CRIME
പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

കോതമംഗലം : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് പുളിന്താനം ലക്ഷംവീട് കോളനി ഇടശ്ശേരികുന്നേൽ വീട്ടിൽ റിയാസ്(26) ആണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ ഭയപ്പെടുത്തി നഗ്നചിത്രങ്ങൾ കൈക്കലാക്കിയതിനു ശേഷം അത് മറ്റുള്ളവർക്ക് അയച്ചു കൊടുക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഗർഭിണിയായ പെൺകുട്ടിക്ക് ഇയാള് അബോർഷൻ ഗുളികകൾ നൽകി ഗർഭം അലസിപ്പിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
CRIME
പരിശോധന ശക്തമാക്കി കോതമംഗലം എക്സൈസ്; നെല്ലിക്കുഴിയിൽ നിന്ന് ഇന്നും മയക്ക് മരുന്ന് പിടിച്ചു.

കോതമംഗലം : ഓണം സ്പ്ഷ്യൽ ഡ്രൈവിനോടനുബന്ധിച് കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടീയും നടത്തിയ റെയ്ഡിൽ നെല്ലിക്കുഴിയിൽ നിന്ന് ബ്രൗൺ ഷുഗറുമായി അന്യ സ്ംസ്ഥാന തൊഴിലാളി പിടിയിലായി 5.6 ഗ്രം ബ്രൗൺ ഷുഗറുമായി അസ്സാം സ്വദേശി അംദാദുൽ ഇസ്ലാം ആണു അറസ്റ്റിൽ ആയത് . രണ്ട് ദിവസത്തിനിടെ നെല്ലിക്കുഴിയിൽ നിന്ന് കണ്ടെടുത്ത രണ്ടാമത്തെ മേജർ കേസാണിത്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്റ്ററെ കൂടാതെ പ്രിവെന്റീവ് ഒഫീസർ N ശ്രീകുമാർ , കെ.കെ വിജു സിവിൽ എക്സൈസ് ഒഫീസർമ്മാരാരായ ഇയാസ് പി.പി., നവാസ് സി. എം , ജിജി N ജോസഫ് വനിതാ സിവിൽ എക്സൈസ് ഒഫീസർ അനുമോൾ ദിവാകരൻ ഡ്രൈവർ കബിരാജ് എന്നിവർ പങ്കെടുത്തു.
ഓണംസ്പെഷ്യൽഡ് രൈവിനോടനുബന്ധിച് തുടർന്നും നിരന്തരമായി റെയ്ഡുകൾ നടത്തുമെന്നും പൊതുജങ്ങൾക്ക് മദ്യം മയക്ക് മരുന്ന് സംന്ധിച് രഹസ്യ വിവരങ്ങൾ 9400069578, 0485-2826460 എന്നീ നംബറുകളിൽ അറിയിക്കാമെന്നും എക്സൈസ് ഇൻസ്പെറ്റർ ഹിറോഷ് വി ആർ അറിയിച്ചു.
CRIME
സദ്ദാം ഹുസൈന്റെ സഹായി മുജീബ് റഹ്മാൻ ബ്രൗൺ ഷുഗറുമായി കോതമംഗലത്ത് പിടിയിൽ.

കോതമംഗലം : സദ്ദാം ഹുസൈന്റെ സഹായി മുജീബ് റഹ്മാൻ ബ്രൗൺ ഷുഗറുമായി കോതമംഗലത്ത് പിടിയിൽ. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ രാവിലെ കോതമംഗലം -മൂവാറ്റുപുഴ റോഡിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് അസം സോണൈപ്പർ സ്വദേശി മുജീബ് റഹ്മാൻ (37) 10 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിലായത്. കഴിഞ്ഞ ദിവസം 24 ഗ്രാം ബ്രൗൺ ഷുഗറുമായി അസം സ്വദേശി ആയ സദ്ദാം ഹുസൈൻ കോതമംഗലം എക്സ്സൈസിന്റെ പിടിയിലായിരുന്നു. തുടർന്ന് താലുക്കിന്റെ വിവിധ ഭാഗങ്ങളിൽ എക്സ്സൈസ് പരിശോധനയും റെയ്ഡും കർശനമാക്കിയതിനെ തുടർന്നാണ് മുജീബ് റഹ്മാൻ പിടിയിലായത്. കഴിഞ്ഞ ദിവസം പിടിയിലായ സദ്ദാം ഹുസൈന്റെ സഹായി ആണ് ഇന്ന് പിടിയിലായ മുജീബ് റഹ്മാൻ.
രണ്ട് പേരും പെരുമ്പാവൂർ വെങ്ങോലയിൽ വെവ്വേറെ ഫ്ലാറ്റുകളിൽ ആണ് താമസം. മുജീബ് റഹ്മാന്റെ ഫ്ലാറ്റിലും എക്സ്സൈസ് സംഘം റെയ്ഡ് നടത്തി. കൂടുതൽ അന്തര്സംസ്ഥാന തൊഴിലാളികൾ ഇത്തരത്തിൽ വ്യാപകമായി ബ്രൗൺ ഷുഗർ വില്പന നടത്തുന്നതായി പ്രതി പറഞ്ഞു. എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിനൊപ്പം P.O നിയാസ്, സിദ്ധിഖ്, സിഇഒമാരായ ബിജു, ഉമ്മർ, നന്ദു, ഡ്രൈവർ ബിജു പോൾ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.
CRIME
കോതമംഗലത്ത് ബ്രൗൺ ഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ.

