വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയും മധുര പലഹാരവും നൽകി പതിവ് തെറ്റിക്കാതെ ഹീറോ യംഗ്സ് ബസ്.


കോതമംഗലം : സ്കൂൾ പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയും മധുര പലഹാര വിതരണവും നടത്തി അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ്.  ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം വാങ്ങി ചാത്തമറ്റം -പെരുമ്പാവൂർ റൂട്ടിൽ സർവ്വീസ് നടത്തി വരുന്ന ഹീറോ യംഗ്സ് ബസ്സിൽ സ്കൂൾ പ്രവേശനോത്സവ ദിനത്തിൽ വിദ്യാർത്ഥികൾക്ക് മധുര പലഹാരം വിതരണം ചെയ്തു കൊണ്ട് കഴിഞ്ഞ വർഷങ്ങളിലെ പോലേ സൗജന്യ യാത്ര ഒരുക്കിയത്.

മറ്റു യാത്രക്കാരുടേത് പേലെ തന്നെയുള്ള യാത്രാ സ്വാതന്ത്യം വിദ്യാർത്ഥികൾക്കും ലഭ്യമാണ് എന്നുള്ള സന്ദേശം ബസ്സ് ഉടമകളിലേക്കും ജീവനക്കാരിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് ക്ലബ്ബ് ലക്ഷ്യമാക്കുന്നത് .

രണ്ട് പതിറ്റാണ്ടിലേറെ കാലമായ് സാമൂഹിക സാംസ്ക്കാരീക ആരോഗ്യ ശുചീകരണ കലാ-കായീക ജീവകാരുണ്യ മേഖലകളിൽ സജ്ജീവ സാന്നിദ്ധ്യമായ് പ്രവർത്തിച്ചു പോരുന്ന ഹീറോ യംഗ്സ് ക്ലബ്ബ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി സർവ്വീസ് നടത്തുന്ന ബസ്സിലൂടെ ഒട്ടനവധി കാരുണ്യ യാത്രകൾ നടത്തി നിർദ്ധനരായ രോഗികൾക്കും അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്നവർക്കും സഹായം എത്തിച്ച് നൽകിയിട്ടുണ്ട്.

സൗജന്യ യാത്ര ഒരുക്കിയ ബസ്സിന്റെ ഫ്ലാഗ് ഓഫ് അടിവാട് ജംഗ്ഷനിൽ ക്ലബ്ബ് പ്രസിഡന്റ് കെ.കെ അഷ്റഫ് നിർവ്വഹിച്ചു. സെക്രട്ടറി ഷിജീബ് സൂപ്പി ,ട്രഷറർ അനീഷ് പി.ജി , രക്ഷാധികാരി അബ്ബാസ് കെ.എം , വൈസ് പ്രസിഡന്റുമാരായ ഷൗക്കത്തലി എം.പി ,സി.എം അഷ്റഫ് ,ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ യഹ്ക്കൂബ് പി.എ , കൺവീനർ സുബൈർ പി.എം ക്ലബ്ബ് അംഗങ്ങളായ  റഫീഖ് കെ പി അഷ്റഫ് ഇ.എം ,നിഷാദ് സി.എ ,ഇൻഫാൽ സി.എം ,സുരേഷ് പി.ബി ,അൻസാർ എം.എസ്സ് , ബിജു പി.ബി , ജീലാനി പി.എ തുടങ്ങിയവർ  സന്നിഹിതരായിരുന്നു.

Leave a Reply