ആവേശോജ്വലമായ കലാശ പോരാട്ടത്തിൽ ബേസിൽ ട്രോഫി കോതമംഗലം എം എ കോളജിന്.


  • റിജോ കുര്യൻ ചുണ്ടാട്ട്

കോതമംഗലം: ബേസിൽ ട്രോഫി ഫുട്ബോള ഫൈനലിൽ കോതമംഗലം എം എ കോളേജ് , പാലക്കാട് ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി. 3 -1 ഗോളുകൾക്കാണ് എം എ കോളജ് മത്സരം ജയിച്ചത്. രാത്രി നടന്ന മത്സരങ്ങളിൽ തെരഞ്ഞെടുപ്പ് ചൂടിനേയും , വേനൽ ചൂടിനേയും അവഗണിച്ചു കൊണ്ട് വൻതോതിലുള്ള കളി പ്രേമികൾ മത്സരം കാണാൻ എത്തിയിരുന്നു. കായിക തലസ്ഥാനമായ കോതമംഗലത്തെ കായിക പ്രേമികൾ കാൽപ്പന്തു കളിയെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതായിരുന്നു കാണികളുടെ ആവേശം. 1957 ഒക്ടോബറിൽ കന്നി 20 പെരുന്നാളിനോടനുബന്ധിച്ചു തുടങ്ങിയ ബേസിൽ ട്രോഫി ഇന്ന് പുതു തലമുറ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply