Connect with us
teevandi enkile ennodu para

CHUTTUVATTOM

മുഖ്യമന്ത്രിയുടെ ഓഫിസ് കൊള്ളയുടെ കേന്ദ്രമായി മാറി : എൽദോസ് കുന്നപ്പിള്ളി

Published

on

പെരുമ്പാവൂർ :  മുഖ്യമന്ത്രിയുടെ ഓഫിസ് കൊള്ളയുടെയും അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കേന്ദ്രമായി മാറിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആരോപിച്ചു. ചരിത്രത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയിൽ മുഖ്യമന്ത്രിയുടെ ഓഫിസ് സ്വർണ്ണകടത്തിന് കൂട്ടു നിൽക്കുന്നത് മുഖ്യമന്ത്രി അത്രയും അധപതിച്ചു പോയതുകൊണ്ടാണെന്നും എംഎൽഎ പറഞ്ഞു. സ്വർണ്ണ കടത്ത് കേസും സർക്കാരിന്റെ അഴിമതിയും സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു യുഡിഎഫ് എംഎൽഎ മാരും എംപിമാരും അതാത് മണ്ഡലങ്ങളിൽ സംഘടിപ്പിച്ച സ്പീക്ക് അപ്പ് കേരള  സത്യാഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു ജനങ്ങളോട് മാപ്പ് പറയണമെന്നും കേന്ദ്ര സർക്കാർ നിശ്ചലമാകാതെ സിബിഐ അന്വേഷണം നടത്തുവാൻ തയ്യാറാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
എഐസിസി ജനറൽ സെക്രട്ടറി മുകൾ വാസ്നിക്ക് ഓൺലൈനിലൂടെ സ്പീക് അപ്പ് കേരള ഉദ്ഘാടനം നിർവഹിച്ചു. പെരുമ്പാവൂർ എംഎൽഎ ഓഫിസിൽ യുഡിഫ് നിയോജകമണ്ഡലം കൺവീനർ തോമസ് പി കുരുവിള, മുസ്ലിം ലീഗ് നിയോജകമണ്ഡലം  ജനറൽ സെക്രട്ടറി സുബൈർ ഓണമ്പിള്ളി,  കേരള കോണ്ഗ്രസ് ജോസഫ് നേതാവ് ജോർജ്ജ് കിഴക്കുമശ്ശേരി, ആർഎസ്പി ജില്ല കമ്മിറ്റിയംഗം വി.ബി മോഹനൻ എന്നിവരാണ് സത്യാഗ്രഹം അനുഷ്ഠിച്ചത്. കെപിസിസി നിർവാഹക സമിതി അംഗം ഒ. ദേവസി, കെപിസിസി അംഗം കെ.എം.എ സലാം, ഡിസിസി വൈസ് പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ, ബ്ലോക്ക് പ്രസിഡന്റുമാരായ ബാബു ജോൺ, കെ.പി വർഗീസ്, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്‌ എസ് ഷറഫ്, എൻ.എ റഹീം, പി.പി അവറാച്ചൻ, ദളിത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എ.സി ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ്‌ എസ്.എ മുഹമ്മദ്‌, പി.എസ് രാജൻ എന്നിവർ പങ്കെടുത്തു.

CHUTTUVATTOM

ബിടെക് പരീക്ഷയിൽ എംബിറ്റ്സിന് മികച്ച വിജയം.

Published

on

കോതമംഗലം: കേരളാ സാങ്കേതിക സർവകലാശാല ഓഗസ്റ്റ് മാസം നടത്തിയ അവസാന സെമസ്റ്റർ ബിടെക് പരീക്ഷയിൽ കോതമംഗലം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിന് മികച്ച വിജയം. 98.9 ആണ് വിജയശതമാനം. 46 വിദ്യാർത്ഥികൾക്ക് ഒൻപതിൽ കൂടുതൽ സെമസ്റ്റർ ഗ്രേഡ് പോയിന്റ് ലഭിച്ചു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിൽ നൂറു ശതമാനം വിജയവും, സിവിൽ ബ്രാഞ്ചിൽ 98.9 ശതമാനവും, മെക്കാനിക്കൽ ബ്രാഞ്ചിന് 98.8 ശതമാനവും, കമ്പ്യൂട്ടർ സയൻസിൽ 98.3 ശതമാനം വിജയവും കോളേജ് കരസ്ഥമാക്കി. കോളേജിന് മികച്ച വിജയം നേടിത്തന്ന കുട്ടികളെയും അദ്ധ്യാപകരെയും മാനേജ്‌മന്റ് അഭിനന്ദിച്ചു. ഈ വർഷമാദ്യം കോളേജിന് നാക് അക്രഡിറ്റേഷൻ ലഭിച്ചിരുന്നു.

