”പാഠം ഒന്ന് പാടത്തേക്ക് ” ജില്ലാതല ഉദ്ഘാടനത്തിന് കുറ്റിലഞ്ഞിയില്‍ ഒരുക്കമായി


നെല്ലിക്കുഴി ; കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നെല്ലിന്‍റെ ജന്മദിനം ആയി ആഘോഷിക്കുന്ന കന്നി മാസത്തിലെ മകം നാളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൃഷി അറിവിന്‍റെ പുതിയ പാഠം സമ്മാനിക്കാന്‍ ഒരുങ്ങി വിദ്യാര്‍ത്ഥികര്‍ഷക സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. ഇതിന്‍റെ ജില്ലാതല ഉദ്ഘാടനം നാളെ കുറ്റിലഞ്ഞിയില്‍ നടക്കും. ”നമ്മുടെ നെല്ല് നമ്മുടെ അന്നം,” ”സംരക്ഷിക്കാം നെല്‍വയലുകളും തണ്ണീര്‍ തടങ്ങളും” എന്നതാണ് മുദ്രാവാക്യം. കൃഷി പാഠ്യവിഷയമാക്കി കാര്‍ഷിക സംസ്ക്കാരം പുതു തലമുറയിലൂടെ നിലനിര്‍ത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

വ്യാഴായ്ച്ച (നാളെ ) കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍ വിദ്യാര്‍ത്ഥികളും മറ്റ് പൊതു വിദ്യാലയങ്ങളിലെ കുട്ടികളെയും പങ്കെടുപ്പിച്ച് ജില്ലാതല ഉദ്ഘാടനം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 21ാം വാര്‍ഡ് പുതുപ്പാലം പാഠശേഖരത്തില്‍ രാവിലെ 9;30 ന് പാഠം ഒന്ന് പാടത്തേക്ക് എന്ന പരിപാടിയുടെ ഭാഗമായ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കൃഷി ഇറക്കി വിദ്യാര്‍ത്ഥി കര്‍ഷക സംഗമത്തിന് തുടക്കമാകും . നെല്ലിക്കുഴി കൃഷി ഓഫീസര്‍ നദിയമോള്‍ മറ്റ് കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍, കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍ പ്രധാന അധ്യാപിക സൈനബ എ.കെ, വാര്‍ഡ് മെംബര്‍ ആസിയ അലിയാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും

Leave a Reply