EDITORS CHOICE
അതി ജീവന പാതയിൽ ഭിന്നശേഷിക്കാർക്ക് താങ്ങായി തണലായി രാജീവ് പള്ളുരുത്തി.

കൊച്ചി: മറ്റൊരു ലോക ഭിന്നശേഷി ദിനം കൂടി കടന്നു പോയി. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും, അവരുടെ ഉന്നമനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച മനുഷ്യസ്നേഹിയുണ്ട് കൊച്ചിയിൽ. വീൽ ചെയറി ലായിട്ടും നിശ്ചയ ദാർഢ്യം മാത്രം കൈമുതലായുള്ള ഒരു മനുഷ്യ സ്നേഹി അത് തന്നെയാണ് രാജീവ് പള്ളുരുത്തിയെന്ന ഭിന്നശേഷിക്കാരുടെ പ്രിയ രാജീവേട്ടനെ വേറിട്ടതക്കുന്നതും.വീൽ ചെയറിൽ ജീവിതം തളക്കപ്പെട്ട ഭിന്ന ശേഷിക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ ന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ആണ് രാജീവ് പള്ളുരുത്തി. പള്ളുരുത്തിയിൽ വച്ചു 20വർഷങ്ങൾക്ക് മുൻപ് നടന്ന അപകടത്തെ തുടർന്നാണ് സാധാരണ രീതിയിൽ നടന്ന ഇദ്ദേഹതിന്റെ ജീവിതം വീൽ ചെയറിൽ ആകുന്നത്. തന്റെ ഇലക്ടിക് വീല്‍ചെയറില്‍ ഇരുന്ന് ഭിന്നശേഷിക്കാരുടെ അവകാശം സംരക്ഷിക്കുന്നതിനായി കേരളത്തിന്റെ അങ്ങോളം ഇങ്ങോളം സഞ്ചരിക്കുന്നു.
ഭിന്നശേഷിക്കാര്‍ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും രാജിവ് എന്ന മനുഷ്യ സ്നേഹി അവിടെ തന്റെ വീൽ ചെയറിൽ എത്തിയിരിക്കും. കേരളത്തിലെവിടെയും എത്തി സഹായം നല്‍കുകയും ചെയ്യും. സ്വന്തം ജീവിത അനുഭവങ്ങളാണ് തന്നെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ജീവിതം മാറ്റിവെക്കാന്‍ പ്രേരിപ്പിച്ചതെന്ന് രാജീവ് പറയുന്നു. ഇന്ന് സമുഹം ഭിന്നശേഷിക്കാ
രെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ തുടങ്ങിയിട്ടുണ്ടെന്നത് ശുഭസുചനയാണന്ന് രാജീവ് പറഞ്ഞു.
ഭിന്നശേഷി അവകാശ സംരക്ഷണ നിയമം പൂർണ്ണമായും നടപ്പിലാക്കണമെന്നും,
സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നു വരുന്നതിന് ഭിന്നശേഷിക്കാരെ സംബന്ധിച്ചിടത്തോളം സഞ്ചാര സ്വാതന്ത്ര്യവും ആക്സസബിലിറ്റിയും സുപ്രധാനമാണന്നും ഇദ്ദേഹം പറയുന്നു.
സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും , പൊതു മേഖല – സ്വകാര്യ സ്ഥാപനങ്ങളും , കോളേജ് വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിനോദ സഞ്ചാര ഇടങ്ങളും , കെട്ടിടങ്ങളും ഹാളുകളും ഭിന്നശേഷി സൗഹൃദമായ സൗകര്യങ്ങൾ ഒരുക്കാൻ വേണ്ട നടപടികൾ സത്വരം സ്വീകരിക്കണമെന്നാണ് തന്റെ ആഗ്രഹം എന്നും നിലവിൽ ഉള്ള കെട്ടിടങ്ങൾ സ്ഥാപനങ്ങളും നിശ്ചിത പരിധിക്കുള്ളിൽ ഭിന്നശേഷി സൗഹൃദമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ഇദ്ദേഹം പറയുന്നു. ഭിന്നശേഷിക്കാരുടെ ക്ഷേമ പെൻഷൻ പ്രത്യേക പെൻഷൻ വിഭാഗം ആക്കുകയും,
ഭിന്നശേഷിക്കാരുടെ പെൻഷൻ 4000 രൂപ ആയി വർദ്ധിപ്പിക്കണമെന്നും പറഞ്ഞു.
ശാരീരികമായി കൂടുതൽ വൈകല്യം ഉള്ള 80 ശതമാനത്തിന് മുകളിൽ ഉള്ള ഭിന്നശേഷിക്കാരുടെ പെൻഷൻ 5000 രൂപ ആയി വർദ്ധിപ്പിക്കുക, ക്ഷേമ പെൻഷനുകൾക്ക് പുതിയ മാനദണ്ഡങ്ങൾ ഇപ്പോൾ നിലവിൽ ഉണ്ട്, ഈ മാനദണ്ഡങ്ങളിൽ നിന്ന് ഭിന്നശേഷിക്കാരെ ഒഴിവാക്കുക,
കിടപ്പ് രോഗികളെ പരിചരിക്കുന്ന അവരുടെ ആശ്വാസ കിരണം പദ്ധതി തുക വർധിപ്പിക്കുക .
ആശ്വാസ കിരണം നിലവിൽ ഇപ്പോൽ ഒരു വർഷത്തെ കുടിശ്ശിക ഉണ്ട്
അത് എത്രയും വേഗം നൽക്കുക എന്നിങ്ങനെയാണ് രാജീവിന്റെ ആവശ്യങ്ങൾ.
2018 ഏപ്രിൽ ഒന്ന് മുതൽ 2020 ഡിസംബർ 31 വരെ ആശ്വാസ കിരണത്തിന് അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നു ഗുണഭോക്താക്കൾക്ക് എത്രയും വേഗം ആശ്വാസ കിരണം പദ്ധതി തുക അനുവദിക്കണമെന്നും ഭിന്നശേഷിയുള്ള ആളുകൾ ഉള്ള കുടുംബങ്ങളിലെ റേഷൻ കാർഡ് ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ലൈഫ് ഭവന പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകണമെന്നും, ഭിന്നശേഷിക്കാർക്ക് പ്രത്യേക പാക്കേജ് നടപ്പിലാകാണാമെന്നും രാജീവ് പള്ളുരുത്തി പറഞ്ഞു. സ്വയം തൊഴിലിന് പലിശ രഹിത വായ്പ അനുവദിക്കുക,
ഭിന്നശേഷിക്കാർ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ സിവിൽ സപ്ലൈസ് , കൺസ്യൂമർ ഫെഡ് , സൊസൈറ്റികൾ വഴികൾ ഏറ്റെടുത്ത് അവരെ പ്രോത്സാഹിപ്പിക്കുക . സർക്കാരിന്റെ വിവിധ ഫെസ്റ്റിവലുകളിൽ ഭിന്നശേഷിക്കാരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ അവർക്ക് ഒരു സ്റ്റാൾ എങ്കിലും സൗജന്യമായി നൽകുക . കൈവല്യ പദ്ധതി ഇനിയും അപേക്ഷകൾ സ്വീകരിക്കുക .
കാലതാമസം കൂടാതെ അവർക്ക് സ്വയം തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടാൻ തുക അനുവദിക്കുക .