Continue Reading

CHUTTUVATTOM

കേന്ദ്ര സർക്കാരിൻറെ കർഷകവിരുദ്ധ ബില്ലിനെതിരെ കേരള കോൺഗ്രസ് ( എം ) പ്രതിഷേധ ധർണ്ണ നടത്തി.

Published

on

കോതമംഗലം: കേന്ദ്ര സർക്കാരിൻറെ കർഷകവിരുദ്ധ ബില്ലിനെതിരെ കേരള കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻമന്ത്രി ടി യു കുരുവിള ഉദ്ഘാടനം ചെയ്തു. വൻകിട കോർപ്പറേറ്റ് മാനേജ്മെന്റുകളെ സഹായിക്കാൻ വേണ്ടി മാത്രമാണ് ഈ ബിൽ പാസാക്കിയിട്ടുള്ളത്. കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. കൃഷിക്കാർ ഉത്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് ഉത്പാദന ചിലവിന്റെ അടിസ്ഥാനത്തിൽ ന്യായമായ വില ലഭിക്കുന്നില്ല. ലോൺ എടുത്ത പല കൃഷിക്കാരും ഇന്ന് ആത്മഹത്യയുടെ വക്കിലാണെന്നും, കൃഷിക്കാരെ ഇല്ലായ്മ ചെയ്ത് വൻകിട കുത്തക മുതലാളിമാരെ സഹായിക്കുന്ന ഈ ബില്ല് പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു . ജില്ലാ പ്രസിഡൻറ് ഷിബു തെക്കുംപുറം  അദ്ധ്യക്ഷത വഹിച്ചു .

കേരള കോൺഗ്രസ് സംസ്ഥാന നേതാക്കളായ മുൻ എം പി ഫ്രാൻസിസ് ജോർജ്, മുൻ എം. എൽ.എ. ജോണി നെല്ലൂർ, സേവി കുരിശുവീട്ടിൽ, ജോസ് വള്ളമറ്റം, ബേബി വട്ടക്കുന്നേൽ, ജോണി അരീ ക്കാട്ടിൽ, ബേബി മുണ്ടാടൻ, കെ വി വർഗിസ്സ് , ജോമി തെക്കേക്കര, എ. റ്റി. പൗലോസ്, റോയ് സ്കറിയ, സി. കെ. സത്യൻ, ഡൊമിനിക് കാവുങ്കൽ, ജേക്കബ് പൊന്നൻ, ജോൺ വർഗീസ്, ജിസൺ ജോർജ് ,സെബി ആൻറണി, സണ്ണി ജോസഫ്, വാവച്ചൻ പി.പി, ഷൈസൺ മാങ്കുഴ, ജോളി ജോർജ്, ടോമി പാലമല, പ്രിയേഷ് കെ. മാത്യു , ജോർജ് കിഴക്കുമശ്ശേരി, ജോർജ് അമ്പാട്ട്, തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading

CHUTTUVATTOM

ജന വിരുദ്ധ ബില്ലുകൾ ഭരണഘടനാ വിരുദ്ധമായി നിയമമാക്കാനുള്ള നടപടിയാണ് കേന്ദ്രം നടത്തുന്നതെന്ന് ഇ.കെ ശിവൻ.

