Connect with us
teevandi enkile ennodu para

Entertainment

ദേശീയ ചലചിത്രോത്സവം: സംഘാടക സമതി രൂപികരിച്ചു

Published

on

മൂവാറ്റുപുഴ: സംസ്ഥാന ചലചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഫിലിം സൊസെെറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 11-ാംമത് ദേശിയ ചലചിത്രോത്സവ നടത്തിപ്പിനുള്ള സംഘടക സമതി രൂപികരിച്ചു. മൂവാറ്റുപുഴ അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന സംഘാടക സമതി രൂപീകരണ യോഗം ചലചിത്ര അക്കഡമി ചെയർമാൻ കമൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ഫിലിം സൊസെെറ്റി സെക്രട്ടറി പ്രകാശ് ശ്രീധർ സ്വാഗതം പറഞ്ഞു. ആഗസ്റ്റ് 10മുതൽ 14 വരെ മൂവാറ്റുപുഴ ഇ വി എം ലതാ തീയേറ്ററിൽ രണ്ടിടത്താണ് ചലചിത്ര പ്രദർശനം . ഇന്ത്യയിലെ 32 ഭാഷാ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

ചലചിത്ര അക്കാഡമി വെെസ് ചെയർപേഴ്സൺ ബീന പോൾ, അക്കാഡമി ഡെപ്യൂട്ടി ഡയറക്ടർഎച്ച. ഷാജി, മൂവാറ്റുപുഴ ഫിലിം സൊസെെറ്റി പ്രസിഡന്റ് യു.ആർ. ബാബു, സിനിമ ചായഗ്രാഹകൻ മധു നീലകണ്ഠൻ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മന്ത്രി എ.കെ. ബാലൻ ( മുഖ്യ രക്ഷാധികാരി), എൽദോഎബ്രാഹാം എം.എൽ.എ ( ചെയർമാൻ), യു.ആർ.ബാബു( വർക്കിംഗ് ചെയർമാൻ), കമൽ ( ഫെസ്റ്റ് വെൽ ഡയറക്ടർ), മഹേഷ് പഞ്ചു ( ജനറൽ കൺവീനർ), ബീനാ പോൾ ( ആർട്ടിസ്റ്റ് ഡയറക്ടർ), പ്രകാശ് ശ്രീധർ ( കൺവീനർ) എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി പബ്ലിസിറ്റി -സജി ജോർജ് (ചെയർമാൻ, ) പി എ സമീർ ( കൺവീനർ), പ്രോഗ്രാം കമ്മിറ്റി – സംവിധായകൻ സിബി മലയിൽ (ചെയർമാൻ) അഡ്വ.ബി അനിൽ(കൺവീനർ), മീഡിയ കമ്മിറ്റി – നിജാസ് (ചെയർമാൻ), എൻ വി പീറ്റർ (കൺവീനർ), ഡെലിക്കേറ്റ് കമ്മിറ്റി -എം എൻ രാധാകൃഷണൻ (ചെയർമാൻ), എം എസ് ബാലൻ (കൺവീനർ), വോളണ്ടിയർ കമ്മിറ്റി – അഡ്വ.ജോർജ് കെ കുരുവിള (ചെയർമാൻ), പ്രിജിത്ത് ഒ കുമാർ (കൺവീനർ) എന്നീ വരെയും തെരഞ്ഞെടുത്തു.

Entertainment

കൈത്താങ്ങും മാതൃകയുമായി കോതമംഗലം മോഹൻലാൽ ഫാൻസ്‌

Published

on

കോതമംഗലം : ഓൾ കേരള മോഹൻലാൽ ഫാൻസ്‌ & കൾചറൽ വെൽഫെയർ അസോസിയേഷൻ കോതമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലൂർകാടുള്ള നിർധന കുടുംബത്തിലെ കുട്ടിക്ക് ഓൺലൈൻ പഠനത്തിനായി ടിവി നൽകി.

