30 വർഷത്തിന് ശേഷം നേര്യമംഗലം കൃഷിഫാമിൽ നെൽകൃഷി തുടങ്ങി.


കോതമംഗലം: കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ജില്ലാ കൃഷിതോട്ടമാണ് ഇത്. നേര്യമംഗലത്തെ എറണാകുളം ജില്ലാ കൃഷിതോട്ടത്തിൽ 1980 കാലഘട്ടത്തിലാണ് അവസാനമായിനെൽകൃഷി നടത്തിയത്. രണ്ടു വർഷം മുൻപ് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നേര്യമംഗലം കൃഷിതോട്ടം സന്ദർശിച്ചിരുന്നു. പെരിയാർ തീരത്ത് കൃഷിയുക്ത്തമായ വിസ്തൃതമായ ഭൂമി കൃഷിതോട്ടത്തിനുണ്ടെന്ന് മനസിലാക്കിയ മന്ത്രി ഇവിടെ ത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തുവാൻ ബന്ധപ്പെട്ട ഉദ്യേഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. ഇതേ തുടർന്നാണ് കാട് മൂടി കിടന്നിരുന്ന 12 ഏക്കർ സ്ഥലം വെട്ടി തെളിച്ച് ജാതി, പച്ചക്കറി, തെങ്ങ് എന്നിവക്കൊപ്പം 3 ഏക്കറിൽ നെൽകൃഷിയും ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. തീർത്തും ജൈവ രീതിയിലുള്ള നെൽകൃഷിയാണ് ഇപ്പോൾ നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിൽ നടത്തിവരുന്നത്.

നെൽകൃഷി കൂടാതെ മാതൃവൃക്ഷ തോട്ടങ്ങൾ, വിദേശ ഫല വൃക്ഷ തോട്ടങ്ങൾ,
ആട് – കന്നുകാലി വളർത്തൽ, കോഴി- താറാവ് – മൽസ്യം -തേനീച്ച എന്നിവയും നടത്തി വരുന്നുണ്ട്. ഇതോടൊപ്പം കൃഷിതോട്ടത്തിലെ ഔഷധസസ്യ തോട്ടത്തിൽ നിന്നും ദന്ത പാലയെണ്ണ, നീല അമരിയെണ്ണ എന്നിവയും തേങ്ങാവെള്ളത്തിൽ നിന്നും സംസ്ക്കരിച്ച് ശുദ്ധമായ ചെറുക്കയും നിർമ്മിക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് കാർഷികരംഗത്ത് വലിയ മുന്നേറ്റവും വികസനവുമാണ് നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിൽ ഇപ്പോൾ ഉണ്ടായിട്ടുള്ളത്. നിലവിലുള്ള ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും കൂട്ടായ പ്രവർത്തനമാണ് കൃഷിതോട്ടത്തിന്റെ ഇപ്പോഴത്തെ മാറ്റത്തിന് കാരണമായത്.ഇപ്പോഴത്തെ കൃഷിതോട്ടം സൂപ്രണ്ട് തോമസ് സാമുവലിന്റെ നേതൃത്വത്തിൽ കൃഷി ഓഫീസർ അരുൺ പോൾ ഉദ്യോഗസ്ഥരായ പി.സി.മത്തായി, രാജൻ കെ.കെ.തുടങ്ങിയവരാണ് ഇപ്പേൾപുതിയ പ്രവർത്തനങ്ങൾ നടത്തുന്നത്.

Leave a Reply