Connect with us

CRIME

പോലീസിനെ ആക്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു; ഡ്യൂട്ടി ചെയ്ത പോലീസ് ഉദ്ദോഗസ്ഥർക്ക് ഗുഡ് സർവ്വീസ് എൻട്രി

Published

on

പെരുമ്പാവൂർ: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ പോലീസിനെ ആക്രമിച്ച 2 പേരെ അറസ്റ്റ് ചെയ്തു. വാഴക്കുളം നടക്കാവ് അംഗൻവാടിക്കു സമീപം ഞാറക്കാട്ടിൽ വിട്ടിൽ ഷാജഹാൻ മകൻ നിഷാദ് (22), സഹോദരനായ നിഷാദിൽ (20) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്. ഇന്ന് ബുധനാഴ്ച പകലാണ് സംഭവം. മലയിടംതുരുത്ത് ജംഗ്ഷനിൽ ലോക് ഡൗൺ ഡ്യൂട്ടി ചെയ്യുകയായിരുന്ന പോലീസുദ്യോഗസ്ഥരുടെ സമീപത്തേക്ക് ബൈക്കിൽ അമിതവേഗതയിൽ എത്തിയ യുവാക്കളെ തടഞ്ഞ് നിർത്തിയതിൽ പ്രകോപിതരായ യുവാക്കൾ അക്രമണം അഴിച്ചുവിടുകയായിരുന്നു.

പോലിസുദ്യോഗസ്ഥരുടെ കഴുത്തിൽ പിടിച്ച് തള്ളുകയും യൂണിഫോം കീറുകയും ചെയ്തു. ആക്രമിച്ച പ്രതികളെ പോലീസ് സാഹസീകമായി കീഴടക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ പോലീസുദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്യൂട്ടി ചെയ്ത പോലീസ് ഉദ്ദോഗസ്ഥർക്ക് ജില്ല പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഗുഡ് സർവ്വീസ് എൻട്രി നൽകി.

ACCIDENT

കൊറോണ സമയത്ത് വെറുതെ കറങ്ങാൻ ഇന്നോവ, അപകടത്തിൽ പൊലിഞ്ഞത് ഒരു കുടുബത്തിന്റെ അത്താണി; വനത്തിൽ ഒളിച്ചിരുന്ന പ്രതി പോലീസ് പിടിയിൽ

Published

on

കോട്ടപ്പടി : റോങ് സൈഡിലൂടെ വന്ന ഇന്നോവ കാർ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കഴിഞ്ഞ വെള്ളിയഴ്ച്ച മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ അന്വേഷണത്തിൽ പ്രതി പോലീസ് പിടിയിൽ. കൊറോണ കാലത്തേ ലോക്ക് ഡൗൺ സമയത്തു വെറുതെ കറങ്ങി നടക്കുവാൻ വേണ്ടി ഇടുക്കി പാറത്തോട് സ്വദേശിയുടെ ഇന്നോവ, കോട്ടപ്പടി മുട്ടത്തുപാറ കണ്ണംകളത്തു വീട്ടിൽ ഗിരീഷ് ബാബു (21) വാടകക്ക് എടുത്ത് കൂട്ടുകാരൻ ശരത്തിന് വണ്ടി ഓടിക്കാൻ കൊടുത്തപ്പോൾ ആണ് അപകടം ഉണ്ടാകുകയും മാത്യുവിന്റെ ജീവൻ നഷ്ടമാകുകയും ചെയ്തത്. കോട്ടപ്പടി പ്ലാമൂടി കൂവക്കണ്ടം എടാട്ട്കുടി വീട്ടിൽ ശരത് ശ്രീധരൻ (21) നെതിരെ പോലീസ് നരഹത്യ കുറ്റം ചുമത്തി കോതമംഗലം മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് മുവാറ്റുപുഴ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്‌തു.

വണ്ടി വാടകക്കെടുത്ത ഗിരീഷിനും ഓടിച്ച ശരത്തിനും ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ല എന്ന ഗുരുതരമായ കുറ്റം പോലീസ് വെളിപ്പെടുത്തുന്നു. ലോക്ക് ഡൗൺ സമയത്തു കറങ്ങി നടന്നപ്പോൾ കോട്ടപ്പടി സ്കൂൾ പരിസരത്തുനിന്നും വണ്ടിയിൽ കയറ്റിയ പരിചയക്കാരെയും വെച്ച് പോകുമ്പോൾ വഴിയരുകിൽ നിന്ന ചിലരുമായി പ്രശ്‌നം ഉണ്ടാക്കിയതായും കോട്ടപ്പടി പോലീസ് വെളിപ്പെടുത്തുന്നു. തുടർന്ന് വടശ്ശേരിയിൽ നിന്ന് തോളേലിക്ക് പോകുമ്പോൾ ആണ് മാത്യുവിന്റെ ഓട്ടോയുമായി കൂട്ടിയിടിക്കുന്നതും. അപകടത്തെത്തുടർന്ന് ഗിരീഷ് ഒഴിച്ച് ബാക്കിയുള്ളവർ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെടുകയായിരുന്നു. ശരത് വാവേലി വനത്തിൽ ഒളിവിൽ കഴിയുകയുമായിരുന്നു.