തദ്ദേശഭരണ സ്ഥാപനങ്ങളെല്ലാം വര്‍ഷത്തിലൊരിക്കല്‍ ഭിന്നശേഷി ഗ്രാമ/വാര്‍ഡ് സഭകള്‍ സംഘടിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലയിടത്തും അതു കൃത്യമായി നടക്കുന്നില്ല. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അതു സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. മാത്രമല്ല.ഭിന്നശേഷി ഗ്രാമ/വാര്‍ഡ് സഭകള്‍ സംഘടിപ്പിക്കുമ്പോള്‍ അതിനെ കുറിച്ച് ബന്ധപ്പെട്ട പ്രദേശത്തെ എല്ലാ ഭിന്നശേഷിക്കാരേയും മുന്‍കൂട്ടി അറിയിക്കുകയും ഭിന്നശേഷി സൗഹൃദമായ ഒരിടത്തു വെച്ചു മാത്രം ഭിന്നശേഷി ഗ്രാമ/വാര്‍ഡ് സഭകള്‍ നടക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും വേണം. ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട ക്ഷേമപദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് ഉപയുക്തമാകും വിധം എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും അതിന്റെ പരിധിയില്‍ താമസിക്കുന്ന എല്ലാ ഭിന്നശേഷിക്കാരുടേയും വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കണം എന്ന് നിർദ്ദേശം നൽകുക
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന കമ്മിറ്റികളില്‍ ഭിന്നശേഷിക്കരെ ഉൾപ്പെടുത്തുക. ഇതിൽ വീൽചെയറിൽ സഞ്ചരിക്കുന്നവരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തുക എന്ന് നിർദ്ദേശം നൽകുക, ഭിന്നശേഷിക്കാരുടെ തൊഴില്‍, വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിന് കൂടുതല്‍ പരിഗണന ലഭിക്കണം.
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഉള്ള സ്കോളർഷിപ്പ് എം ആർ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പുതിയ ഉത്തരവ് പ്രകാരം 28500 രൂപയാണ്. സ്പൈനല്‍ കോഡ് ഇഞ്ച്വറി , പോളിയോ, മസകൂലർ ഡിസ്ട്രോഫി എന്നീ ഗുരുതരമായ അംഗവൈകല്യം അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് അതിലും വളരെ കുറഞ്ഞ തുകയാണ് സ്കോളര്‍ഷിപ്പായി ലഭിക്കുന്നത്. വളരെ കൂടുതല്‍ ശാരീരിക പരിമിതിയുളള ഈ വിഭാഗങ്ങളേയും എം ആർ വിഭാഗത്തിൽപ്പെടുത്തി അവർക്കും ഈ സ്കോളർഷിപ്പ് തുകയും മറ്റെല്ലാ ആനുകൂല്യങ്ങളും നൽകുക. ഭിന്നശേഷിക്കാരുടെ മക്കൾ അവരുടെ ക്ലേശപൂർണ്ണമായ ജീവിതസാഹചര്യങ്ങളാൽ ഉന്നതവിദ്യാഭ്യാസരംഗത്തു താഴോട്ടു പോകാതിരിക്കാനായി ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ളതു പോലെതന്നെ 5 % സംവരണം ഭിന്നശേഷിക്കാരുടെ മക്കൾക്കും നൽകണം. അതുപോലെ വിദ്യാഭ്യാസ സ്കോളർഷിപ്പും നൽകണം.
പഞ്ചായത്തുകളിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി ഹെൽപ് ഡസ്ക് ആരംഭിക്കുക
ഭിന്നശേഷിക്കാർക്ക് ജോലി സംവരണം നൽകുമ്പോൾ കൂടുതൽ വൈകല്യം ഉള്ള വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് പ്രത്യേക വിഭാഗം എന്ന് രീതിയിൽ ഉൾപ്പെടുത്തി പരിഗണന നൽകുക. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കി വരുന്ന ആയുഷ്മാൻ ഭാരത് – കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇൻഷുറൻസ് കാർഡ് പുതിയ അപേക്ഷകരെ ചേർക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുക.
ഭിന്നശേഷിക്കാരായവരില്‍ പലരുടേയും വീടുകളിലേക്ക് ഉള്ള വഴി പലപ്പോഴും ഒറ്റയടിക്ക്പ്പാതകളും തീരെ സഞ്ചാരയോഗ്യമല്ലാത്തതുമാണ്. അവരുടെ പ്രത്യേകിച്ച് വീൽചെയറിൽ സഞ്ചരിക്കുന്നവരുടെ വീടുകളിലേക്ക് ഉള്ള വഴികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ അത്യാവശ്യമാണ്. വേണ്ട ഇടപെടലുകൾ നടത്തി അവർക്ക് സഞ്ചരിക്കാൻ യോഗ്യമായ വഴിസൗകര്യം ഒരുക്കാൻ പ്രത്യേക അദാലത്തുകൾ നടത്തുക. മുച്ചക്ര സ്കൂട്ടർ ഓടിക്കുന്ന പറ്റാത്ത തിരെ ശാരീരിക പരിമിതിയുളള ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ നൽകുക. ഭിന്നശേഷിക്കാർക്ക് നൽകുന്ന മുച്ചക്ര സ്കൂട്ടർ നല്ല കമ്പനിയുടെ ഗുണമേന്മ ഉള്ള മുച്ചക്ര സ്കൂട്ടർ എന്ന് ഉറപ്പുവരുത്തുക.
മുച്ചക്ര സ്കൂട്ടർ ലഭിക്കാൻ നിലവിൽ 60 വയസ്സ് ന് താഴെയാണ് വയസ്സ് പരിധി ഇത് ഒരുപാട് ഭിന്നശേഷിക്കാർക്ക് പ്രതികൂലമായി വരുന്നുണ്ട്. അതുകൊണ്ട് മുച്ചക്ര സ്കൂട്ടർ ലഭിക്കാൻ ഉള്ള വയസ്സ് പരിധി ഉയർത്തുക .
മുച്ചക്ര സ്കൂട്ടർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച കഴിഞ്ഞാൽ 8 വർഷം കഴിഞ്ഞ മാത്രമോ പിന്നെ അപേക്ഷിക്കാൻ പാടുള്ളൂ എന്നാൽ മിക്ക മുച്ചക്ര സ്കൂട്ടർ മൂന്ന് നാല് വർഷം കഴിയുമ്പോൾ വലിയ കംപ്ലീറ്റ് ആണ് നിലവിൽ കാണുന്നത് ഇത് ഭിന്നശേഷിക്കാർക്ക് വലിയ പ്രതിസന്ധി ഉണ്ടാകുന്നുണ്ട് 8 വർഷം എന്നത് 6 വർഷമായി നിജ പ്പെടുത്തുക .
ഭിന്നശേഷിക്കാരുടെ ശാരീരിക പരിമിതികൾ നോക്കി അവർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഉള്ള ആക്റ്റീവ് വീൽചെയറുകൾ നൽക്കുക , യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വേണ്ടി പാതയോരങ്ങളിൽ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുളള ഷീ ലോഡ്ജുകൾ ഭിന്നശേഷി സൗഹൃദമായ റാമ്പ്കൾ , ഭിന്നശേഷി സൗഹൃദമായ വീൽചെയർ ഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷി സൗഹൃദമായ സൗകര്യങ്ങൾ ഒരുക്കാൻ നടപടികൾ സ്വീകരിക്കുക, ദേശീയ പാതയോരങ്ങളിൽ ഭിന്നശേഷിക്കാർക്ക് വിശ്രമം കേന്ദ്രങ്ങൾ ഒരുക്കുക, സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് വരുന്ന ശാരീരിക പരിമിതിയുളള ഭിന്നശേഷിക്കാർക്ക് പേ വാർഡ് അനുവദിക്കുക/
പേ വാർഡിന് ഇളവ് അനുവദിക്കുക, സാമൂഹിക നീതി വകുപ്പും , നാഷണൽ ട്രസ്റ്റ് , ജില്ലാതല സമിതിയും സംയുക്തമായി മസ്തിഷ്ക ഭിന്നശേഷി വിഭാഗക്കാർക്ക് നടപ്പാക്കുന്ന സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതി നിരാമയ ഇൻഷുറൻസ് ഇതിൽ നിലവിൽ ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വൈകല്യം, ബഹുമുഖ വൈകല്യം എന്നി വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ ആണ് ഉൾപ്പെട്ടിരിക്കുന്നത്. നിരാമയ ഇൻഷുറൻസ് പദ്ധതിയിൽ ചലന വൈകല്യം , ലോക്കോമോട്ടിവ് ഡിസബലിറ്റി ഉള്ള വരെയും , നിരാമയ ഇൻഷുറൻസ് ഉൾപ്പെടുതുക, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കീഴിൽ ഭിന്നശേഷികാർക്കായി മൊബൈൽ ഹോസ്പിറ്റൽ സൗകര്യം നടപ്പിലാക്കണം, കോവിഡ് ന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിട്ടുളള ഭിന്നശേഷി നിർണയിക്കുന്ന മെഡിക്കൽ ബോർഡ് ചേരാൻ ഉള്ള നടപടികൾ സ്വീകരിക്കുക .
ഗവണ്മെന്റ് നടപ്പിലാക്കുന്ന പല സാമൂഹ്യക്ഷേമ പദ്ധതികളുടേയും നേട്ടം ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി സ്വീകരിക്കേണ്ട ചില നടപടികള്‍.
സർക്കാർ ഇതര പൊതു കാര്യങ്ങൾക്കും ചികിത്സ സഹായത്തിനും , സാമ്പത്തിക സഹായത്തിനും സ്വയം തൊഴിലിനും അപേക്ഷയ്ക്ക് ഭിന്നശേഷി ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റ് ഇവ മാത്രം രേഖയായി സ്വീകരിക്കണം വീണ്ടും ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജർ ആക്കണം എന്ന് നിബന്ധനകൾ ഒഴിവാക്കുക
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലും പകൽവീട് പോലെ ഭിന്നശേഷികാർക്കായി സ്വന്തമായി ഒരിടം ‘ഭിന്നശേഷിസദനം’ തുഠങ്ങണം.
ഇവിടെ ഒന്നിച്ചു കൂടുന്നതിനും ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നതിനും മാനസികവും ആരോഗ്യ പരവുമായ ആശയ വിനിമയത്തിലൂടെ ജീവതത്തിന് കൂടുതൽ പ്രതീക്ഷയും ഉയർച്ചയും വളർത്താൻ കഴിയും. ഈ ഭിന്നശേഷി സദനത്തിൽ ലൈബ്രറി ഉണ്ടായിരിക്കുകയും കലാസാംസ്കാരിക മേളകൾ സംഘടിപ്പിക്കുകയും ആരോഗ്യ പ്രവർത്തകരുടെ ഭിന്നശേഷി വികസനോന്‍ മുഖമായ സെമിനാറുകൾ നടത്തുകയും വേണം.
സർഗാത്മകമായ പല ആശയങ്ങളും രൂപീകരിക്കാൻ ഈ ഭിന്നശേഷിസദനം കാരണമാകും.
കലാ-കായിക രംഗത്ത് ഉള്ള ഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കുക, കൂടാതെ അവരുടെ മത്സര ഇനങ്ങൾ സ്പോർട്സ് കൗൺസിൽ അംഗീകാരിക്കുക എന്നിവയാണ് രാജീവ് പള്ളുരുത്തി നേതൃത്വം കൊടുക്കുന്ന ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറഷന്റെ ആവശ്യങ്ങൾ.
EDITORS CHOICE
മറിയാമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു, എൽദോസൂട്ടൻ തങ്കകുടമായി.

കൊച്ചി : അവസാനം മറിയാമ്മച്ചിടെ പ്രാർത്ഥന ദൈവം കേട്ടു.കൊച്ചു മകൻ എൽദോസ് പോൾ മെഡലുമായി വരുന്നത് നോക്കി പാലക്കമറ്റത്തെ വീട്ടിൽ വഴിക്കണ്ണുമായി നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് മാസം ഒന്നാകാറായി. കഴിഞ്ഞ മാസം ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് പോയതാണ്. അന്ന് മുതൽ പ്രാർത്ഥനയിലാണ് മറിയാമ്മ. ആ പ്രാർത്ഥന കോമൺ വെൽത്ത് ഗെയിംസിൽ ദൈവം കേട്ടു. നാലാം വയസില്‍ ആണ് എൽദോസിന്റെ അമ്മ മരിക്കുന്നത്.അന്ന് മുതൽ എൽദോസിനെ കണ്ണിൽ എണ്ണ ഒഴിച്ച് നോക്കി വളർത്തിയത് ഈ മുത്തശ്ശി ആണ്. അവന്റെ അമ്മ പോയെ പിന്നെ ഞാനാണ് അവനെ വളര്‍ത്തിയത്; തൊണ്ടയിടറി, കണ്ണ് നിറഞ്ഞണ് എല്‍ദോസ് പോളിന്റെ മുത്തശ്ശി ഇത് പറഞ്ഞത്.
