Connect with us

CHUTTUVATTOM

മരിക്കാത്ത പ്രശസ്ത ഗായികയെ സമൂഹ മാധ്യമം വീണ്ടും വധിച്ചു.

Published

on

കോതമംഗലം : മരിക്കാത്ത ഗായികയെ മരിച്ചു എന്നാക്കി വീണ്ടും സമൂഹ മാധ്യമം ഇന്നലെ ആഘോഷിച്ചു. സോഷ്യല്‍ മീഡിയ വധത്തിൻെറ ഇരയായി വീണ്ടും പ്രശസ്ത ഗായിക എസ്. ജാനകി ഇന്നലെ മാറി . 2016 മുതൽ ഇടയ്ക്കിടെ പ്രചരിക്കുന്നതാണ് ഗായിക എസ് ജാനകി മരണപ്പെട്ടു എന്നത്. മലയാളസിനിമയിലെ പല നടന്മാരെയും ഒന്നിലേറെ തവണ സോഷ്യല്‍ മീഡിയ വധിച്ചിട്ടുണ്ട്. സംഗീതജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ച വേളയിലാണ് ചിലര്‍ അവര്‍ മരിച്ചതായി വാര്‍ത്ത പ്രചരിപ്പിച്ചത്. 2016ൽ 78മത്തെ വയസില്‍ താന്‍ വിരമിക്കുകയാണെന്നാണ് ജാനകി പ്രഖ്യാപിച്ചത്. അപ്പോൾ തന്നെ എസ് ജാനകി അന്തരിച്ചു’വെന്ന വാര്‍ത്ത ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിച്ച് തുടങ്ങി. ചില പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലും ബ്രേക്കിംഗ് ന്യൂസായി ഇത് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളോടൊപ്പമാണ് വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടത്. ആരാധക‍‍ർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്ന് വ്യാജവാര്‍ത്തയ്‌ക്കെതിരേ ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യനും രംഗത്തെത്തിയിരുന്നു.

ജാനകിയോട് അല്‍പം മുന്‍പ് സംസാരിച്ചിരുന്നെന്നും അവര്‍ പൂര്‍വ്വാധികം ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും അദ്ദേഹം അന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. 2018 ൽ വീണ്ടും ഇത്തരമൊരു വാർത്ത പ്രചരിപ്പിച്ചപ്പോൾ, അവർക്തെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ കേരള ഡിജിപി ലോക്​നാഥ്​ ബെഹ്​റ ഉത്തരവിട്ടിരുന്നു. എസ് ജാനകി അന്തരിച്ചുവെന്ന്​ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേരളത്തിലെ ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ നൽകിയ പരാതിയിലായിരുന്നു നടപടി.
കഴിഞ്ഞവർഷവും ഇതുപോലെ വ്യാജവാർത്ത പ്രചരിക്കുകയുണ്ടായി. ഇന്നലെ വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിലൂടെ വീണ്ടും ഈ വ്യാജവാർത്ത പ്രചരിക്കുകയാണ്.മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന, ദേശീയ അവാർഡുകൾ നിരവധി തവണ നേടിയിട്ടുള്ള,
രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച 82 വയസുള്ള മരിക്കാത്ത എസ് ജാനകിയെ സോഷ്യൽ മീഡിയ നിരവധി തവണയാണ് ഇപ്പോൾ വധിച്ചത് .

CHUTTUVATTOM

മർച്ചൻ്റ്സ് യൂത്ത് വിങ് പൊലിസ് ട്രാഫിക് യൂണിറ്റിന് കൊവിഡ് പ്രതിരോധ വസ്തുക്കൾ നൽകി.

Published

on

കോതമംഗലം: കൊവിഡ് രണ്ടാം വരവിൽ രോഗവ്യാപനത്തിൽ കോതമംഗലം താലൂക്കിലെ കൊവിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പൊലിസ് ട്രാഫിക് യൂണിറ്റിന് കൊവിഡ് പ്രതിരോധ വസ്തുക്കൾ നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കോതമംഗലം ടൌൺ യൂണിറ്റ് വസ്തുക്കൾ കൈമാറി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം മേഖല യൂത്ത് വിംഗ് പ്രസിഡന്റ് ഷെമീർ മുഹമ്മദ്‌ ട്രാഫിക് എസ് ഐ വേണുഗോപാൽ കെ.എസിന് മാസ്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷിന്റോ ഏലിയാസ്, യൂണിറ്റ് ട്രഷറർ അർജുൻ സ്വാമി, ഷൈജോ ബാദുഷ തുടങ്ങിയവർ നേതൃതം നൽകി.

ഫോട്ടോ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം മേഖല യൂത്ത് വിംഗ് പ്രസിഡന്റ് ഷെമീർ മുഹമ്മദ്‌ ട്രാഫിക് എസ് ഐ വേണുഗോപാലിന് മാസ്കുകൾ നൽകുന്നു.

Continue Reading

CHUTTUVATTOM

ഓൺലൈൻ ജനസേവ കേന്ദ്രയിൽ തൊഴിൽ അവസരം.

Published

on

കീരംപാറ : കോതമംഗലം താലൂക്കിൽ കീരംപാറ പഞ്ചായത്തിൽ ഉടൻ ആരംഭിക്കുന്ന ഓൺലൈൻ ജനസേവ കേന്ദ്രയിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നേടിയവരെ (Male or Female) ആവശ്യമുണ്ട്. പ്രവർത്തന സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ. വനിതകൾക്ക് മുൻഗണന. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

9846525679
9946664502

Continue Reading

CHUTTUVATTOM

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല്ലാരിമംഗലം പഞ്ചായത്ത് ഹാളില്‍ സർവ്വകക്ഷി യോഗം ചേര്‍ന്നു.

Published

on

പല്ലാരിമംഗലം : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല്ലാരിമംഗലം പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കദീജ മുഹമ്മദിന്റെ അധ്യക്ഷതയില്‍ സര്‍വ കക്ഷി യോഗം ചേര്‍ന്നു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ ഡോ ബി ആഷിഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്യ വിജയന്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ് അരുണ്‍ മാത്യു, പോത്താനിക്കാട് എസ്എച്ച്ഒ ജി രാജീവ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മായില്‍, പഞ്ചായത്ത് സെക്രട്ടറി എംഎം ഷംസുദ്ദീന്‍, വില്ലേജ് ഓഫീസര്‍ കെ എം നാസര്‍, വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ, മത, വ്യാപാരി, സാംസ്‌കാരിക, സന്നദ്ധ, ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍

കണ്ടൈന്റ്‌മെന്റ് സോണ്‍ അല്ലാത്തിടങ്ങളിലെ നിയന്ത്രണങ്ങള്‍
1. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍
2. കൂവള്ളൂര്‍ ഇര്‍ഷാദിയ്യ സ്‌കൂളില്‍ സിഎഫ്എല്‍ടിസി പുനസ്ഥാപിക്കും.
2. ആംബുലന്‍സ് സര്‍വീസ്
3. കോവിഡ് പരിശോധനയും വാക്‌സിനേഷനും വര്‍ധിപ്പിക്കും
4. കടകള്‍ രാവിലെ 9 മുതല്‍ 6 വരെ പ്രവര്‍ത്തിക്കും.
5. കടകള്‍ക്കുള്ളില്‍ രണ്ട് പേരില്‍ കൂടുതല്‍ പ്രവേശിക്കാന്‍ പാടില്ല
5. കവലകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കും
6. സമൂഹ നോമ്പുതുറ ഒഴിവാക്കുക.
7. പ്രായമായവരെയും കുട്ടികളെയും ആരോഗ്യപ്രശ്‌നമുള്ളവരെയും ആരാധനാലയങ്ങളില്‍ നിന്നും ഒഴിവാക്കുക.
8. തിരക്കുള്ള കടകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുക.
9. മഴക്കാല പൂര്‍വ്വ ശുചീകരണം ഉറപ്പാക്കും.
10. പള്ളികളില്‍ മാസ്‌കും, മുസല്ലയും, സാമൂഹിക അകലവും ഉറപ്പാക്കുക.
11. പല്ലാരിമംഗലം പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തിക്കും. അകത്തേക്ക് ആരെയും പ്രവേശിപ്പിക്കില്ല.
12. വാര്‍ഡുതല റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) സജ്ജമാക്കി.

കണ്ടൈന്റ്‌മെന്റ് സോണിലെ നിര്‍ദേശങ്ങള്‍.
നിലവില്‍ വാര്‍ഡ് 1, 2, 13, വാര്‍ഡുകള്‍ മൈക്രോ കണ്ടൈന്റ്‌മെന്റ് സോണും വാര്‍ഡ്
6, 7 പൂര്‍ണമായും കണ്ടൈന്റ്‌മെന്റ് സോണുമാണ്.

