പാഠം ഒന്ന് പാടത്തേക്ക് ജില്ലാതല ഉദ്ഘാടനം ആഘോഷമാക്കി കുട്ടിപട്ടാളം ; കുറ്റിലഞ്ഞി പുതുപ്പാലം പാടശേഖരം ഉത്സവ പൂരമായി


നെല്ലിക്കുഴി ; പാടം ഒന്ന് പാടത്തേക്ക് ജില്ലാതല ഉത്ഘാടനം കുറ്റിലഞ്ഞി പുതുപ്പാലം പാടശേഖരത്തില്‍ ആഘോഷമാക്കി കുട്ടിപട്ടാളം. മകം നാളില്‍ ചെളിയില്‍ ഇറങ്ങി പാട്ടുപാടിയും ഞാറ് നട്ടും ഉത്സവമാക്കി സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍. കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നെല്ലിന്‍റെ ജന്മദിനം ആയി ആഘോഷിക്കുന്ന കന്നി മാസത്തിലെ മകം നാളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയെ കുറിച്ചുള്ള അറിവിന്‍റെ പുതിയ പാഠം സമ്മാനിക്കുവാ നായി സംഘടിപ്പിച്ച പരിപാടിയാണ് പാടം ഒന്ന് പാടത്തേക്ക്. ഇതിന്‍റെ ജില്ലാതല ഉദ്ഘാടനമാ ണ് കുറ്റിലഞ്ഞിയില്‍ നടത്തിയത്.


കുറ്റിലഞ്ഞി സർക്കാർ യു.പി സ്ക്കൂള്‍ വിദ്യാര്‍ത്ഥകൾക്കൊപ്പം മറ്റ് പൊതു വിദ്യാലയങ്ങളിലെ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇരുപത്തി ഒന്നാം വാർഡ് പുതുപ്പാലം പാഠശേഖരത്തില്‍ നടത്തിയത്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കൃഷി ഇറക്കി കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം .
ഉത്ഘാടനം എറണാകുളം ജില്ലാ പ്രിൻസിപ്പൾ കൃഷി ഓഫീസർ സജി വർഗ്ഗീസ് നിർവ്വഹിച്ചു.
കോതമംഗലം വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഷീല എം. പൗലോസ് അധ്യക്ഷയായിരുന്നു.

കോതമംഗലം കൃഷി അസി.ഡയറക്ടർ വി.പി.സിന്ധു പദ്ധതി വിശദീകരണവും പ്രതിജ്ഞയും നടത്തി. നെല്ലിക്കുഴികൃഷി ഓഫീസർനിജ മോൾ പി.എ, കുറ്റിലഞ്ഞി സ്കൂൾ എച്ച് എം സൈനബഎ.കെ, പിറ്റിഎ പ്രസിഡന്റ് അബു വട്ടപ്പാറ, അബൂബക്കര്‍ , പി.എച്ച്.ഷിയാസ്, സജീവ്, രാജേഷ് ഇളമ്പ്ര, പാടശേഖര സമിതി സെക്രട്ടറി വിജയൻ, കർഷകനായ ഒ.റ്റി.പാപ്പച്ചൻ, നെല്ലിക്കുഴി കൃഷി അസിസ്റ്റന്റ് കെ.എം.ശ്രീകുമാർ തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply