഈ വര്‍ഷത്തെ ലോകവനിതാദിനത്തില്‍ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒരപൂര്‍വ്വ വ്യക്തിത്വത്തെ പരിചയപ്പെടാം.

ഇദ്ദേഹത്തെ നമ്മളറിയുന്നത് പലരീതികളിലാണ് സാമൂഹ്യ പ്രവര്‍ത്തകന്‍, സോഷ്യല്‍ റീഹാബിലിറ്റേറ്റര്‍, മോട്ടിവേഷണ്‍ സ്പീക്കര്‍, പരിശീലകന്‍, സിനിമാപ്രവര്‍ത്തകന്‍, നടന്‍ പറഞ്ഞുവരുന്നത് ആരെ കുറിച്ചാണെന്നല്ലേ ‘കുട്ടനാടന്‍ മാര്‍പാപ്പയെന്ന’ മലയാള ചലച്ചിത്രത്തിലൂടെ വിദേശിയായും ക്രിസ്തുവായും നമ്മുടെ മുന്നിലേക്കെത്തിയ ശരത് തേനുമൂലയെന്ന കോതമംഗലം ഓടക്കാലിയിലെ ചെറുപ്പക്കാരനേക്കുറിച്ചാണ്.

മാര്‍ച്ച് 8 ന് ലോകം മുഴുവന്‍ ലോകവനിതാദിനം ആചരിക്കുമ്പോള്‍ അതോടൊപ്പം അയനികയെന്ന സ്ത്രീകളുടെ മാനസികാരോഗ്യസംഘടനയുടെ മൂന്നാം പിറന്നാള്കൂടി ആഘോഷിക്കുന്ന തിരക്കിലാണിദ്ദേഹം.

താങ്കളെങ്ങനെയാണ് ഒരു സ്ത്രീപക്ഷ പ്രവര്‍ത്തകനായി മാറുന്നത് ?

മറ്റേതൊരു യുവാവിനേയും പോലെ നാട്ടിലെ വായനശാലകളില്‍നിന്നും സാംസ്കാരികയിടങ്ങളില്‍നിന്നുമാണ് എന്റെയും തുടക്കം. പിന്നീടതിന് രൂപവും ഭാവവും നിലപാടുകളും കൈവരുന്നത് കലാലയ ജീവിതത്തിലെ പുരോഗമന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. ശാസ്ത്രബോധത്തിലും യുക്തിചിന്തയിലും അധിഷ്ഠിതമായ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയാണ് ഞാനെന്ന സാമൂഹിക ജീവിയും സാമൂഹിക പ്രവര്‍ത്തകനും രൂപപ്പെടുന്നത്. അപ്പോഴും സ്ത്രീ പക്ഷ ബോധമുള്ളൊരാളിലേക്കുള്ള വളര്‍ച്ചയെങ്ങനെയെന്ന് പറഞ്ഞില്ല…

മാനസീകാരോഗ്യ പ്രവര്‍ത്തകനെന്നനിലയിലാണ് എന്റെ പ്രവര്‍ത്തനങ്ങളിലധികവും. ഒരു വ്യക്തിയുടെ സ്ഥലകാലബോധത്തിനനുസരിച്ചു പെരുമാറാനുള്ള ശേഷിയെയാണ് മാനസീകാരോഗ്യം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. ഈ പെരുമാറാനുള്ള ശേഷിയുണ്ടാകുന്നതാകട്ടേ ആരോഗ്യപരമായ അമ്മ-കുട്ടി ബന്ധത്തില്‍നിന്നുമാണ്. അങ്ങനെവരുമ്പോള്‍ നല്ലൊരു മാനസീകാരോഗ്യ പ്രവര്‍ത്തകന്‍ സ്ത്രീപക്ഷബോധമുള്ളവനാകാതെതരമില്ല. ഒരു പക്ഷെ ഞാന്‍ കേള്‍ക്കാനും ആകാനുമാഗ്രഹിക്കുന്നത് ഒരു ജെന്റര്‍ ന്യൂട്രല്‍ പേഴ്സണാലിറ്റി എന്നനിലയിലാണ്. അങ്ങനെയാകണമെങ്കിലും അടിച്ചമര്‍ത്തപ്പെടലുകള്‍ക്ക് വിധേയമായ സ്ത്രീപക്ഷത്തെ മനസ്സിലാക്കിക്കൊണ്ട് മാത്രമേ സാധിക്കു.

എന്തൊക്കെയാണ് ഈ വര്‍ഷത്തെ വനിതാദിന പ്രവര്‍ത്തനങ്ങള്‍ ?

ഈ മാര്‍ച്ച് 8 ന് അയനികയുടെ 3ാം വാര്‍ഷികവും കുടിയാണ് ആ സന്തോഷമുണ്ട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും. എല്ലാവര്‍ഷത്തെയും പോലെ ആനുകാലികപ്രസക്തമായൊരു മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് നടത്താറുള്ള പിങ്ക് വോക്ക് തന്നെയാണ് പ്രധാന പരിപാടി.

എന്താണ് അയനിക, അതിനേക്കുറിച്ച് രണ്ട് വോക്ക് പറയണം വായനക്കാര്‍ക്കും അതെന്താണെന്നറിയണമല്ലോ ?

AYANIKA WMHO ( അയനിക – അവള്‍പോകുമിടങ്ങള്‍ ) സ്ത്രീകളുടെ മാനസീകാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനവും സന്നദ്ധ സംഘടനയുമാണ്. യഥാര്‍ത്ഥത്തില്‍ സ്ത്രീകളിലൂടെ സാമൂഹിക മാനസീകാരോഗ്യം സാധ്യമാക്കാന്‍ ശ്രമിക്കുന്ന ആണും പെണ്ണും സാധാരണക്കാരും പ്രൊഫഷണലുകളും എല്ലാം ചേര്‍ന്നൊരു പ്രായ ലിംഗ വിദ്യാഭ്യാസ അനുഭവ ഭേദമില്ലാത്തൊരു കൂട്ടായ്മയാണിത്. കൂടുതല്‍ ഉത്തരവാദിത്വങ്ങളുള്ള ജോലിയാണ്. സമൂഹത്തെ പ്രത്യേകിച്ചും സ്ത്രീകളുടെ ആംഗിളുകളിലൂടെ നോക്കിക്കാണാന്‍ കഴിയുന്നുണ്ട്.

എന്തൊക്കെയാണ് അയനിക സംഘടനയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ?

മാനസീകാരോഗ്യ പ്രചാരണമാണ് മുഖ്യ ലക്ഷ്യം. അതിനായി മാനസീകാരോഗ്യത്തിന് ഒരു ചിഹ്നം ഉണ്ടാക്കി ഉപയോഗിക്കുന്ന ലോകത്തിലേതന്നെ അപൂര്‍വ്വം സംഘടനകളിലൊന്നാണ് അയനിക . ആദ്യം പറഞ്ഞതുപോലെ സ്ത്രീകളിലൂടെ സാമൂഹിക മാനസീകാരോഗ്യം സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുതന്നെയാണ് മുന്‍തൂക്കം.

വിവിധ സാമൂഹിക പദ്ധതികള്‍ രൂപകല്‍പ്പന ചെയ്ത് തൃതല പഞ്ചായത്ത് സംവിധാനങ്ങളിലൂടെ നടപ്പിലാക്കാനുള്ള മാതൃകകള്‍ സൃഷ്ടിച്ചെടടുക്കലാണ് പരിപാടികളുടെ പൊതു സ്വഭാവം, കൂടാതെ സര്‍വ്വേകള്‍, ക്യാമ്പെയ്നുകള്‍, ബോധവത്കരണ ക്ലാസ്സുകള്‍ ഇവയുമുണ്ട് .

അയനിക നടത്തുന്ന മാനസീകാരോഗ്യ ബോധവത്കരണ പരിപാടികളെ യുണൈറ്റഡ് നേഷന്റെ മുന്നിലും ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലും എത്തിക്കുക എന്നതാണ് ലക്ഷ്യം.

മറ്റ് മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയൊക്കെ ബന്ധപ്പെട്ടു കിടക്കുന്നു ?

കുട്ടികളോടും കൗമാരക്കാരോടും സംസാരിക്കാനാണേറെയിഷ്ടം അതിനെ മോട്ടിവേഷന്‍ ക്ലാസ്സെന്നോ എന്നെ മോട്ടിവേഷന്‍ സ്പീക്കറെന്ന് വിളിക്കാമോ എന്നൊന്നും അറിയില്ല. വര്‍ത്തമാനവിഷയം കളിചിരിയിലൂടെയുള്ള വിദ്യാഭ്യാസവും സെക്സ് എഡ്യൂക്കേഷനും ജെന്ററുമാണ്.

എന്തോ എന്നോട് തുറന്ന് സംസാരിക്കുന്ന വിവാഹം കഴിഞ്ഞവരുടെ എണ്ണം കൂടുതലാണ് ഞാനുമായൊരു വിവാഹേതരബന്ധം ഉണ്ടാക്കില്ലെന്ന് ഭര്‍ത്താക്കന്‍മാര്‍ക്കുറപ്പാണെന്ന് തമാശയായവര്‍ പറയാറുണ്ട്. സ്ത്രീകളുടെ ഇമോഷണല്‍ ഹോര്‍മോണല്‍ വൈവിധ്യങ്ങള്‍കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും അവരുടെ മാനസീകാരോഗ്യമാണ് പ്രധാന സംസാരവിഷയങ്ങള്‍.

വഴിതെളിഞ്ഞ് വഴിതെളിഞ്ഞ് വന്ന തൊഴിലും വരുമാനമാര്‍ഗ്ഗവുമാണ് സോഷ്യല്‍ റീഹാബിലിറ്റേറ്റര്‍ എന്നത്. പ്രളയാനന്തര കേരളത്തിന് ശേഷം സാമൂഹിക പുനരധിവാസത്തിന്റെ ആവശ്യകതയേറെയാണ്.

എപ്പോഴാണ് സിനിമാക്കാരനായത് ?

കോളേജില്‍ ജൂനിയറായിരുന്ന അരുണും മിഥുനുമാണ് സിനിമയിലേക്കുള്ള വഴിതുറന്നത്. നടനെന്ന നിലയില്‍ ശാരീരികമായി ഒരുപാട് പരിമിതികളുണ്ട് എന്നെത്തേടിയെത്തുന്ന കഥാപാത്രങ്ങള്‍ കൂടുതലും നിറവുമായി ബന്ധപ്പെട്ടതാണെന്നതാണ് കാരണം. നടനേക്കാള്‍ കൂടുതലിഷ്ടം സംവിധായകനാകാന്‍ ഒപ്പം സ്വന്തമായൊരു പ്രൊഡക്ഷന്‍ കമ്പനിയുണ്ടാക്കണം ( അതിമോഹമാണ് , ന്നാലും സ്വപ്നം കാണാലോ ).

നടനായതിനുശേഷമുള്ള പ്രിവിലേജുകള്‍ ?

ആദ്യ സിനിമയിലേത് ചെറിയ വേഷമാണെങ്കിലും തുറന്ന് തന്നത് വലിയൊരു സൗഹൃദ ലോകമാണ്, ആളുകള്‍ തിരിച്ചറിയുന്നുവെന്നതില്‍ വളരെ സന്തോഷം ( പക്ഷെ പലര്‍ക്കും ഞാനിപ്പോഴും മലയാളിയാണെന്നറിയില്ല). ഞാനെന്ന വ്യക്തിയോ സോഷ്യല്‍ റീഹാബിലിറ്റേറ്ററോ, സാമൂഹ്യപ്രവര്‍ത്തകനോ ഇത്വരെ പറഞ്ഞതിനേക്കാള്‍ റീച്ചുണ്ട് ഇപ്പോള്‍ ഞാനെന്ന സെലിബ്രിറ്റി ഇപ്പോള്‍ മാനസീകാരോഗ്യം പറയുമ്പോള്‍.

പുതിയ പ്രൊജക്റ്റുകള്‍ ?

കുറച്ച് സര്‍പ്രൈസുകളാണ് ഇപ്പളേ പൊളിക്കുന്നില്ല.

വനിതാദിനത്തിന് മറ്റുള്ളവരോട് പറയാനുള്ളത് ?

ആഗ്രഹമാണ് ഒരുതരം ആവശ്യപ്പെടലായി കരുതിയാല്‍ മതി, എല്ലാവരും ലിംഗ പ്രായ സ്ഥല ഭേദമില്ലാതെ വീട്ടിലും വിദ്യാലയത്തിലും തൊഴിലിടങ്ങളിലും പൊതുഇടങ്ങളിലും വനിതാദിനം ആഘോഷിക്കകണം. ശിശു-സ്ത്രീ സൗഹൃദ കുടുംബങ്ങളാണ് ഭാവിതലമുറയേയും സമൂഹത്തെയും മാനസീകാരോഗ്യമുള്ളവരാക്കി മാറ്റുന്നത്.

വ്യത്യസ്തനായ മനുഷ്യന്റെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. വ്യത്യസ്തനാക്കി നിര്‍ത്തപ്പെടാതിരിക്കാനാണീ ഓട്ടങ്ങളെല്ലാം, ആശംസകള്‍ക്ക് നന്ദി എല്ലാവരും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. എല്ലാവര്‍ക്കും എന്റെയും അയനികയുടെയും വനിതാദിനാശംസകള്‍ .

Click to comment

You must be logged in to post a comment Login

Leave a Reply

Entertainment

കൈത്താങ്ങും മാതൃകയുമായി കോതമംഗലം മോഹൻലാൽ ഫാൻസ്‌

Published

on

കോതമംഗലം : ഓൾ കേരള മോഹൻലാൽ ഫാൻസ്‌ & കൾചറൽ വെൽഫെയർ അസോസിയേഷൻ കോതമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലൂർകാടുള്ള നിർധന കുടുംബത്തിലെ കുട്ടിക്ക് ഓൺലൈൻ പഠനത്തിനായി ടിവി നൽകി.

എംഎൽഎ ആന്റണി ജോൺ ടീവി ഏറ്റുവാങ്ങി. ഇതിനോടൊപ്പം പഠനോപകരണങ്ങളും വിതരണം ചെയ്തു. ലോക്ക് ഡൗൺ സമയത്ത് നഗരസഭയുമായി ചേർന്ന് കമ്മ്യൂണിറ്റി കിച്ചണിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുകയും മോഹൻലാലിൻ്റെ പിറന്നാളിൻ്റെ അന്ന് പോത്താനിക്കാട് ബെഥേനി ശാലോം ഭവനിലേക്ക് 100 കിലോ അരിയും എത്തിച്ചിരുന്നു.

മോഹൻലാൽ ഫാൻസ്‌ കോതമംഗലം ഏരിയ കമ്മിറ്റി പ്രസിഡന്റ് സോനു, സെക്രട്ടറി അനീഷ്, എക്സിക്യൂട്ടീവ് മെമ്പർമാരായ അജീഷ്, നിഖിൽ,ബേസിൽ പാർത്ഥിപൻ, അസ്‌ലം,അജയ്,മനീഷ്, അക്ഷയ് എന്നിവർ പങ്കെടുത്തു.

Continue Reading

Entertainment

ഷോർട്ട് ഫിലിമിലേക്ക് കോതമംഗലം നിവാസികളെ അഭിനയിക്കാൻ ക്ഷണിക്കുന്നു.

Published

on

കോതമംഗലം : ലോകം മുഴുവൻ നേരിടുന്ന മഹാമാരിയായ കോവിഡ് 19 നെ കുറിച്ചും, അതിന്റെ വിപത്തിനെക്കുറിച്ചും രാജേഷ് കോട്ടപ്പടി എഴുതിയ “പാസ്സ്” എന്ന ഷോർട് ഫിലിം ഏറെ ശ്രദ്ധ നേടുകയുണ്ടായി. തുടർന്നും കൊറോണ എന്ന മഹാമാരിയുടെ ബോധവത്കരണത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്ന മറ്റൊരു ഷോർട്ട് മൂവിയിലേക്ക് 20-40 വയസ് പ്രായമുള്ള സ്ത്രീകളെ ആവശ്യമുണ്ട്. കോതമംഗലം നിവാസികളെ അഭിനയിക്കാൻ ക്ഷണിക്കുന്നു.

താല്പര്യം ഉള്ളവർ ഒരു മിനിറ്റിൽ കുറയാതെയുള്ള സ്വന്തമായി ഷൂട്ട് ചെയ്ത വീഡിയോ അയക്കുക അല്ലങ്കിൽ ഫോണിൽ ബന്ധപ്പെടുക: 9497880866 (രാജേഷ് കോട്ടപ്പടി).

