CHUTTUVATTOM
കുടുംബശ്രീ സംഘടിപ്പിച്ച സമൂഹ്യമേള സമാപിച്ചു.

കോതമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സംഘടിപ്പിച്ച സാമൂഹ്യമേള സമാപിച്ചു. രണ്ട്ദിവസമായി മാവുടിയിൽനടന്ന സാമൂഹ്യമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു ഉദ്ഘാടനംചെയ്തു. വൈസ്പ്രസിഡന്റ് നിസാമോൾസിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എം സിദ്ധീഖ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജിമോൾ റഫീഖ്, എ എ രമണൻ, നിസാമോൾ ഇസ്മയിൽ,അഡ്വക്കേറ്റ് സി കെ ജോർജ്ജ്, ടി എ സുലൈമാൻ,സുജ ജിജോ എന്നിവർ പ്രസംഗിച്ചു.
വിപുലമായി സംഘടിപ്പിച്ച പരിപാടിയിൽ ലിംഗപദവി സമത്വവും നീതിയും എന്നവിഷയത്തിലും, നിയമബോധനവുമായി ബന്ധപ്പെട്ടും ബോധവത്കരണ ക്ലാസ്സുകൾ നടത്തി. മുത്തശ്ശിക്കൂട്ടവും, വിവിധ കലാപരിപാടികളും സാമൂഹ്യ മേളയുടെ ഭാഗമായിനടത്തി. സി ഡി എസ് ചെയർപേഴ്സൺ ഷാമിലഷാഫി സ്വാഗതവും, സാമൂഹ്യവികസന ഉപസമിതി കൺവീനർ സബീന ഷമീർ കൃതജ്ഞതയും പറഞ്ഞു.

CHUTTUVATTOM
കോതമംഗലം ജനകീയ കൂട്ടായ്മയുടെ ഇടപെടൽ ഫലം കണ്ടു; അപകടക്കുഴി അടച്ചു.

കോതമംഗലം : റോട്ടറി ക്ലബ്ബിന് സമീപം തങ്കളം -കാക്കനാട് നാലുവരി പാതയിൽ നിന്ന് വിമലഗിരി ബൈപാസിലേക്ക് ഇറങ്ങി ചെല്ലുന്ന വളവിലെ കുഴിയിൽ വീണ് മുട്ടിൽ നിന്നും ചോര ഒലിപ്പിച്ചു നിൽക്കുന്ന സ്കൂട്ടർ യാത്രകാരന്റെ അവസ്ഥ കോതമംഗലം ജനകീയ കൂട്ടായ്മ പ്രവർത്തകർ ഏറ്റെടുക്കുകയും പ്രശ്ന പരിഹാരത്തിനായി ഇടപെടൽ നടത്തുകയുമായിരുന്നു.നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് ഇവിടെ അപകടത്തിൽപെട്ടത്. തുടർന്ന് ഇന്ന് രാവിലെ റോട്ടറി ക്ലബിന് സമീപം അപകടം ഉണ്ടാക്കിയിരുന്ന കുഴികൾ അധികൃതർ അടക്കുവാനുള്ള നടപടികൾ കൈകൊള്ളുമയായിരുന്നു. ഈ വിഷയത്തിൽ അടിയന്തിര പരിഹാരം കൈകൊണ്ട അധികാരികൾക്ക് കോതമംഗലം ജനകീയകൂട്ടായ്മ കോഓർഡിനേറ്റേഴ്സ് ആയ അഡ്വ. രാജേഷ് രാജൻ,ജോർജ്എടപ്പാറ, എബിൻഅയ്യപ്പൻ,ബോബി ഉമ്മൻ എന്നിവർ നന്ദി രേഖപ്പെടുത്തി.
CHUTTUVATTOM
കോതമംഗലത്ത് സാമൂഹിക് ജാഗരൺ കാൽ നാട പദയാത്ര നടത്തി.

കോതമംഗലം : കോതമംഗലത്ത് സി ഐ ടി യു , കർഷക സംഘം ,കർഷക തൊഴിലാളി യൂണിയൻ സംയുക്തമായി സാമൂഹിക് ജാഗരൺ കാൽ നാട പദയാത്ര നടത്തി. കോതമംഗലം വെസ്റ്റ് മണ്ഡലം ജാഥ കർഷക സംഘം ജില്ല ജോ .സെക്രട്ടറി ആർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പൗലോസ് കെ മാത്യു അധ്യക്ഷനായി. നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ കെഎ നൗഷാദ് സ്വാഗതം പറഞ്ഞു. സി ഐ ടി യു കോതമംഗലം ഏരിയ ജോയിന്റ് സെക്രട്ടറി ജോഷി അറയ്ക്കൽ ,കർഷക സംഘം വില്ലേജ് പ്രസിഡൻ്റ് കെ എ കുര്യാക്കോസ് , എം യു അഷറഫ് , സി എസ് ജോണി , സാബു തോമസ് ,പി എസ് ബിജു ,സജി മാടവന എന്നിവർ സംസാരിച്ചു. പദയാത്ര തങ്കളത്ത് നിന്ന് ആരംഭിച്ച് മാതിരപ്പിള്ളി പള്ളിപ്പടിയിൽ സമാപിച്ചു. സമാപനം സമ്മേളനം ഏരിയ സെക്രട്ടറി കെ എ ജോയി ഉദ്ഘാടനം ചെയ്തു . സി ഐ ടി യു ഏരിയ സെക്രട്ടറി സി പി എസ് ബാലൻ അധ്യക്ഷനായി.
CHUTTUVATTOM
കോതമംഗലം മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നാളെ കോതമംഗലത്ത്.

