Connect with us

CHUTTUVATTOM

പല്ലാരിമംഗലത്ത് 70 കേന്ദ്രങ്ങളിൽ സി പി ഐ എം ദേശീയ പ്രക്ഷോഭം.

പല്ലാരിമംഗലം : ആദായനികുതിക്ക്‌ പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപവീതം ആറു മാസത്തേക്ക്‌ നൽകുക, ഒരാൾക്ക്‌ 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ്‌ വേതനം ഉയർത്തി 200 ദിവസം ജോലി ഉറപ്പാക്കുക, നഗരങ്ങളിലും തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കുക, ജോലിയില്ലാത്തവർക്കെല്ലാം തൊഴിൽരഹിത വേതനം നൽകുക, പൊതുമേഖലയിലെ സ്വകാര്യവൽക്കരണം തടയുക, തൊഴിൽനിയമങ്ങൾ ഇല്ലാതാക്കുന്നത് അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയിലെ 14 ബ്രാഞ്ചുകളിലായി 70 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു.

അടിവാട് ടൗണിൽ നടന്ന സമരം ജില്ലാ കമ്മിറ്റി അംഗം പി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ലോക്കൽ സെക്രട്ടറി എം എം ബക്കർ, ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, ഗ്രാമപഞ്ചായത്തഗങ്ങളായ എ എ രമണൻ, എ പി മുഹമ്മദ്, മുബീന ആലിക്കുട്ടി, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.

CHUTTUVATTOM

തുറ പാലം നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കും: എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : വെങ്ങോല ഗ്രാമ പഞ്ചായത്തിലെ തുറ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം തന്നെ ആരംഭിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. എം.എൽ.എയോടൊപ്പം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പാലം സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി. വെങ്ങോല പഞ്ചായത്തിലെ ചെമ്പരത്തുകുന്നിനെയും വാഴക്കുളം ഗ്രാമ പഞ്ചായത്തിലെ ചെറുവേലിക്കുന്നിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. 1.50 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. നിലവിലുള്ള പാലത്തിന് സമന്തരമായിട്ടാണ് പുതിയ പാലം നിർമ്മിക്കുന്നത്.
പദ്ധതിയുടെ ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. 16.65 മീറ്റർ നീളത്തിൽ 9.75 മീറ്റർ വീതിയിലാണ് പാലത്തിന്റെ നിർമ്മാണം. കൂടാതെ സംരക്ഷണ ഭീതിയും അപ്രോച്ച് റോഡും നിർമ്മിക്കുന്നതിനും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പദ്ധതിയുടെ രൂപരേഖ ആദ്യം തയ്യാറാക്കിയത് റൂബി സോഫ്ടെക്ക് ആയിരുന്നു. 2018 ലെ പ്രളയത്തിന് ശേഷം ജലനിരപ്പിലെ വ്യത്യാസവും രൂപരേഖയിലെ കോഡുകളിൽ വന്ന മാറ്റവും കാരണം പൊതുമരാമത്ത് വകുപ്പ് രൂപരേഖ വിഭാഗമായ ഡ്രിക്ക് ഇതിന് അംഗീകാരം നൽകാതെ വരികയും തുടർന്ന് ഡ്രിക്ക് തന്നെ പുതിയ രൂപരേഖ തയ്യാറാക്കുകയുമായിരുന്നു. അതിന് ശേഷം  പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കിയതിനെ തുടർന്ന്ടെൻഡർ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുവാൻ സാധിച്ചത്. ഇത് മൂലമാണ് പദ്ധതി വൈകിയതെന്ന് എം.എൽ.എ പറഞ്ഞു.
ജനപ്രതിനിധികളായ പി.എ മുക്താർ, അനീസ ഇസ്മായിൽ, എം.കെ ഗോപകുമാർ, അബുബക്കർ പോഞ്ഞാശ്ശേരി, എം.ഇ അഷ്റഫ്, എ. കെ അഫ്‌സൽ, ജാഫർ തോലംകുഴി, അബ്ദുൽ ഖാദർ വി.കെ, എം.കെ നാസർ, നാസർ കടവിൽ, എ.എ ഹംസ, എം.എം അഷ്റഫ്, മീതീൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ പിയൂസ് വർഗീസ്, നസിമുദ്ധീൻ എന്നിവർ സംബന്ധിച്ചു.
Continue Reading

CHUTTUVATTOM

എം എൽ എ ആന്റണി ജോൺ പ്രതിഭാ കേന്ദ്രം സന്ദർശിച്ചു.

പല്ലാരിമംഗലം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തിക്കുന്ന പ്രതിഭാ കേന്ദ്രം എം എൽ എ ആന്റണി ജോൺ സന്ദർശിച്ചു. പ്രതിഭാ കേന്ദ്രത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും പ്രതിഭാ കേന്ദ്രത്തിലേക്ക് ടെലിവിഷൻ ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്നും എം എൽ എ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, ജില്ലാപഞ്ചായത്തംഗം കെ ടി അബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, വാർഡ് മെമ്പർ ഷമീന അലിയാർ, പി ടി എ പ്രസിഡന്റ് കെ എം കരീം, ഹൈസ് സ്കൂൾ സീനിയർ അസിസ്റ്റന്റ് മനോശാന്തി തുടങ്ങിയവരും എം എൽ എക്കൊപ്പമുണ്ടായിരുന്നു.

Continue Reading

CHUTTUVATTOM

നേര്യമംഗലത്ത് ബസ് സ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രം പൂർണ്ണമായി തകർന്നു.പുനർനിർമ്മിച്ചില്ലെങ്കിൽ പ്രക്ഷോപം: ജനതാദൾ (എൽ.ജെ.ഡി )

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള നേര്യമംഗലത്തെ ബസ് സ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രം തകർന്നിട്ട് രണ്ട് വർഷം കഴിഞ്ഞു. നാട്ടുകാരും യാത്രക്കാരും നിരവതി തവണ പരാതി പറഞ്ഞിട്ടും പഞ്ചായത്ത് ഭരണസമിതി തിരിഞ്ഞ് നോക്കിയില്ല. ബസ്റ്റാന്റ് പ്രദേശം ടാറിംഗ് ജോലികൾ നടത്തുന്നതിനിടയിൽ റോളർ ഇടിച്ചാണ് കാത്തിരിപ്പ് കേന്ദ്രം തകർന്നത്. എന്നാൽ ഭരണ സമിതിയിലെ ചില തൽപരകക്ഷികൾക്ക് കോൺട്രാക്ടർ വേണ്ടപ്പെട്ടതായതിനാൽ തന്ത്രപൂർവ്വം ഒഴിവാക്കി. കോൺട്രാക്ടറിൽ നിന്നും നഷ്ടം മേടിച്ച് തകർത്ത ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കാമായിരുന്നു.

രണ്ട് വർഷമായിട്ടും യാത്രക്കാർ ഏത് സമയത്തും നിലംപൊത്താറായ കാത്തിരിപ്പ് കേന്ദ്രത്തെയാണ് ആശ്രയിച്ചു വരുന്നത്. ലോക് ഡൗൺ കാലവും സ്ക്കൂൾ തുറക്കാത്തതും കാത്തിരിപ്പ് കേന്ദ്രത്തിൽ വലിയ തിരക്ക് അനുഭവപ്പെടാത്തത് ഭാഗ്യമായി നാട്ടുകാർ കരുതുന്നു. മേച്ചിൽഷീറ്റ് കീറിപ്പറിഞ്ഞിരിക്കുന്നു. തറ പൂർണ്ണമായി തകർന്നു. സംരക്ഷണ ഫിത്തി ഏത് സമയത്തും നിലംപൊത്തിയേക്കാം. ഇടുക്കി, മധുര, മൂന്നാർ ഭാഗത്തേക്ക് യാത്രക്കാർക്ക് ഈ സ്റ്റാന്റിൽ വന്ന് പോകേണ്ടി വരുന്നു. ജില്ലാ കൃഷിത്തോട്ടം, നവോദയ സ്ക്കൂൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശവും കൊച്ചി-ധനുഷ് ക്കോടി ദേശീയപാതക്ക് സമീപത്തുമാണ് പൂർണ്ണമായി തകർന്ന കാത്തിരിപ്പ് കേന്ദ്രം.

തകർന്ന കാത്തിരിപ്പ് കേന്ദ്രം എത്രയും പെട്ടെന്ന് പുനസ്ഥാപിച്ച് നാട്ടുകാരുടേയും യാത്രക്കാരുടേയും ജീവൻ സംരക്ഷിക്കണമെന്ന് ജനതാദൾ (എൽ.ജെ.ഡി ) ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എൽ.ജെ.ഡി.നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഗോപിയും കവളങ്ങാട് പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.കെ.സുബാഷും പറഞ്ഞു. ഫോട്ടോ: നേര്യമംഗലം ബസ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രം തകർന്ന നിലയിൽ.

Continue Reading

Recent Updates

NEWS16 hours ago

കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങൾ ജോസഫ് വാഴയ്ക്കൻ സന്ദർശിച്ചു.

കുട്ടമ്പുഴ : പൂയംകുട്ടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങൾ KPCC വൈസ് പ്രസിഡൻ്റ് ജോസഫ് വാഴയ്ക്കൻ സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കർഷകരുടെ കൃഷിയിടങ്ങളാണ്...

CHUTTUVATTOM16 hours ago

തുറ പാലം നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കും: എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : വെങ്ങോല ഗ്രാമ പഞ്ചായത്തിലെ തുറ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം തന്നെ ആരംഭിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. എം.എൽ.എയോടൊപ്പം ജനപ്രതിനിധികളും...

EDITORS CHOICE17 hours ago

പേപ്പറിൽ വർണ്ണവിസ്മയം തീർത്ത് ഇരട്ടകുട്ടികൾ

കോതമംഗലം: പേപ്പർ ക്രാഫ്റ്റിൽ വർണ്ണ വിസ്മയം തീർക്കുകയാണ് ജോണും, ജോആനും. ലോക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് സ്മാർട്ട് ഗെയിമുകൾ കളിച്ചു സമയം കളയാതെ തങ്ങളുടെ ഉള്ളിൽ ഒളിച്ചുകിടന്ന...

AGRICULTURE17 hours ago

ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിക്ക് കവളങ്ങാട് തുടക്കമായി.

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കൊപ്പം സുരക്ഷിത ഭക്ഷണവും എന്ന സന്ദേശവുമായി ഓണത്തിനൊരുമുറം പച്ചക്കറി...

NEWS19 hours ago

ജൂലായ് 10 ന് വാഹന പണിമുടക്കിന് ആഹ്വാനം ചെയ്ത് എച്ച്.എം.എസ്.

കോതമംഗലം: ഓട്ടോ-ടാക്സി വാഹനങ്ങളുടെ നിരക്ക് പുതിക്കി നൽകുക , ഓട്ടോ- ടാക്സി വാഹനങ്ങൾക്ക് സബ്സഡി നിരക്കിൽ പെട്രോൾ-ഡീസൽ നൽകുക, പെട്രോളിയം ഉൽപ്പന്ന വിതരണം ജി.എസ്.ടി.പരിധിയിൽപ്പെടുത്തുക. കേന്ദ്ര മോട്ടോർ...

CHUTTUVATTOM19 hours ago

എം എൽ എ ആന്റണി ജോൺ പ്രതിഭാ കേന്ദ്രം സന്ദർശിച്ചു.

പല്ലാരിമംഗലം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തിക്കുന്ന പ്രതിഭാ കേന്ദ്രം എം എൽ എ ആന്റണി ജോൺ...

ACCIDENT20 hours ago

നെല്ലിമറ്റത്ത് വാഹനാപകടം: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.

നെല്ലിമറ്റം: ഇന്ന് രാവിലെ പത്ത് മണിയോടെ തമിഴ്നാട് സ്വദേശികളുടെ പച്ചക്കറികൾ കോതമംഗലത്ത് മാർക്കറ്റിലിറക്കി തിരികെ തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന പിക്കപ് വാൻ നെല്ലിമറ്റം കോളനിപടിയിലെ കൊടുംവളവിൽ വച്ച് നിയന്ത്രണം...

NEWS20 hours ago

വെളിച്ചം പദ്ധതി:ആവോലിച്ചാൽ ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.

കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി ആവോലിച്ചാൽ ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി...

NEWS2 days ago

ഷാർജയിൽ നിന്നെത്തിയ പിണ്ടിമന സ്വദേശിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : ജില്ലയിൽ ഇന്ന് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുമായി അടുത്ത സമ്പർക്കത്തിൽ വന്ന 60...

NEWS2 days ago

“ഭൂതത്താൻകെട്ട് പുതിയ പാലം” ജൂലൈ 10 ന് നാടിന് സമർപ്പിക്കും: ആന്റണി ജോൺ എംഎൽഎ.

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭൂതത്താൻകെട്ട് ബാരേജിന് സമാന്തരമായി  നിർമ്മിച്ച പുതിയ പാലം ജൂലൈ 10 ന് ബഹു: ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നാടിന് സമർപ്പിക്കുമെന്ന്...

NEWS2 days ago

ബ്ലഡ് ഡൊണേഷൻ ആപ്പുമായി എംബിറ്റ്സ് വിദ്യാർത്ഥികൾ

കോതമംഗലം: രക്തം ആവശ്യമുള്ളവരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവരെ കണ്ടെത്തുന്നതിനായി ബ്ലഡ് ഡൊണേഷൻ മൊബൈൽ ആപ് വികസിപ്പിച്ചെടുത്ത് കോതമംഗലം...

AGRICULTURE2 days ago

ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു

കോതമംഗലം: ഓണത്തിന് ഓരോ വീട്ടിലും ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യവുമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു....

NEWS2 days ago

പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ 3.5 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.

കോതമംഗലം – കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള 3 കോടി 50 ലക്ഷം രൂപയുടെ നിർമ്മാണ...

CHUTTUVATTOM2 days ago

നേര്യമംഗലത്ത് ബസ് സ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രം പൂർണ്ണമായി തകർന്നു.പുനർനിർമ്മിച്ചില്ലെങ്കിൽ പ്രക്ഷോപം: ജനതാദൾ (എൽ.ജെ.ഡി )

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള നേര്യമംഗലത്തെ ബസ് സ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രം തകർന്നിട്ട് രണ്ട് വർഷം കഴിഞ്ഞു. നാട്ടുകാരും യാത്രക്കാരും നിരവതി തവണ പരാതി പറഞ്ഞിട്ടും പഞ്ചായത്ത്...

NEWS3 days ago

ബ്രേക്ക് ദ ചെയിൻ ഡയറി പ്രകാശനം ചെയ്തു.

കോതമംഗലം: മാതിരപ്പിള്ളി ഗവൺമെന്റ് വി എച്ച് എസ് എസിലെ എൻ എസ് എസ് യൂണിറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ബ്രേക്ക് ദ ചെയിൻ ഡയറി ആന്റണി ജോൺ എം...

Trending

error: Content is protected !!