 

Continue Reading

EDITORS CHOICE

“പാസ്സ്” കോവിഡും സമകാലിന ജീവിതവും ആസ്പദമാക്കി നിർമ്മിച്ച കോട്ടപ്പടിക്കാരുടെ ഷോർട്ട് ഫിലിം ശ്രദ്ധേയയാകുന്നു

Published

on

കോട്ടപ്പടി : കോവിഡും സമകാലിന ജീവിതവും ആസ്പദമാക്കി , സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടേണ്ട ഒരാശയത്തെ ഉൾപ്പെടുത്തി , കോട്ടപ്പടിയിലെ ഒരു പറ്റം ചെറുപ്പക്കാരുടെ ഉദ്യമം ശ്രദ്ധേയമാകുന്നു . ഈ ഹൃസ്വ ചിത്രത്തിന്റെ പ്രകാശനം കോതമംഗലം എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു. കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഡോക്ടർ ജെറാൾഡ് അധ്യക്ഷത വഹിച്ചു.

ചിത്രത്തിന്റെ സംവിധായകൻ സലിം അലിയാർ , രചയിതാവ് രാജേഷ് കോട്ടപ്പടി , ഛായാഗ്രഹകൻ ജിതിൻ നൈസ് കൂടാതെ അഭിനേതാക്കളായ ഹമീദ് ബോംബെ , ജോൺസി റജി , റമീസ് നാസർ , ബോസ് കോട്ടപ്പടി എന്നിവരും പങ്കെടുത്തു. സാമൂഹ്യ സുരക്ഷയും , സാമൂഹിക അകലവും പാലിച്ചു നടത്തിയ ചടങ്ങിൽ ആദരണീയരായ പ്രമുഖർ ആശംസകൾ നേർന്നു.

Continue Reading

Recent Updates

NEWS16 hours ago

നെല്ലിക്കുഴി, കുട്ടമ്പുഴ, ആയവന സ്വദേശികൾക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : ഇന്ന് 1184 പേർക്കുകൂടി കോവിഡ്, സമ്പർക്കത്തിലൂടെ 956 രോഗികൾ. എറണാകുളം ജില്ലയിൽ ഇന്ന് 101 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത്...

NEWS17 hours ago

വെള്ളപ്പൊക്കം ഉണ്ടായാൽ ജനങ്ങളെ സംരക്ഷിക്കുന്നതിന് 4 തരത്തിലുള്ള ക്യാമ്പുകൾ സജ്ജീകരിക്കും : എംഎൽഎ

പെരുമ്പാവൂർ : കഴിഞ്ഞകാല അനുഭവങ്ങൾ മുൻനിർത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ 4 തരത്തിലുള്ള ക്യാമ്പുകൾ സജ്ജീകരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ജനറൽ ക്യാമ്പ്, മുതിർന്ന പൗരന്മാർക്കുള്ള...

CHUTTUVATTOM17 hours ago

കനത്ത മഴയിൽ അപകടാവസ്ഥയിലായ ഹോമിയോ ആശുപത്രി കെട്ടിടം പുനർനവീകരണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

കോതമംഗലം : നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ 11 ആം വാർഡിലെ ഇരമല്ലൂർ ചിറപ്പടിയിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രി കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന്...

EDITORS CHOICE17 hours ago

ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിച്ചു ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി.

കോതമംഗലം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിചിരിക്കുകയാണ് ഒരു ആറാം ക്ലാസ്സുകാരൻ. ചേലാട് വലിയകുന്നേൽ കുരിയാക്കോസിന്റെയും, ബെൽജിയുടെയും ഇളയ മകനായ...

NEWS17 hours ago

കണ്ടെയ്ന്‍മെന്‍റ് സോണില്‍ വലഞ്ഞ് നെല്ലിക്കുഴിയിലെ വ്യാപാരികള്‍; നിര്‍മ്മാണമേഖല സ്തംഭിച്ചത് ഇരുട്ടടിആയി

നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഒന്നടങ്കം കഴിഞ്ഞ രണ്ടാഴ്ച്ചയായി കണ്ടെയ്ന്‍മെന്‍റ് സോണായതോടെ വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിലായി. നിര്‍മ്മാണ മേഖല ഇനിയും അനിശ്ചിതമായി അടച്ചിടുന്നത് വ്യാപാര തൊഴില്‍ മേഖലയ്ക്ക്...

NEWS17 hours ago

നേര്യമംഗലത്ത് മണ്ണിടിച്ചിൽ സാധ്യത.