Published

on

കോതമംഗലം: രാജ്യത്തെ കാർഷിക മേഖലയെ തകർക്കുന്ന കർഷകവിരുദ്ധ – ജന വിരുദ്ധ ബില്ലുകൾ ഭരണഘടനാവിരുദ്ധമായി നിയമമാക്കാനുള്ള നടപടിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ സ്വീകരിക്കുന്നതെന്ന് സി പി ഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ഇ.കെ ശിവൻ പറഞ്ഞു. സഖാവ് കെ.എ. സൈനുദ്ദീൻ അനുസ്മരണ യോഗം പുന്നേക്കാട് സൈനുദ്ദീൻ സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.കെ ശിവൻ. നിരവധി ട്രേഡ് യൂണിയനുകൾ കോതമംഗലത്ത് ആരംഭിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച സഖാവായിരുന്നു സൈനുദ്ദീൻ. തൊഴിലാളി നേതാവായും പാർട്ടി താലൂക്ക് സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച് ജനകീയനായി മാറി. മുനിസിപ്പൽ കൗൺസിലർ, ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിൽ മാതൃകാ പ്രവർത്തനം നടത്തി സഖാവ് ഏവരുടെയും പ്രശംസ നേടിയിരുന്നുവെന്നും ഇ.കെ ശിവൻ പറഞ്ഞു.

മണ്ഡലം സെക്രട്ടറി എം.കെ.രാമചന്ദ്രൻ അനുസ്മരണ പ്രസംഗം നടത്തി.കെ.പി. ജോയി അധ്യക്ഷത വഹിച്ചു. പി.കെ.രാജേഷ്, അഡ്വ.കെ.എസ്.ജ്യോതികുമാർ, എം.ജി.പ്രസാദ്, പി.എൻ.നാരായണൻ നായർ, റ്റി.വി.പൗലോസ്, പി.ഡി.എൽദോസ്, എൻ.എ.മാത്യു
,മനോജ് മത്തായി എന്നിവർ എന്നിവർ പ്രസംഗിച്ചു.

Continue Reading

Recent Updates

NEWS9 hours ago

കോതമംഗലം മേഖലയിൽ 27 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ...

CHUTTUVATTOM12 hours ago

ബിടെക് പരീക്ഷയിൽ എംബിറ്റ്സിന് മികച്ച വിജയം.

കോതമംഗലം: കേരളാ സാങ്കേതിക സർവകലാശാല ഓഗസ്റ്റ് മാസം നടത്തിയ അവസാന സെമസ്റ്റർ ബിടെക് പരീക്ഷയിൽ കോതമംഗലം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിന് മികച്ച വിജയം. 98.9 ആണ് വിജയശതമാനം....

NEWS13 hours ago

പിണ്ടിമന പഞ്ചായത്തിലെ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ 10-ാം വാർഡിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അമ്പോലിക്കാവ് – കമ്പനിപ്പടി റോഡ്, ഐക്യപുരം കോളനി റോഡ് എന്നീ 2...

NEWS14 hours ago

ജൈവവൈവിധ്യ ഉദ്യാനം, ഹൈടെക് ടോയ്ലറ്റ് സമുച്ചയം എന്നിവയുടെ നിർമ്മാണോദ്ഘാടനം നടന്നു.

കോതമംഗലം: ചേലാട് ഗവൺമെൻറ് യുപി സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം, ഹൈടെക് ടോയ്ലറ്റ് സമുച്ചയം എന്നിവയുടെ നിർമ്മാണോദ്ഘാടനം കോതമംഗലം എംഎൽഎ ശ്രീ ആൻറണി ജോൺ നിർവ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്...

ACCIDENT15 hours ago

കർഷക രോഷം അണപൊട്ടുന്നു; പിഞ്ച് വാഴക്കുലകൾ വെട്ടിമാറ്റി പ്രതിഷേധം.

കോതമംഗലം – കാട്ടാനക്കൂട്ടം തുടർച്ചയായി കൃഷിയിടത്തിലിറങ്ങി വൻ നാശനഷ്ടം ഉണ്ടാക്കുന്നതിൽ മനംനൊന്ത് കുട്ടമ്പുഴ പഞ്ചായത്തിലെ ഒരു കർഷകൻ തൻ്റെ തോട്ടത്തിലെ കുലച്ചു തുടങ്ങിയ വാഴകൾ വെട്ടിമാറ്റി. പൂയംകുട്ടി, തണ്ട്...

NEWS1 day ago

രണ്ട് ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ കോതമംഗലം മേഖലയിൽ ഇന്ന് 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരു മരണവും.

എറണാകുളം : കേരളത്തിൽ വ്യാഴാഴ്ച 6324 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 21 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം...

