മുണ്ട് മടക്കി മോഹൻലാൽ; ആരാധകർക്ക് മാസ്സിൻ്റെ പൊടിപൂരവുമായി ‘ലൂസിഫർ’.


  • അനീഷ് കെ ബി കോട്ടപ്പടി.

കോതമംഗലം : മലയാളികൾക്ക് മോഹൻലാൽ വെറുമൊരു സിനിമാ നടൻ മാത്രമല്ല ഒരു വികാരമാണ്. ആരാധകരുടെ ചങ്കല്ല, ചങ്കിടിപ്പാണ് മോഹൻലാൽ. ആ ചങ്കിടിപ്പിൻ്റെ താളംപിടിച്ച് മലയാളത്തിലെ പ്രിയ യുവതാരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫർ’. യൂത്തിന്റെ മനസ്സ് അറിഞ്ഞു അണിയിച്ചിരിക്കുന്ന ചിത്രം യുവാക്കളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണ്.

ഇന്ന് കോതമംഗലത്തു ഒരുക്കിയ ഫാൻസ്‌ ഷോയിൽ ഇളകിമറഞ്ഞ ആവേശം സൂചിപ്പിക്കുന്നത് ‘ലൂസിഫർ’ പ്രേക്ഷകരുടെ മനം കവരുന്നു എന്നുതന്നെയാണ്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച ആദ്യ ഷോക്ക് ശേഷം പിന്നീട് പ്രദർശിപ്പിച്ച ഷോകളിലും ആവേശം ഹൗസ് ഫുള്ളായി അലയടിക്കുകയായിരുന്നു. താര സമ്പൂർണ്ണമായ ചിത്രം ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്.

Kothamangalam News

lucifer film in kothamangalam

Posted by Kothamangalamnews on Thursday, March 28, 2019

സ്ക്രീൻ സ്പേസ് കൂടുതൽ ലഭിച്ചത് വിവേക് ഒബ്റോയിയുടെ വില്ലൻ കഥാപാത്രത്തിനാണെന്ന തോന്നൽ ഉണ്ടാക്കുന്ന രീതിയിൽ ആണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മഞ്ജു വാര്യര്‍, സായികുമാർ, ടോവിനോ തോമസ്, കലാഭവൻ ഷാജോൺ തുടങ്ങി താരനിര അണിനിരക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും അതിഥി വേഷത്തിലെത്തുന്നുണ്ട്.

Kothamangalam News

lucifer film in kothamangalam

Posted by Kothamangalamnews on Thursday, March 28, 2019

പൃഥ്വിരാജിൻ്റെ ആദ്യ സംവിധാന സംരംഭം, മോഹൻ ലാലിൻ്റെ മാസ്സ് ലുക്കിൽ ഉള്ള പോസ്റ്റർ, ടീസറിനും ട്രെയിലറിനും സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ച വൻ സ്വീകാര്യത, ടോവിനോയും മഞ്ജുവാര്യരും വിവേക് ഒബ്റോയിയുമടക്കമുള്ള വൻ താരനിര അങ്ങനെ ഒട്ടേറെ അനുകൂല ഘടകങ്ങൾ വരുമ്പോൾ ചിത്രം ഒരു ദൃശ്യ വിരുന്ന് തന്നെയാണ് എന്നതിൽ സംശയം ഇല്ലാ. കോതമംഗലത്തു മോഹൻലാൽ ഫാൻസ്‌ പ്രവർത്തകരുടെ അല്മവിശ്വാസവും , ആവേശവും പ്രദർശനം കാണുവാൻ എത്തിയ കാണികൾക്ക് കൂടി ആവേശം നൽകുന്നതായിരുന്നു.

Leave a Reply