കോതമംഗലം: നേര്യമംഗലം ഇടുക്കി റൂട്ടിൽ 46 ഏക്കർ ഭാഗത്ത് ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത. കനത്ത മഴയെ തുടർന്ന് 2018ൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്താണ്...

EDITORS CHOICE20 hours ago

മണ്ണിലലിഞ്ഞവർക്ക് ആദരം അർപ്പിച്ചു ഡാവിഞ്ചി സുരേഷ്.

ഏബിൾ. സി. അലക്സ്‌ കോതമംഗലം : തുടർച്ചയായി പിന്തുടരുന്ന ദുരന്ത വാർത്തകളുടെ ഓർമ്മകൾ വേട്ടയാടുമ്പോഴും ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുകയാണ് പ്രശസ്ത ചിത്രകാരനും, ശില്പിയുമായ ഡാവിഞ്ചി സുരേഷ്....

CHUTTUVATTOM1 day ago

പാലക്കാടൻ മാത്യു പി. മത്തായി നിര്യാതനായി.

കോതമംഗലം : തങ്കളം പാലക്കാടൻ മാത്യു പി. മത്തായി (77) നിര്യാതനായി. സംസ്കാരം ഇന്ന് ( ഓഗസ്റ്റ് 10 തിങ്കളാഴ്ച ) 4 മണിക്ക് ഭവനത്തിൽ ആരംഭിച്...

NEWS2 days ago

കാലവർഷക്കെടുതി – നാശ നഷ്ടങ്ങൾ ഉണ്ടായ വീടുകൾ എംഎൽഎ സന്ദർശിച്ചു.

കോതമംഗലം:കഴിഞ്ഞ ദിവസം കാലവർഷക്കെടുതിയിൽ നാശ നഷ്ടങ്ങൾ ഉണ്ടായ രണ്ട് വീടുകൾ ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കോതമംഗലം മുൻസിപ്പാലിറ്റിയിലെ ഇരുപത്തി ആറാം വാർഡിൽ മാതിരപ്പിള്ളി പള്ളിപ്പടിയിൽ മേലേത്ത്ഞാലിൽ...

NEWS2 days ago

കണ്ണീർ കാഴ്ച്ചയായി രാജമല; രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി കോതമംഗലം സ്വദേശികൾ

ഇടുക്കി: രാജമല പെട്ടിമുടിയിൽ മണ്ണൊലിച്ചിലിൽ അപകടം നടന്ന സ്ഥലത്ത് നിന്ന് ഇന്ന് രാവിലെ മുതൽ കണ്ടെത്തിയത് 6 മൃതദേഹങ്ങൾ. ഇതോടെ മരിച്ചവരുടെ എണ്ണം 49 ആയി. അതേസമയം...

NEWS2 days ago

കോതമംഗലം സ്വദേശികളായ മൂന്ന് പേർക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ ഇന്ന് 54 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ.....

NEWS2 days ago

110 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

കോതമംഗലം: പുതുപ്പാടി താണിക്കത്തടം കോളനിയിൽ താമസിക്കുന്ന 110 കുടുംബങ്ങൾക്ക് അരിയും, പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ...

ACCIDENT2 days ago

റോഡിൽ കാർ തലകീഴായി മറിഞ്ഞു

കോതമംഗലം : കീരംപാറ ഭൂതത്താൻകെട്ട് റോഡിൽ പൂച്ചകുത്തിന് സമീപമാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന്...

CHUTTUVATTOM2 days ago

ഓൺലൈൻ പഠനത്തിനായി 23 ലാപ്പ്ടോപ്പുകൾ കൂടി അനുവദിച്ചതായി എംഎൽഎ

പെരുമ്പാവൂർ : ഓൺലൈൻ പഠനത്തിനായി പെരുമ്പാവൂർ മണ്ഡലത്തിൽ 23 ലാപ്പ്ടോപ്പുകൾ കൂടി അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എംഎൽഎ ഫണ്ടിൽ നിന്ന് 7.13 ലക്ഷം രൂപയാണ്...

CHUTTUVATTOM2 days ago

നാശം സംഭവിച്ച വീടുകൾക്കും കൃഷിയിടങ്ങൾക്കും അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണം : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾക്കും കൃഷിയിടങ്ങൾക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത്...

Trending

error: Content is protected !!