Connect with us

ACCIDENT

നേര്യമംഗലത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞു.

Published

on

നേര്യമംഗലം: കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ ഗ്യാസ് സിലിണ്ടറുകളുമായി പോയ ലോറി നിയന്ത്രണം വിട്ട് കൊക്കയില്ലക്ക് പതിച്ചു. ദേശീയപാതയിലെ നേര്യമംഗലം അഞ്ചാംമൈൽ ആദിവാസി കുടിക്കടുത്ത് ഇന്നലെ രാവിലെ ഏഴു മണിക്കായിരുന്നു അപകടം.

ലോറി ഡ്രൈവർ ചാലക്കുടി സ്വദേശി തോമസിന് പരിക്കേറ്റു. ഇയാളെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജാക്കാട് നിന്നും കാലി സിലിണ്ടറുകളുമായി എറണാകുളത്തിന് പോകുകയായിരുന്നു അപകടത്തിൽപ്പെട്ട ലോറി.

ODIVA

📲 വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ..👇

ACCIDENT

അജ്ഞാത വാഹനം ഇടിച്ച് ക്ഷേത്ര ഭണ്ഡാരം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ തകർത്തു.

Published

on

കവളങ്ങാട് : കഴിഞ്ഞ അർദ്ധരാത്രിയിൽ അജ്ഞാത വാഹനം നെല്ലിമറ്റംമുതൽ വാളാച്ചിറ പല്ലാരിമംഗലം പഞ്ചായത്ത് കവല വരെയുള്ള റോഡിനിരുവശവും ഉള്ള നിരവധി സ്ഥാപനങ്ങൾ ഇടിച്ച് തകർത്ത് കടന്നു പോയി. നെല്ലിമറ്റം കുറുങ്കുളം സബ്രഹ്മണ്യസ്വാമി ക്ഷേത്ര ഭണ്ഡാരം ഇടിച്ച് തകർത്തു. ഭണ്ഡാരത്തിന്റെ സംരക്ഷണഭിത്തിക്ക് പൊട്ടു വീണിട്ടുണ്ട്. വലിയ നഷ്ടമാണ് ക്ഷേത്രത്തിന് ഉണ്ടായിട്ടുള്ളത്. എതിർ ഭാഗത്തെ ചായക്കടക്കു സമീപം മുള്ള വിറക് അട്ടി ഇടിച്ച് തകർത്തു. തുടർന്ന് വാഹനം വാളാച്ചിറ മക്ക മസ്ജിദ് ന് സമീപത്തെ മംഗലത്ത് പറമ്പിൽ കാസിമിന്റെ ചായക്കടയും പല ചരക്ക് സ്ഥാപനത്തിന്റെയും മുൻവശത്തെ ഷീറ്റ് മേഞ്ഞ ഷെഡ് പൂർണ്ണമായി ഇടിച്ച് തെറിപ്പിച്ചു. ഷീറ്റുകളും തൂണുകളും പൂർണ്ണമായി തകർന്നു. ഇരുപത്തയ്യായിരത്തിന് മുകളിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. തുടർന്ന് ചായക്കടയുടെ ഷീറ്റുകളും അവശിഷ്ടങ്ങളും ഇടിച്ച് തെറുപ്പിച്ച അജ്ഞാത വാഹനത്തിനു മുകളിൽ കുടുങ്ങിയത് ഒന്നര കിലോമീറ്റർ അകലെയുള്ള പല്ലാരിമംഗലം പഞ്ചായത്ത് ആഫീസിനു സമീപത്തെ പെട്രോൾ പമ്പ് ഭാഗത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തി.

നെല്ലിമറ്റം ടൗണിൽ പരീക്കണ്ണി റോഡിൽ സ്ഥിതി ചെയ്യുന്ന ഷാജിയുടെ പലചരക്ക് കടയുടെ ഇരുമ്പ് ഷട്ടർ വാഹനമിടിച്ച് തകർന്നിട്ടുണ്ട്.എത്രയും പെട്ടെന്ന് അജ്ഞാത വാഹനം കണ്ടെത്തി നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ട് ഊന്നുകൽ പോലീസിൽ നഷ്ടം സംഭവിച്ച സ്ഥാപന ഉടമകൾ പരാതി നൽകി.

windows 10 pro lizenz kaufen

Continue Reading

ACCIDENT

ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു യുവാവ് മരിച്ചു.

Published

on

പൈങ്ങോട്ടൂർ :-ബൈക്കും ബസും തമ്മിൽ കുട്ടിയിച്ചു യുവാവ് മരിച്ചു. പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറ കിഴക്കേവട്ടംപുത്തൻപുരയിൽ(കോട്ടേപ്പറമ്പിൽ) അബ്ദുൽ ഖാദറിന്റെ മകൻ മുഹമ്മദ് സ്വാലിഹ് കെ.എ (24)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെ പൈങ്ങോട്ടൂർ ടൗണിലായിരുന്നു അപകടം. തൊടുപുഴയിൽ നിന്നും മുള്ളരിങ്ങാടിന് പോവുകയായിരുന്ന സ്വകാര്യ ബസും,സ്വാലിഹ് സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമാർട്ടത്തിനും,കോവിഡ് പരിശോധനകൾക്കും ശേഷം നാളെ പള്ളിച്ചിറങ്ങര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കും.സ്വാലിഹ് മൂവാറ്റുപുഴയിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരൻ ആയിരുന്നു. മാതാവ്:-പരേതയായ:-നബീസ, സഹോദരങ്ങൾ :സുമയ്യ,സൗമി.

Continue Reading

ACCIDENT

റോഡിൽ നിന്ന പോസ്റ്റിൽ ഇടിച്ചു കാർ തലകീഴായി മറിഞ്ഞു; തുടർന്ന് വിവാദവും.

Published

on

കോതമംഗലം : പുതുവർഷത്തിൽ കോതമംഗലം കണികണ്ടുണർന്നത് ചെറിയ പള്ളി താഴത്തെ വാഹന അപകടം ആയിരുന്നു. മൂന്നാർ സന്ദർശനം കഴിഞ്ഞു മുവാറ്റുപുഴക്ക് പോകുകയായിരുന്ന കാർ റോഡിലേക്ക് കയറി നിന്നിരുന്ന പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. വാഹനത്തിൽ സഞ്ചിരിച്ചിരുന്നവർക്ക് പരുക്ക് പറ്റുകയും, വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.

mambazam

വൈദ്യുതി കാൽ തകർന്നതിനെ തുടർന്ന് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുകയും വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തതോടുകൂടിയാണ് വിവാദം ആരംഭിക്കുന്നത്. തകർന്ന പോസ്റ്റ് നിന്നിരുന്ന ഭാഗത്തിന്റെ സമീപത്തു തന്നെ കുഴികുത്തി പുതിയ പോസ്റ്റ് ഇടുവാൻ തുടങ്ങിയതോടുകൂടി പരിസരവാസികൾ ഇടപെടുകയും, പുതിയ പോസ്റ്റ് പുറകിലേക്ക് ഇറക്കി ഇടണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് വാർഡ് കൗൺസിലർ സ്ഥലത്തെത്തുകയും പോസ്റ്റ് പുറകിലേക്ക് മാറ്റിയിടാനുള്ള അനുമതി നഗരസഭയെക്കൊണ്ട് എടുപ്പിക്കുകയും, എസ്റ്റിമേറ്റ് എടുക്കുവാനുള്ള നടപടികൾ വൈദ്യുതി വകുപ്പ് കൈക്കൊള്ളുകയും ചെയ്യുകയായിരുന്നു. തുടർന്ന് പോസ്റ്റ് പുറകോട്ട് മാറ്റി സ്ഥാപിക്കുകയായിരുന്നു.

