SPORTS
മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ ഫുട്ബോൾ പെരുമക്ക് പുത്തൻ അംഗീകാരം.

കോതമംഗലം : 75 ആമത് കേരള സന്തോഷ് ട്രോഫി ടീമിനെ തിരഞ്ഞെടുത്തപ്പോൾ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയിൽ നിന്നും രണ്ടു താരങ്ങൾ കേരള ടീമിൽ ഇടം നേടി. ഫുട്ബോളിൽ പുത്തൻ ചുവടുവെപ്പുമായി കടന്നുവന്ന കായിക തലസ്ഥാനമായ കോതമംഗലത്തിന്റെ പുത്തൻ പ്രതീക്ഷയാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി. കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ എട്ടോളം താരങ്ങൾ കേരള സന്തോഷ് ട്രോഫി ടീമിൽ ഇടം നേടി എന്നതും തിരസ്കരിക്കാൻ ആകാത്ത നേട്ടമാണ്.
എം. എ. കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ മുഹമ്മദ് അജ്മൽ ( ബി. എ ഹിസ്റ്ററി ) മുഹമ്മദ് ബാസിത് (ബി എ ഇംഗ്ലീഷ് ) എന്നീ യുവതാരങ്ങൾ ആണ് ഈ വർഷത്തെ കേരള സന്തോഷ് ട്രോഫി ടീമിൽ ഇടം നേടിയത്. മാർ അത്തനേഷ്യസ് കോളേജിൽ 2011-14 കാലയളവിൽതന്നെ പഠിച്ച മുഹമ്മദ് റാഷിദ് എന്ന താരവും ഈ വർഷത്തെ ടീമിൽ ഇടം നേടി എന്നത് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ്. കഴിഞ്ഞമാസം നടന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡെ റേഷൻ( AFC U-23) ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ താരമായിരുന്ന അലക്സ് സജിയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
SPORTS
ചരിത്ര നിമിഷം, ഇരട്ടി മധുരത്തിൽ എം.എ കോളേജ്; കോമൺ വെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണവും, വെള്ളിയും നേടി എം.എയുടെ മുൻ കായിക താരങ്ങൾ.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് ഇത് ഇരട്ടി മധുരം. കോളേജിലെ രണ്ട് മുൻ കായിക താരങ്ങൾ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമിൽ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ സ്വർണവും, വെള്ളിയും നേടി കോളേജിന്റെയും, ഇന്ത്യയുടെയും യശസ് ഉയർത്തി പുതു ചരിത്രം സൃഷ്ടിച്ചു.ചരിത്രത്തിൽ ആദ്യമായിട്ടാണ് കോമൺ വെൽത്ത് ഗെയിംസിൽ ഒരു മത്സരത്തിൽ തന്നെ സ്വർണവും, വെള്ളിയും ഇന്ത്യ കരസ്ഥമാക്കുന്നത്.ഇന്ത്യൻ അത്ലറ്റിക്സ്സിലെ ഏറ്റവും തിളക്കമാർന്ന നേട്ടം കൂടിയാണിത്.ഇന്ത്യയുടെ മലയാളി താരം എല്‍ദോസ് പോൾ ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ് സ്വര്‍ണം നേടിയത്.
17.02 മീറ്റര്‍ ചാടിയാണ് കോഴിക്കോട് സ്വദേശി അബ്ദുള്ള അബൂബക്കർ വെള്ളി കരസ്ഥമാക്കിയത്.മറ്റൊരു ഇന്ത്യന്‍ താരമായ തമിഴ് നാടിന്റെ പ്രവീണ്‍ ചിത്രാവല്‍ നാലാം സ്ഥാനത്ത് എത്തി.
ബെര്‍മൂഡയുടെ പെരിഞ്ചീഫ് ജഹ്-നായാക്കാണ് (16.92) വെങ്കലം കരസ്ഥമാക്കിയത്.കഴിഞ്ഞ മാസം അമേരിക്കയിലെ ഓറിഗണിലെ യൂജീനിൽ നടന്ന ലോക അത്ലറ്റിക്സിൽ ട്രിപ്പിൾ ജമ്പിൽ ഇന്ത്യൻ കായിക ചരിത്രത്തിൽ ലോക അത്ലറ്റിക്സിൽ ഫൈനലിലേക്ക് പ്രവേശിക്കുന്ന ഏക ഇന്ത്യൻ താരമായിരുന്നു എൽദോസ് പോൾ. 16.68 മീറ്റർ ചാടിയാണ് ഫൈനലിലേക്ക് അന്ന് യോഗ്യത നേടിയത്. കോമൺ വെൽത്ത് ഗെയിംസിൽ സ്വർണ്ണം, വെള്ളി എന്നിവ നേടിയ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നിവർ കോതമംഗലം എം എ. കോളേജിൽ ഒരേ കാലഘട്ടത്തിൽ പഠിച്ചവരാണ് .2015 ലാണ് എൽദോസും, അബ്ദുള്ള അബൂബക്കറും കോതമംഗലം എം. എ. കോളേജിൽ ഡിഗ്രിക്ക് പ്രവേശിക്കുന്നത്. എം. എ. കോളേജിലെ മുൻ കായിക അദ്ധ്യാപകൻ ഡോ. മാത്യൂസ് ജേക്കബിന്റെ നിർദേശ പ്രകാരമാണ് എൽദോസ് എം. എ. കോളേജിൽ എത്തുന്നത്. അദ്ദേഹം വേണ്ട പ്രോത്സാഹനങ്ങൾ നൽകി.
ദ്രോണാചാര്യ അവാർഡ് ജേതാവും, മുൻ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പരിശീലകനും, രണ്ടു വ്യാഴവട്ടം എം എ. കോളേജിന്റെ പരിശീലകൻ ആയിരുന്ന ടി. പി ഔസെഫ് ആയിരുന്നു എൽദോസിന്റെ കോളേജിലെ പരിശീലകൻ. അബ്ദുള്ള അബൂബക്കറിന്റെ ആകട്ടെ മുൻ സായ് പരിശീലകനും, ഇപ്പോൾ എം. എ. കോളേജിന്റെ പരിശീലകനുമായ എം. എ. ജോർജ് ആയിരുന്നു.എം. എ. കോളേജിലെ പരിശീലന കളരി എൽദോസിന്റെയും, അബ്ദുള്ള അബൂബക്കാറിന്റെയും കായിക പ്രതിഭയെ അന്തർ ദേശീയ താരങ്ങളാക്കി മാറ്റി. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ തന്നെ എൽദോസിനു ഇന്ത്യൻ നേവിയിൽ സെലക്ഷനും ലഭിച്ചു.അബ്ദുള്ളക്ക് എയർ ഫോഴ്സിലും.
കോലഞ്ചേരി, രാമമംഗലം, പാലക്കാമറ്റം കൊച്ചുതോട്ടത്തിൽ പൗലോസിന്റെയും, പരേതയായ മറിയകുട്ടിയുടെയും മകനാണ് ട്രിപ്പിൾ ജംപിൽ കോമൺ വെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടിയ എൽദോസ്. അബ്ദുള്ള അബൂബക്കർ കോഴിക്കോട് സ്വദേശിയാണ്. എം. എ. കോളേജിന്റെയും, ഇന്ത്യയുടെയും പേര് വാനോളം ഉയർത്തിയ ഈ മിന്നും താരങ്ങളെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അഭിനന്ദിച്ചു.
EDITORS CHOICE
കോമൺവെൽത്ത് ഗെയിംസ് പ്രൊഫ. പി.ഐ ബാബു ഇന്ത്യൻ ടീം മാനേജർ.

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് മുൻ കായിക വകുപ്പ് മേധാവി പ്രൊഫ. പി ഐ ബാബു കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യൻ അത്ലറ്റിക് ടീമിന്റെ മാനേജർ. ഇംഗ്ലണ്ടിലെ ബർമിങാമിൽ വ്യാഴാഴ്ച (28/07/22) ആരംഭി ക്കുന്ന കോമൺവെൽത്ത് ഗെ യിംസിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായിട്ടാണ് നിയമനം. അത്ലറ്റിക് അസോസിയേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി, കേരള അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി, കേരള ഒളിമ്പിക്സ് അസോസിയേഷൻ വൈസ് പ്ര സിഡന്റ് തുടങ്ങിയ ചുമതലകൾ വഹിക്കുന്നു. 2013 ലെ മികച്ച കോളേജ് കായിക അദ്ധ്യാപകനുള്ള ജി. വി. രാജ സ്പോർട്സ് അവാർഡ് അടക്കം നേടിയ കായിക പരിശീലകനാണ് പ്രൊഫ. ബാബു.
കോതമംഗലം എം.എ. സ്പോർട്സ് അക്കാദമിയിലെ പരിശീലകനു മാണ്. കോതമംഗലം പാറേക്കര കുടുംബാംഗമാണ്.എം. എ കോളേജിൽനിന്നുള്ള കായികതാരങ്ങളായ എൽദോ സ് പോൾ, മുഹമ്മദ് അജ്മൽ, അബ്ദുള്ള അബൂബക്കർ തുട ങ്ങിയവർ കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്. ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ ട്രിപ്പിൾ ജംപിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ കായിക താരമെന്ന നേട്ടത്തിനുടമയാണ് എം എ കോളേജിന്റെ മുൻ താരമായ എൽദോസ്.
SPORTS
ചരിത്രത്തിലേക്ക് ഒരു ചാട്ടം; ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജംപിൽ ഇന്ത്യയുടെ പ്രതിക്ഷയായി എൽദോസ് പോൾ.

കോതമംഗലം :അമേരിക്കയിലെ ഓറിഗണിലെ യൂജീനിൽ നടക്കുന്ന ലോക അത്ലറ്റി ക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷയായി എൽദോസ് പോൾ.ഇന്ത്യൻ കായിക ചരിത്രത്തിൽ ട്രിപ്പിൾ ജംപിൽ ലോക അത്ലറ്റിക്സിൽ ഫൈനലിലേക്ക് പ്രവേശിക്കുന്ന ഏക ഇന്ത്യൻ താരമാണ് എൽദോസ് പോൾ. 16.68 മീറ്റർ ചാടിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഈ ഞായറാഴ്ചയാണ് ഫൈനൽ.അത്ലറ്റിക്സിൽ ഇന്ത്യ യ്ക്കുവേണ്ടി കളത്തിലിറങ്ങുന്ന ഒമ്പത് മലയാളികളിലൊരളാണ് ഈ താരം.
അതിൽ ട്രിപ്പിൾ ജംപിൽ 3 ഇന്ത്യൻ തരങ്ങളാണ് മത്സരിച്ചത് . മലയാളി താരങ്ങളായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ, തമിഴ്നാട് സ്വദേശിയായ പ്രവീൺ ചിത്രവേൽ എന്നിവരാണവർ. വെള്ളിയാഴ്ച രാവിലെയായിരുന്നു യോഗ്യത മത്സരം.എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നിവർ കോതമംഗലം എം എ. കോളേജിൽ ഒരേ കാലഘട്ടത്തിൽ പഠിച്ചവരും.2015 ലാണ് എൽദോസ് കോതമംഗലം എം. എ. കോളേജിൽ ഡിഗ്രിക്ക് പ്രവേശിക്കുന്നത്. എം. എ. കോളേജിലെ മുൻ കായിക അദ്ധ്യാപകൻ ഡോ. മാത്യൂസ് ജേക്കബിന്റെ നിർദേശ പ്രകാരമാണ്അത്. അദ്ദേഹം വേണ്ട പ്രോത്സാഹനങ്ങൾ നൽകി.ദ്രോണാചാര്യ അവാർഡ് ജേതാവും, മുൻ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പരിശീലകനും, രണ്ടുവ്യാഴവട്ടം എം. എ. കോളേജിന്റെ പരിശീലകനുമായ ടി. പി ഔസെഫ് ആയിരിന്നു എൽദോസ് പോളിന്റെ കോളേജിലെ പരിശീലകൻ.എം. എ. കോളേജിലെ പരിശീലന കളരി എൽദോസ് എന്ന കായിക പ്രതിഭയെ അന്തർ ദേശീയ താരമാക്കി മാറ്റി. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ തന്നെ ഇന്ത്യൻ നേവിയിൽ സെലക്ഷനും ലഭിച്ചു.
ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ ഈ മാസം 28-ന് തുടങ്ങുന്ന കോമൺവെൽത്ത് ഗെയിംസിലും എൽദോസ് ഇന്ത്യയുടെ പ്രതീക്ഷയാണ്. 2008-ൽ അഞ്ജു ബോബി ജോർജ് നേടിയ വെങ്കലമാണ് ലോക അത്ലറ്റിക്മീറ്റിൽ ഇന്ത്യ യുടെ ഏക മെഡൽ. കോലഞ്ചേരി, രാമമംഗലം, പാലക്കാമറ്റം കൊച്ചുതോട്ടത്തിൽ പൗലോസിന്റെ മകനാണ് ട്രിപ്പിൾ ജംപിൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഫൈനലിലേക്ക് യോഗ്യത നേടിയ എൽദോസ്.എം. എ. കോളേജിന്റെ പേര് ലോക കായിക ഭൂപടത്തിൽ എഴുതി ചേർത്ത എൽദോസ് പോളിനു എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് വിജയാശംസകൾ നേർന്നു.
-
NEWS1 week ago
ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു.
-
CRIME1 week ago
മനുഷ്യാവകാശ കമ്മീഷന്റെ പേരിൽ ആൾമാറാട്ടം നടത്തിയവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
-
NEWS6 days ago
വെള്ളം പൊങ്ങി ആനവണ്ടിയുടെ ട്രിപ്പ് മുടങ്ങി.
-
NEWS1 week ago
കോതമംഗലം മേഖലയിൽ കനത്ത മഴ, വെള്ളപ്പൊക്കവും ഗതാഗത തടസ്സവും; ജാഗ്രത പുലർത്തണമെന്ന് അധികാരികൾ.
-
CHUTTUVATTOM1 week ago
റെഡ് അലർട്ട് : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
-
CRIME5 days ago
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
-
NEWS22 hours ago
ഇടമലയാർ ഡാം തുറന്നു.
-
NEWS1 week ago
ഭൂതത്താൻകെട്ട് ബാരിയേജ് കൗണ്ടർ വെയിറ്റ് തകരാറിൽ; ആശങ്കപ്പെടേണ്ടതില്ലന്ന് അധികൃതർ.
