

CHUTTUVATTOM
ആയിരങ്ങളുടെ അന്ത്യാഞ്ജലികൾ ഏറ്റുവാങ്ങി ജോക്കുട്ടൻ യാത്രയായി.

കോതമംഗലം :ആയിരങ്ങളുടെ അന്ത്യാഞ്ജലികൾ ഏറ്റുവാങ്ങി മുൻ മന്ത്രിയും, കേരള കോൺഗ്രസ് (ജോസഫ് )വർക്കിങ് ചെയർമാനുമായ പി. ജെ ജോസഫ് എം എൽ എ യുടെ ഇളയപുത്രൻ തൊടുപുഴ, പുറപ്പുഴ പാലത്തിനാൽ ജോമോൻ ജോസഫ്ന്റെ( ജോക്കുട്ടൻ-34 ) സംസ്കാര ശുശ്രുഷകൾ പുറപ്പുഴ സെന്റ് സെബാസ്ത്യൻസ് പള്ളിയിലെ കുടുംബ കല്ലറയിൽ നടന്നു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
ഇന്നലെ മരണ വിവരം അറിഞ്ഞത് മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളകോൺഗ്രസ് പ്രവർത്തകരും, ജനങ്ങളും എല്ലാം എത്തി ചേർന്നിരുന്നു.ഇന്നലെ വൈകിട്ടു അഞ്ചോടെയാണ് ആശു പത്രിയിൽ നിന്നും ഭൗദീക ശരീരം പുറപ്പുഴയിലുള്ള വസതിയിൽ എത്തിച്ചത്.
സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ടവർ അന്ത്യാഞ്ജലികൾ അർപ്പിച്ചു. ബിഷപ്പുമാർ, വൈദീകർ, കന്യാസ്ത്രീകൾ, മത മേധാവികൾ, പൊതു പ്രവർത്തകർ , മന്ത്രിമാർ, എം എൽ എ മാർ എന്നിവർ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. മാതാവ് ഡോ. ശാന്ത (ആരോഗ്യവകുപ്പ് മുൻ അഡിഷണൽ ഡയറക്ടർ )സഹോദരങ്ങൾ :അപു ജോൺ ജോസഫ്, ഡോ അനു യമുന ജോസഫ്, ആന്റണി ജോസഫ്.
CHUTTUVATTOM
കേരളം മുഴുവൻ സൈക്കിൾ യാത്ര നടത്തിയ യുവാവിനെ അനുമോദിച്ചു.

പല്ലാരിമംഗലം: ഗോ ഗ്രീൻ സേവ് എർത്ത് എന്ന പരിസ്ഥിതി സന്ദേശവുമായി തിരുവനംതപുരം മുതൽ കാസർഗോഡ് വരെ സൈക്കിൾ യാത്ര നടത്തിയ പല്ലാരിമംഗലം കൂവള്ളൂർ സ്വദേശി മുഹമ്മദ് അമീന് ജന്മനാടായ പല്ലാരിമംഗലത്ത് കൂവള്ളൂർ യുവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓ ഇ അബ്ബാസ് സ്വീകരണയോഗം ഉത്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സ്വലാഹ് കെ കാസിം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എം അബ്ദുൾ കരീം അനുമോദന പ്രസംഗം നടത്തി. ക്ലബ്ബ് ഭാരവാഹികളായ പി എ അൻസിൽ. മുഹമ്മദ് ഹാഷിം, മിഥുലാജ് അലി, അമീർ സാലിഹ്, ഫാരിസ് കാസിം, അൽത്താഫ് യൂസഫ്, ആരിഫ് യൂസഫ് എന്നിവർ പ്രസംഗിച്ചു.

CHUTTUVATTOM
പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലൈബ്രറി അത്യാധുനിക നിലവാരത്തിലേക്ക്.

കോതമംഗലം: ജില്ലയിലെ ആദ്യത്തെ ആധുനിക സംവിധാനങ്ങളുള്ള ലൈബ്രറി ആകാന്‍ ഒരുങ്ങുകയാണ് പല്ലാരിമംഗലം ഗവൺമെന്റ് സ്കൂള്‍ ലൈബ്രറി. ഗ്രാമപ്രദേശങ്ങളിലെ ഗവൺമെന്റ് സ്കൂള്‍ ലൈബ്രറികള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലൈബ്രറിയും അത്യാധുനിക നിലവാരത്തിലേക്ക് ഉയരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയായ പുതിയ മൂന്നുനില കെട്ടിടത്തിലാണ് നവീകരിച്ച ലൈബ്രറി സജ്ജീകരിക്കുന്നത്.

ജില്ലാ പഞ്ചായത്താണ് ലൈബ്രറി നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ലൈബ്രറി സയന്‍സ് അനുശാസിക്കുന്ന പ്രകാരം ഡ്യുവേ ഡെസിമല്‍ ക്ലാസിഫിക്കേഷന്‍
പ്രകാരമാണ് ക്രമീകരണം. 1876 ല്‍ അമേരിക്കയിലെ പ്രശസ്തനായ അധ്യാപകനും ലൈബ്രേറിയനുമായ മെല്വിന് ഡ്യുവേയാണ് ആധുനിക രീതിയില്‍ ലൈബ്രറി നവീകരിക്കുന്നതിന് വ്യവസ്ഥാപിതമായ സമ്പ്രദായം രൂപപ്പെടുത്തിയത്.
കഴിഞ്ഞ മൂന്നുമാസമായി ലൈബ്രറി ആധുനികരിക്കുന്നതിനുള്ള
പ്രവർത്തനങ്ങൾ നടന്നു വരുന്നു. 1962 മുതല്‍ സ്കൂളില്‍ ചെറിയ രീതിയില്‍ ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 1887- 1897 കാലയളവില്‍ ശ്രീനാരായണ ഗുരു രചിച്ച കവിതകളുടെ അപൂര്‍വ ശേഖരം അടക്കം ലൈബ്രറിയില്‍ ഇപ്പോഴുമുണ്ട്. സ്കൂളിലുള്ള 8500 ഓളം ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ചേര്‍ത്തുകഴിഞ്ഞു. എല്ലാ പുസ്തകങ്ങളിലും ക്ലാസിഫിക്കേഷന്‍ നമ്പറും അക്സഷന് നമ്പറും അടക്കമുള്ള ബാര്‍കോഡ് രേഖപ്പെടുത്തുന്നതിന്റെ അവസാനഘട്ട പണിപ്പുരയിലാണ് അധ്യാപകര്‍.
ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഒഴിവുസമയങ്ങളില്‍ ലൈബ്രറിയില്‍ വന്നിരുന്ന് വായനാശീലം വര്‍ധിപ്പിക്കുന്നതിനും അതുവഴി മാനസിക ശാരീരിക സന്തോഷം കൂട്ടുന്നതിനും ഉതകുന്ന രീതിയിലാണ് ലൈബ്രറി സജ്ജീകരിക്കുന്നത്. ലൈബ്രറി മോഡണൈസേഷന്‍ പ്രോജക്ട് ഹെഡ് വി എസ് രവികുമാര്‍, ലൈബ്രേറിയന്‍ എം സീനത്ത്, സ്റ്റാഫ് കെ എം സനീറ എന്നിവര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
CHUTTUVATTOM
ജനനി പാർപ്പിട പദ്ധതി ; ആദ്യ ഘട്ട നിർമ്മാണം പൂർത്തിയാകുന്നതായി എം.എൽ.എ

പെരുമ്പാവൂർ : തൊഴിലാളികൾക്കും താഴ്ന്ന വരുമാനം ഉള്ളവർക്കുമായി ജനനി പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ ആദ്യത്തെ ടവറിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഭവനം ഫൗണ്ടേഷൻ കേരള വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വെങ്ങോല പഞ്ചായത്തിലെ ചുണ്ടമലപ്പുറത്താണ് പദ്ധതി നിർമ്മാണം. പദ്ധതിയുടെ അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ചു തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് എം.എൽ.എ കത്ത് നൽകി. 74 ഫ്ളാറ്റുകൾ ആണ് ആദ്യത്തെ ടവറിൽ നിർമ്മാനം പൂർത്തിയാക്കുന്നത്. 2 കിടപ്പു മുറികളും ഒരു ഹാളും അടുക്കളയും അടങ്ങുന്ന 450 ചതുരശ്രയടി ചുറ്റിയാളവിലാണ് ഓരോ ഫ്ളാറ്റുകളുടെയും നിർമ്മാണം.

12 നിലകളുള്ള 4 ടവറുകൾ നിർമ്മാണം പൂർത്തിയാക്കുവാൻ ആണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആദ്യ ടവർ മാത്രമാണ് ഇതുവരെ അവസാനഘട്ടത്തിൽ എത്തിയത്. 50 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 2.20 ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർഥ്യമാകുന്നത്. ഫ്ലാറ്റുകളുടെ പെയിന്റിങ്ങ്, ടൈൽ ജോലികൾ എന്നിവ പൂർത്തിയാക്കി. ടവറിന്റെ പുറത്തുള്ള പാർക്കിംഗ് ടൈൽ വിരിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. വൈദ്യുതി, കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കൽ എന്നിവയാണ് പൂർത്തികരിക്കുവാനുള്ളത്. ഇതിനുള്ള നിർദ്ദേശം എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. പദ്ധതി പ്രദേശത്തെക്കുള്ള റോഡ് ടാറിംഗ് ഒരു ദിവസം കൊണ്ട് പൂർത്തിയാകും. രണ്ടാമത്തെ ടവറിന്റെ ഭാഗമായുള്ള ചുറ്റുമതിൽ നിർമ്മാണവും ഇതിന്റെ കൂടെ തന്നെ പൂർത്തീകരിച്ചു പദ്ധതി ഉടൻ തന്നെ സമർപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടിയാണ് പദ്ധതി. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു അവർക്ക് ബാങ്ക് വായ്പ്പയും ലഭ്യമാക്കും. ആദ്യം ഹോളിഫൈയ്ത്ത് ബിൾഡേഴ്സ് ആയിരുന്നു പദ്ധതിയുടെ ഓപ്പറേറ്റിങ് പങ്കാളി. എന്നാൽ മരടിലെ ഫ്ളാറ്റ് വിവാദത്തെ തുടർന്ന് അവരെ മാറ്റി സി.എ ഹംസ കൺസ്ട്രക്ഷൻസ് ആണ് നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. കേരള സർക്കാരിന്റെ നൈപുണ്യ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ഭവനം ഫൗണ്ടേഷൻ കേരള.
-
EDITORS CHOICE1 week ago
കോതമംഗലത്തിന്റെ അഭിമാനമായി ക്യാപ്റ്റൻ ഡോ. പി.കെ. സുഷൻ; കേരളത്തിൽ നിന്നും എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം നാല് തവണ നേടുന്ന ഏക ഓഫീസർ.
-
NEWS1 week ago
മഹിളാപ്രധാന്‍ ഏജന്റിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
-
ACCIDENT1 week ago
അജ്ഞാത വാഹനം ഇടിച്ച് ക്ഷേത്ര ഭണ്ഡാരം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ തകർത്തു.
-
NEWS1 week ago
പെരിയാർവാലി സബ് കനാലിൽ ചോർച്ച, സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് വെള്ളം ക്രമാതീതമായി കാലിച്ചു ഒഴുകിയെത്തുന്നതായി പരാതി.
-
NEWS4 days ago
കോവിഡ് വാക്സിനേഷൻ ശനിയാഴ്ച മുതൽ; കോതമംഗലം താലൂക്കിൽ രണ്ട് കേന്ദ്രങ്ങൾ : ആൻ്റണി ജോൺ എം എൽ എ.
-
NEWS7 days ago
കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബിജെപിയിൽ ചേർന്നു.
-
NEWS3 days ago
സംസ്ഥാന ബഡ്ജറ്റ്; കോതമംഗലം മണ്ഡലത്തിൽ 193.5 കോടി രൂപയുടെ 20 പദ്ധതികൾ – ആന്റണി ജോൺ എം എൽ എ.
-
NEWS6 days ago
ജില്ലതല പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം കോതമംഗലം സ്വദേശിക്ക്.