

CRIME
ന്യൂജെൻ മയക്കുമരുന്നുമായി പെരുമ്പാവൂരിൽ നിന്ന് മൂന്ന് പേരെ പിടികൂടി.

പെരുമ്പാവൂർ : ന്യൂജെൻ മയക്കുമരുന്നായ നാൽപ്പത്തിയഞ്ച് എൽ.എസ്.ഡി സ്റ്റാമ്പുകളുമായി വിദ്യാർത്ഥിയടക്കം മൂന്നു യുവാക്കൾ പിടിയിലായി. മലപ്പുറം കോട്ടക്കൽ കൂട്ടേരി വീട്ടിൽ മുഹമ്മദ് ഫാരിസ് (21), മലപ്പുറം വഴിക്കടവ് താഴത്തേ വീട്ടിൽ ജുനൈസ് (19), കോഴിക്കോട് വെള്ളിമാട് വളപ്പിൽ അമൽദേവ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ അമൽദേവ് വിദ്യാർത്ഥിയാണ്.

ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. വിൽപ്പനയ്ക്കായ് കൊണ്ടുവന്നതാണ് മയക്കുമരുന്ന് സ്റ്റാമ്പുകൾ. പൊതുമാർക്കറ്റിൽ ഒരു ലക്ഷത്തിലേറെ രൂപ വില വരും. പോലിസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായ് പിന്തുടർന്നാണ് പിടികൂടിയത്.
എസ്.പി. കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി കെ. മധു ബാബു, പെരുമ്പാവൂർ ഡി.വൈ.എസ്.പി കെ.ബിജുമോന്, എസ്.എച്ച്.ഒ. സി ജയകുമാർ എന്നിവരടങ്ങുന്ന ടീമാണ് അന്വേഷണം നടത്തുന്നത്.
CRIME
പൊലിസ് ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ.

കോതമംഗലം: കോതമംഗലം കൺട്രോൾ റൂം വാഹനത്തിലെ പൊലിസ് ഉദ്യോഗസ്ഥൻ്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത പിണ്ടിമന വില്ലേജ്, വേട്ടാമ്പാറ ഭാഗത്ത് തവരക്കാട്ട് വീട്ടിൽ ജോസഫ് മകൻ റോബിൻ ജോസഫ് എന്ന പോൾ ( 42 )നെ കോതമംഗലം പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ റോബിൻ തൻ്റെ മാതാവിനെ ഉപദ്രവിക്കുന്നു എന്ന് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ വേട്ടാമ്പാറ ഭാഗത്ത് വീട്ടിൽ എത്തിയ പൊലിസ് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോഴാണ് പ്രതി പൊലിസ് ഉദ്യോഗസ്ഥൻ്റ കോളറിൽ പിടിക്കുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്.

എസ്. തെ ശ്യാംകുമാർ, ഷാജു ഫിലിപ്പ്, എ.എസ്.ഐ ശ്രീകുമാർ, ഷാജി കുര്യാക്കോസ്, പൊലിസുകാരായ അനീഷ്, ജയൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
CRIME
ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.

കോതമംഗലം: പത്തു വയസ്സ് മാത്രം പ്രായമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പെണ്‍കുട്ടിയെ കാറിൽ കയറ്റികൊണ്ടു പോയി ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിന്മേലാണ് അറസ്റ്. ഇരമല്ലൂർ റേഷൻകടപ്പടി മുണ്ടക്കക്കൂടി വീട്ടിൽ മോഹനൻ മകൻ വിഷ്ണു(26)വാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

CRIME
ബൈക്ക് മോഷ്ട്ടാവ് പോലീസ് വലയിൽ കുടുങ്ങി.

കോതമംഗലം : കുറച്ചു നാളുകൾക്ക് മുൻപ് നെല്ലിക്കുഴി റോഡരുകിൽ വച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ. നെല്ലിക്കുഴി ചെറുവട്ടൂർ കുരുവിനാം പാറ ഭാഗത്തു മറ്റത്തിൽ വീട്ടിൽ മിഥുൻ ലാൽ (18) ആണ് പിടിയിലായത്. ഇൻസ്പെക്ടർ അനിൽ B, SI EP ജോയി, ഷാജു ഫിലിപ്പ്, ഷിബു, സിദ്ധിഖ്, പ്രദീപ്, ജിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

-
EDITORS CHOICE1 week ago
കോതമംഗലത്തിന്റെ അഭിമാനമായി ക്യാപ്റ്റൻ ഡോ. പി.കെ. സുഷൻ; കേരളത്തിൽ നിന്നും എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം നാല് തവണ നേടുന്ന ഏക ഓഫീസർ.
-
NEWS1 week ago
മഹിളാപ്രധാന്‍ ഏജന്റിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
-
ACCIDENT1 week ago
അജ്ഞാത വാഹനം ഇടിച്ച് ക്ഷേത്ര ഭണ്ഡാരം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ തകർത്തു.
-
NEWS1 week ago
പെരിയാർവാലി സബ് കനാലിൽ ചോർച്ച, സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് വെള്ളം ക്രമാതീതമായി കാലിച്ചു ഒഴുകിയെത്തുന്നതായി പരാതി.
-
NEWS4 days ago
കോവിഡ് വാക്സിനേഷൻ ശനിയാഴ്ച മുതൽ; കോതമംഗലം താലൂക്കിൽ രണ്ട് കേന്ദ്രങ്ങൾ : ആൻ്റണി ജോൺ എം എൽ എ.
-
NEWS7 days ago
കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബിജെപിയിൽ ചേർന്നു.
-
NEWS3 days ago
സംസ്ഥാന ബഡ്ജറ്റ്; കോതമംഗലം മണ്ഡലത്തിൽ 193.5 കോടി രൂപയുടെ 20 പദ്ധതികൾ – ആന്റണി ജോൺ എം എൽ എ.
-
NEWS6 days ago
ജില്ലതല പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം കോതമംഗലം സ്വദേശിക്ക്.