കോതമംഗലം : ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡും കർശന മിന്നൽ പരിശോധനകളും നടത്തുന്നതിനിടയിൽ നെല്ലിക്കുഴി – ചെറുവട്ടൂർ റോഡിൽ ചിറപ്പടിക്കു സമിപം നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ആയുഷ് പ്രാധമിക ഹോമിയോപതി ആരോഗ്യ കേന്ദ്രത്തിന്റെ മുൻവശം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട അസം സംസ്ഥാനത്തിലെ നാഗോൺ സ്വദേശി സദ്ദാം ഹുസൈനെ( 28)തടഞ്ഞു നിർത്തി പരിശോധിച്ചതിൽ രണ്ടു പെട്ടികളിലായി പോക്കറ്റിൽ സുക്ഷിച്ച 25 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെത്തി അറസ്റ്റ് ചെയ്തു.
നെല്ലിക്കുഴി സ്വദേശികൾക്ക് കൈമാറുന്നതിനായി ആണ് സദ്ദാം ഹുസൈൻ നെല്ലിക്കുഴിയിൽ എത്തിയത്. സദ്ദാം ഹുസൈൻ താമസിക്കുന്ന പെരുമ്പാവൂർ വെങ്ങോലയിലെ ഫ്ലാറ്റിലും എക്സ്സൈസ് സംഘം പരിശോധന നടത്തി. ക്വാറിയർ വഴി വ്യാപകമായി ബ്രൗൺ ഷുഗർ കേരളത്തിലേക്ക് എത്തിയതായി പരിശോധനയിൽ ബോധ്യപ്പെട്ടു.10 വർഷത്തിലധികം ശിക്ഷ കിട്ടാവുന്ന കുറ്റം ആണ് സദ്ദാം ഹുസൈൻ ചെയ്തിരിക്കുന്നത്..5 ഗ്രാമിലധികം ബ്രൗൺ ഷുഗർ കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റം ആണ്. കൂടുതൽ അസം സ്വദേശികൾ ഇയാൾക്കൊപ്പം മറ്റു ജോലികളുക്കൊന്നും പോകാതെ മയക്കു മരുന്ന് വില്പന നടത്തുന്നതായി ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു.
കോതമംഗലം താലൂക്കിൽ എക്സ്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവ് ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 12 വരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാലയളവിൽ വ്യാപകമായ റെയിടും മിന്നൽ പരിശോധനയും എക്സ്സൈസിന്റെ നേതൃത്വത്തിൽ താലുക്കിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും.. എക്സ്സൈസ്, പോലീസ്, ഫോറെസ്റ്റ്, റവന്യൂ, എന്നിവരുമായി സംയുക്ത റൈടുകളും നടത്തും.. താലുക്കിൽ 24 മണിക്കൂറും ഒരു ഓഫീസറുടെ നേതൃത്വത്തിൽ ഒരു സ്ട്രൈക്കിങ് ഫോഴ്സ് പാർട്ടി ഫീൽഡിൽ ഉണ്ടായിരിക്കും. മദ്യം, മയക്കുമരുന്ന്, സ്പിരിറ്റ്, എന്നിവയുടെ വിപണനം, വിതരണം, ശേഖരം, ശ്രദ്ധയിൽ പെട്ടാൽ 7012418206 എന്ന നമ്പറിൽ അറിയിക്കുക.
രഹസ്യ വിവരം നൽകുന്നവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കും. എക്സ്സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപ്, po മാരായ നിയാസ്, ജയ് മാത്യു, സിദ്ധിഖ്, സിഇഒ മാരായ എൽദോ, അജീഷ്, ഉമ്മർ, ബിജു, നന്ദു, ഡ്രൈവർ ബിജു പോൾ എന്നിവർ ഉണ്ടായിരുന്നു.
-
EDITORS CHOICE5 days ago
മികച്ച കുറ്റാന്വേഷണത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കി കോതമംഗലം സബ് ഇൻസ്പെക്ടർ.
-
NEWS1 week ago
ഇടമലയാർ ഡാം തുറന്നു.
-
CHUTTUVATTOM2 days ago
കോട്ടപ്പടി റേഷൻകടയിലെ സെയിൽസ്മാനെ വെട്ടി പരിക്കേൽപ്പിച്ചു; ബുധനാഴ്ച്ച താലൂക്കിലെ റേഷൻ കടകൾ രാവിലെ അടച്ചിട്ട് പ്രതിക്ഷേധ സമ്മേളനം.
-
CRIME4 days ago
സദ്ദാം ഹുസൈന്റെ സഹായി മുജീബ് റഹ്മാൻ ബ്രൗൺ ഷുഗറുമായി കോതമംഗലത്ത് പിടിയിൽ.
-
CHUTTUVATTOM5 days ago
പാലക്കാടൻ വർക്കി മത്തായി നിര്യാതനായി.
-
CRIME3 days ago
പരിശോധന ശക്തമാക്കി കോതമംഗലം എക്സൈസ്; നെല്ലിക്കുഴിയിൽ നിന്ന് ഇന്നും മയക്ക് മരുന്ന് പിടിച്ചു.
-
CRIME5 days ago
ഓട്ടോറിക്ഷാ മോഷ്ടാവ് അറസ്റ്റിൽ.
-
SPORTS1 week ago
ചരിത്ര നിമിഷം, ഇരട്ടി മധുരത്തിൽ എം.എ കോളേജ്; കോമൺ വെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണവും, വെള്ളിയും നേടി എം.എയുടെ മുൻ കായിക താരങ്ങൾ.
