Connect with us
teevandi enkile ennodu para

AUTOMOBILE

ഓഗസ്റ്റ് ഒന്ന് മുതൽ സ്വകാര്യ ബസുകള്‍ സര്‍വീസ് നിർത്തിവെക്കുന്നു.

Published

on

കോതമംഗലം : അടുത്ത മാസം ഓഗസ്റ്റ് ഒന്നു മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. കൊറോണ രോഗം പടർന്ന് പിടിക്കുന്നതും, ഡിസീൽ വിലയിൽ ഉണ്ടായ വർദ്ധനവും, യാത്രക്കാരുടെ കുറവും മൂലം നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബസ് ഉടമ സംയുക്തസമിതി വിലയിരുത്തി. ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ജി ഫോം മോട്ടോര്‍ വാഹനവകുപ്പിന് നല്‍കാനും തീരുമാനമായി.

📲 കോതമംഗലത്തെ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ..👇

AUTOMOBILE

കോതമംഗലം ഐ.സി.ഡി.എസ് പ്രൊജക്ടിലേക്ക് വാഹനം വാടകക്ക് ഓടുന്നതിന് ടെൻഡർ ക്ഷണിച്ചു.

Published

on

എറണാകുളം: വനിത ശിശു വികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കോതമംഗലം ഐ.സി.ഡി.എസ് പ്രൊജക്ടിലേക്ക് 2020-21 സാമ്പത്തിക വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ ജീപ്പ് അല്ലെങ്കിൽ കാർ വാടകക്ക് ഓടുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485 2822372.

Continue Reading

AUTOMOBILE

എവിടെ നിന്നു വേണമെങ്കിലും ബസിൽ കയറാം, ഇറങ്ങാം; ഹിറ്റായി കോതമംഗലം – നേര്യമംഗലം ബസ്.

Published

on

കോതമംഗലം : എവിടെയും നിർത്തുന്ന കെഎസ്ആർടിസി ബസ് ശ്രദ്ധേയമാകുന്നു. കൊവിഡ്-19 സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ നിർദേശങ്ങളും തീരുമാനങ്ങളുമായി കെഎസ്ആർടിസി. അനുവദിച്ചിരിക്കുന്ന സ്‌റ്റോപ്പുകൾക്ക് പുറമേ യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും ബസ് നിർത്തും. യാത്രക്കാർ കൈകാണിക്കുന്ന എവിടെയും നിർത്തുകയും ചെയ്യും. കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച കോതമംഗലം – നേര്യമംഗലം കെഎസ്ആർടിസി ബസിന് വൻ സ്വീകാര്യതയാണ് യാത്രക്കാരുടെ ഭാഗത്തുനിന്നും ഉള്ളത്. യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന അഭിപ്രായമനുസരിച്ചാകും പുതിയ അൺലിമിറ്റഡ് ഓർഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കുക എന്ന് അധികാരികൾ വ്യക്തമാക്കുന്നു.

Continue Reading

AUTOMOBILE

“BOND, Bus on Demand” ; നോൺ സ്റ്റോപ്പ് സർവ്വീസുകൾ കോതമംഗലം ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്നു.

Published

on

കോതമംഗലം: സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉദ്ദേശിച്ച് “BonD” എന്ന പേരിൽ കെഎസ്ആർടിസി നോൺ സ്റ്റോപ്പ് സർവ്വീസുകൾ കോതമംഗലം ഡിപ്പോയിലും ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ താഴെ പറയുന്ന റൂട്ടുകളിൽ ആണ് ബോണ്ട് സർവീസുകൾ ആരംഭിക്കുന്നത് .

1) കോതമംഗലം – മൂവാറ്റുപുഴ – കോട്ടയo

2) കോതമംഗലം – കാക്കനാട്

ഇതിനുള്ള രജിസ്ട്രേഷൻ കോതമംഗലം ഡിപ്പോയിൽ ആരംഭിച്ചിരിക്കുന്നു.

