കാറ്റത്ത് തകർന്നവീടിന്റെ മേൽകൂര നിർമ്മിച്ച് നൽകി ഇടം പ്രവാസി സംഘടന


പല്ലാരിമംഗലം : കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ശക്തമായ കാറ്റിൽ കേട്പാട് സംഭവിച്ച പല്ലാരിമംഗലം പൈമറ്റം മങ്ങാട്ട് കോയാന്റെവീടിന്റെ മേൽക്കൂര നിർമ്മിച്ച്നൽകി. പല്ലാരിമംഗലത്തെ പ്രവാസി സംഘടനയായ ഇടമാണ് മെയിന്റനൻസ് ചെയ്യുവാനുള്ള സാമഗ്രികൾ വാങ്ങിനൽകിയത്. ബ്ലോക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ ഇ അബ്ബാസ്, സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിഅംഗം വി എം അനിൽകുമാർ,ഡി വൈ എഫ് ഐ പൈമറ്റം മേഘലാ പ്രസിഡന്റ് വി എസ് നൗഫൽ, ജോസ് വർക്കി, ഷഹീർമാനിക്കൽ, ഇടം സെക്രട്ടറി അജിൽസ് ഒ ജമാൽ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പി ബി റീസൽ, അജാസ് ഒ ജമാൽ, കെ എം നവാസ്, എം എ ഷംനാദ്, എന്നിവരുടെ നേതൃത്വത്തിൽ മേൽകൂര നിർമ്മിച്ച് നൽകുകയായിരുന്നു.

Leave a Reply