റോഡ് വീതികൂട്ടി ടാർ ചെയ്തപ്പോൾ നഗരസഭ വൈദ്യുതി വകുപ്പിനെ കൊണ്ട് ചെയ്യേണ്ടിയിരുന്നതും, പൊതുപ്രവർത്തകർ ചെയ്യിക്കേണ്ടിയിരുന്നതുമായ കാര്യം പുതുവർഷത്തിൽ ഒരു വാഹന അപകടം വേണ്ടിവന്നു പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ എന്ന് നാട്ടുകാർ അടക്കം പറയുന്നു.

Continue Reading

Recent Updates

AGRICULTURE9 hours ago

സമ്മിശ്രകൃഷിയിൽ വിജയഗാഥ രചിച്ച് ഗോപാലകൃഷ്ണൻ.

കോതമംഗലം : സമ്മിശ്ര കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കോതമംഗലം ചെറുവട്ടൂർ സ്വദേശിയായ പടിഞ്ഞാറേക്കര പി. എസ് ഗോപാലകൃഷ്ണൻ.മിക്കവരും കൃഷിയിൽ നിന്ന് ഉൾവലിയുന്ന അവസരത്തിൽ കൃഷിയോടുള്ള താല്പര്യം കൊണ്ട്...

CRIME9 hours ago

പൊലിസ് ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ.

കോതമംഗലം: കോതമംഗലം കൺട്രോൾ റൂം വാഹനത്തിലെ പൊലിസ് ഉദ്യോഗസ്ഥൻ്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത പിണ്ടിമന വില്ലേജ്, വേട്ടാമ്പാറ ഭാഗത്ത് തവരക്കാട്ട് വീട്ടിൽ...

NEWS17 hours ago

എറണാകുളം ജില്ലയിൽ ഇന്ന് 767 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഞായറാഴ്ച 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നുവന്ന 56...

NEWS17 hours ago

ഊരിൽ നിന്ന് പുറത്താക്കപ്പെട്ട് ഇടമലയാർ ജലാശയത്തിന്റെ തീരത്ത് ദുരിതത്തിൽ കഴിയുന്ന കുടുബത്തിന് വീട് വേണം എന്ന ആവശ്യം ശക്തമാകുന്നു.

കോതമംഗലം: ഇടമലയാർ ജലാശയത്തിൻ്റെ തീരത്ത് പാറപ്പുറത്ത് കുടിൽ കെട്ടി ദുരിതജീവിതം നയിക്കുകയാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട ചെല്ലപ്പനും ഭാര്യ യശോദയും. ഊരു വിലക്കിനെ തുടർന്ന് നീണ്ട 18 വർഷമായി...

NEWS18 hours ago

പല്ലാരിമംഗലം സ്‌റ്റേഡിയം നവീകരണം എം ഒ യു ഒപ്പു വച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം: ഒരു കോടി രൂപ രൂപ മുടക്കി നവീകരിക്കുന്ന പല്ലാരിമംഗലം സ്‌റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കായിക വകുപ്പും,പല്ലാരിമംഗലം പഞ്ചായത്തും തമ്മിൽ ധാരണ പത്രം (എം...

NEWS18 hours ago

റോഡിൽ വാഴ നട്ട് പ്രതിക്ഷേധം.

കോതമംഗലം : മുവാറ്റുപുഴ -കാളിയാർ പ്രധാന റോഡിന്റെ പൈങ്ങോട്ടൂർ പഞ്ചായത്ത് അതിർത്തിയായ ആയങ്കര മുതൽ കൊല്ലൻപ്പടിവരെ തകർന്നു കിടക്കുന്ന ഭാഗം സഞ്ചാരയോഗ്യമാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് പൈങ്ങോട്ടൂർ...

NEWS2 days ago

എറണാകുളം ജില്ലയിൽ ആയിരത്തിന് മുകളിൽ രോഗികൾ; കോതമംഗലം മേഖലയിലും സമ്പർക്ക വ്യാപനം രൂക്ഷമാകുന്നു.

എറണാകുളം : കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ...

NEWS2 days ago

കോതമംഗലം താലൂക്കിൽ 78 പേർക്ക് പട്ടയം അനുമതിയായി.

കോതമംഗലം: കോതമംഗലം താലൂക്കിൽ 7 വില്ലേജുകളിലായി 78 പേർക്ക് പട്ടയം നൽകാൻ കമ്മറ്റി അംഗീകരിച്ചു. കുട്ടമ്പുഴ 44, നേര്യമംഗലം 23,ഇരമല്ലൂർ 5, പല്ലാരിമംഗലം 2,വാരപ്പെട്ടി 2, തൃക്കാരിയൂർ...

NEWS2 days ago

പരീക്കണ്ണി – പരുത്തിമാലി റോഡ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പരീക്കണ്ണി –...

AGRICULTURE2 days ago

പച്ചക്കറി തൈകൾ വിതരണം ചെയ്തു.

കോതമംഗലം: വിഷ രഹിതമായ പച്ചക്കറി ഉത്പ്പാദിപ്പിക്കുന്നതിനു വേണ്ടി കോതമംഗലം മുനിസിപ്പാലിറ്റി എട്ടാം വാർഡിലെ മുഴുവൻ വീട്ടുകാർക്കും പച്ചക്കറി തൈകൾ നൽകി. വാർഡ് കൗൺസിലർ കെ വി തോമസ്...

NEWS2 days ago

കോവിഡ് വാക്സിനേഷൻ്റെ താലൂക്ക് തല ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കോതമംഗലം: കോവിഡ് വാക്സിനേഷൻ്റെ കോതമംഗലം താലൂക്ക് തല ഉദ്ഘാടനം കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.താലൂക്കിലെ സർക്കാർ, സ്വകാര്യ മേഖലയിലെ...

TOURIST PLACES2 days ago

സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; വിസ്മയ കാഴ്ചകൾ ഒരുക്കി ഭൂതത്താൻകെട്ട്.

കോതമംഗലം: വിസ്മയ കാഴ്ചകളുടെ കെട്ടുകൾ അഴിച്ച് സഞ്ചാരികളുടെ പറുദീസയായി ഭൂതത്താൻകെട്ട്. എറണാകുളം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ വീണ്ടും സഞ്ചാരികളുടെ വൻ തിരക്ക്. കോവിഡ്ക്കാല ലോക്ക്...

NEWS2 days ago

മണികണ്ഠംചാൽ പാലത്തിന് ബഡ്ജറ്റിൽ അവഗണന; ജന സംരക്ഷണ സമിതി കോടതിയിലേക്ക്.

കുട്ടമ്പുഴ: കഴിഞ്ഞ കുറേക്കാലമായി വാർത്തകളിൽ ഇടംപിടിക്കുന്ന മണികണ്ഠൻചാൽ പാലത്തിന് ബഡ്ജറ്റിൽ ഒന്നുമില്ല. എന്നാൽ തൊട്ടടുത്ത ബ്ളാവന പാലത്തിനും ബംഗ്ലാവും കടവ് പാലത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത്...

NEWS2 days ago

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ചു കൊണ്ട് ഡി വൈ എഫ് ഐ യുടെ “വിത്തിടാം വിജയിക്കാം” ജില്ലാതല ക്യാമ്പയിനു തുടക്കമായി.

കോതമംഗലം: കോർപ്പറേറ്റുകൾക്ക് കാർഷിക മേഖലയെ തീറെഴുതുന്ന മോഡി സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഡൽഹിയിൽ കഴിഞ്ഞ ഒന്നര മാസത്തിൽ ഏറെയായി പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം...

AGRICULTURE2 days ago

കദളിവാഴകൃഷി വിളവെടുത്ത സന്തോഷത്തിൽ പ്രഗതി ബാലഭവനിലെ കുട്ടികൾ.

കോതമംഗലം : തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ കുട്ടികൾ അവരുടെ കദളിവാഴ കൃഷി വിളവെടുത്ത സന്തോഷത്തിലാണ്. പഠനം കഴിഞ്ഞുള്ള സമയങ്ങളിൽ പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികളും ബാലഭവനിലെ അവരുടെ...

Trending

error: Content is protected !!

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al