BOND Bus on Demand എന്ന പദ്ധതിയുടെ സവിശേഷതകൾ….

▶️ ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നതാണ്.

▶️ യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പായിരിക്കും.

▶️ അവരവരുടെ ഓഫീസിന് മുന്നിൽ ബസ്സുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണ്.

▶️ ഈ സർവീസുകളിൽ 5, 10, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രക്കുള്ള “BonD” സീസൺ ടിക്കറ്റുകൾ ഡിസ്കൗണ്ടോടു കൂടി കൈപ്പറ്റാവുന്നതാണ്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ആകർഷകമായ അധിക ഡിസ്കൗണ്ടുകൾ… വേഗം രജിസ്റ്റർ ചെയ്യൂ… ആനുകൂല്യങ്ങൾ നേടൂ…

ബസ് ഓൺ ഡിമാൻഡ് സർവീസുകളെ സംബന്ധിച്ചു ഉള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപെടുക.

+919188526745
+919447984511

+919446138698

Continue Reading

Recent Updates

NEWS9 hours ago

കോതമംഗലം മേഖലയിൽ 27 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ...

CHUTTUVATTOM12 hours ago

ബിടെക് പരീക്ഷയിൽ എംബിറ്റ്സിന് മികച്ച വിജയം.

കോതമംഗലം: കേരളാ സാങ്കേതിക സർവകലാശാല ഓഗസ്റ്റ് മാസം നടത്തിയ അവസാന സെമസ്റ്റർ ബിടെക് പരീക്ഷയിൽ കോതമംഗലം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിന് മികച്ച വിജയം. 98.9 ആണ് വിജയശതമാനം....

NEWS12 hours ago

പിണ്ടിമന പഞ്ചായത്തിലെ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ 10-ാം വാർഡിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അമ്പോലിക്കാവ് – കമ്പനിപ്പടി റോഡ്, ഐക്യപുരം കോളനി റോഡ് എന്നീ 2...

NEWS14 hours ago

ജൈവവൈവിധ്യ ഉദ്യാനം, ഹൈടെക് ടോയ്ലറ്റ് സമുച്ചയം എന്നിവയുടെ നിർമ്മാണോദ്ഘാടനം നടന്നു.

കോതമംഗലം: ചേലാട് ഗവൺമെൻറ് യുപി സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം, ഹൈടെക് ടോയ്ലറ്റ് സമുച്ചയം എന്നിവയുടെ നിർമ്മാണോദ്ഘാടനം കോതമംഗലം എംഎൽഎ ശ്രീ ആൻറണി ജോൺ നിർവ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്...

ACCIDENT15 hours ago

കർഷക രോഷം അണപൊട്ടുന്നു; പിഞ്ച് വാഴക്കുലകൾ വെട്ടിമാറ്റി പ്രതിഷേധം.

കോതമംഗലം – കാട്ടാനക്കൂട്ടം തുടർച്ചയായി കൃഷിയിടത്തിലിറങ്ങി വൻ നാശനഷ്ടം ഉണ്ടാക്കുന്നതിൽ മനംനൊന്ത് കുട്ടമ്പുഴ പഞ്ചായത്തിലെ ഒരു കർഷകൻ തൻ്റെ തോട്ടത്തിലെ കുലച്ചു തുടങ്ങിയ വാഴകൾ വെട്ടിമാറ്റി. പൂയംകുട്ടി, തണ്ട്...

NEWS1 day ago

രണ്ട് ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ കോതമംഗലം മേഖലയിൽ ഇന്ന് 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരു മരണവും.

എറണാകുളം : കേരളത്തിൽ വ്യാഴാഴ്ച 6324 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 21 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം...

CHUTTUVATTOM1 day ago

കേന്ദ്ര സർക്കാരിൻറെ കർഷകവിരുദ്ധ ബില്ലിനെതിരെ കേരള കോൺഗ്രസ് ( എം ) പ്രതിഷേധ ധർണ്ണ നടത്തി.