എംഎൽഎ ആന്റണി ജോൺ ടീവി ഏറ്റുവാങ്ങി. ഇതിനോടൊപ്പം പഠനോപകരണങ്ങളും വിതരണം ചെയ്തു. ലോക്ക് ഡൗൺ സമയത്ത് നഗരസഭയുമായി ചേർന്ന് കമ്മ്യൂണിറ്റി കിച്ചണിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുകയും മോഹൻലാലിൻ്റെ പിറന്നാളിൻ്റെ അന്ന് പോത്താനിക്കാട് ബെഥേനി ശാലോം ഭവനിലേക്ക് 100 കിലോ അരിയും എത്തിച്ചിരുന്നു.

മോഹൻലാൽ ഫാൻസ്‌ കോതമംഗലം ഏരിയ കമ്മിറ്റി പ്രസിഡന്റ് സോനു, സെക്രട്ടറി അനീഷ്, എക്സിക്യൂട്ടീവ് മെമ്പർമാരായ അജീഷ്, നിഖിൽ,ബേസിൽ പാർത്ഥിപൻ, അസ്‌ലം,അജയ്,മനീഷ്, അക്ഷയ് എന്നിവർ പങ്കെടുത്തു.

Continue Reading

Entertainment

ഷോർട്ട് ഫിലിമിലേക്ക് കോതമംഗലം നിവാസികളെ അഭിനയിക്കാൻ ക്ഷണിക്കുന്നു.

Published

on

കോതമംഗലം : ലോകം മുഴുവൻ നേരിടുന്ന മഹാമാരിയായ കോവിഡ് 19 നെ കുറിച്ചും, അതിന്റെ വിപത്തിനെക്കുറിച്ചും രാജേഷ് കോട്ടപ്പടി എഴുതിയ “പാസ്സ്” എന്ന ഷോർട് ഫിലിം ഏറെ ശ്രദ്ധ നേടുകയുണ്ടായി. തുടർന്നും കൊറോണ എന്ന മഹാമാരിയുടെ ബോധവത്കരണത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്ന മറ്റൊരു ഷോർട്ട് മൂവിയിലേക്ക് 20-40 വയസ് പ്രായമുള്ള സ്ത്രീകളെ ആവശ്യമുണ്ട്. കോതമംഗലം നിവാസികളെ അഭിനയിക്കാൻ ക്ഷണിക്കുന്നു.

താല്പര്യം ഉള്ളവർ ഒരു മിനിറ്റിൽ കുറയാതെയുള്ള സ്വന്തമായി ഷൂട്ട് ചെയ്ത വീഡിയോ അയക്കുക അല്ലങ്കിൽ ഫോണിൽ ബന്ധപ്പെടുക: 9497880866 (രാജേഷ് കോട്ടപ്പടി).

 

Continue Reading

EDITORS CHOICE

“പാസ്സ്” കോവിഡും സമകാലിന ജീവിതവും ആസ്പദമാക്കി നിർമ്മിച്ച കോട്ടപ്പടിക്കാരുടെ ഷോർട്ട് ഫിലിം ശ്രദ്ധേയയാകുന്നു

Published

on

കോട്ടപ്പടി : കോവിഡും സമകാലിന ജീവിതവും ആസ്പദമാക്കി , സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടേണ്ട ഒരാശയത്തെ ഉൾപ്പെടുത്തി , കോട്ടപ്പടിയിലെ ഒരു പറ്റം ചെറുപ്പക്കാരുടെ ഉദ്യമം ശ്രദ്ധേയമാകുന്നു . ഈ ഹൃസ്വ ചിത്രത്തിന്റെ പ്രകാശനം കോതമംഗലം എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു. കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഡോക്ടർ ജെറാൾഡ് അധ്യക്ഷത വഹിച്ചു.