എൽദോസിനും, അത്രക്ക് ജീവനാണ് മുത്തശ്ശിയെ. ട്രിപ്പിൾ ജമ്പിലെ സ്വർണ്ണ വേട്ടക്ക് ശേഷം ആദ്യം നാട്ടിലേക്ക് വിളിച്ചു വിവരം പറഞ്ഞതും മുത്തശ്ശിയോട്. കൊച്ചു മകന് ഫോണിലൂടെ മുത്തശ്ശിയുടെ വക സ്നേഹ മുത്തം. നാട്ടിൽ വന്നിട്ട് വേണം കൊച്ചു മകന്റെ മെഡൽ നേരിട്ട് കണ്ട് കെട്ടിപിടിച്ചു സ്നേഹ ചുംബനം വീണ്ടും കൊടുക്കുവാൻ. കാത്തിരിക്കുകയാണ് 80 വയസ് പിന്നിട്ട മറിയാമ്മ പാലക്കാമാറ്റത്തെ കൊച്ചു തോട്ടത്തിൽ വീട്ടിൽ ആനന്ദ കണ്ണീരും, പ്രാർത്ഥനയുമായി.
EDITORS CHOICE
കോമൺവെൽത്ത് ഗെയിംസ് പ്രൊഫ. പി.ഐ ബാബു ഇന്ത്യൻ ടീം മാനേജർ.

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് മുൻ കായിക വകുപ്പ് മേധാവി പ്രൊഫ. പി ഐ ബാബു കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യൻ അത്ലറ്റിക് ടീമിന്റെ മാനേജർ. ഇംഗ്ലണ്ടിലെ ബർമിങാമിൽ വ്യാഴാഴ്ച (28/07/22) ആരംഭി ക്കുന്ന കോമൺവെൽത്ത് ഗെ യിംസിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായിട്ടാണ് നിയമനം. അത്ലറ്റിക് അസോസിയേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി, കേരള അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി, കേരള ഒളിമ്പിക്സ് അസോസിയേഷൻ വൈസ് പ്ര സിഡന്റ് തുടങ്ങിയ ചുമതലകൾ വഹിക്കുന്നു. 2013 ലെ മികച്ച കോളേജ് കായിക അദ്ധ്യാപകനുള്ള ജി. വി. രാജ സ്പോർട്സ് അവാർഡ് അടക്കം നേടിയ കായിക പരിശീലകനാണ് പ്രൊഫ. ബാബു.
കോതമംഗലം എം.എ. സ്പോർട്സ് അക്കാദമിയിലെ പരിശീലകനു മാണ്. കോതമംഗലം പാറേക്കര കുടുംബാംഗമാണ്.എം. എ കോളേജിൽനിന്നുള്ള കായികതാരങ്ങളായ എൽദോ സ് പോൾ, മുഹമ്മദ് അജ്മൽ, അബ്ദുള്ള അബൂബക്കർ തുട ങ്ങിയവർ കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്. ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ ട്രിപ്പിൾ ജംപിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ കായിക താരമെന്ന നേട്ടത്തിനുടമയാണ് എം എ കോളേജിന്റെ മുൻ താരമായ എൽദോസ്.
EDITORS CHOICE
ഉലഹനായകന്റെ ചിത്രം വെള്ളത്തിനു മുകളിൽ തീർത്ത് ഡാവിഞ്ചി സുരേഷ്.

മൂന്നാർ : എന്നും വിസ്മയങ്ങൾ തീർക്കുന്ന പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ഇത്തവണ വെള്ളത്തിന് മുകളിൽ അൻപതടി വലുപ്പമുള്ള കമലഹാസൻ ചിത്രം തീർത്തിരിക്കുകയാണ്.
നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ തീർക്കുന്ന സുരേഷിൻ്റെ എൺപത്തി അഞ്ചാമത്തെ മീഡിയം ഉപയോഗിച്ചുള്ള ചിത്രം ആണ് ഫോം ഷീറ്റിൽ പിറന്നത്.
