മതമൈത്രി ദേശ സംരക്ഷണ രഥയാത്രയുടെ സമാപനം ഇന്ന് കോതമംഗലത്ത്‌


കോതമംഗലം: ദേശത്തിന്റെ കെടാവിളക്ക് അണയാതിരിക്കാൻ, മാർ തോമ ചെറിയ പള്ളിക്ക് പിന്തുണയുമായി നാനാജാതി മതസ്ഥർ നേതൃത്വം നൽകുന്ന മതമൈത്രി ദേശ സംരക്ഷണ രഥയാത്രയുടെ സമാപനം ഇന്ന് കോതമംഗലത്ത്‌ ( നവംബർ 4തിങ്കളാഴ്ച ) നടക്കും. നവംബർ 2 ശനിയാഴ്ച നേരിയമംഗലം ജംഗ്ഷനിൽ നിന്നാണ് രഥയാത്ര ആരംഭിച്ചത് . വൈകിട്ട് 3 മണിക്ക് തങ്കളം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റാലിയിൽ പ്രമുഖ രാഷ്ട്രീയ, സാമൂഹിക, സംസ്‍കാരിക, മത നായകന്മാർ പങ്കെടുക്കും. കോതമംഗലം ടൌൺ ഇന്നുവരെ കണ്ടിട്ടില്ലാത്ത റാലിആണ് സംഘടിപ്പിചിരിക്കുന്നത് എന്ന്‌ കോതമംഗലം മതമൈത്രി സംരക്ഷണ ഭാരവാഹികൾ പറഞ്ഞു. റാലി കോതമംഗലം KSRTC ജംഗ്ഷനിൽ എത്തി ചേരുമ്പോൾ പൊതുസമ്മേളനം ആരംഭിക്കും. സമ്മേളനത്തിൽ അഡ്വക്കേറ്റ്. ജയശങ്കർ, കൊല്ലം പണിക്കർ, വിവിധ മത മേലദ്ധ്യഷൻമാർ, അഡ്വക്കേറ്റ്. ഡീൻ കുര്യാക്കോസ് എം. പി, ആന്റണി ജോൺ എം. എൽ. എ. തുടങ്ങിയ പ്രമുഖ വ്യക്തികൾ സംസാരിക്കും. വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി എന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply