എംബിറ്റ്സിൽ നാഷണൽ ഇന്നോവേഷൻ ദിനം ആചരിച്ചു


കോതമംഗലം: മാർ തോമാ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജിൽ, മുൻ രാഷ്ട്രപതി ഡോ എപിജെ അബ്ദുൾ കലമിന്റെ ജൻമദിനത്തോടനുബന്ധിച്ച് നാഷണൽ ഇന്നോവേഷൻ ദിനം ആചരിച്ചു. വേൾഡ് സ്പേസ് വീക്ക് 2019 ആഘോഷത്തോടനുബന്ധിച്ച് കോളജിലെ ഇന്നോവേഷൻ കൗൺസിൽ ഐഎസ്ആർഓയുമായി സഹകരിച്ച്‌ നടത്തിയ പരിപാടി ഐഎസ്ആർഒ യിലെ ശാസ്ത്രജ്ഞൻ ശ്രീ. ജയേഷ് ജയൻ ഉത്ഘാടനം ചെയ്തു.  കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
സ്പേസ് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി ഐഎസ്ആർഒയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ശാസ്ത്രജ്ഞൻമാരായ ശ്രീ. ജയേഷ് ജയൻ, ശ്രീ. വിനോയ് വർഗീസ് എന്നിവർ ക്ലാസ്സ് എടുത്തു. കോളജ് സെക്രട്ടറി ശ്രീ ബിനു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. പി. സോജൻ ലാൽ സ്വാഗതവും ഇന്നോവേഷൻ കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി അനഘ ചന്ദ്രൻ കൃതജ്ഞയും പറഞ്ഞു.

Leave a Reply