Connect with us
teevandi enkile ennodu para

CHUTTUVATTOM

ആലുങ്കൽ ദേവസ്യയുടെ വേർപാട് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടം: ലോക് താന്ത്രിക് ജനതാദൾ കോതമംഗലം നിയോജകമണ്ഡലം കമ്മറ്റി

Published

on

കോതമംഗലം: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും വാഗ്മിയുമായിരുന്ന ആലുങ്കൽ ദേവസിയുടെ മരണം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് എറണാകുളം ജില്ലക്ക് തീരാനഷ്ടമായി മാറിയെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മറ്റിയംഗം മനോജ് ഗോപി പറഞ്ഞു. പിറവത്തും, പെരുമ്പാവൂരും പാർട്ടിയുടെ സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് രണ്ട് പ്രാവശ്യം മത്സരിച്ചെങ്കിലും പെരുമ്പാവൂരിലെ ഉറച്ച വിജയം കപ്പിനും ചുണ്ടിനുമിടയിൽ രാജീവ് ഗാന്ധിയുടെ മരണത്തിൽ ഉണ്ടായ കോൺഗ്രസ് തരംഗത്തിൽ നിസാര വോട്ട്കൾക്കു് പരാജയപ്പെട്ട് നഷ്ടപ്പെടുകയായിരുന്നു. കോതമംഗലത്തോട് പ്രത്യേകവാത്സല്യമുണ്ടായിരുന്ന അദ്ദേഹം നിരവധി തവണ കോതമംഗലത്ത് നിരവധി വേദികളിൽ നിറസാന്നിദ്ധ്യമായിരുന്നുവെന്നും പറഞ്ഞു. എൽ.ജെ.ഡി.നിയോജക മണ്ഡലം കമ്മറ്റിയുടെ ആഫിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ മീറ്റിംഗ് അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു മനോജ് ഗോപി.

നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വാവച്ചൻ തോപ്പിൽ കുടിയുടെ അദ്ധ്യക്ഷതിയിൽ നടന്ന ഓൺലൈൻ യോഗത്തിൽ സീനിയർ സോഷ്യലിസ്റ്റ് നേതാവ് പി.എസ്.മുഹമ്മദാലി, തോമസ് കാവുംപുറത്ത്.കെ.എ. സുബ്രഹ്മണ്യൻ, പി.കെ.സുബാഷ് ,ബിജു തേങ്കോട്, ശിവൻ മാരമംഗലം തുടങ്ങിയവർ പങ്കെടുത്തു.

CHUTTUVATTOM

കനത്ത മഴയിൽ അപകടാവസ്ഥയിലായ ഹോമിയോ ആശുപത്രി കെട്ടിടം പുനർനവീകരണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

Published

on

കോതമംഗലം : നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ 11 ആം വാർഡിലെ ഇരമല്ലൂർ ചിറപ്പടിയിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രി കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയടക്കം കെട്ടിടത്തിന്റെ ഫൗണ്ടേഷൻ അടക്കം തകർന്ന് ചിറയിലേക്ക് പതിച്ചിരിക്കുകയാണ്. അതു കൊണ്ട് തന്നെ ഹോമിയോ ആശുപത്രി കെട്ടിടം വളരെ അപകടാവസ്ഥയിലാണ്, ആയതിനാൽ കെട്ടിടത്തിന്റെ പുനർനവീകരണം ഉടൻ പൂർത്തിയാക്കാനും അതുവരെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഉചിതമായ മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാനും ഉടൻ നടപടി ഉണ്ടാകണമെന്ന് UDF 11 ആം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.

 

Continue Reading

CHUTTUVATTOM

പാലക്കാടൻ മാത്യു പി. മത്തായി നിര്യാതനായി.

Published

on

കോതമംഗലം : തങ്കളം പാലക്കാടൻ മാത്യു പി. മത്തായി (77) നിര്യാതനായി. സംസ്കാരം ഇന്ന് ( ഓഗസ്റ്റ് 10 തിങ്കളാഴ്ച ) 4 മണിക്ക് ഭവനത്തിൽ ആരംഭിച് തുടർന്ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ. കൂത്താട്ടുകുളം പാലക്കുഴ കുളിരാങ്കൽ അച്ഛാമ്മയാണ് ഭാര്യ. മക്കൾ. എൽദോ, പോൾ, അനു. മരുമക്കൾ : നീനു, ടിനു, അജിത്ത്‌.

