CRIME
പോപ്പുലർഫ്രണ്ട് നേതാവിന്റെ വീട്ടിലെ റെയ്ഡ് തടസ്സപ്പെടുത്തിയ നാല് പേരെ അറസ്റ്റ് ചെയ്തു.

മുവാറ്റുപുഴ : ഇക്കഴിഞ്ഞ എട്ടാം തിയതി മുവാറ്റുപുഴയിൽ പോപ്പുലർഫ്രണ്ട് നേതാവിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയിഡിനെ തുടർന്ന് പോലീസിന്റെ കൃത്യനിർവഹണം തടസ്സപെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. മുവാറ്റുപുഴ മുളവൂർ പൊന്നിരിക്കൽ വീട്ടിൽ മുഹമ്മദ് റഫീഖ് (37), മുവാറ്റുപുഴ രണ്ടാർ കരയിൽ മലേകുടിയിൽ വീട്ടിൽ എം എ ഹാരിസ് (36), പെരുമ്പാവൂർ വെങ്ങോല പോഞ്ഞാശ്ശേരി കണ്ണെമ്പിള്ളി വീട്ടിൽ നൗഷാദ് (49), മുളവൂർ പെഴക്കാപ്പിള്ളി വഴക്കനകുടി വീട്ടിൽ ഇബ്രാഹിം (47) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ കെ.ജെ.പീറ്ററിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും എന്ന് പോലീസ് അറിയിച്ചു.
CHUTTUVATTOM
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ ആൾ പിടിയിൽ

കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. അശമന്നൂർ ഓടക്കാലി നൂലേലി ഭാഗത്ത് ചിറ്റേത്തുകുടി വീട്ടിൽ അന്ത്രു (39) വിനെയാണ് കോട്ടപ്പടി പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ പി.എൻ.പ്രസാദ്, എ.എസ്.ഐ മാരായ ജോബി ജോർജ്ജ്, എൽദോ കുര്യാക്കോസ്, എസ്.സി.പി.ഒ മാരായ പോൾ ജേക്കബ്, ഷിബു ജോൺ, അൽ അമീൻ, സി.പി.ഒ ബിബിൻ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
CHUTTUVATTOM
നെല്ലിക്കുഴി സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം; പണം കവര്‍ന്നു

നെല്ലിക്കുഴി: നെല്ലിക്കുഴി സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം.
സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഒരുവശത്തെ ഷട്ടര്‍ ലോക്ക് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. പരിസരത്തുള്ള ഷോപ്പിലെ സി സി ടി വി യില്‍ മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാന്‍ ഇടയുണ്ടന്നാണ് പോലീസ് നിഗമനം.
മോഷ്ടാവ് അകത്ത് കയറാന്‍ ഉപയോഗിച്ച ഇരുമ്പ് ബാര്‍ ക്യാഷ് കൗണ്ടറിന് മുകളില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റിലെ ശനിയാഴ്ച്ചത്തെ കളക്ഷനും കുടുംബശ്രീയുടെ കുറച്ച് ഫണ്ടുകളും ആണ് നഷ്ടമായിട്ടുളളതെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പുകാര്‍ വെക്തമാക്കി. നഷ്ടപെട്ട തുകയുടെ കണക്ക് എടുത്ത് വരികയാണ്. മറ്റ് സാധനങ്ങള്‍ എന്തങ്കിലും നഷ്ടപെട്ടിട്ടുണ്ടൊ എന്ന് പരിശോധിക്കുന്നു. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വിരലടയാള വിദക്ധരെ അടക്കം സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം.
CRIME
മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ

കോതമംഗലം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേരാണ് പിടിയിലായത്. മാതിരപ്പിള്ളി മൂലേച്ചാൽ വീട്ടിൽ സച്ചിൻ സിബി (22), ഇരമല്ലൂർ നെല്ലിക്കുഴി കുഴിവേലിപ്പാടത്ത് വീട്ടിൽ രാകേഷ് (21) എന്നിവരാണ് കോതമംഗലം പോലീസിൻറെ പിടിയിലായത്. വ്യാജ നമ്പർ പ്ലേറ്റുമായാണ് വാഹനം ഓടിച്ചു കൊണ്ടിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം നെല്ലിക്കുഴിയിൽ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. എസ്.എച്ച്.ഒ അനീഷ് ജോയി, എസ്.ഐമാരായ റജി, മാഹിൻ സലിം, ഷാജി കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
-
CHUTTUVATTOM3 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ ആൾ പിടിയിൽ
-
NEWS1 week ago
അർദ്ധരാത്രിയിൽ വീട്ടിൽ കയറി മകനെയും പിതാവിനെയും മാതാവിനെയും മർദിച്ചു.
-
CRIME1 week ago
മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയായ രാഹുലിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
-
CHUTTUVATTOM1 day ago
കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട
-
AGRICULTURE1 week ago
പി.എം കിസ്സാൻ സമ്മാൻ നിധി കർഷകർക്കായുള്ള അറിയിപ്പ്.
-
CHUTTUVATTOM4 days ago
കെ എസ് ആര് ടി സി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു
-
NEWS1 week ago
മഴ കനത്തു; തോടായി കോട്ടപ്പടി റോഡ്; സൂത്രം കൊണ്ട് ഓടയൊരുക്കാൻ അധികാരികളും.