കുട്ടികൾ ക്രാഫ്റ്റ് വർക്കുകൾക്കായി ഉപയോഗിക്കുന്ന വിവിധനിറങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോർ ഷീറ്റുകളാണ് ഉലകനായകൻ കമലഹാസന്റെ ചിത്രം ചെയ്യാനായി സുരേഷ് ഉപയോഗിച്ചത്.
മൂന്നാറിലെ വൈബ് റിസോർട്ടിൻ്റെ അഞ്ചാം നിലയിലുള്ള സ്വീമ്മിംഗ് പൂളിൽ രണ്ടു ദിവസം സമയമെടുത്ത് അൻപതടി നീളവും 30അടി വീതിയിലും ഈ ചിത്രം നിർമ്മിച്ചത് കണ്ടൻ്റ് ക്രിയേട്ടേഴ്സ് ഓഫ് കേരള എന്ന യൂട്ടൂബേഴ്സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് ഡാവിഞ്ചി സുരേഷ് പ്രതികൂല കാലാവസ്ഥയിലും വെള്ളത്തിന് മുകളിൽ വലിയ ഈ ചിത്രം സാധ്യമാക്കിയത്. തറയിലും, പറമ്പിലും, പാടത്തും, സ്റ്റേഡിയം ഗ്രൗണ്ടിലും,ഇൻഡോർ സ്റ്റേഡിയം ഫ്ലോറൂം ഒക്കെ ക്യാൻവാസാക്കി വലിയ ചിത്രങ്ങൾ നിരവധി തവണ ഡാവിഞ്ചി വരച്ചിട്ടുണ്ടെങ്കിലും സ്വിമ്മിങ് പൂൾ ക്യാൻവാസ് ആക്കുന്നത് ആദ്യമായാണ്.
ഡാവിഞ്ചി സുരേഷിനെ കൂടാതെ മകൻ ഇന്ദ്രജിത്തും രാകേഷ് പള്ളത്ത് സന്ദീപ് എന്നിവർ സഹായികളായി ഉണ്ടായിരുന്നു. ജിജോയും ലിജോയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. കണ്ടന്റ് ക്രീയറ്റസ് ഓഫ് കേരള (
സി സി ഒ കെ )ചെയർമാൻ റോബിൻ സി എൻ,വൈബ് റിസോർട്ട് ജനറൽ മാനേജർ വിമൽ റോയ്, അസ്സി. ജനറൽ മാനേജർ ബേസിൽ എന്നിവരുടെ സഹായത്തോടെയാണ് മൂന്നാറിൽ സുരേഷിൻ്റെ എൺപതഞ്ചാമതെ മീഡിയം പിറന്നത്.
-
NEWS1 week ago
ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു.
-
NEWS1 week ago
വെള്ളം പൊങ്ങി ആനവണ്ടിയുടെ ട്രിപ്പ് മുടങ്ങി.
-
NEWS1 week ago
കോതമംഗലം മേഖലയിൽ കനത്ത മഴ, വെള്ളപ്പൊക്കവും ഗതാഗത തടസ്സവും; ജാഗ്രത പുലർത്തണമെന്ന് അധികാരികൾ.
-
CRIME7 days ago
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
-
NEWS3 days ago
ഇടമലയാർ ഡാം തുറന്നു.
-
NEWS1 week ago
ഭൂതത്താൻകെട്ട് ബാരിയേജ് കൗണ്ടർ വെയിറ്റ് തകരാറിൽ; ആശങ്കപ്പെടേണ്ടതില്ലന്ന് അധികൃതർ.
-
NEWS1 week ago
തലയിൽ മരച്ചില്ല വീണ് ഉരുളന്തണ്ണി സ്വദേശി മരിച്ചു.
-
SPORTS4 days ago
ചരിത്ര നിമിഷം, ഇരട്ടി മധുരത്തിൽ എം.എ കോളേജ്; കോമൺ വെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണവും, വെള്ളിയും നേടി എം.എയുടെ മുൻ കായിക താരങ്ങൾ.
