നെല്ലിക്കുഴി പഞ്ചായത്ത് പ്രിസിഡന്റ് രാജി വെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ധർണ്ണയും മാർച്ചും


നെല്ലിക്കുഴി : വിവാഹ ധനസഹായത്തിനായി ഗ്രാമ പശ്ചായത്തംഗങ്ങളിൽ നിന്നും സ്വരൂപിച്ച പണം യഥാസമയം നൽകാതെ മുക്കിയ നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി രാജിവയ്ക്കണം  എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിന്റേയും യൂത്ത് ലീഗിന്റേയും നേതൃത്വത്തിൽ നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. വിധവയായ മുൻ ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ മകളുടെ വിവാഹത്തിന് നൽകാൻ വേണ്ടിയാണ് പഞ്ചായത്തിലെ ഇരുപത്തിയൊന്ന് അംഗങ്ങളിൽ നിന്നും പണം പിരിച്ച് കുടുംബത്തിന് നൽകാൻ പ്രസിഡൻറിനെ ചുമതലപ്പെടുത്തിയത്.  വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പണം കൈമാറാൻ പ്രസിഡന്റ് തയ്യാറായില്ല. ഇത് യു. ഡി. എഫ് മെമ്പർമാർ ഇക്കാര്യം പ്രസിഡൻറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പ്രസിഡന്റ് ചെവി കോള്ളാൻ തയ്യാറായില്ല.

സ്വരൂപിച്ച പണം പ്രസിഡന്റ് തോന്നിയപോലെ കൈകാര്യം ചെയ്യുകയും, പണം മെമ്പറുടെ കുടുംബത്തിന് കൈമാറിയെന്ന് കള്ളം പറയുകയും ചെയ്തതിനെതിരെ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട്  മുസ്ലീം ലീഗ് പശ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സമരം നടത്തിയത്. ധർണ്ണാ സമരം മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി. എം സഖരിയ ഉദ്ഘാടനം ചെയ്തു, സി. വി സൈനുദ്ധിൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ കെ. എം ആസാദ്, കെ. എം കുഞ്ഞു ബാവ, പി. എം ഷെമീർ, പി. എ ഷിഹാബ്, എം. ഐ നാസ്സർ, ഇ. എ മീരാൻ, റ്റീ. പി ഷെമിർ, കെ. കെ ഷരീഫ്, റ്റി. എം യഅക്കൂബ്, ശിഹാബ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply