എന്താണ് കിസാൻ സമ്മാൻ നിധി ?. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ കോതമംഗലം ബ്ലോക്ക് തല ഉത്ഘാടനം നടന്നു.


കോതമംഗലം : കര്‍ഷകരുടെ അക്കൗണ്ടിലേക്കു പണം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ ചേരാന്‍ കേരളത്തില്‍നിന്ന് ഇതുവരെ അപേക്ഷിച്ചത് 12 ലക്ഷം പേര്‍. ഇതുവരെ 2.61 ലക്ഷംപേര്‍ സാമ്പത്തിക ആനുകൂല്യം ലഭിക്കാന്‍ അര്‍ഹത നേടി. മറ്റുള്ളവരുടെ രേഖകള്‍ പരിശോധനാ ഘട്ടത്തിലാണ്. രേഖകള്‍ പരിശോധിച്ച് 9,624 അപേക്ഷകള്‍ തള്ളി. ഒരു വര്‍ഷം 6,000 രൂപയാണു കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ആദ്യ ഗഡുവായ 2,000 രൂപ ലഭിക്കുന്നതിന് മാര്‍ച്ച് 31 വരെ കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. രാജ്യത്തെ കർഷകർക്ക് പ്രതിവർഷം 6,000 രൂപ അക്കൗണ്ടിൽ നേരിട്ടു നൽകുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. 2018-19 സാമ്പത്തിക വർഷത്തിൽ ആദ്യ ഗഡുവിന്റെ (2000 രൂപ) കാലാവധി 2018 ഡിസംബർ ഒന്നു മുതൽ 2019 മാർച്ച് 31 വരെയാണ്. ഈ സമയപരിധിക്കുള്ളിൽ അപേക്ഷിക്കുന്നവർക്ക് ബാങ്ക് അക്കൗണ്ടിലേക്കു തുക ലഭിക്കും.

Leave a Reply