എം. എ. കോളേജിൽ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ദിനാചരണം.


കോതമംഗലം : കേന്ദ്ര മാനവ വിഭവ ശേഷി മന്ദ്രാലയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (ഇ. ബി. എസ്. ബി )പ്രചാരണത്തിന്റെ ഭാഗമായി, കോതമംഗലം എം. എ. കോളേജിൽ ഇ. ബി. എസ്. ബി. ദിനം ആഘോഷിച്ചു. കേരളവും, ഹിമാചൽ പ്രദേശു തമ്മിലുള്ള സാംസ്‌കാരിക വിനിമയ ത്തിന്റെ ഭാഗമായി നടത്തപ്പെട്ട ഈ പരിപാടിയിൽ ഹിമാചൽ പ്രദേശ് സംസ്ഥാനത്തിന്റെ തനത് കലാരൂപങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.പരിപാടിയുടെ ഭാഗമായി സ്വച്ഛ് താ പ്രതിജ്ഞ ചൊല്ലി.

കോളേജ് പ്രിൻസിപ്പൽ ഡോ ഡെൻസിലി ജോസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റൂസ കോർഡിനേറ്റർ ഡോ. സ്മിത തങ്കച്ചൻ, ഇ. ബി. എസ്. ബി പ്രോഗ്രാം കോ. ഓർഡിനേറ്റർ മാരായ ഡോ. സിബി. എം. എം, ശ്രീമതി രമ്യ. കെ. എന്നിവർ നേതൃത്വം നൽകി.

Leave a Reply