ജനവാസ മേഘലയിൽ മൊബൈൽ ടവ്വർ സ്ഥാപിക്കുവാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു.


പല്ലാരിമംഗലം : അടിവാട് തെക്കേ കവലക്ക് സമീപം ജനവാസ മേഘലയിൽ സ്വകാര്യ മൊബൈൽ ഫോൺ കമ്പനിയുടെ ടവ്വർ സ്ഥാപിക്കുവാനുള്ള നീക്കം സമീപവാസികളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു. ചെമ്പഴ ദാറുൽ ഉലും ഹിദായ ജുമാമസ്ജിദിന്റെയും, മദ്രസ്സയുടേയും ചേർന്ന് ജനവാസ കേന്ദ്രത്തിൽ സ്വകാര്യ മൊബൈൽ കമ്പനിയായ ഐഡിയയുടെ ടവ്വർ സ്ഥാപിക്കുവാനുള്ള നീക്കമാണ് സ്ത്രീകളും, കുട്ടികളുമടങ്ങുന്ന സമീപവാസികൾ തടഞ്ഞത്.

സമീപത്തെ വീട്ടിൽനിന്നും അഞ്ച് മീറ്റർപോലും അകലമില്ലാതെയാണ് ടവ്വർ സ്ഥാപിക്കുവാൻ ശ്രമംനടക്കുന്നത്. പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെയാണ് നിർമ്മാണം ആരംഭിച്ചതെന്നാണ് മൊബൈൽ കമ്പനിക്കാരുടെ ഭാഷ്യം. ജനവാസ മേഘലയിൽ ടവർ സ്ഥാപിക്കുവാനുള്ള നീക്കം കമ്പനി ഉപേക്ഷിക്കണമെന്നും, പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടെങ്കിൽ തീരുമാനം പുനപരിശോധിക്കണമെന്നും, അല്ലാത്തപക്ഷം ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ ഇ അബ്ബാസ് പറഞ്ഞു.

Leave a Reply