CHUTTUVATTOM1 day ago

കേന്ദ്ര സർക്കാരിൻറെ കർഷകവിരുദ്ധ ബില്ലിനെതിരെ കേരള കോൺഗ്രസ് ( എം ) പ്രതിഷേധ ധർണ്ണ നടത്തി.

കോതമംഗലം: കേന്ദ്ര സർക്കാരിൻറെ കർഷകവിരുദ്ധ ബില്ലിനെതിരെ കേരള കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻമന്ത്രി ടി...

CHUTTUVATTOM1 day ago

ജന വിരുദ്ധ ബില്ലുകൾ ഭരണഘടനാ വിരുദ്ധമായി നിയമമാക്കാനുള്ള നടപടിയാണ് കേന്ദ്രം നടത്തുന്നതെന്ന് ഇ.കെ ശിവൻ.

കോതമംഗലം: രാജ്യത്തെ കാർഷിക മേഖലയെ തകർക്കുന്ന കർഷകവിരുദ്ധ – ജന വിരുദ്ധ ബില്ലുകൾ ഭരണഘടനാവിരുദ്ധമായി നിയമമാക്കാനുള്ള നടപടിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ സ്വീകരിക്കുന്നതെന്ന് സി പി...

CHUTTUVATTOM1 day ago

കീഴില്ലം പാണിയേലിപ്പോര് റോഡ് ; തുടർ സർവ്വേ ആരംഭിച്ചു

പെരുമ്പാവൂർ : കീഴില്ലം പാണിയേലിപ്പോര് റോഡിന്റെ രണ്ടാം ഘട്ട സർവ്വേ നടപടികൾ ആരംഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. 3 മാസങ്ങൾ കൊണ്ട് സർവ്വേ നടപടികൾ...

CHUTTUVATTOM1 day ago

മതഗ്രന്ഥത്തെ വരെ കള്ളക്കടത്ത് നടത്താൻ ദുർവിനിയോഗം ചെയ്ത മന്ത്രി കെ ടി ജലീൽ കേരളത്തിന് അപമാനം; സിവിൽ സ്റേഷനിലേക്ക് എൻഡിഎ മാർച്ച്.

കോതമംഗലം : കെ ടി ജലീലിനെ പുറത്താക്കുക ,മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോതമംഗലത്തു എൻ ഡി എ മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ...

NEWS2 days ago

കോതമംഗലം ചെറിയ പള്ളി കന്നി 20 പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയായി; പെരുന്നാൾ ജന പങ്കാളിത്തം ഇല്ലാതെ ചടങ്ങുകൾ മാത്രം.

കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം വി.മാർ തോമാ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 335 മത് ഓർമപെരുന്നാൾ...

NEWS2 days ago

നെല്ലിക്കുഴിയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ പ്രവർത്തനമാരംഭിച്ചു.

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ(സി എഫ് എൽ റ്റി സി) പ്രവർത്തനം ആരംഭിച്ചു. 70 പേർക്ക് ചികിത്സ സൗകര്യത്തോടെ താമസിക്കുന്നതിന് നങ്ങേലിൽ...

NEWS2 days ago

കോതമംഗലത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം: പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

കോതമംഗലം: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന പോലീസ് നരനായാട്ട് അവസാനിപ്പിക്കുക അധോലോക സർക്കാർ രാജിവെക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കോതമംഗലം...

AGRICULTURE2 days ago

കാർഷിക ബിൽ കത്തിച്ച് പ്രതിഷേധിച്ചു.

പല്ലാരിമംഗലം : കർഷകർക്കും, കർഷക തൊഴിലാളികൾക്കും ദ്രോഹകരമായി കേന്ദ്ര സർക്കാർ പാസ്സാക്കിയ പുതിയ നിയമബില്ലിനെതിരെ സ്വതന്ത്ര കർഷസംഘം സംസ്ഥാന വൃപകമായി നിയമബിൽ കത്തിച്ച് പ്രതിഷേധിച്ചു. സ്വതന്ത്ര കർഷക...

NEWS2 days ago

അയ്യായിരം കടന്ന് രോഗികള്‍; കോതമംഗലം മേഖലയിൽ ഇന്ന് 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 42,786 പേർ നിലവിൽ ചികിത്സയിലുണ്ട്....

Trending

error: Content is protected !!