 

Continue Reading

CHUTTUVATTOM

ഓൺലൈൻ പഠനത്തിനായി 23 ലാപ്പ്ടോപ്പുകൾ കൂടി അനുവദിച്ചതായി എംഎൽഎ

Published

on

പെരുമ്പാവൂർ : ഓൺലൈൻ പഠനത്തിനായി പെരുമ്പാവൂർ മണ്ഡലത്തിൽ 23 ലാപ്പ്ടോപ്പുകൾ കൂടി അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എംഎൽഎ ഫണ്ടിൽ നിന്ന് 7.13 ലക്ഷം രൂപയാണ് ലാപ്പ്ടോപ്പുകൾ വിതരണം ചെയ്യുന്നതിനായി അനുവദിച്ചത്. മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന ഇൻസ്പെയർ പെരുമ്പാവൂർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പെരുമ്പാവൂർ മണ്ഡലത്തിൽ  ഓൺലൈൻ വിദ്യാഭ്യാസത്തിനായി 425 ടെലിവിഷനുകൾ ഇതുവരെ നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. വിവിധ വ്യക്തികൾ, സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ടെലിവിഷനുകൾ നൽകിയത്.
മണ്ഡലത്തിൽ ഇത് ഉൾപ്പെടെ ആകെ 202 ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു കഴിഞ്ഞു. പെരുമ്പാവൂർ മണ്ഡലത്തിലെ എല്ലാ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി 152 ലാപ്പ്ടോപ്പുകളും കൂവപ്പടി പോളിടെക്നിക് കോളേജിന് 50 ലാപ്പ്ടോപ്പുകളുമാണ് ഇൻസ്പെയർ പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകികഴിഞ്ഞത്. ഇത് കൂടാതെ മണ്ഡലത്തിലെ 41 സർക്കാർ എയ്ഡഡ് സ്കൂളുകൾക്കായി സ്മാർട്ട് ക്ലാസ് മുറി ഉപകരണങ്ങളും എംഎൽഎ ഫണ്ടിൽ നിന്നും നൽകിയിട്ടുണ്ട്. പെരുമ്പാവൂർ മണ്ഡലത്തിൽ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ മാർത്തോമ വനിതാ കോളേജിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് ലാപ്പ്ടോപ്പുകൾ നൽകുന്ന പദ്ധതിയും ഉടൻ പൂർത്തീകരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി അറിയിച്ചു.
Continue Reading

Recent Updates

NEWS15 hours ago

നെല്ലിക്കുഴി, കുട്ടമ്പുഴ, ആയവന സ്വദേശികൾക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : ഇന്ന് 1184 പേർക്കുകൂടി കോവിഡ്, സമ്പർക്കത്തിലൂടെ 956 രോഗികൾ. എറണാകുളം ജില്ലയിൽ ഇന്ന് 101 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത്...

NEWS16 hours ago

വെള്ളപ്പൊക്കം ഉണ്ടായാൽ ജനങ്ങളെ സംരക്ഷിക്കുന്നതിന് 4 തരത്തിലുള്ള ക്യാമ്പുകൾ സജ്ജീകരിക്കും : എംഎൽഎ

പെരുമ്പാവൂർ : കഴിഞ്ഞകാല അനുഭവങ്ങൾ മുൻനിർത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ 4 തരത്തിലുള്ള ക്യാമ്പുകൾ സജ്ജീകരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ജനറൽ ക്യാമ്പ്, മുതിർന്ന പൗരന്മാർക്കുള്ള...

CHUTTUVATTOM17 hours ago

കനത്ത മഴയിൽ അപകടാവസ്ഥയിലായ ഹോമിയോ ആശുപത്രി കെട്ടിടം പുനർനവീകരണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

കോതമംഗലം : നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ 11 ആം വാർഡിലെ ഇരമല്ലൂർ ചിറപ്പടിയിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രി കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന്...

EDITORS CHOICE17 hours ago

ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിച്ചു ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി.

കോതമംഗലം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിചിരിക്കുകയാണ് ഒരു ആറാം ക്ലാസ്സുകാരൻ. ചേലാട് വലിയകുന്നേൽ കുരിയാക്കോസിന്റെയും, ബെൽജിയുടെയും ഇളയ മകനായ...

NEWS17 hours ago

കണ്ടെയ്ന്‍മെന്‍റ് സോണില്‍ വലഞ്ഞ് നെല്ലിക്കുഴിയിലെ വ്യാപാരികള്‍; നിര്‍മ്മാണമേഖല സ്തംഭിച്ചത് ഇരുട്ടടിആയി

നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഒന്നടങ്കം കഴിഞ്ഞ രണ്ടാഴ്ച്ചയായി കണ്ടെയ്ന്‍മെന്‍റ് സോണായതോടെ വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിലായി. നിര്‍മ്മാണ മേഖല ഇനിയും അനിശ്ചിതമായി അടച്ചിടുന്നത് വ്യാപാര തൊഴില്‍ മേഖലയ്ക്ക്...

