പല്ലാരിമംഗലത്ത് വിത്തുവണ്ടിക്ക് സ്വീകരണം നൽകി.


പല്ലാരിമംഗലം : സംസ്ഥാന സർക്കാർ കൃഷിവകുപ്പ് നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന സന്ദേശവുമായി കോതമംഗലം ബ്ലോക്പഞ്ചായത്ത് പരിധിയിൽ പര്യടനം നടത്തുന്ന ജീവനി പദ്ധതി വിത്ത് വണ്ടി ഘോഷയാത്രക്ക് പല്ലാരിമംഗലം പഞ്ചായത്തിൽ സ്വീകരണം നൽകി. അടിവാട് കവലയിൽ നൽകിയ സ്വീകരണ പരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു ഉദ്ഘാടനം ചെയ്തു. ബ്ലോക്പഞ്ചായത്തംഗം  ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ കലാപരിപാടികളും  ലഘു നാടകവും ജാഥയുടെ ഭാഗമായുണ്ടായിരുന്നു.

പച്ചക്കറി വിത്തുകളുടെ വിതരണരണം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ധീൻ മക്കാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ ആമിന ഹസ്സൻകുഞ്ഞ്, മുബീന ആലിക്കുട്ടി, പാത്തുമ്മസലാം, എ എ രമണൻ, എ പി മുഹമ്മദ്, ഷമീന അലിയാർ, നിസാമോൾ ഇസ്മയിൽ, കൃഷിആഫീസർ ജാസ്മിൻ തോമസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply