windows 10 pro kaufen office 2019 pro kaufen office 365 pro kaufen windows 10 home kaufen windows 10 enterprise kaufen office 2019 home and business kaufen office 2016 pro kaufen windows 10 education kaufen visio 2019 kaufen microsoft project 2019 kaufen microsoft project 2016 kaufen visio professional 2016 kaufen windows server 2012 kaufen windows server 2016 kaufen windows server 2019 kaufen Betriebssysteme kaufen office software kaufen windows server kaufen https://softhier.com/ instagram takipçi satın al instagram beğeni satın al instagram görüntüleme satın al instagram otomatik beğeni satın al facebook beğeni satın al facebook sayfa beğenisi satın al facebook takipçi satın al twitter takipçi satın al twitter beğeni satın al twitter retweet satın al youtube izlenme satın al youtube abone satın al https://takipci33.com/

Connect with us

NEWS

മാർ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണ പ്രഖ്യാപിച്ച് കുറുപ്പുംപടി ഫോറോനയിലെ വൈദികർ.

Published

on

പാലാ : കോതമംഗലം രൂപതയിലെ കുറുപ്പുംപടി ഫൊറോനായിലെ വൈദികർ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ച് പിന്തുണയും പ്രാർത്ഥനയും അറിയിച്ചു. കുറുപ്പംപടി, കുത്തുങ്കൽ, മുട്ടത്തു പാറ, നെടുങ്ങപ്ര കോട്ടപ്പടി എന്നീ പള്ളികളിലെ വികാരിമാരായ ഫാ. ജേക്കബ് തലാപ്പള്ളി, ഫാ. ആന്റണി മാളിയേക്കൽ, ഫാ. സിറിൽ വള്ളോംകുന്നേൽ, ഫാ. ഫ്രാൻസിസ് മഠത്തിപ്പറമ്പിൽ, ഫാ. റോബിൻ പടിഞ്ഞാറെക്കുറ്റ് എന്നിവരാണ് സന്ദർശനം നടത്തിയത്. മാർ ജോസഫ് കല്ലറങ്ങാട്ട് ഉയർത്തിയത് സമൂഹത്തിന്റെ വലിയ ആശങ്ക ആണെന്ന് വൈദീകർ പറഞ്ഞു. എന്നാൽ ഇത് ഒരു മതത്തിന് എതിരെയുള്ള ആക്രമണമായി ചിത്രീകരിക്കുന്നത് ശരിയല്ല. ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് പ്രബോധനം നൽകുന്നത് ഇടയ ധർമ്മമാണ്. പഠനത്തിന്റെയും പ്രാർത്ഥനയുടെയും പശ്ചാത്തലത്തിൽ ഉത്തമബോധ്യത്തോടെ ഉള്ള കാര്യങ്ങളാണ് പ്രസംഗങ്ങളിൽ പറയുന്നത്. അത് എങ്ങനെയായിരിക്കണമെന്ന് ഒരു രാഷ്ട്രീയ പാർട്ടിക്കാരും നിർദ്ദേശിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.

പള്ളിയ്ക്ക് ഉള്ളിൽ പറയുന്ന കാര്യങ്ങൾ വിവാദമാക്കുന്നതിന് പിന്നിൽ നിഷിപ്ത താല്പര്യക്കാർ ആണ്. മാർ ജോസഫ് കല്ലറങ്ങാട്ട് ഉയർത്തിയ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുവാൻ ഭരണാധികാരികൾ തയ്യാറാകണം. ജനാധിപത്യവും മതേതരത്വവും നൽകുന്ന സ്വാതന്ത്ര്യവും സ്വസ്ഥതയും എല്ലാവർക്കും അനുഭവിക്കുവാൻ കഴിയണം. മതേതരത്വവും മത സാഹോദര്യവും എന്നും ഹൃദയത്തിൽ കൊണ്ടു നടക്കുന്നവരാണ് ഇവിടുത്തെ ക്രൈസ്തവർ. മാർ കല്ലറങ്ങാട്ട് ഒരിക്കലും ഒരു മതത്തിനെതിരെയും സംസാരിച്ചിട്ടില്ല. സമൂഹത്തിലെ ചില പുഴുക്കുത്തുകളെ അദ്ദേഹം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. അതിൽ ആരും അസ്വസ്ഥരാകണ്ട ആവശ്യമില്ല എന്ന് വൈദീകർ പ്രസ്താവനയിലൂടെ അറിയിച്ചു.


NEWS

ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിതാമസിപ്പിച്ച കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.എ കോളേജ് അസോസിയേഷൻ.

Published

on

കോതമംഗലം : കുട്ടമ്പുഴ വില്ലേജിലെ സത്രപ്പടി കോളനിയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതുമൂലം 16/10/2021 ശനിയാഴ്ച 22 കുടുംബങ്ങളെ കുട്ടമ്പുഴ വിമല പബ്ലിക് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിരുന്നു. 23 പുരുഷന്മാരും 28 സ്ത്രീകളും 8 കുട്ടികളും ഉൾപ്പെടെ 59 അംഗങ്ങളാണ് ക്യാമ്പിലുള്ളത്. ആൻ്റണി ജോൺ MLAയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കളക്ടർ വൃന്ദ ദേവി എൻ ആർ,തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,കുട്ടമ്പുഴ പോലീസ് ഇൻസ്പെക്ടർ കെ എം മഹേഷ് കുമാർ എന്നിവർ ക്യാമ്പ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

എം എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോക്ടർ വിന്നി വർഗീസിൻ്റെ നേതൃത്യത്തിൽ ക്യാമ്പിലുള്ളവർക്ക് ആവശ്യമായ സാധന സാമഗ്രികൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ,സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ കെ ശിവൻ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.


Continue Reading

NEWS

ജനകീയ പങ്കാളിത്തത്തോടെ നവീകരിച്ച കുട്ടമ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

Published

on

കോതമംഗലം : ജനകീയ പങ്കാളിത്തത്തോടെ നവീകരിച്ച കുട്ടമ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു.ആന്റണി ജോൺ MLA അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ കളക്ടർ ജാഫർ മലിക്,ജില്ലാ,ബ്ലോക്ക്,പഞ്ചായത്ത് അംഗങ്ങൾ,തഹസിൽദാർ റേച്ചൽ കെ വർഗ്ഗീസ്,എൽ ആർ തഹസിൽദാർ കെ എം നാസർ,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ,കുട്ടമ്പുഴ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് കെ കെ ശിവൻ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഇ കെ ശിവൻ,കെ റ്റി പൊന്നച്ചൻ,എം കെ രാമചന്ദ്രൻ,റ്റി സി റോയി,വി വി ജോണി തുടങ്ങിയവർ പങ്കെടുത്തു.


Continue Reading

NEWS

കുട്ടമ്പുഴ വില്ലേജിൽ പട്ടയമേള സംഘടിപ്പിച്ചു.

Published

on

കോതമംഗലം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി കുട്ടമ്പുഴ വില്ലേജിൽ പട്ടയം വിതരണം ചെയ്തു. ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു. ആന്റണി ജോൺ MLA അധ്യക്ഷത വഹിച്ചു. കാർഷിക ആവശ്യങ്ങൾക്കും,ഭവന നിർമ്മാണത്തിനുമായി പട്ടയങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ ജില്ലാ കളക്ടർ ജാഫർ മലിക്,ജില്ലാ,ബ്ലോക്ക്,പഞ്ചായത്ത് അംഗങ്ങൾ,തഹസിൽദാർ റേച്ചൽ കെ വർഗ്ഗീസ്,എൽ ആർ തഹസിൽദാർ കെ എം നാസർ,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ,കുട്ടമ്പുഴ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് കെ കെ ശിവൻ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഇ കെ ശിവൻ,കെ റ്റി പൊന്നച്ചൻ,എം കെ രാമചന്ദ്രൻ,റ്റി സി റോയി,വി വി ജോണി തുടങ്ങിയവർ പങ്കെടുത്തു.


Continue Reading

Recent Updates

NEWS9 mins ago

ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിതാമസിപ്പിച്ച കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.എ കോളേജ് അസോസിയേഷൻ.

കോതമംഗലം : കുട്ടമ്പുഴ വില്ലേജിലെ സത്രപ്പടി കോളനിയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതുമൂലം 16/10/2021 ശനിയാഴ്ച 22 കുടുംബങ്ങളെ കുട്ടമ്പുഴ വിമല പബ്ലിക് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക്...

NEWS18 mins ago

ജനകീയ പങ്കാളിത്തത്തോടെ നവീകരിച്ച കുട്ടമ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം : ജനകീയ പങ്കാളിത്തത്തോടെ നവീകരിച്ച കുട്ടമ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു.ആന്റണി ജോൺ MLA അധ്യക്ഷത വഹിച്ചു....

NEWS21 mins ago

കുട്ടമ്പുഴ വില്ലേജിൽ പട്ടയമേള സംഘടിപ്പിച്ചു.

കോതമംഗലം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി കുട്ടമ്പുഴ വില്ലേജിൽ പട്ടയം വിതരണം ചെയ്തു. ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു....

NEWS10 hours ago

സത്രപ്പടി നാലു സെൻ്റിലെ കോളനി നിവാസികളെ മാറ്റിപാർപ്പിച്ചു.

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി നാലു സെൻ്റ് കോളനിയിലെ 28 കുടുംബാംഗങ്ങളെ വിമല ഗിരി സ്ക്കുളിലേക്ക് മാറ്റിപാർപ്പിച്ചു. കളക്ടരുടെ നിർദ്ദേശപ്രകാരമായിരുന്നു. ഉരുൾപൊട്ടൽ സാധ്യതയായ പ്രദേശമാണ് സത്രപ്പടി നാലൂ...

Business18 hours ago

Welcome to an exciting New learning experience, All-New Campus, Whole New Standards; MENTOR ACADEMY KOTHAMANGALAM.

കോതമംഗലം : ഒക്ടോബർ മുതൽ മെന്റോർ അക്കാഡമിയിൽ ഓഫ്‌ലൈൻ ക്ലാസ്സുകൾ ആരംഭിക്കുകയാണ്. പുതിയൊരു ലേർണിംഗ് എക്സ്പീരിയൻസിലേക്ക് നിങ്ങളെ എല്ലാവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. നിരവധി ഫെസിലിറ്റീസാണ് മെന്റോർ...

NEWS18 hours ago

ബാറിന് മുന്നിൽ പതിവ് തെറ്റിക്കാതെ വെള്ളക്കെട്ട്; മൗനം പാലിച്ച് അധികാരികൾ.

കോതമംഗലം : തങ്കളം ഭാഗത്തെ വെള്ളക്കെട്ടിൻ്റെ കാര്യത്തിൽ മൗനം പാലിച്ച് അധികാരികൾ. ശക്തമായ മഴയിൽ കോതമംഗലത്ത് തങ്കളം റോഡിൽ വെള്ളക്കെട്ട്. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി....

NEWS19 hours ago

നവീകരിച്ച വാരപ്പെട്ടി സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു.

കോതമംഗലം : ജനകീയ പങ്കാളിത്തത്തോടെ നവീകരിച്ച വാരപ്പെട്ടി സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവന്യൂ...

CRIME19 hours ago

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് രണ്ട് കേസുകൾ.

പെരുമ്പാവൂർ : സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് രണ്ട് കേസുകൾ. കഴിഞ്ഞ ദിവസം കാലടി പോലീസ് മഞ്ഞപ്ര ഭാഗത്ത് പട്രോളിംഗ് നടത്തുമ്പോഴാണ്...

EDITORS CHOICE23 hours ago

350ൽ പരം കഥകൾ; കഥ പറഞ്ഞു പറഞ്ഞു കഥയുടെ പെരുമഴക്കാലം തീർത്ത് ഹരീഷ് ആർ നമ്പൂതിരിപ്പാട്.

കൊച്ചി : കോവിഡ് മഹാമാരി ആരംഭിച്ച് വിദ്യാലയങ്ങൾ അടച്ചു പൂട്ടപ്പെട്ട നാൾ മുതൽ വാട്സ് ആപ്പ് വഴി കുട്ടികൾക്കായി കഥകൾ പറഞ്ഞു കൊടുക്കുന്ന ഒരു അധ്യാപകൻ ഉണ്ട്...

NEWS23 hours ago

എറണാകുളം ജില്ലയിൽ റെഡ് അലർട്ട് ; ആലുവ റൂറൽ എസ് പി കെ കാർത്തിക് ഭൂതത്താൻ കെട്ട് ഡാം സന്ദർശിച്ചു.

കോതമംഗലം : അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. മഴക്കാല ദുരിതങ്ങൾ വിലയിരുത്തുന്നതിനായി ആലുവ റൂറൽ എസ് പി കെ കാർത്തിക് ഭൂതത്താൻ...

CHUTTUVATTOM1 day ago

ഭൂതത്താൻകെട്ട് ഏറുമാടത്തിൽ തങ്കളം സ്വദേശി തൂങ്ങി മരിച്ച നിലയിൽ.

പിണ്ടിമന : തങ്കളം സ്വദേശിയായ തച്ചയത്തു ബേബി (67 ) യാണ് ഇന്ന് രാവിലെ ഭൂതത്താൻകെട്ട് വിനോദ സഞ്ചാര മേഖലയിലെ ഏറുമാടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....

NEWS2 days ago

പാതിവഴിയിൽ നിലച്ച പ്ലാമുടി – ഊരംകുഴി റോഡ്‌ ഗതാഗത യോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്.

കോതമംഗലം: പാതിവഴിയിൽ മുടങ്ങിയ പ്ലാമുടി – ഊരംകുഴി റോഡ്‌ നിർമാണം ഉടൻ പുനരാരംഭിക്കണമെന്ന് മുസ്ലിം ലീഗ് നെല്ലിക്കുഴിപഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് 2018ൽ നിർമ്മാണം ആരംഭിച്ച...

AGRICULTURE2 days ago

വേട്ടാമ്പാറയിൽ തുടർച്ചയായ കാട്ടാന ശല്യം; കർഷകർ പ്രതിസന്ധിയിൽ.

പിണ്ടിമന: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയിൽ തുടർച്ചയായി കാട്ടാനയിറങ്ങി ഏത്തവാഴകളടക്കമുള്ള കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ കർഷകർ പ്രതിസന്ധിയിലാകുന്നു.കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രണ്ടാം പ്രാവശ്യമാണ് റ്റി.വി. ജോസ് തറമുട്ടത്ത് എന്ന കർഷകൻ്റെ...

ACCIDENT2 days ago

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ വ്യത്യസ്ഥ വാഹനാപകടങ്ങൾ .

നേര്യമംഗലം : വാളറയ്ക്ക് സമീപം ലോറിയ്ക്ക് തീ പിടിച്ചു. വാളറക്ക് സമീപം പ്ലൈവുഡ് ഡോർ കൊണ്ടുവന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനവും, പ്ലൈവുഡ് ഡോറുകളും പൂർണ്ണമായി കത്തി...

CRIME2 days ago

മോട്ടോർ മോഷണം ചെയ്തു കൊണ്ടുപോയ ബംഗാളിയെ പിടികൂടി.

പെരുമ്പാവൂർ : മോട്ടോർമോഷണം ചെയ്തു കൊണ്ടുപോയ അതിഥി തൊഴിലാളിയെ പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ജിയാറുൾ മണ്ഡല്‍ (30) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. വെങ്ങോല...

Trending

error: Content is protected !!