NEWS17 hours ago

നേര്യമംഗലത്ത് മണ്ണിടിച്ചിൽ സാധ്യത.

കോതമംഗലം: നേര്യമംഗലം ഇടുക്കി റൂട്ടിൽ 46 ഏക്കർ ഭാഗത്ത് ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത. കനത്ത മഴയെ തുടർന്ന് 2018ൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്താണ്...

EDITORS CHOICE20 hours ago

മണ്ണിലലിഞ്ഞവർക്ക് ആദരം അർപ്പിച്ചു ഡാവിഞ്ചി സുരേഷ്.

ഏബിൾ. സി. അലക്സ്‌ കോതമംഗലം : തുടർച്ചയായി പിന്തുടരുന്ന ദുരന്ത വാർത്തകളുടെ ഓർമ്മകൾ വേട്ടയാടുമ്പോഴും ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുകയാണ് പ്രശസ്ത ചിത്രകാരനും, ശില്പിയുമായ ഡാവിഞ്ചി സുരേഷ്....

CHUTTUVATTOM1 day ago

പാലക്കാടൻ മാത്യു പി. മത്തായി നിര്യാതനായി.

കോതമംഗലം : തങ്കളം പാലക്കാടൻ മാത്യു പി. മത്തായി (77) നിര്യാതനായി. സംസ്കാരം ഇന്ന് ( ഓഗസ്റ്റ് 10 തിങ്കളാഴ്ച ) 4 മണിക്ക് ഭവനത്തിൽ ആരംഭിച്...

NEWS2 days ago

കാലവർഷക്കെടുതി – നാശ നഷ്ടങ്ങൾ ഉണ്ടായ വീടുകൾ എംഎൽഎ സന്ദർശിച്ചു.

കോതമംഗലം:കഴിഞ്ഞ ദിവസം കാലവർഷക്കെടുതിയിൽ നാശ നഷ്ടങ്ങൾ ഉണ്ടായ രണ്ട് വീടുകൾ ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കോതമംഗലം മുൻസിപ്പാലിറ്റിയിലെ ഇരുപത്തി ആറാം വാർഡിൽ മാതിരപ്പിള്ളി പള്ളിപ്പടിയിൽ മേലേത്ത്ഞാലിൽ...

NEWS2 days ago

കണ്ണീർ കാഴ്ച്ചയായി രാജമല; രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി കോതമംഗലം സ്വദേശികൾ

ഇടുക്കി: രാജമല പെട്ടിമുടിയിൽ മണ്ണൊലിച്ചിലിൽ അപകടം നടന്ന സ്ഥലത്ത് നിന്ന് ഇന്ന് രാവിലെ മുതൽ കണ്ടെത്തിയത് 6 മൃതദേഹങ്ങൾ. ഇതോടെ മരിച്ചവരുടെ എണ്ണം 49 ആയി. അതേസമയം...

NEWS2 days ago

കോതമംഗലം സ്വദേശികളായ മൂന്ന് പേർക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ ഇന്ന് 54 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ.....

NEWS2 days ago

110 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

കോതമംഗലം: പുതുപ്പാടി താണിക്കത്തടം കോളനിയിൽ താമസിക്കുന്ന 110 കുടുംബങ്ങൾക്ക് അരിയും, പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ...

ACCIDENT2 days ago

റോഡിൽ കാർ തലകീഴായി മറിഞ്ഞു

കോതമംഗലം : കീരംപാറ ഭൂതത്താൻകെട്ട് റോഡിൽ പൂച്ചകുത്തിന് സമീപമാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന്...

CHUTTUVATTOM2 days ago

ഓൺലൈൻ പഠനത്തിനായി 23 ലാപ്പ്ടോപ്പുകൾ കൂടി അനുവദിച്ചതായി എംഎൽഎ

പെരുമ്പാവൂർ : ഓൺലൈൻ പഠനത്തിനായി പെരുമ്പാവൂർ മണ്ഡലത്തിൽ 23 ലാപ്പ്ടോപ്പുകൾ കൂടി അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എംഎൽഎ ഫണ്ടിൽ നിന്ന് 7.13 ലക്ഷം രൂപയാണ്...

CHUTTUVATTOM2 days ago

നാശം സംഭവിച്ച വീടുകൾക്കും കൃഷിയിടങ്ങൾക്കും അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണം : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾക്കും കൃഷിയിടങ്ങൾക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത്...

Trending

error: Content is protected !!