1. ആരാധനാലയങ്ങള്‍ അടച്ചിടും.
2. കടകള്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ.
3. അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല.
4. മരണാവശ്യങ്ങള്‍ക്ക് ബന്ധുക്കള്‍ ഉള്‍പ്പെടെ 10 പേര്‍.
5. വിവാഹാവശ്യങ്ങള്‍ക്ക് ആകെ 20 പേര്‍.
6. ആര്‍ക്കും അകത്തേക്കോ പുറത്തേക്കോ പ്രവേശനമില്ല.
7. ഭക്ഷണം, മരുന്ന് തുടങ്ങി അവശ്യ വസ്തുക്കള്‍ക്ക് വാര്‍ഡ് മെമ്പര്‍, ആശാ വര്‍ക്കര്‍, അങ്കണവാടി ടീച്ചര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംവിധാനം ഒരുക്കും.

Continue Reading

Recent Updates

NEWS4 hours ago

കോതമംഗലം മേഖലയിൽ കോവിഡ് വ്യാപന വേഗത പ്രതീക്ഷിച്ചതിനേക്കാൾ തീവ്രം, രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ...

CHUTTUVATTOM6 hours ago

മർച്ചൻ്റ്സ് യൂത്ത് വിങ് പൊലിസ് ട്രാഫിക് യൂണിറ്റിന് കൊവിഡ് പ്രതിരോധ വസ്തുക്കൾ നൽകി.

കോതമംഗലം: കൊവിഡ് രണ്ടാം വരവിൽ രോഗവ്യാപനത്തിൽ കോതമംഗലം താലൂക്കിലെ കൊവിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പൊലിസ് ട്രാഫിക് യൂണിറ്റിന് കൊവിഡ് പ്രതിരോധ വസ്തുക്കൾ നൽകി. കേരള...

NEWS7 hours ago

കിണറിൽ വീണ രണ്ട് മൂരിയെയും, കുഴിയിൽ വീണ പോത്തിനെയും ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി.

കോതമംഗലം: കരിങ്ങഴ മുതുക്കാട്ട് അനിൽ കുമാറിന്റെ ഒന്നര വയസ്സായ പോത്ത് 10 അടിയോളം ആഴമുള്ള കുഴിയിൽ വീഴുകയായിരുന്നു. ചെറുവട്ടൂർ അലിയാർ നടപ്പടയിൽ എന്നയാളുടെ രണ്ട് വയസ്സായ ഒരു...

CRIME8 hours ago

വീണ്ടും ഭൂതത്താൻകെട്ട് മേഖലയിൽ ചാരായ വേട്ട; റെയ്ഡിൽ വാഷ് കണ്ടെത്തി നശിപ്പിച്ചു.

കോതമംഗലം : ഭൂതത്താൻകെട്ട് ഡാമിലെ തുരുത്തുകളിൽ തുണ്ടത്തിൽ റൈഞ്ച് ഓഫീസർ മുഹമ്മദ് റാഫി, ഭൂതത്താൻകെട്ട് ഡെപ്യൂട്ടി റേഞ്ചർ ജയൻ ജെ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വനപാലക സംഘം...

AUTOMOBILE9 hours ago

ഡ്രൈവിംഗ് ടെസ്റ്റ് താൽക്കാലികമായി നിർത്തിവെച്ചു.

കോതമംഗലം:മൂവാറ്റുപുഴ,കോതമംഗലം,പെരുമ്പാവൂർ എന്നിവടങ്ങളിലെ ഡ്രൈവിംഗ് ടെസ്റ്റ് താൽക്കാലികമായി നിർത്തിവെച്ചു. സംസ്ഥാനത്ത് കോവിഡ് -19പടരുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന് കാരണമാക്കുന്നതിനാൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ 80മുതൽ 100വരെ...

EDITORS CHOICE19 hours ago

ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടംനേടി കോതമംഗലം സ്വദേശി ക്യാപ്റ്റൻ ഡോ.പി.കെ സുഷൻ.

കോതമംഗലം: ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടംനേടി കോതമംഗലം സ്വദേശി ക്യാപ്റ്റൻ ഡോ.പി.കെ സുഷൻ. പിറവം ബി.പി.സി. കോളേജ് അധ്യാപകനും, 18 കേരള ബറ്റാലിയൻ എൻ.സി.സി ഓഫീസറുമായ...