കോതമംഗലം : മലങ്കര സഭാ തർക്കം ശാശ്വതമായി പരിഹരിക്കുന്നതിന് വേണ്ടി നിയമ പരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് കെ. ടി.തോമസ് സർക്കാരിനു സമർപ്പിച്ച സഭാതർക്ക പരിഹാര ബിൽ എത്രയും വേഗം നടപ്പിലാക്കാണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളി സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന മതമൈത്രി സംരക്ഷണ സമിതി ആഗസ്റ്റ് 9 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോതമംഗലം ഗാന്ധി സ്ക്വയറിൽ ഉപവാസ സമരം സംഘടിപ്പിക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള മലങ്കര സഭാ തർക്കം ശാശ്വതമായി പരിഹരിക്കുന്നതിനു വേണ്ടി കേരള സർക്കാർ ജനഹിത പരിശോധന നടത്തിയിരുന്നു. ആയതിന്റെ റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പള്ളികളിൽ ഹിത പരിശോധന നടത്തി ഭൂരിപക്ഷം ഇടവകക്കാർക്ക് പള്ളികൾ വിട്ടു കൊടുത്ത് സംഘർഷഭരിതമായ സാഹചര്യങ്ങൾ ഒഴിവാക്കി സമാധാനം കൈവരിക്കണമെന്നാണ് പരാമർശിച്ചിട്ടുള്ളത്. 2017 ലെ സുപ്രീം കോടതി വിധിക്കു ശേഷം മലങ്കരയിലെ എല്ലാ പള്ളികളിലും സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. ശാന്തിയുടേയും സമാധാനത്തിന്റേയും സാഹചര്യം നിലനിർത്തേണ്ട ദേവാലയങ്ങളിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ഏക മാർഗ്ഗവും ഇതു തന്നെയാണെന്ന് നിയമ വിദഗ്ദർ അഭിപ്രായപ്പെടുന്നു. കൂടാതെ ദേവാലയങ്ങളുടെ സ്വത്തുക്കൾ മുഴുവൻ ഇടവക ജനങ്ങളുടെയാണെന്ന് സുപ്രീം കോടതി ഊന്നി പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഈ പരാമർശത്തിന് സാധ്യതയേറുന്നു. ജസ്റ്റീസ് കെ.ടി.തോമസ് സർക്കാരിന്റെ മുമ്പിൽ സമർപ്പിട്ടുള്ള ഈ പരാമർശം എത്രയും വേഗം നിയമങ്ങൾ നിർമ്മിച്ച് നടപ്പാക്കാനായി സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് നാളെ ജനപ്രതിനിധികൾ ഉപവാസ സമരം നടത്തുന്നത്.
ഉപവാസ സമരത്തിന്റെ ഉദ്ഘാടനം കോതമംഗലം നിയോജക മണ്ഡലം എം.എൽ.എ. ആന്റണി ജോൺ നിർവ്വഹിക്കും. യോഗത്തിൽ മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. ജില്ല , ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ യോഗത്തിൽ സംബന്ധിക്കും എന്ന് കൺവീനർ കെ.എ. നൗഷാദ് അറിയിച്ചു. പത്ര സമ്മേളനത്തിൽ എ.ജി.ജോർജ്ജ്, മുൻ മന്ത്രി ഷെവ.റ്റി.യു. കുരുവിള, കെ.എ. നൗഷാദ്, എ.റ്റി. പൗലോസ്, ഇ.കെ. സേവ്യർ , അഡ്വേ . മാത്യു ജോസഫ് ,ലിസ്സി ജോസ് , റെജി മാത്യു, അഡ്വേ . സി.ഐ. ബേബി, ബിനോയി മണ്ണംഞ്ചേരിൽ എന്നിവർ പങ്കെടുത്തു.
-
NEWS1 week ago
ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു.
-
CRIME1 week ago
മനുഷ്യാവകാശ കമ്മീഷന്റെ പേരിൽ ആൾമാറാട്ടം നടത്തിയവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
-
NEWS6 days ago
വെള്ളം പൊങ്ങി ആനവണ്ടിയുടെ ട്രിപ്പ് മുടങ്ങി.
-
NEWS1 week ago
കോതമംഗലം മേഖലയിൽ കനത്ത മഴ, വെള്ളപ്പൊക്കവും ഗതാഗത തടസ്സവും; ജാഗ്രത പുലർത്തണമെന്ന് അധികാരികൾ.
-
CHUTTUVATTOM1 week ago
റെഡ് അലർട്ട് : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
-
CRIME4 days ago
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
-
NEWS17 hours ago
ഇടമലയാർ ഡാം തുറന്നു.
-
NEWS1 week ago
ഭൂതത്താൻകെട്ട് ബാരിയേജ് കൗണ്ടർ വെയിറ്റ് തകരാറിൽ; ആശങ്കപ്പെടേണ്ടതില്ലന്ന് അധികൃതർ.

You must be logged in to post a comment Login