Connect with us

Business

നെല്ലിക്കുഴിയില്‍ ആധുനിക നിലയില്‍ നിര്‍മ്മിച്ച കെ.റ്റി.എല്‍ ഗ്രൂപ്പിന്‍റെ ഓഡിറ്റോറിയം കോതമംഗലം എം.എല്‍.എ ശ്രി. ആന്‍റണി ജോണ്‍ നാടിന് സമര്‍പ്പിച്ചു.

Published

on

ktl

നെല്ലിക്കുഴി : ജനസാന്ദ്രതയേറിയ നെല്ലിക്കുഴിക്ക് അനിവാര്യമായ ഓഡിറ്റോറിയം നിര്‍മ്മിച്ച് കൂട്ടുങ്ങല്‍ ഫാമിലി ഗ്രൂപ്പ്. ( കെ.റ്റി.എല്‍ ) ആധുനിക രീതിയില്‍ വിശാലമായ പാര്‍ക്കിങ്‌ ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ ലഭ്യമാകുന്ന തരത്തില്‍ ആര്‍ കി ടെക് രൂപകല്പനയിലാണ് നെല്ലിക്കുഴി പഞ്ചായത്തുംപ്പടിയില്‍ കെ.റ്റി.എല്‍ ഗ്രൂപ്പിന്‍റെ ഓഡിറ്റോറിയം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കോതമംഗലം എം.എല്‍.എ . ആന്‍റണി ജോണ്‍ നാടിന് സമര്‍പ്പിച്ചത്.

കൂട്ടുങ്ങല്‍ കുടുംബയോഗം സെക്രട്ടറി പി.എം ബാവു അധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം,നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.രഞ്ജിനി രവി ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ.എം പരീത്,മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ശ്രീ.കെ.എ നൗഷാദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.ആര്‍ വിനയൻ,സഹീർ കോട്ടപറമ്പിൽ,CEനാസർ, ബിജു P മാണി,അരുൺ C ഗോവിന്ദ്, സൽമ ജമാൽ, രഹ്ന നൂറുദ്ദീൻ, ശോഭാ രാധാകൃഷ്ണൻ, സൽമ പരീത്,സി.പി.ഐ (എം) നെല്ലിക്കുഴി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എം മജീദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ.എം മുഹമ്മദ്, പി.എം.സക്കരിയ,സി.ഐ യഹിയ, ഖാദിർ ആട്ടായം, അഷ്റഫ് പ്രവാസി, വ്യാപാരി നേതാക്കളായ അബു വട്ടപാറ, ഷൗക്കത്ത് പൂതയിൽ, മാനേജിംഗ് പാർട്ട്ണർ പി.എച്ച്.ഷക്കീർ, സെക്രട്ടറി .എ. ഷാജഹാൻ തുടങിയവര്‍ സംസാരിച്ചു. KTL ഗ്രൂപ്പംഗം പി.എച്ച് ഷിയാസ് സ്വാഗതവും പ്രസിഡന്റ് പി.വിഅലിയാർ നന്ദിയും പറഞ്ഞു.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

Business

ഭൂമിയിലെ മാലാഖമാർക്ക് ആശ്വാസം പകർന്ന് കോതമംഗലത്തെ NFC; പലിശ രഹിത സ്വർണ്ണ വായ്പ നൽകുന്നു

Published

on

കോതമംഗലം : മനുഷ്യർ പിറന്ന് വീഴുന്നത് മുതൽ മരണം വരെ എന്ത് രോഗത്തിനും കൂട്ടിരിക്കുന്നവരാണ് നഴ്സുമാർ എന്ന് പറയുന്നതിൽ തെറ്റില്ല. പക്ഷേ ഈ വെള്ളകുപ്പായത്തിനുള്ളിലെ മാലാഖാമാർക്ക് നൽകുന്ന ആദരങ്ങൾക്ക് ഉപരിയായി അവരുടെ സാമ്പത്തിക പ്രശ്‍നങ്ങൾ മൂലമുള്ള മാനസിക ബുദ്ധിമുട്ടുകൾ നമ്മൾ പരിഗണിക്കാറില്ല. കൊറോണ കാലത്തു അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് താൽക്കാലികമായ പരിഹാരമാർഗ്ഗം തുറന്നിരിക്കുകയാണ് കോതമംഗലത്തെ NFC ഫിനാൻസ് സ്ഥാപനം.

ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. കൊറോണവൈറസിന്റെ പശ്ചാതലത്തിൽ ജനങ്ങളുടെ ജീവന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന നഴ്സുമാർക്ക് വേണ്ടിയുള്ളതാകട്ടെ നമ്മുടെ ഇന്നത്തെ ദിനം. 1820 മേയ് 12 നായിരുന്നു ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്ലോറന്‍സിന്റെ ജനനം. വെള്ള വസ്ത്രമണിഞ്ഞ ഭൂമിയിലെ കാവൽ മാലാഖമാര്‍ക്ക് വേണ്ടി നാം ഇന്ന് രാജ്യാന്തര നഴ്‌സ് ദിനം ആചരിക്കുന്നു. പ്രത്യേകിച്ച് ആരോഗ്യപ്രവർത്തകരുടെ സേവനം ഏറ്റവും ആവശ്യമായ ഒരു സമയത്താണ് നാമെല്ലാവരും. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകരോടൊപ്പം തന്നെ മുൻനിരയിൽ തന്നെ പൊരുതുകയാണ് ലോകത്തെമ്പാടുമുള്ള നഴ്‌സുമാർ.

നമ്മുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി നഴ്‌സുമാർ നൽകുന്ന സംഭാവനകൾ നാം നന്ദിയോടെ ഓർക്കേണ്ട ദിവസമായ ഇന്ന്, വെള്ള വസ്ത്രമണിഞ്ഞ് ആശുപത്രി വരാന്തകളിലടെ ഓരോ ജീവനും ആശ്വാസമായെത്തുന്ന ഭൂമിയിലെ മാലാഖമാരായ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിനായി NFC ഫിനാൻസ് അവർക്ക് രണ്ട് മാസത്തേക്ക് 25000 രൂപ വരെ പലിശ രഹിത സ്വർണ്ണ വായ്പ നൽകുന്നു. സർവ്വീസ്സ് ചാർജ്ജോ മറ്റ് ഹിഡൻ ചാർജ്ജുകളോ ഉണ്ടായിരിക്കുന്നതല്ല എന്ന് സ്ഥാപന മേധാവികൾ വ്യക്തമാക്കുന്നു. ഓഫർ പരിമിത കാലത്തേയ്ക്ക് മാത്രം. കൂടുതൽ വിവരണങ്ങൾക്ക് Mob: 8943334344.

Continue Reading

Business

182 ഏക്കറിൽ പാഷൻ ഫ്രൂട്ട് കൃഷി, നിരവധി മൂല്യവർധിത ഉത്പന്നങ്ങൾ ; കോതമംഗലത്തെ മലനാട് പാഷൻ ഫ്രൂട്ടിന് ‘മലയാള ശ്രീ’ അവാർഡ്

Published

on

തൃശൂർ : “നമ്മുടെ മലയാളം” ഏർപ്പെടുത്തിയ മികച്ച ഫുഡ് പ്രൊഡക്ടീനുള്ള മലയാളശ്രീ അവാർഡിന് കോതമംഗലം കേന്ദ്രമായ മലനാട് പാഷൻ ഫ്രൂട്ട് സാരഥികളായ കെന്നഡി പീറ്റർ, പ്രിൻസ് വർക്കി, മനോജ് എം, ജോസഫ് എന്നിവർ അർഹരായി. ഒട്ടേറെ ഔഷധഗുണവും പോഷകസമ്യദ്ധവുമായ പാഷൻ ഫ്രൂട്ട് സ്വാഭാവിക തനിമയോടെ സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന ഇവരുടെ പ്രവർത്തന മികവ് പരിഗണിച്ചാണ് അവാർഡ്.

