മാതിരപ്പിള്ളിയിൽ പി.വി.സി. പൈപ്പുമായി പോയ ലോറി അപകടത്തിൽപ്പെട്ടു.


കോതമംഗലം: മാതിരപ്പിള്ളി പള്ളിപ്പടിയിൽ പി.വി.സി. പൈപ്പുമായി പോയ മിനിലോറി അപകടത്തിൽപ്പെട്ടു.  ഇന്നലെ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേവന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാർ വെളിപ്പെടുത്തുന്നു. കലുങ്ക് കൈവരി ലോറിയിടിച്ചു തകരുകയും ചെയ്‌തു.

ഫയർ ഫോഴ്‌സ് സ്ഥലത്തെത്തുകയും , ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റുകയും ചെയ്തു. ഒരു മണിക്കൂറോളം ദേശീയപാതയിൽ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.

Leave a Reply