CHUTTUVATTOM
നീരജ് ശ്രീകാന്തിന് പ്രവാസി സംഘം കവളങ്ങാട് ഏരിയാ കമ്മിറ്റി ഉപഹാരം നൽകി

കവളങ്ങാട്: വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന അഞ്ചുവയസുകാരന് നീരജ് ശ്രീകാന്തിന് പ്രവാസി സംഘം കവളങ്ങാട് ഏരിയാ കമ്മിറ്റിയുടെ ഉപഹാരം കുട്ടിയുടെ വീട്ടിലെത്തി ഏരിയാ സെക്രട്ടറി ടിപിഎ ലത്തീഫ് നല്കി. ചടങ്ങില്‍ പ്രവാസി സംഘം പല്ലാരിമംഗലം വില്ലേജ് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി വി എം സലാമും നല്കി. പ്രസിഡന്റ് ടി ഇ ജബ്ബാര്‍, വില്ലേജ് കമ്മിറ്റിയംഗം റഷീദ് പുത്തന്‍വീട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
CHUTTUVATTOM
അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സത്യാഗ്രഹ സമരം നടത്തി.

കോതമംഗലം : കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി പിന് വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പിണ്ടിമന കവലയില്‍ സത്യാഗ്രഹ സമരം നടത്തി. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. എം എസ് എല്‍ദോസ് അധ്യക്ഷനായി. കെ പി ബാബു ,പി പി ഉതുപ്പാന് , എ ജി ജോര്‍ജ് , അബു മൊയ്തീന് ,എബി എബ്രാഹാം , പി.എ.എം. ബഷീര്‍ ,നോബിള്‍ ജോസഫ് ,റോയ് കെ പോള്‍ , ജസ്സി സാജു ,സണ്ണി വേളൂക്കര , ഷമീർ പനക്കൻ , സീതി മുഹമ്മദ് ,ബോബന് ജേക്കബ് ,വി വി കുര്യന് ,അലി പടിഞാറച്ചാലി ,ഭാനുമതി രാജു , പരീത് പട്ടമാവുടി ,പി എ പാദുഷ ,എം കെ വേണു, സാബു ജോസ് ,പി എസ് നജീബ് ,സുരേഷ് കണ്ണോത്ത് കുടി ,ജോബി കവളങ്ങാട് ,എം വി റെജി ,സിജു എബ്രാഹാം ,ജോര്‍ജ് വര്‍ഗീസ് , ലതഷാജി ,സി ജെ എല്‍ദോസ്, ജെയിംസ് കോറബേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
CHUTTUVATTOM
ജാതി തിരിച്ച് സെൻസസ്സ് എടുക്കാൻ സർക്കാർ തയ്യാറാകണം വിരാഡ് സമസ്ത വിശ്വകർമ്മ സഭ.

കോതമംഗലം : ജാതി തിരിച്ച് സെൻസസ്സ് എടുക്കാൻ സർക്കാർ തയ്യാറാകണം വിരാഡ് സമസ്ത വിശ്വകർമ്മ സഭയുടെ എറണാകുളം ജില്ലാ പ്രവർത്തകയോഗത്താൽ സംഘടനാ രേഖ അവതരിപ്പിച്ചപ്പോഴാണ് സംസ്ഥാന പ്രസിഡന്റ് ശ്രീ. വിഷ്ണു ഹരി ഇക്കാര്യം വ്യക്തമാക്കിയത് സർക്കാർ സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നുവെന്നും ഇക്കാര്യം ഗവർണർ സമക്ഷം രേഖാമൂലം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
സഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സുനിൽ പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി സരിത ജഗന്നാഥൻ യോഗം ഭന്ദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന നേതാക്കളായ ശ്രീ. മാഹി ചന്ദ്രൻ, ശ്രീ.സുനിൽ മഠത്തിൽ, ശ്രീ. നേമം ഷാജി, ശ്രീ ജഗന്നാഥൻ എന്നിവർ സംസാരിച്ചു ജില്ലാ പ്രസിഡന്റായി ശ്രീ .കെ.എൻ.ഉണ്ണി കോതമംഗലവും വൈസ് പ്രസിഡന്റായി ശ്രീ. നിതിൻ ഗോപിയേയും സെക്രട്ടറിയായി ശ്രീ. ദീപു ചന്ദ്രൻ പിറവത്തേയും , ജോ: സെക്രട്ടറിയായി ശ്രീ.രാജേഷ് എ.വി.യേയും ട്രഷററായി ശ്രീമതി ശാന്തകുമാരി മുരളിയേയും തിരഞ്ഞെടുത്തു. യോഗത്താൽ ശ്രീ ഉണ്ണി കോതമംഗലം സ്വാഗതവും ശ്രീ ദീപു ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
CHUTTUVATTOM
തെരുവു നായ ശല്യം രൂക്ഷം: വഴി യാത്രക്കാർ ഭീതിയിൽ.

കോതമംഗലം: തട്ടേക്കാട് – പുന്നേക്കാട് റോഡിൽ കൂട്ടമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവു നായ്ക്കൾ ഭീതി ജനിപ്പിക്കുന്നു.
രാവിലെ നടക്കാനിറങ്ങുന്നവരും ജോലീ പോകുന്നവരും ഇതോടെ പേടി ഭീതിയിലാണ്. ഇരുചക്ര വാഹന യാത്രക്കാർക്കു പിന്നാലെ നായ്ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവാണ്. കാട്ടുമൃഗങ്ങളും നിരവതിവാഹത്തിന് മുന്നിൽ ചെന്ന് ചാടി അപകടം ഉണ്ടാക്കാറുണ്ട്. ഇവയിൽ നിന്നു രക്ഷപ്പെടാൻ അതിവേഗം വാഹനം ഓടിച്ച് അപകടങ്ങളിൽ പെടുന്നവരുമുണ്ട്. അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തരമായി നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
-
NEWS5 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS6 days ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS11 hours ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT13 hours ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS5 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്‍മ്മനിയിലെ തടാകത്തില്‍ മുങ്ങി മരിച്ചു.
-
NEWS1 day ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
ACCIDENT6 days ago
തടി ലോറിയുടെ പിന്നിൽ ഓമ്നി വാനിടിച്ചു.
-
CRIME2 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