2013 ൽ 10 ഏക്കർ സ്ഥലത്ത് പാഷൻ ഫ്രൂട്ട് കൃഷി ആരംഭിച്ച മലനാട് ഇന്ന് ഇന്ത്യയിലെതന്നെ
പാഷൻ ഫ്രട്ടിന്റെ ഏറ്റവും വലിയ പ്ലാന്റേഷൻ കമ്പനിയാണ്. 2014 ൽ പ്രൊസസിങ് യൂണിറ്റ് തുടങ്ങി 182 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു. നെല്ലിയാമ്പതിയിലെ സർക്കാർ ഫാമിൽ നിന്നുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആദ്യം നിർമ്മാണം തുടങ്ങിയതെങ്കിലും പിന്നീട് സ്വന്തമായി വികസിപ്പിച്ചെടുത്ത ടെക്നോളജിയിലൂടെ ഗുണമേന്മ പൂർണമായും നിലനിർത്താൻ കുരുവും ചേർത്താണ് ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്.

സ്ക്വാഷ്, ജാം, ക്രഷ് , ഗ്ലേസ് തുടങ്ങിയ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഇവർ വിപണിയിൽ ഇറക്കുന്നുണ്ട്. കേരളത്തിന് പുറമെ ദൽഹി, മുംബൈ , ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കും ദുബായ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ഇന്ന് മലനാട് ഉത്പന്നങ്ങൾക്ക് വിപണിയുണ്ട്. 22000-2018 ഐ.എസ്.ഒ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ അധികം പ്രചാരത്തിലില്ലാത്ത പാഷൻ ഫ്രൂട്ട് മികച്ച വിളയാക്കി മാറ്റി വ്യാവസാ
യികാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയും മൂല്യവർധിത ഉത്പന്നമാക്കി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന മലനാടിന്റെ സാരഥികളുടെ ദീർഘവീക്ഷണം പ്രശംസനീയമാണെന്ന് അവാർഡ് നിർണ്ണയ സമിതി വിലയിരുത്തി.

മൊമെന്റായും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് തൃശൂർ .എം, സി, എ. ഹാളിൽ നടന്ന നമ്മുടെ മലയാളം വാർഷികാഘോഷ ചടങ്ങിൽ നിയമസഭാ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ എം.എൽ.എ. സമ്മാനിച്ചു.

Continue Reading

Business

എന്റെ നാട് കോഴിഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു.

Published

on

കോതമംഗലം : എന്റെ നാട് കുടുംബങ്ങളുടെ സാമ്പത്തിക സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കോതമംഗലം നഗരസഭയിൽ
25000 മുട്ടക്കോഴികളെ വിതരണം ചെയ്തു. കുടുംബങ്ങളുടെ സ്ഥിരവരുമാനം ഉറപ്പാക്കുന്നതാണ് കോഴിഗ്രാമം പദ്ധതി ലക്ഷ്യമിടുന്നത് . മുട്ടകളുടെ വിപണനം എന്റെ നാട് ഏറ്റെടുക്കും, ഭക്ഷ്യസുരക്ഷാമാർക്കറ്റിലൂടെയാണ് ഇത് നടപ്പിലാക്കുന്നത് തന്മൂലം മുട്ടകൾക്ക് മികച്ചവില ലഭ്യമാകുന്നു. പദ്ധതിയുടെ ഉദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവ്വഹിച്ചു. ഹൈപവർ കമ്മിറ്റി അംഗങ്ങളായ കെ. പി കുര്യാക്കോസ് , സി. കെ സത്യൻ , പി പ്രകാശ് എന്നിവർ പ്രസംഗിച്ചു.

Continue Reading

Trending