കോതമംഗലം: കേന്ദ്ര സർക്കാരിൻറെ കർഷകവിരുദ്ധ ബില്ലിനെതിരെ കേരള കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻമന്ത്രി ടി...

CHUTTUVATTOM1 day ago

ജന വിരുദ്ധ ബില്ലുകൾ ഭരണഘടനാ വിരുദ്ധമായി നിയമമാക്കാനുള്ള നടപടിയാണ് കേന്ദ്രം നടത്തുന്നതെന്ന് ഇ.കെ ശിവൻ.

കോതമംഗലം: രാജ്യത്തെ കാർഷിക മേഖലയെ തകർക്കുന്ന കർഷകവിരുദ്ധ – ജന വിരുദ്ധ ബില്ലുകൾ ഭരണഘടനാവിരുദ്ധമായി നിയമമാക്കാനുള്ള നടപടിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ സ്വീകരിക്കുന്നതെന്ന് സി പി...

CHUTTUVATTOM1 day ago

കീഴില്ലം പാണിയേലിപ്പോര് റോഡ് ; തുടർ സർവ്വേ ആരംഭിച്ചു

പെരുമ്പാവൂർ : കീഴില്ലം പാണിയേലിപ്പോര് റോഡിന്റെ രണ്ടാം ഘട്ട സർവ്വേ നടപടികൾ ആരംഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. 3 മാസങ്ങൾ കൊണ്ട് സർവ്വേ നടപടികൾ...

CHUTTUVATTOM1 day ago

മതഗ്രന്ഥത്തെ വരെ കള്ളക്കടത്ത് നടത്താൻ ദുർവിനിയോഗം ചെയ്ത മന്ത്രി കെ ടി ജലീൽ കേരളത്തിന് അപമാനം; സിവിൽ സ്റേഷനിലേക്ക് എൻഡിഎ മാർച്ച്.

കോതമംഗലം : കെ ടി ജലീലിനെ പുറത്താക്കുക ,മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോതമംഗലത്തു എൻ ഡി എ മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ...

NEWS2 days ago

കോതമംഗലം ചെറിയ പള്ളി കന്നി 20 പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയായി; പെരുന്നാൾ ജന പങ്കാളിത്തം ഇല്ലാതെ ചടങ്ങുകൾ മാത്രം.

കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം വി.മാർ തോമാ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 335 മത് ഓർമപെരുന്നാൾ...

NEWS2 days ago

നെല്ലിക്കുഴിയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ പ്രവർത്തനമാരംഭിച്ചു.

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ(സി എഫ് എൽ റ്റി സി) പ്രവർത്തനം ആരംഭിച്ചു. 70 പേർക്ക് ചികിത്സ സൗകര്യത്തോടെ താമസിക്കുന്നതിന് നങ്ങേലിൽ...

NEWS2 days ago

കോതമംഗലത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം: പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

കോതമംഗലം: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന പോലീസ് നരനായാട്ട് അവസാനിപ്പിക്കുക അധോലോക സർക്കാർ രാജിവെക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കോതമംഗലം...

AGRICULTURE2 days ago

കാർഷിക ബിൽ കത്തിച്ച് പ്രതിഷേധിച്ചു.

പല്ലാരിമംഗലം : കർഷകർക്കും, കർഷക തൊഴിലാളികൾക്കും ദ്രോഹകരമായി കേന്ദ്ര സർക്കാർ പാസ്സാക്കിയ പുതിയ നിയമബില്ലിനെതിരെ സ്വതന്ത്ര കർഷസംഘം സംസ്ഥാന വൃപകമായി നിയമബിൽ കത്തിച്ച് പ്രതിഷേധിച്ചു. സ്വതന്ത്ര കർഷക...

NEWS2 days ago

അയ്യായിരം കടന്ന് രോഗികള്‍; കോതമംഗലം മേഖലയിൽ ഇന്ന് 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 42,786 പേർ നിലവിൽ ചികിത്സയിലുണ്ട്....

Trending

error: Content is protected !!