ചിത്രത്തിന്റെ സംവിധായകൻ സലിം അലിയാർ , രചയിതാവ് രാജേഷ് കോട്ടപ്പടി , ഛായാഗ്രഹകൻ ജിതിൻ നൈസ് കൂടാതെ അഭിനേതാക്കളായ ഹമീദ് ബോംബെ , ജോൺസി റജി , റമീസ് നാസർ , ബോസ് കോട്ടപ്പടി എന്നിവരും പങ്കെടുത്തു. സാമൂഹ്യ സുരക്ഷയും , സാമൂഹിക അകലവും പാലിച്ചു നടത്തിയ ചടങ്ങിൽ ആദരണീയരായ പ്രമുഖർ ആശംസകൾ നേർന്നു.

Continue Reading

Recent Updates

NEWS15 hours ago

നെല്ലിക്കുഴി, കുട്ടമ്പുഴ, ആയവന സ്വദേശികൾക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : ഇന്ന് 1184 പേർക്കുകൂടി കോവിഡ്, സമ്പർക്കത്തിലൂടെ 956 രോഗികൾ. എറണാകുളം ജില്ലയിൽ ഇന്ന് 101 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത്...

NEWS16 hours ago

വെള്ളപ്പൊക്കം ഉണ്ടായാൽ ജനങ്ങളെ സംരക്ഷിക്കുന്നതിന് 4 തരത്തിലുള്ള ക്യാമ്പുകൾ സജ്ജീകരിക്കും : എംഎൽഎ

പെരുമ്പാവൂർ : കഴിഞ്ഞകാല അനുഭവങ്ങൾ മുൻനിർത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ 4 തരത്തിലുള്ള ക്യാമ്പുകൾ സജ്ജീകരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ജനറൽ ക്യാമ്പ്, മുതിർന്ന പൗരന്മാർക്കുള്ള...

CHUTTUVATTOM16 hours ago

കനത്ത മഴയിൽ അപകടാവസ്ഥയിലായ ഹോമിയോ ആശുപത്രി കെട്ടിടം പുനർനവീകരണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

കോതമംഗലം : നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ 11 ആം വാർഡിലെ ഇരമല്ലൂർ ചിറപ്പടിയിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രി കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന്...

EDITORS CHOICE16 hours ago

ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിച്ചു ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി.

കോതമംഗലം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിചിരിക്കുകയാണ് ഒരു ആറാം ക്ലാസ്സുകാരൻ. ചേലാട് വലിയകുന്നേൽ കുരിയാക്കോസിന്റെയും, ബെൽജിയുടെയും ഇളയ മകനായ...

NEWS16 hours ago

കണ്ടെയ്ന്‍മെന്‍റ് സോണില്‍ വലഞ്ഞ് നെല്ലിക്കുഴിയിലെ വ്യാപാരികള്‍; നിര്‍മ്മാണമേഖല സ്തംഭിച്ചത് ഇരുട്ടടിആയി

നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഒന്നടങ്കം കഴിഞ്ഞ രണ്ടാഴ്ച്ചയായി കണ്ടെയ്ന്‍മെന്‍റ് സോണായതോടെ വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിലായി. നിര്‍മ്മാണ മേഖല ഇനിയും അനിശ്ചിതമായി അടച്ചിടുന്നത് വ്യാപാര തൊഴില്‍ മേഖലയ്ക്ക്...

NEWS16 hours ago

നേര്യമംഗലത്ത് മണ്ണിടിച്ചിൽ സാധ്യത.

കോതമംഗലം: നേര്യമംഗലം ഇടുക്കി റൂട്ടിൽ 46 ഏക്കർ ഭാഗത്ത് ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത. കനത്ത മഴയെ തുടർന്ന് 2018ൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്താണ്...

EDITORS CHOICE20 hours ago

മണ്ണിലലിഞ്ഞവർക്ക് ആദരം അർപ്പിച്ചു ഡാവിഞ്ചി സുരേഷ്.

