ഇലക്ട്രിക്ക് പോസ്റ്റിനു മുകളിൽ വച്ച് അപസ്മാരം: ഫയർഫോഴ്സിന്റെ ക്ഷണനേര രക്ഷാപ്രവർത്തനം ജീവൻ രക്ഷിക്കാനായി.


കോതമംഗലം: ഇലക്ട്രിക് ലൈൻ മാറ്റി സ്ഥാപിക്കവെ കവളങ്ങാട് സ്വദേശിക്ക് പോസ്റ്റിനു മുകളിൽ വച്ച് അപസ്മാരമുണ്ടാവുകയും കൂടെ ജോലി ചെയ്തിരുന്ന സഹപ്രവർത്തകരും നാട്ടുകാരുടേയും സംഭവം അറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ മുവാറ്റുപുഴഫയർഫോഴ്സിന്റെയും പെട്ടെന്ന് തന്നെയുള്ള രക്ഷാപ്രവർത്തനം മൂലം കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായ കവളങ്ങാട് കിളിയേലിൽ വീട്ടിൽ സുജിത് ചന്ദ്രന്റെ (32) ജീവൻ രക്ഷിക്കാനായി കോതമംഗലം താലൂക്കിലെ മുനിസിപ്പാലിറ്റി 21: വാർഡിൽ പുതുപ്പാടി – ചിറപ്പടി പാറക്കടവ് റോഡിലുളള മൂവാറ്റുപുഴ സെക്ഷൻ 2 ന് കീഴിലുള്ള ഇലക്ട്രിക് പോസ്റ്റ് റോഡ് സൈഡിൽ നിന്നും മാറ്റി സ്ഥാപിച്ച് ലൈൻ പുനസ്ഥാപിക്കുമ്പോൾ സുജിത് രവിക്ക് എന്നയാൾക്ക് പോസ്റ്റിനു മുകളിൽ വച്ച് അപസ്മാരം ഉണ്ടായത്. തുടർന്ന് സഹപ്രവർത്തകരും നാട്ടുകാരും താഴെ ടാറിംഗ് റോഡിലേക്ക് വ വീഴാതെ റോപ്പ് ഉപയോഗിച്ച് ബന്ധിച്ച് നിർത്തിയിരുന്നു. നാട്ടുകാർമൂവാറ്റുപുഴ ഫയർഫോഴ്സിനെ ഉടൻ വിവരമറിയിക്കുകയും ക്ഷണനേരം കൊണ്ട് സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് സംഘം വലിയ കോണികളും നെറ്റും ഉപയോഗിച്ച് ആളെ സുരക്ഷിതമായി താഴെ ഇറക്കി ആംബുലൻസിൽ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.25 അടിയോളം ഉയരത്തിലായിരുന്നു സുചിത്. താഴേക്ക് വീണിരുന്നെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുമായിരുന്ന സാഹചര്യം കൃത്യമായ ഇടപെടൽ മൂലമാണ് ഒഴിവായത്.

മുവാറ്റുപുഴ ഫയർ സ്റ്റേഷൻ ഓഫീസർ ജോൺ ജി. പ്ലാക്കീ അസ്സി. സ്റ്റേഷൻ ഓഫീസർ, എം.എസ്.സജി.എൽ എഫ് അബ്രഹാം പോൾ,എഫ് ഡി. ഷിബു .പി .ജോസഫ്, വി.കെ മനു, എഫ്.എം. പി.റ്റി..ഷാജി, അജ്മൽ വൈ,ഷൈൻ സി.പി., നാസിം എച്ച്.ആർ, രഞ്ജിത് ജെ.എസ്, എന്നീ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തി.

Leave a Reply