ആധാർ കാർഡിലെ തെറ്റുകൾ തിരുത്താൻ അവസരം


കോതമംഗലം: വിശുദ്ധ മാർ തോമാ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജിലെ എൻഎസ്എസ് യൂണിറ്റ്, ആലുവ പോസ്റ്റൽ ഡിവിഷൻ ഓഫീസുമായി സഹകരിച്ചുകൊണ്ട് മെഗാ ആധാർ അദാലത്ത് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 5,6,7 തീയതികളിൽ കോളജിൽ വച്ച് നടക്കുന്ന ക്യാമ്പിൽ, ആധാർ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും പുതിയ ആധാർ കാർഡുകൾ എടുക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഇൗ ദിവസങ്ങളിൽ ആധാർ കാർഡ്, എസ്എസ്എൽസി ബുക്ക്, റേഷൻ കാർഡ് എന്നിവ സഹിതം കോളേജിൽ എത്തിച്ചേരേണ്ടതാണ് എന്ന് പ്രിൻസിപ്പൽ ഡോ. പി. സോജൻ ലാൽ അറിയിച്ചു. കൂടുതൽ വിവങ്ങൾക്കായി കേസിൽ എൽദോസ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ 9895343839 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply