Connect with us

ACCIDENT

യുവാവ് മദ്യ ലഹരിയിൽ മൂന്ന് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു.

Published

on

കോതമംഗലം : പല്ലാരിമംഗലം കൂറ്റംവേലിയിൽ അമിത വേഗതയിലെത്തിയ കാർ മൂന്ന് വാഹനങ്ങളാണ് ഇടിച്ചു തെറുപ്പിച്ചത്. രാജാക്കാട് നിന്നും തൊടുപുഴക്ക് പോവുകയായിരുന്ന യുവാവ് ഓടിച്ച സ്വിഫ്ട് കാറാണ് പരീക്കണ്ണി കൂറ്റൻവേലി Pumabet Giriş
പാലത്തിനു സമീപം രാത്രി എട്ടോടെ വാഹനങ്ങളിൽ ഇടിച്ചത്. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന സ്വിഫ്ട് കാർ, ആൾട്ടോ കാർ, ഓട്ടോ എന്നിവയാണ് ഇടിച്ചുതെറുപ്പിച്ചത്. യുവാവ് മദ്യ ലഹരിയിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പോത്താനിക്കാട് Pumabet
പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് വൈദ്യ പരിശോധനക്ക് വിധേയനാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല.
Pumabet Güncel Giriş


ACCIDENT

ചീയപ്പാറയ്ക്കു സമീപം ടോറസ് ലോറി കൊക്കയിലേക്ക് മറിഞ്ഞു.

Published

on

നേര്യമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ചീയപാറയ്ക്ക് സമീപം ടോറസ് ലോറി അപകടത്തിൽ പെട്ടു. അടിമാലിയിൽ നിന്നും കോതമംലത്തിനു വരുകയായിരുന്ന KL 24 K 4401 എന്ന നംമ്പറിലുള്ള ടോറസ് നിയന്ത്രണം നഷ്ടപ്പെട്ട് 300 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. രണ്ട് പേർ വാഹനത്തിൽ ഉണ്ടെന്നാണ് വിവരം. നിരവധി തവണ മലക്കം മറിഞ്ഞ ശേഷം ലോറി ദേവിയാർ പുഴയുടെ സമീപത്താണ് മറിഞ്ഞ് കിടക്കുന്നത്. അടിമാലിയിൽ നിന്ന് ഹൈവേപോലീസും, ഫയർ ഫോഴ്സും, നാട്ടുകാരും, വനപാലകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കൊണ്ടിരിക്കുന്നു . വനമേഖല ആയതിനാലും, രാത്രി ആയതിനാലും റോഡിൽ നിന്നും വളരെ താഴെയായതിനാലും രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ഭാരവാഹനം പൂർണ്ണമായും തകർന്നു എന്നാണ് പ്രാഥമിക വിവരം.


Continue Reading

ACCIDENT

കുളത്തിൽ വീണ് മുത്തച്ഛനും ചെറുമകനും മരിച്ചു.

Published

on

കോതമംഗലം: കുളത്തിൽ വീണ് മുത്തച്ഛനും ചെറുമകനും മരിച്ചു. പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി ജോർജ് (78) ചെറുമകൻ ജെറിൻ (13)എന്നിവരാണ് മരിച്ചത്. രാവിലെ രണ്ട് പേരും കൃഷിയിടത്തിൽ പുല്ലിന് മരുന്ന് അടിക്കാൻ പോയതാണ്. ഇരുവരും തിരിച്ചു വരാത്തതിനെ തുടർന്ന് ഉച്ചയോടെ ബന്ധുക്കൾ നടത്തിയ തിരിച്ചിലിനിടയിൽ കുളക്കരയിൽ ചെരുപ്പ് കണ്ടെത്തിയത്.അഗ്നി രക്ഷ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ അഗ്നി രക്ഷ സേന അംഗങ്ങൾ ഇരുവരുടെയും മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പാടത്തിനോട് ചേർന്നുള്ള എട്ട് അടി താഴ്ചയുളള കുളത്തിലാണ് രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത്. കുളത്തിൽ നിറയെ ചെളി ഉണ്ടായിരുന്നു.

ജെറിൻ കുളത്തിൽ വീഴുന്നത് കണ്ട് ജോർജ് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേരും ചെളിയിൽ അകപ്പെട്ട് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ജെറിൻ – പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹങ്ങൾ മൂവാറ്റുപുഴ ജനറൽ ആശൂപത്രി മോർച്ചറിയിൽ.


Continue Reading

ACCIDENT

നേര്യമംഗലത്ത് ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു.

Published

on

കോതമംഗലം : നേര്യമംഗലത്ത് ബൈക്കപകടം യുവാവ് മരിച്ചു. ഇന്ന് രാവിലെ 11.30 ന് കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയിൽ നേര്യമംഗലം ടൗണിൽ നീണ്ടപാറ ജംങ്ഷനിൽ ആണ് ബൈക്കപകടം ഉണ്ടായത്. കോതമംഗലം ഭാഗത്ത് നിന്ന് അടിമാലിയിലേക്ക് പോകുകയായിരുന്ന ബൈക്ക് ദിശതെറ്റി തിരിയുകയായിരുന്ന സ്കൂട്ടർ യാത്രികനെ ഇടിക്കാതെ ഒഴിവാക്കി കടന്ന് പോകുവാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്ക് നിയന്ത്രണം വിട്ട് സമീപ പ്രദേശത്തെ പാർക്ക് ചെയ്തിരുന്ന ഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബൈക്ക് യാത്രികനായ ഇടുക്കി വെള്ളത്തൂവൽ സ്വദേശി മേക്കോത്ത് പുത്തൻപുരയിൽ വീട്ടിൽ മുഹമ്മദ് ഷാ സുബൈർ( 22 ) ആണ് മരിച്ചത്. മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ.


Continue Reading

Recent Updates

CRIME2 hours ago

രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിൻ മയക്കുമരുന്നുമായി ബംഗാളി പോലീസ് പിടിയിൽ.

മൂവാറ്റുപുഴ :രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിൻ മയക്കുമരുന്നുമായി ബംഗാൾ സ്വദേശി മൂവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുളവൂർ തച്ചോടത്തുംപടി ഭാഗത്ത്‌ വാടകക്ക് താമസിച്ചുവരുന്ന ബംഗാൾ മുർഷിദാബ്ബാദ് ഫരീദ്പൂർ സ്വദേശി ഖുസിദുൽ...

NEWS3 hours ago

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ എറണാകുളം ജില്ലയിൽ; 9708 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : ജില്ലയിൽ ഇന്ന് 9708 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോതമംഗലം താലൂക്കില്‍ അഞ്ഞൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോതമംഗലം മുനിസിപ്പാലിറ്റിയില്‍ 126 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു....

NEWS4 hours ago

രാഷ്‌ട്രപതിയുടെ ജീവൻ രക്ഷാപുരസ്കാരം ലഭിച്ച അൽഫാസ് ബാബുവിനെ കിസാൻ സഭ ആദരിച്ചു.

കോതമംഗലം :രാഷ്‌ട്രപതിയുടെ ജീവൻ രക്ഷാപുരസ്കാരം ലഭിച്ച അൽഫാസ് ബാബുവിനെ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ കെ...

NEWS5 hours ago

കോതമംഗലം മണ്ഡലത്തിൽ 200 കോടി രൂപയുടെ ജല ജീവൻ മിഷൻ പദ്ധതികൾക്ക് അംഗീകാരമായി : ആന്റണി ജോൺ MLA

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 200 കോടി രൂപയുടെ ജലവൻ മിഷൻ രണ്ടാം ഘട്ട പദ്ധതികൾക്ക് അംഗീകാരമായതായി ആന്റണി ജോൺ MLA അറിയിച്ചു. കീരംപാറ പഞ്ചായത്ത് –...

NEWS9 hours ago

ഡിസ്ട്രിക്റ്റ് ഇൻഫ്രാ സ്ട്രക്ചർ കോ – ഓർഡിനേഷൻ കമ്മിറ്റി അവലോകന യോഗം കോതമംഗലത്ത് ചേർന്നു.

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഡിസ്ട്രിക്ട് ഇൻഫ്രാ സ്ട്രക്‌ച്ചർ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ അവലോകന യോഗം...

CHUTTUVATTOM1 day ago

റോഡ് സൈഡിലെ അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കണം: പി.ഡി.പി.

കോതമംഗലം : നെല്ലിക്കുഴി -314 റോഡിന്റെ തുടക്കത്തില്‍ റോഡ്സൈഡില്‍ കഴിഞ്ഞ രാത്രിയില്‍ നടന്ന അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കണമെന്ന് പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. 23...

