CHUTTUVATTOM
പിണ്ടിമന ആയുർവേദ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിക്കും.

കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പിണ്ടിമന ആയുർവേദ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ(18/06/2022 ശനിയാഴ്ച)11 മണിക്ക് ആന്റണി ജോൺ എം എൽ എ നിർവ്വഹിക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും.
CHUTTUVATTOM
മൂവാറ്റുപുഴ കച്ചേരിത്താഴം പൊലീസ് എയ്ഡ് പോസ്റ്റിന് പുതിയമുഖം.

മൂവാറ്റുപുഴ: കച്ചേരിത്താഴത്തെ പോലീസ് എയിഡ് പോസ്റ്റിനു ( പൊലീസ് കിയോസ്ക്) പുതിയ കെട്ടിടം. എല്ലാവരിലും കൗതുകം ഉണര്‍ത്തുന്നവിധത്തില്‍ ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊലീസ് തൊപ്പിയുടെ മാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്. ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നഗരസഭയുടേയും മണപ്പുറം ഫൗണ്ടേഷന്റേയും സഹകരണത്തോടെയാണ് എയിഡ് പോസ്റ്റ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. പുതിയ എയ്ഡ് പോസ്റ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (വ്യാഴം) വൈകുന്നേരം അഞ്ചിന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഐപിഎസ് നിര്‍വഹിക്കും.
മൂവാറ്റുപുഴ നഗരസഭ ചെയര്മാന് പി. പി എല്‍ദോസ് ചടങ്ങില്‍ അദ്ധ്യക്ഷനായിരിക്കും. ലയണ്‍സ് ഡ്സ്ട്രിക്ട് ഗവര്‍ണര്‍ വി. സി ജെയിംസ് മുഖ്യപ്രഭാഷണം നടത്തും. മണപ്പൂറ ഫൗണ്ടേഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ജ് ഡി ദാസ്, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബിനോയി മത്തായി, ലയണ്‍സ് ഡിസ്ട്രിക്ട് സെക്രട്ടറി വി. എസ് ജയേഷ്, മൂവാറ്റുപുഴ ഡിവൈഎസ്പി എസ്. മുഹമ്മദ് റിയാസ്, മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജശ്രി രാജു, മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ആര്. രാകേഷ്, മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോസ് വി. കാക്കനാട്ട്, ലയണ്‍സ് ഗ്ലോബല്‍ വില്ലേജ് ക്ലബ്ബ് പ്രസിഡന്റ് യു. റോയി തുടങ്ങിയവര്‍ പ്രസംഗിക്കും.
സൗകര്യങ്ങളൊന്നുമില്ലാതിരുന്ന പഴയ പോലീസ് എയിഡ് പോസ്റ്റിനായി ലയണ്‍സ് ക്ലബ്ബ് അഞ്ചു ലക്ഷം രൂപ ചെലവിട്ടാണ് അത്യാധുനിക കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. നഗരത്തില്‍ സുഗമമായ ഗതാഗതവും കുറ്റകൃത്യങ്ങളും മോഷണവും മറ്റു നിയമലംഘനങ്ങളും ഇല്ലായെന്നു ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മൂന്നു പതിറ്റാണ്ടു മുമ്പാണ് കച്ചേരിത്താഴത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും പോലീസ് സഹായം ലഭ്യമാക്കുകയെന്നതായീരുന്നു ഈ പോസ്റ്റിന്റെ ലക്ഷ്യം. എന്നാല്‍ പലപ്പോഴും ഇതു സാധിച്ചിരുന്നില്ല. സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്കു എയ്ഡ് പോസ്റ്റ് മാറ്റുമ്പോള്‍ നഗരത്തിലെ കാവല്‍ സംവിധാനം കൂടുതല്‍ ശക്തവും കാര്യക്ഷമവുമാകുമെന്നാണ് പ്രതീക്ഷ.
CHUTTUVATTOM
അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സത്യാഗ്രഹ സമരം നടത്തി.

കോതമംഗലം : കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി പിന് വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പിണ്ടിമന കവലയില്‍ സത്യാഗ്രഹ സമരം നടത്തി. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. എം എസ് എല്‍ദോസ് അധ്യക്ഷനായി. കെ പി ബാബു ,പി പി ഉതുപ്പാന് , എ ജി ജോര്‍ജ് , അബു മൊയ്തീന് ,എബി എബ്രാഹാം , പി.എ.എം. ബഷീര്‍ ,നോബിള്‍ ജോസഫ് ,റോയ് കെ പോള്‍ , ജസ്സി സാജു ,സണ്ണി വേളൂക്കര , ഷമീർ പനക്കൻ , സീതി മുഹമ്മദ് ,ബോബന് ജേക്കബ് ,വി വി കുര്യന് ,അലി പടിഞാറച്ചാലി ,ഭാനുമതി രാജു , പരീത് പട്ടമാവുടി ,പി എ പാദുഷ ,എം കെ വേണു, സാബു ജോസ് ,പി എസ് നജീബ് ,സുരേഷ് കണ്ണോത്ത് കുടി ,ജോബി കവളങ്ങാട് ,എം വി റെജി ,സിജു എബ്രാഹാം ,ജോര്‍ജ് വര്‍ഗീസ് , ലതഷാജി ,സി ജെ എല്‍ദോസ്, ജെയിംസ് കോറബേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
CHUTTUVATTOM
ജാതി തിരിച്ച് സെൻസസ്സ് എടുക്കാൻ സർക്കാർ തയ്യാറാകണം വിരാഡ് സമസ്ത വിശ്വകർമ്മ സഭ.

കോതമംഗലം : ജാതി തിരിച്ച് സെൻസസ്സ് എടുക്കാൻ സർക്കാർ തയ്യാറാകണം വിരാഡ് സമസ്ത വിശ്വകർമ്മ സഭയുടെ എറണാകുളം ജില്ലാ പ്രവർത്തകയോഗത്താൽ സംഘടനാ രേഖ അവതരിപ്പിച്ചപ്പോഴാണ് സംസ്ഥാന പ്രസിഡന്റ് ശ്രീ. വിഷ്ണു ഹരി ഇക്കാര്യം വ്യക്തമാക്കിയത് സർക്കാർ സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നുവെന്നും ഇക്കാര്യം ഗവർണർ സമക്ഷം രേഖാമൂലം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
സഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സുനിൽ പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി സരിത ജഗന്നാഥൻ യോഗം ഭന്ദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന നേതാക്കളായ ശ്രീ. മാഹി ചന്ദ്രൻ, ശ്രീ.സുനിൽ മഠത്തിൽ, ശ്രീ. നേമം ഷാജി, ശ്രീ ജഗന്നാഥൻ എന്നിവർ സംസാരിച്ചു ജില്ലാ പ്രസിഡന്റായി ശ്രീ .കെ.എൻ.ഉണ്ണി കോതമംഗലവും വൈസ് പ്രസിഡന്റായി ശ്രീ. നിതിൻ ഗോപിയേയും സെക്രട്ടറിയായി ശ്രീ. ദീപു ചന്ദ്രൻ പിറവത്തേയും , ജോ: സെക്രട്ടറിയായി ശ്രീ.രാജേഷ് എ.വി.യേയും ട്രഷററായി ശ്രീമതി ശാന്തകുമാരി മുരളിയേയും തിരഞ്ഞെടുത്തു. യോഗത്താൽ ശ്രീ ഉണ്ണി കോതമംഗലം സ്വാഗതവും ശ്രീ ദീപു ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
-
ACCIDENT1 day ago
സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു.
-
NEWS2 days ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT2 days ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS6 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS1 week ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS7 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്‍മ്മനിയിലെ തടാകത്തില്‍ മുങ്ങി മരിച്ചു.
-
NEWS3 days ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
CRIME4 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