ഏബിൾ. സി. അലക്സ്‌ കോതമംഗലം : തുടർച്ചയായി പിന്തുടരുന്ന ദുരന്ത വാർത്തകളുടെ ഓർമ്മകൾ വേട്ടയാടുമ്പോഴും ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുകയാണ് പ്രശസ്ത ചിത്രകാരനും, ശില്പിയുമായ ഡാവിഞ്ചി സുരേഷ്....

CHUTTUVATTOM1 day ago

പാലക്കാടൻ മാത്യു പി. മത്തായി നിര്യാതനായി.

കോതമംഗലം : തങ്കളം പാലക്കാടൻ മാത്യു പി. മത്തായി (77) നിര്യാതനായി. സംസ്കാരം ഇന്ന് ( ഓഗസ്റ്റ് 10 തിങ്കളാഴ്ച ) 4 മണിക്ക് ഭവനത്തിൽ ആരംഭിച്...

NEWS2 days ago

കാലവർഷക്കെടുതി – നാശ നഷ്ടങ്ങൾ ഉണ്ടായ വീടുകൾ എംഎൽഎ സന്ദർശിച്ചു.

കോതമംഗലം:കഴിഞ്ഞ ദിവസം കാലവർഷക്കെടുതിയിൽ നാശ നഷ്ടങ്ങൾ ഉണ്ടായ രണ്ട് വീടുകൾ ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കോതമംഗലം മുൻസിപ്പാലിറ്റിയിലെ ഇരുപത്തി ആറാം വാർഡിൽ മാതിരപ്പിള്ളി പള്ളിപ്പടിയിൽ മേലേത്ത്ഞാലിൽ...

NEWS2 days ago

കണ്ണീർ കാഴ്ച്ചയായി രാജമല; രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി കോതമംഗലം സ്വദേശികൾ

ഇടുക്കി: രാജമല പെട്ടിമുടിയിൽ മണ്ണൊലിച്ചിലിൽ അപകടം നടന്ന സ്ഥലത്ത് നിന്ന് ഇന്ന് രാവിലെ മുതൽ കണ്ടെത്തിയത് 6 മൃതദേഹങ്ങൾ. ഇതോടെ മരിച്ചവരുടെ എണ്ണം 49 ആയി. അതേസമയം...

NEWS2 days ago

കോതമംഗലം സ്വദേശികളായ മൂന്ന് പേർക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ ഇന്ന് 54 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ.....

NEWS2 days ago

110 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

കോതമംഗലം: പുതുപ്പാടി താണിക്കത്തടം കോളനിയിൽ താമസിക്കുന്ന 110 കുടുംബങ്ങൾക്ക് അരിയും, പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ...

ACCIDENT2 days ago

റോഡിൽ കാർ തലകീഴായി മറിഞ്ഞു

കോതമംഗലം : കീരംപാറ ഭൂതത്താൻകെട്ട് റോഡിൽ പൂച്ചകുത്തിന് സമീപമാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന്...

CHUTTUVATTOM2 days ago

ഓൺലൈൻ പഠനത്തിനായി 23 ലാപ്പ്ടോപ്പുകൾ കൂടി അനുവദിച്ചതായി എംഎൽഎ

പെരുമ്പാവൂർ : ഓൺലൈൻ പഠനത്തിനായി പെരുമ്പാവൂർ മണ്ഡലത്തിൽ 23 ലാപ്പ്ടോപ്പുകൾ കൂടി അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എംഎൽഎ ഫണ്ടിൽ നിന്ന് 7.13 ലക്ഷം രൂപയാണ്...

CHUTTUVATTOM2 days ago

നാശം സംഭവിച്ച വീടുകൾക്കും കൃഷിയിടങ്ങൾക്കും അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണം : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾക്കും കൃഷിയിടങ്ങൾക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത്...

Trending

error: Content is protected !!