NEWS1 day ago

കോതമംഗലത്ത് കൂടുതൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീർറ്റ്മെന്റ് സെന്റെർ അനുവദിക്കണം: എഐവൈഎഫ്

കോതമംഗലം: കോതമംഗലത്ത് കോവീഡ് ഫസ്റ്റ് ലൈൻ ട്രിറ്റ്മെന്റ് സെന്റെർ അനുവധിക്കണമെന്ന് എഐവൈഎഫ് കോതമംഗലം നിയോജകമണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു. താലൂക്കിൽ ദിനംപ്രതി നൂറ് കണക്കിനു കോവീഡ് രോഗികൾ...

CHUTTUVATTOM2 days ago

കോട്ടപ്പടിയിൽ ടൂറിസം ഡേ സെമിനാർ നടത്തി.

കോട്ടപ്പടി : കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ ഐക്യുഎസിയുടെയും ടൂറിസം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി. സ്കൂൾ മാനേജർ സിഎം ബേബി ഉദ്ഘാടനം ചെയ്തു. ടൂറിസത്തിന്റെ...

NEWS2 days ago

വാരപ്പെട്ടി സി എച്ച് സി യിൽ 1.79 കോടി രൂപ മുടക്കി പുതിയ ഐസലേഷൻ സെന്റർ നിർമ്മിക്കും: ആന്റണി ജോൺ എം എൽ എ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി സി എച്ച് സി യിൽ ഒരു കോടി എഴുപത്തി ഒൻപത് ലക്ഷം രൂപ മുടക്കി പുതിയ ഐസൊലേഷൻ സെന്റർ നിർമ്മിക്കുമെന്ന്...

NEWS2 days ago

ടോറസ് അപകടം; മണിക്കൂറുകൾ നീണ്ട പരിശ്രമം, കോതമംഗലത്തെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ വിടവാങ്ങൽ.

കോതമംഗലം : വാളറ കൂത്തിന് സമീപം ടോറസ് മറിഞ്ഞ് അടിയിപ്പെട്ടിരുന്ന രണ്ട് പേരും മരണമടഞ്ഞു. ഏകദേശം 8 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്രവര്‍ത്തകര്‍ രണ്ടുപേരുടെയും മൃതദ്ദേഹങ്ങള്‍ പുറത്തെടുത്തത്....

CHUTTUVATTOM3 days ago

കോട്ടപ്പടിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ.

കോട്ടപ്പടി : തെക്കേക്കുന്ന് ഷെബിൻ പോളിന്റെ ഭാര്യ ജിൻഷാ (26)യെയാണ് തിങ്കളാഴ്ച്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജിൻഷയുടെയും ഷെബിന്റെയും വിവാഹം കഴിഞ്ഞിട്ട് നാല് വർഷം ആകുന്നതേയുള്ളു....

ACCIDENT3 days ago

ചീയപ്പാറയ്ക്കു സമീപം ടോറസ് ലോറി കൊക്കയിലേക്ക് മറിഞ്ഞു.

നേര്യമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ചീയപാറയ്ക്ക് സമീപം ടോറസ് ലോറി അപകടത്തിൽ പെട്ടു. അടിമാലിയിൽ നിന്നും കോതമംലത്തിനു വരുകയായിരുന്ന KL 24 K...

CHUTTUVATTOM3 days ago

കോതമംഗലം നഗരത്തിന് സമീപം കുറുക്കൻ വണ്ടിയിടിച്ചു ചത്തു.

കോതമംഗലം: കോഴിപ്പിള്ളി ശോഭന സ്കൂൾ ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി ഇന്ന് രാവിലെയാണ് കുറുക്കൻ ചത്ത് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. വനം വകുപ്പിൽ വിവരം...

NEWS3 days ago

കോവിഡ് മരണാനന്തര ധനസഹായം: കോതമംഗലത്ത് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

എറണാകുളം : കോവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി ബന്ധപ്പെടുന്നതിന് ജില്ലാതല-താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു....

EDITORS CHOICE3 days ago

രണ്ട് റെക്കോർഡ്സ് നേടി കോതമംഗലത്തെ സെബ വിസ്മയമാകുന്നു.

കെ എ സൈനുദ്ദീൻ കോതമംഗലം : എടുത്താൽ പൊങ്ങാത്ത പുരസ്കാരങ്ങൾ നേടി വിസ്മയം തീർത്ത് സെബ നെഹ്റ ബാലിക. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും എ പി...

Trending

error: Content is protected !!