ലൈസൻസ് ഇല്ലാതെ അമിത വേഗത്തിൽ അശ്രദ്ധയോടുകൂടി വാഹനം ഓടിച്ചപ്പോൾ വിട വാങ്ങിയത് കോട്ടപ്പടിയിലെ ഓട്ടോ തൊഴിലാളികളുടെ ജനകീയ മുഖം കൂടിയായിരുന്നു. തോളേലി കാക്കനാട്ട് വീട്ടിൽ പൗലോസിന്റെ മക൯ മാത്തുകുട്ടി എന്ന് വിളിക്കുന്ന മാത്യു കെ പോൾ (54) ആണ് അന്ന് നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞത്. തോളേലി സ്കൂളിനും മാത്യുവിന്റെ വീടിന് അടുത്തുമുള്ള റോഡിൽ വച്ചാണ് അപകടം സംഭവിച്ചത്. എതിർ ദിശയിൽ അശ്രദ്ധമായി വന്ന ഇന്നോവ കാർ മാത്തുകുട്ടിയുടെ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ മാത്തുകുട്ടിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. കോട്ടപ്പടി ചേറങ്ങനാൽ കവലയിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. ബിജെപിയുടെ ജനകീയ നേതാവും സാമൂഹ്യ പ്രവർത്തകനും ആയിരുന്നു മരണപ്പെട്ട മാത്യു.

കോട്ടപ്പടി SHO ശ്രീജിത്ത് , SI സാബു എം പീറ്റർ, ASI അബ്‍ദുൾ കരിം, CPO മാരായ ഷിബു ജോൺ, രജിത് എം.ആർ തുടങ്ങിയവരാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

കോതമംഗലത്തിന്റെ നാട്ടു വാര്‍ത്തകള്‍ പെട്ടന്ന് അറിയുവാൻ .. Please Join Our whatsapp group…  https://chat.whatsapp.com/FDlLZKrtHnN6XvDV7Nngi7

Continue Reading

CRIME

ആൾതാമസ്സമില്ലാത്ത കെട്ടിടത്തിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള 70 ലിറ്റർ വാഷ് കണ്ടെടുത്തു.

Published

on

vash

കോതമംഗലം : കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നേര്യമംഗലം മണിയൻ പാറയിൽ ആൾ താമസമില്ലാത്ത കെട്ടിടത്തിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള 70 ലിറ്റർ വാഷ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്. ലോക്ക് ഡൗണിനെ തുടർന്ന് കോതമംഗലത്തെ മലയോര മേഖല കേന്ദ്രീകരിച്ച് ചാരായം വാറ്റ് വർദ്ധിക്കുന്നതിനുള്ള സാദ്ധ്യതയുണ്ടെന്ന് എക്സൈസ് ഇൻറലിജൻസിന് വിവരം ലഭിച്ചിച്ചതിനെ തുടർന്ന് മലയോര മേഖലകളിലെ പരിശോധനകൾ എക്സൈസ് ഊർജിതമാക്കി. റെയ്‌ഡിൽ കുട്ടമ്പുഴ എക്സൈസ് ഇൻസ്പെക്ടർ കെ.എ. ഫൈസൽ, പ്രിവന്റീവ് ഓഫീസർമാരായ സാജൻ പോൾ, എൻ.എ.മനോജ് (ഇന്റലിജൻസ് എറണാകുളം), സിവിൽ എക്സൈസ് ഓഫീസർമാരായ എം.കെ.ബിജു, സി.വി.കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.

വാട്ട്സ്ആപ്പിൽ വാർത്തകൾ ലഭിക്കുവാൻ കോതമംഗലം വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/DcL8RgJp47d7R9L2iom1zx

Continue Reading

CRIME

ഫൈനാൻസ് സ്ഥാപന ഉടമയെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി.

Published

on

പെരുമ്പാവൂർ: കുറുപ്പംപടിയിൽ ധനകാര്യ സ്ഥാപന ഉടമയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ആലുവ – മൂന്നാർ റോഡ് സൈഡിൽ പ്രവർത്തിക്കുന്ന സൂര്യ ഫൈനാൻസ് ഉടമ വായിക്കര ചാലക്കര വീട്ടിൽ ആർ. അനിൽകുമാറിനെ ആണ് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. സൂര്യ ഫൈനാൻസിയേഴസ് പ്രവർത്തിക്കുന്ന ബിൾഡിംഗിലെ താഴത്തെ നിലയിലുള്ള സ്‌റ്റെയർ റൂമിൽ ശരീര ഭാഗങ്ങൾ പകുതിയോളം കത്തിയ നിലയിലാണ് കാണപ്പെട്ടത്.

സ്ഥാപനം തുറക്കുവാൻ വേണ്ടി രാവിലെ വീട്ടിൽ നിന്നിറങ്ങിയ അനിൽകുമാറിൻ്റെ മൊബൈലിലേയ്ക്ക് വിളിച്ചപ്പോൾ കോൾ എടുക്കാത്തത് മൂലം അനിൽ കുമാറിനേ തേടി മകൻ സംഭവ സ്ഥലത്ത് നേരിട്ട് എത്തി അന്വേഷിക്കുപ്പോഴാണ് മുകളിലേയ്ക്കുള്ള ഗോവണിയുടെ താഴെ യുള്ള മുറിയിൽ അനിൽ കുമാർ കത്തി കരിഞ്ഞ് മരണപ്പെട്ട നിലയിൻ കാണപ്പെട്ടത്. സംഭവത്തെ തുടർന്ന് സ്ഥലതെത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുറുപ്പടി പോലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

Trending