ലോക ഭക്ഷ്യ ദിനത്തിൽ നെല്ലിക്കുഴി സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കി


നെല്ലിക്കുഴി : ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 നു നെല്ലിക്കുഴി ഗവണ്മെന്റ് ഹൈസ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടത്തിനു ആരംഭം കുറിച്ചു നെല്ലിക്കുഴി കൃഷി ഓഫീസർ നിജാമോൾ വിത്തിടീൽ ചടങ്ങ് ഉൽഘാടനം ചെയ്തു. HM സി സുധാകരൻ, പി ടി എ പ്രസിഡന്റ്‌ അലി നെല്ലിക്കുഴി, കാർഷിക ക്ലബ് കോഓർഡിനേറ്റർ കെബി സജീവ്, എന്നിവർ നേതൃത്വം നൽകി.

നെല്ലിക്കുഴി കൃഷി ഭവന്റെയും കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെയും സഹായത്തോടെയാണ് ജൈവ കൃഷിത്തോട്ടം ഒരുക്കിയിട്ടുള്ളത്. പയർ, വെണ്ട, വഴുതന, മുളക്, ക്വളിഫ്ലവർ, തക്കാളി, വെള്ളരി എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്.

Leave a Reply