CHUTTUVATTOM1 day ago

ഓൺലൈൻ ജനസേവ കേന്ദ്രയിൽ തൊഴിൽ അവസരം.

കീരംപാറ : കോതമംഗലം താലൂക്കിൽ കീരംപാറ പഞ്ചായത്തിൽ ഉടൻ ആരംഭിക്കുന്ന ഓൺലൈൻ ജനസേവ കേന്ദ്രയിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നേടിയവരെ (Male or Female) ആവശ്യമുണ്ട്. പ്രവർത്തന സമയം...

NEWS1 day ago

സാമൂഹിക വ്യാപനത്തിൽ കോതമംഗലം മേഖലയിൽ വൻ കുതിപ്പ്; മുൻസിപ്പാലിറ്റിയിൽ മാത്രം 50 പേർക്ക് കോവിഡ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍...

CHUTTUVATTOM1 day ago

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല്ലാരിമംഗലം പഞ്ചായത്ത് ഹാളില്‍ സർവ്വകക്ഷി യോഗം ചേര്‍ന്നു.

പല്ലാരിമംഗലം : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല്ലാരിമംഗലം പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കദീജ മുഹമ്മദിന്റെ അധ്യക്ഷതയില്‍ സര്‍വ കക്ഷി യോഗം ചേര്‍ന്നു. വൈസ് പ്രസിഡന്റ് ഒ ഇ...

NEWS1 day ago

ആമിനയുടെ കൊലപാതകം പുതിയ ഏജൻസിയെ അന്വേഷണ ചുമതല ഏല്പിക്കണം: മുഖ്യമന്ത്രിയ്ക്കും,ഡിജിപിയ്ക്കും ആന്റണി ജോൺ എം എൽ എ കത്ത് നല്കി.

കോതമംഗലം : പിണ്ടിമന ഗ്രാമ പഞ്ചായത്തിലെ തൃക്കാരിയൂർ വില്ലേജിൽ അയിരൂർപാടം സ്വദേശിനി പാണ്ട്യാർപിളളിൽ വീട്ടിൽ ആമിന അബ്ദുൾ ഖാദർ (66വയസ്സ്) പട്ടാപകൽ അരും കൊല ചെയ്യപ്പെട്ടിട്ട് ഒന്നര...

CRIME1 day ago

എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചു യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍.

കുറുപ്പംപടി : യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കടമായി വാങ്ങിയ പൈസ തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍....

CHUTTUVATTOM1 day ago

പല്ലാരിമംഗലം പഞ്ചായത്തിൽ നികുതി പിരിവിന് നേതൃത്വം നൽകിയവരെ ആദരിച്ചു.

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ 100 ശതമാനം നികുതി പിരിവിന് നേതൃത്വം നൽകിയ രണ്ടാം വാർഡ് മെമ്പർ കെ എം മൈതീൻ, അഞ്ചാം വാർഡ് മെമ്പർ റിയാസ്...

ACCIDENT2 days ago

വെൽഡിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.

പല്ലാരിമംഗലം: വെൽഡിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പല്ലാരിമംഗലം കൂറ്റംവേലി പുത്തൻപുരയ്ക്കൽ അലിയാരിന്റെ മകൻ പി എ റമീസ് (29) ആണ് മരിച്ചത്. തൊടുപുഴ മണക്കാട് പുതുപ്പരിയാരത്ത് സ്വകാര്യ...

NEWS2 days ago

കമ്പനി തുടങ്ങി, ഒരു കോടിയിലേറെ രൂപയുടെ ബാധ്യതയും; കോതമംഗലം പൊലിസ് സ്റ്റേഷന് മുന്നിൽ ഒരു കുടുംബം സത്യഗ്രഹമിരിക്കാൻ തയ്യാറെടുക്കുന്നു.

കോതമംഗലം : നീതി കിട്ടാത്തതിൽ പ്രതിഷേധിച്ച് കോതമംഗലം പൊലിസ് സ്റ്റേഷന് മുന്നിൽ ഏപ്രിൽ 27 മുതൽ വയോ വൃദ്ധയായ അമ്മയോടും കണ്ണ് കാണാത്ത ഭാര്യയോടും രണ്ടു പെൺമക്കളോടും...

NEWS2 days ago

ഏറ്റവും ഉയർന്ന നിരക്കുമായി എറണാകുളം ജില്ല; ഇന്ന് 3212 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍...

Trending

error: Content is protected !!